ഭാവചക്രവും ഭാവസന്ധിയും ഭാരതീയജ്യോതിഷത്തില്‍

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്)

അനില്‍ കാടൂരാന്‍:

ഭാവചക്രത്തിനും ഭാവ സന്ധിക്കും പ്രാധാന്യം ഉണ്ടോ ഭാരതീയ ജ്യോതിഷത്തിൽ...? -എല്ലാവരുടേയും അഭിപ്രായങ്ങൾ അറിയുവാൻ ആഗ്രഹമുണ്ട്..

വിജയാമേനോന്‍:

ഭാവചക്രത്തിനും ഭാവസന്ധിക്കും പ്രാധ്യന്യം ഉണ്ടു്. പല വിഷയങ്ങളിലും ചിന്തിക്കേണ്ടതാണ്, പാപസാമ്യത്തിലും.......

ശ്രീനാഥ് ഒജി:

തെറ്റ്.. ഋഷിമതവിരുദ്ധം.

അനില്‍ കാടൂരാന്‍:

ഒരു ഭാവം തന്നെ രണ്ടു രാശി യിലായി വരുമ്പോൾ ഭാവധിപ നിർണ്ണയം എങ്ങനെ ലഘൂകരിക്കാം...?

അങ്ങനെ ആണ് എങ്കിൽ രണ്ടാം ഭാവം ഇടവം ആവുന്ന ജാതകത്തിൽ ഭാവാധിപതിയുടെ സ്ഥാനം ലഭിക്കുന്ന ദൃഷ്ടി അംശകം ഷോഡശ വർഗ്ഗ ബലം ഇടവത്തിൽ നില്ക്കുന്ന ഗൃഹത്തിന്റെ ശത്രു മിത്ര ഭേദം ഇവയൊക്കെ നോക്കേണ്ടത് അനിവാര്യമല്ലേ..? പക്ഷേ ഭാവ ചക്രം നോക്കുമ്പോൾ രണ്ടാം ഭാവം കൃത്യമായി രണ്ടു രാശിയിലുമായി വരികയും ബുധനു മീനത്തിൽ ചന്ദ്രനുമായി യോഗം ചെയ്തു നിൽക്കുകയും കൂടി ആണെങ്കിൽ ഭാവ ചക്ര നീയമം എത്രത്തോളം ചിന്തനീയമാണ്..?

ഏഴാം ഭാവം ധനു രാശിയിൽ ഭാവ ചക്രത്തിൽ 14 ഡിഗ്രി നിൽക്കുകയും വ്യാഴം അതെ രാശിയിൽ 22 ഡിഗ്രിയും ശനി മകരത്തിൽ 12 ഡിഗ്രീയിലും നില്ക്കുന്നു എങ്കിൽ ഭാവാധിപത്യം എങ്ങനെ ആവും.?

കൃഷ്ണദാസ് പികെ തളിപ്പറമ്പ്:

നല്ല ചോദ്യം!

ശശി നായര്‍:

അറിയാവുന്ന ചില കാര്യങ്ങൾ പറയാൻ നോക്കാം :

ലഗ്നസ്പുടം തീരുമാനിച്ചു കഴിഞ്ഞാൽ അതിനെ തുടർന്നു 30 ഡിഗ്രി വീതമുള്ള 12 ഭാവങ്ങൾ തീരുമാനിക്കുന്നു... ഈ ലഗ്നാദി ഭാവങ്ങൾ മേടം മുതലുള്ള രാശി വിഭജന ഡിഗ്രി അടിസ്ഥാനത്തിലുമാണ്..

ഉദാഹരണം പറയാം:

 

ലഗ്നസ്പുടം 70 ഡിഗ്രി മുതൽ 100 ഡിഗ്രിയാണെങ്കിൽ ലഗ്നം മിഥുനത്തിൽ. അധിപൻ ആ രാശിപതി ബുധൻ തന്നെ. കത്തിയോ ?

രണ്ടാം ഭാവം 100 ഡിഗ്രി to 130 ഡിഗ്രി .. അധിപൻ അടുത്ത രാശിപതി ( കർക്കിടകം ) എന്ന നിലയിൽ ചന്ദ്രൻ

മൂന്നാം ഭാവം 130 to 160 degree, പതി അടുത്ത രാശി പതി രവി....

ഇങ്ങനെ ഭാവ ഡിഗ്രികൾ രണ്ടു രാശികളിലായി വന്നാലും അടുത്ത ഭാവം എന്നുള്ള നിലയിൽ ബന്ധപ്പെട്ട അടുത്ത രാശി പതി തന്നെ അടുത്ത ഭാവപതിയും ആകുന്നു:

ക്ലിയർ ആയി എന്ന് പ്രതീക്ഷിക്കുന്നു.....

വിഷ്ണുനമ്പൂതിരി:

ഇത് തെറ്റാണ്. കോഴിമുട്ടയുടെ ആ കൃതിയാകയാൽ ലഗ്നം കണ്ട് അതിനോട് 7 രാശി കൂട്ടിയാൽ 7-ാം ഭാവം കിട്ടും. പാതാളലഗ്നം ( 4-ാം ഭാവം ) കണ്ടിട്ട് അതിനോട് 7 രാശി കൂട്ടിയാൽ ആകാശ ലഗ്നം ( 10-ാം ഭാവം )കിട്ടും. ലഗ്നവും 4-ാം ഭാവസ്ഥുടവും തമ്മിൽ ഉള്ള വ്യത്യാസത്തെ 2 ആയി വിഭജിക്കുന്നതാണ് മൂന്നാം ഭാവവും, നാലാം ഭാവവും (മുപ്പത് ഡിഗ്രിയല്ല കുറച്ചു വ്യത്യാസം വരും) ഇതുപോലെ 1 ഉം 10 ഉം തമ്മിലുള്ള അന്തരാർദ്ധങ്ങളാണ് 11 ഉം, 12 ഉം യഥാ 7-10 അന്തരാർ ദ്ധങ്ങൾ 8,9, 1-10 = 11, 12 പുടികിട്ടിയാ' .........

മനോജ്:

ഭാവവിശകലനം നടത്തുമ്പോൾ ആധിപത്യത്തേക്കാൾ അവിടെ സ്ഥിതനായതോ യോഗത്തിലായതോ ആയ ഗ്രഹത്തെയാണ് പരിഗണിക്കുന്നത്.അതും ആഭാവത്തെക്കുറിച്ചോ ബന്ധപ്പെട്ടുനിൽക്കുന്ന ഭാവത്തെ കുറിച്ചോ ഉള്ള ഫലപ്രവചനം നടത്തുവാൻ മാത്രം.അധിപനെ ചിന്തിക്കുന്നത് ഭാവാലല്ലല്ലോ....രാശിയിലൂടെയാണ്.പിന്നെ ഒരുകാര്യം നമുക്ക് അനുഭവ വശാലെടുക്കാവുന്നത് ഓരോ ഭാവവും ഏതുരാശിയുമായി കൂടുതൽ കലകൾ ഉൾപ്പെടുന്നുവോ ആ രാശിയുടെ സ്വഭാവഗുണങ്ങൾ ആ ഭാവത്തിന് ലഭിക്കുന്നു.....ലഗ്ന സ്ഫുടവുമായി ബന്ധപ്പെട്ടാണ് ഭാവാരംഭം ഗണിക്കുന്നത്....ഇവിടെ ആധിപത്യ ചിന്തയേക്കാളുപരി സ്ഥിതി..സ്ഫുടാത്മക ദൃഷ്ടി.യോഗം ഇവ ചിന്തിച്ചാണ് ഫല വിചിന്തനം ചെയ്യുന്നത് എന്നാണ് ഈയുള്ളവൻറ്റെ എളിയ (അറിവ്) അഭിപ്രായം

അനില്‍ കാടൂരാന്‍:

ശരി...വളരെ നന്ദി മനോജ്‌ ഭായ്......വേറെ എതിരഭിപ്രായം വരുന്നുണ്ടോ എന്ന് കൂടി നമ്മൾക്കു നോക്കാം...

വിഷ്ണുനമ്പൂതിരി:

രാശി ക്ഷേത്ര ഗൃഹർക്ഷഭാനി ഭവനം ചൈകാർത്ഥ സംപ്രത്യയേ എന്നതിനാൽ ഭാവചക്രത്തെ അംഗീകരിക്കില്ല. ഭാവാധിപനെ കണ്ടു പിടിക്കാനും പറ്റില്ല.

ഗണിതം പഠിച്ചപ്പോഴാ മനസ്സിലായത്. യഥാർത്ഥ സൂര്യോദയത്തിനു ഏകദേശം 3 മിനിട്ടു മുമ്പേ നാം കാണുന്നു (സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ അപഭ്രംശം സംഭവിക്കുകയാൽ) എല്ലാ സോഫ്റ്റ് വെയറുകളുംഭൂകേന്ദ്രമാണത്രെ കാണിക്കുന്നത്. ഭൗമോപരിതലം കണക്കാക്കാനുള്ള സംസ്കാരം അതിൽ ചെയ്യാറില്ല പലരും.

മിഥുന്‍ വി രാമകൃഷ്ണന്‍:

ആചാര്യന്മാർ രാശിചക്രത്തിനും ഭാവചക്രത്തിനും തമ്മിൽ ഒരു വ്യത്യാസവും കല്പിച്ചിരുന്നില്ല. രാശിയുടെ അതിരുകൾ തന്നെയാണീ ഭാവത്തിന്റെ അതിരുകളും എന്ന് സങ്കൽപ്പിച്ചാണ് ഫലഭാഗം നടത്തുന്നത്.

ശ്രീനാഥ് ഒജി:

//ഒരു ഭാവം തന്നെ രണ്ടു രാശി യിലായി വരുമ്പോൾ// അങ്ങനെ വരില്ല. മനോജ് ജി, രാശിനിയമം ഭാവനിയമം എന്നൊന്നുമില്ല. രാശിയും ഭാവവും ഒന്നാണ്. ഭാവം ലഗ്നരാശി മുതലാണ് കണക്കുന്നത് എന്നു മാത്രം വ്യത്യാസം.

ശശിനായര്‍ ജി, ഭാവഗണിതം (ഭാവസ്ഫുട-ഭാവസന്ധി ഗണിതം) ഋഷിപ്രോക്തമോ ഋഷിമാര്‍ അംഗീകരിച്ചിട്ടുള്ളതോ അല്ലെന്നതു കൂടാതെ ഋഷിമതവിരുദ്ധവും ഷഡ്വര്‍ഗ്ഗാദി സങ്കല്‍പങ്ങളെ കടപുഴക്കുന്നതുമാണ്. യവനന്റെ ദൃഷ്ടികേന്ദ്രസങ്കല്‍പം ശ്രീപതി ആയുര്‍ദായ ഗണിതത്തിനായി കടമെടുത്ത്, മന്ത്രേശ്വരന്‍ തെറ്റായി ഫലദീപികയിലെ ഭാവാധ്യായത്തിലുള്‍പ്പെടുത്തി വന്നു ഭവിച്ച ഒരു വൈകല്യമാണ്. _/\_

ശ്രീനാഥ് ഒജി:

യോഗേ സര്‍വത്ര വിജ്ഞേയാ ഭാവോക്തേ രാശിസംസ്ഥിതിഃ

അത്ര ദൃഷ്ടിരിതി ജ്ഞേയാ മദഭാദിസ്ഥിതിഃ സദാ

മുഹൂര്‍ത്തേ ചാപ്യയം ന്യായഃ പ്രോച്യതേ മുനിഭിസ്തഥാ

കേന്ദ്രാദികല്‍പനാ ചാത്ര രാശിനിഷ്ഠാ ന ചാന്യഥാ

(വിദ്വജ്ജനവല്ലഭയുടെ അവതാരികയില്‍ ചെറുവള്ളി ഈ ശ്ലോകം കൊടുത്തിട്ടുണ്ട് ഈ ശ്ലോകം വളരെ പ്രധാനവും മനഃപാഠമാക്കേണ്ടതുമാണ്..)

യോഗങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഭാവം എന്ന പദം എപ്പോള്‍ ഉപയോഗിച്ചാലും രാശിയെക്കുറിച്ചാണ് പറയുന്നത് എന്നറിയണം. അതുപോലെ ദൃഷ്ടി എന്നതുകൊണ്ട് എല്ലായ്പോഴും 7 തുടങ്ങിയ രാശിസ്ഥിതി തന്നെയാണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാക്കണം. മുഹൂര്‍ത്തത്തിലും ഇതേ ന്യായം തന്നെയാണ് എല്ലായ്പോഴും ഉപയോഗിക്കേണ്ടതെന്ന് മുനിമാര്‍ പറയുന്നു. കേന്ദ്രാദിഭാവസങ്കല്‍പവും രാശിയെ മാത്രം ആശ്രയിച്ചുള്ളതാണ്. ഇത് ഇപ്രകാരമല്ല രാശിയും ഭാവവും വേറെയാണ് എന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത് എന്നര്‍ത്ഥം._/\_

 

അഥ ലഗ്നാദി ദ്വാദശരാശീനാം ദ്വാദശഭാവാനാഹ (ലഗ്നാദി 12 രാശികളെയാണ് പന്ത്രണ്ടു ഭാവങ്ങളെന്നു പറയുന്നത്) എന്ന് ചതുരസുന്ദരി. അഗ്നേയര്‍ വിധവസ്തരാശി സഹിതേ (ഏഴാം രാശിയില്‍ ആഗ്നേയഗ്രഹങ്ങള്‍ നിന്നാലാണ് വൈധവ്യം പറയേണ്ടത്.) രാശീനാം ഉദയോ ലഗ്ന (ചക്രവാളത്തില്‍ ഉദിക്കുന്ന രാശിയെയാണ് ലഗ്നം എന്നു പറയുന്നത്). രാശിക്ഷേത്രഗൃഹര്‍ക്ഷഭാനിഭവനം ചൈകാര്‍ത്ഥസംപ്രത്യയേ. ഇനി എത്ര പ്രമാണം വേണം ഋഷിപ്രോക്തമതപ്രകാരം രാശി തന്നെയാണ് ഭാവം എന്നു മനസ്സിലാക്കാന്‍. ശ്രീപതിപോലും രാശി ഭിന്നമായ ഭാവം ആയുസ്സുഗണിക്കാനൊഴികെ മറ്റുവിഷയത്തിലൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ആരും ശ്രദ്ധിക്കാത്തതെന്ത്?! ശ്രീപതി ആയുര്‍ദായഗണിതത്തിനായി ഉണ്ടാക്കിയ ശരാശരിക്കുന്ന (തെറ്റായ ഗണിതം പറയുന്ന) ആ പൊട്ടശ്ലോകമെടുത്ത് ഫലദീപിക ഭാവാധ്യായത്തിലിട്ട മന്ത്രേശ്വരനെ തല്ലിക്കൊല്ലണം....! എത്ര കാലമായി ആളുകള്‍ ഇതും പിടിച്ചു നടക്കുന്നു....!

അനില്‍ കാടൂരാന്‍:

Sreenadh OG....ശരാശരിക്കുന്ന (തെറ്റായ ഗണിതം പറയുന്ന) ആ പൊട്ടശ്ലോകമെടുത്ത് ഫലദീപിക ഭാവാധ്യായത്തിലിട്ട മന്ത്രേശ്വരനെ തല്ലിക്കൊല്ലണം....###..........പ്രതിക്ഷേധിക്കുന്നു ...:) :) ...തല്ലിക്കൊല്ലണം എന്ന വാക്കിനോട്

ശ്രീനാഥ് ഒജി:

അത് സ്നേഹത്തോടെ തമാശക്കു പറഞ്ഞതല്ലേ..... ഫലദീപികാകാരന്‍ മന്ത്രേശ്വരനെന്ന് അറിയപ്പെട്ട മാര്‍ക്കണ്ഡേയഭട്ടര്‍ നമ്മുടെ മുത്തല്ലേ..... വളരെ നല്ലൊരു ഗ്രന്ഥമല്ലേ ഫലദീപിക... ഇനിയും നല്ലൊരു വ്യാഖ്യാനം ലഭിചിച്ചിട്ടില്ലാത്ത (ഇതുവരെ ഉണ്ടായതൊന്നും അത്ര പോര!) നല്ലൊരു ഗ്രന്ഥം. :) <3

നോക്കട്ടെ, പറ്റുമെങ്കില്‍ (ആയുസ്സും കണ്ണും അവസരവും ഉണ്ടെങ്കില്‍) എപ്പോഴെങ്കിലും ഒരെണ്ണം എഴുതാം. അഥവാ ഇതെല്ലാം കൂടി ചേര്‍ത്ത് ഇതിനേക്കാളെല്ലാം വലിയ ഒരു ജാതകഗ്രന്ഥം ഉണ്ടാക്കാം. ;) :D <3 (y)

വാല്‍ക്കഷണം: ഇതുതന്നെയാണ് ജാതകാദേശത്തെക്കുറിച്ചും, ജാതകചന്ദ്രികയെക്കുറിച്ചും പറയാനുള്ളത്. ഇത്രമൊന്നും പുസ്തകങ്ങളുടെ ആവശ്യമില്ല. ഇത് കുറേയെണ്ണം എല്ലാം കൂടി ഒരു പുസ്തകത്തില്‍ ഒതുക്കാമെന്നു തോന്നുന്നു.

ശശിനായര്‍:

Brilliant IDEA

അനില്‍ കാടൂരാന്‍:

Sreenadh OG... ങ്ങളു മുത്താണ്... മുത്തു.... ന്റെ കുറ്റപ്പെടുത്തലിനു മാപ്പു ചോദിക്കുന്നു...

എകെ രാജകുമാര്‍ കളരിക്കല്‍:

പ്രശ്നമാർഗം കഴിഞ്ഞാൽ പ്രശ്നത്തിലും ജാതകതിലും ഉപയോഗപ്പെടുന്ന അടിസ്ഥാന ഗ്രന്ഥമാണ്‌ജാതകാദേശം.

ശശി നായര്‍:

ഭാവത്തിന്റെ കാര്യത്തിൽ ഞാൻ മന്ത്രേശ്വരൻ Fan ആണ്. എത്രയോ നിഗമനങ്ങൾ ആഭാവഗണിതം വച്ച് ശരിയോട് ശരി.....

ശ്രീനാഥ് ഒജി:

ഭാവഗണിതം മന്ത്രേശ്വരന്റേതല്ല, ശ്രീപതിയില്‍ നിന്ന് കടമെടുത്തതാണ്. ശ്രീപതിയാവട്ടെ അത് ആയുര്‍ഗണിതത്തിനു മാത്രമാണ് ഉപയോഗിച്ചത്, യവനേശ്വരന്റെ ദൃഷ്ടികേന്ദ്രം എന്ന ആശയത്തില്‍ നിന്ന് കടമെടുത്തതാണ്.

1-4-7-10 ഭാവമധ്യസ്ഫുടങ്ങള്‍ മാത്രം കണ്ട്, ബാക്കി ശരാശരിച്ച് ഏകദേശക്കണക്കു കണ്ടുപിടിച്ച് ഭാവമധ്യസ്ഫുടം നിര്‍ണയിച്ചശേഷം ഭാവസന്ധികള്‍ കണക്കാക്കുന്ന ശ്രീപതിയുടെ രീതി, പാശ്ചാത്യര്‍ക്കിടയില്‍ Prophesy House System എന്നറിയപ്പെടുന്ന രീതി ഭാവഗണിതത്തിന്റെ കാഴ്ചപ്പാടില്‍ പോലും ഒട്ടും കൃത്യമല്ല. ഭാവസ്ഫുടങ്ങളും ഭാവസന്ധികളും കണ്ടുപിടിച്ചേ തീരൂ എന്നാണെങ്കില്‍, മര്യാദയ്ക്കു കണക്കു ചെയ്താല്‍ എല്ലാ ഭാവമധ്യസ്ഫുടങ്ങളും നേരാംവണ്ണം ക്രിയചെയ്ത് കണ്ടുപിടിച്ച്, അതില്‍ നിന്നും ഭാവസന്ധികള്‍ കണ്ടുപിടിക്കുന്നതാണ് ശരിയായ രീതി. ഇത് പാശ്ചാത്യര്‍ക്കിടയില്‍ placidus House system എന്ന പേരില്‍ അറിയപ്പെടുന്നു. കൃഷ്ണമൂര്‍ത്തിപദ്ധതിക്കാര്‍ (KP System) ഈ രീതിയാണ് ഉപയോഗിക്കുന്നത്. ശ്രീപതിയേക്കാള്‍ ഗണിതപരമായി കൃത്യതയുള്ളത് അതിനുതന്നെയാണ് എന്നതാണ് വാസ്തവം.

ഭാവഗണിതം പ്രധാനമെങ്കില്‍ ഷഡ്വര്‍ഗ്ഗം, ദ്വാദശവര്‍ഗം വര്‍ഗ്ഗാചാര്‍ട്ടുകള്‍ തുടങ്ങിയവയ്ക്കെല്ലാം പ്രസക്തി നഷ്ടപ്പെടുന്നു. ഇപ്രകാരം ഭാവഗണിതം ഋഷിമതവിരുദ്ധവും ജ്യോതിഷവിരുദ്ധവും ആയിരിക്കെ ഭാവഗണിതത്തിന് അനുകൂലമായി വാദിക്കുന്നവര്‍ ഭാരതീയജ്യോതിഷമാണ് പിന്തുടരുന്നത് എന്ന് എങ്ങനെ പറയും? പാശ്ചാത്യന്റെ വീഞ്ഞ് ഇന്ത്യന്‍ കുപ്പിയിലേക്ക് പകരാന്‍ ശ്രമിക്കുന്നതുപോലെയാണ് ഭാവഗണിതം. ഭാരതീയ ജ്യോതിഷത്തില്‍ ഒട്ടേറെ കുഴപ്പങ്ങള്‍ക്ക് കാരണമായ ശ്രീപതി എന്ന വ്യക്തിയുടെ വികടബുദ്ധിയില്‍ വിരിഞ്ഞതാണ് രാശിയില്‍ നിന്നും വ്യത്യസ്തമായ ഭാവം എന്ന ഈ ജ്യോതിഷാഭാസവും. :(

ഗോചരവേധസ്ഥാനങ്ങള്‍, ഭാവഗണിതം, ആയുര്‍ഗണിതം, മുഹൂര്‍ത്തം ഗ്രഹബലം എന്നു തുടങ്ങി തൊട്ട ഏതു മേഖലയും കുളമാക്കും വിധമുള്ള പ്രവര്‍ത്തനവും ആശയങ്ങളുമാണ് മിക്കപ്പോഴും ശ്രീപതിയുടേത്.

You are not authorised to post comments.

Comments powered by CComment