മേഷാദി ദ്വാദശരാശി ധ്യാനസ്വരൂപം

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

 

മേടം:             തീക്ഷ്ണശൃംഗധരം ദീര്‍ഘം സദാ ഘണ്ഡാവിരാജിതം

                     രക്താക്ഷം കുഞ്ചിതപദം മേഷം ഹൃദി വിഭാവയേ

ഇടവം:           മന്ദരാചലസങ്കാശം തീക്ഷ്ണശൃംഗദ്വയാന്വിതം

                     കകുദ്വിരാജമാനാം സം വൃഷഭം ഹൃദി വിഭാവയേ

മിഥുനം:           പരസ്പരാനുരാഗദ്വയുഗ്മ-സദൃശാകൃതി

                     അന്യോന്യാശ്ലിഷ്ടഹസ്താബ്ജം മിഥുനം ഹൃദി വിഭാവയേ

കര്‍ക്കിടം:       വാരീപുരാന്തരചരം ഷഡംഘ്രിം ലോഹിതേക്ഷണം

                     കുക്ഷിവിന്യസ്തവദനം ധ്യായാമി ഹൃദി കര്‍ക്കടം

ചിങ്ങം:           ചണ്ഡാട്ടഹാസം ഭയദം ദന്തിമസ്തകഭേദിനം

                     ദീര്‍ഘാംഗുലസംയുക്തം സിംഹം ഹൃദി വിഭാവയേ

കന്നി:            പതിമുദ്ദിശ്യസതതം തപസ്യന്തിം മിതാശനാം

                     പൂര്‍ണചന്ദ്രമുഖിം കാന്തം കന്യാം ഹൃദി വിഭാവയേ

തുലാം:            പദാര്‍ത്ഥ-മാന-സിദ്ധ്യര്‍ത്ഥം ബ്രഹ്മണാ കല്‍പിതം പുരാ

                     തുലേതി നാമ്നാ വിഖ്യാതം സംഖ്യാരൂപമുപാസ്മഹേ

വൃശ്ചികം:       ഹലാഹലസമായുക്തം നീല-തോയദ-സന്നിഭം

                     അതോല്യമാനപുച്ഛാഗ്രം വൃശ്ചികം ഹൃദി ഭാവയേ

ധനു:              ഈര്‍ഷന്നമിതകോട്യാഗ്ര ദൃഢജ്യാ ഭേദനാന്വിതം

                     ആരോപിതോ(ഉ)ഗ്ര-ബാണാഗ്രം ധനുര്‍ ഹൃദി വിഭാവയേ

മകരം:            അംഭോദി ഘോര-ജഠരകൃത-ഭൂയിഷ്ഠ-ലേഖനം

                     ജലജന്തുപ്രതിപയം മകരം ഹൃദി വിഭാവയേ

കുംഭം:             സൌവര്‍ണ-രത്നഖചിതം സുധാപുരാഭിപൂരിതം

                     വൈനതേയജവാനീതം കുംഭം ഹൃദി വിഭാവയേ

മീനം:             നിമേഷ-ഹീന-നയനം സ്ഫുരിതം വാരിധേര്‍ ജലേ

                     മാമഭീഷ്ട-സിദ്ധ്യര്‍ത്ഥം മീനം ഹൃദി വിഭാവയേ

-          യാമളാനന്ദനാഥ (ശാക്തേയവും അക്ഷരദേവതകളും)

മേടം: തീക്ഷ്ണവും ദീര്‍ഘവുമായ കൊമ്പുകളോടുകൂടിയതും എല്ലായ്പോഴും (കഴുത്തില്‍ കെട്ടിയ) മണിയുടെ ഒച്ച മുഴക്കുന്നതും, ചുവന്ന നിറമുള്ള കണ്ണുകളോടു കൂടിയതും, ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്നതുമായ മേഷത്തിനെ (ആടിനെ, മേടംരാശിയെ) ഞാന്‍ മനസ്സില്‍ സങ്കല്‍പിക്കുന്നു. ഇടവം: മന്ദരപര്‍വതം പോലെ തീക്ഷ്ണമായ രണ്ടു കൊമ്പുകളോടുകൂടിയതും, മുതുകില്‍ (ശ്രേഷ്ഠമായ കാള എന്നു സൂചിപ്പിക്കുന്ന രൂപലക്ഷണമൊത്ത ഉയര്‍ന്ന) പൂഞ്ഞയുള്ളതുമായ വൃഷഭത്തെ (കാളയെ, ഇടവംരാശിയെ) ഞാന്‍ മനസ്സില്‍ സങ്കല്‍പിക്കുന്നു. മിഥുനം: പരസ്പരാനുരാഗമുള്ള ദമ്പതികള്‍ക്കു തുല്യമായ ആകൃതിയുള്ള, താമരവള്ളികള്‍പോലുള്ള കൈകള്‍കൊണ്ട് പരസ്പരം പുണര്‍ന്നു നില്‍ക്കുന്ന മിഥുനത്തെ (ദമ്പതികളെ, മിഥുനംരാശിയെ) ഞാന്‍ മനസ്സില്‍ സങ്കല്‍പിക്കുന്നു. കര്‍ക്കിടകം: വെള്ളത്തിനുള്ളിലൂടെ സഞ്ചരിക്കുന്നതും,, ആറുകാലുകളുള്ളതും, ചുവന്ന കണ്ണുകളുള്ളതും, വയറില്‍ വായുള്ളതുമായ കര്‍ക്കിടത്തെ (ഞണ്ടിനെ, കര്‍ക്കിടംരാശിയെ) ഞാന്‍ മനസ്സില്‍ സങ്കല്‍പിക്കുന്നു. ചിങ്ങം: ഭയപ്പെടുത്തുന്ന ഒച്ചയില്‍ ഗര്‍ജിക്കുന്നവനും, ആനയുടെ മസ്തകം അടിച്ചുതകര്‍ക്കുന്നവനും, നീളമേറിയ നഖങ്ങളുള്ളവനും ആയ സിംഹത്തെ (സിംഹത്തെ, സിംഹംരാശിയെ) ഞാന്‍ മനസ്സില്‍ സങ്കല്‍പിക്കുന്നു. കന്നി: ഭര്‍ത്താവിനെ ഉദ്ദേശിച്ച് തപസ്സുചെയ്യുന്നവളും, മിതമായി മാത്രം ഭക്ഷിക്കുന്നവളും, പൂര്‍ണചന്ദ്രനെപ്പോലെ മനോഹരമായ മുഖത്തോടുകൂടിയവളും ആയ കന്യകയെ (കന്യകയെ, കന്നിരാശിയെ) ഞാന്‍ മനസ്സില്‍ സങ്കല്‍പിക്കുന്നു. തുലാം: അളവുതൂക്കം നോക്കുന്നതിനായി വസ്തുക്കള്‍ കിട്ടാനാഗ്രഹിച്ച് ഇരിക്കുന്നവനും, പണ്ടേയ്ക്കുപണ്ടേ ബ്രഹ്മാവിനാല്‍ സൃഷ്ടിക്കപ്പെട്ട തുലാസേന്തിയതുമായ, തുലാം എന്ന പേരില്‍ വിഖ്യാതമായ സംഖ്യാരൂപത്തെ (തുലാത്തിനെ, തുലാംരാശിയെ) ഞാന്‍ മനസ്സില്‍ സങ്കല്‍പിക്കുന്നു. വൃശ്ചികം: വിഷം നിറഞ്ഞതും, നീലനിറമുള്ള വെള്ളമുള്ളതും, അളവുനിര്‍ണയിക്കാനാവാത്ത (വളരെ വലിയ) വാലോടുകൂടിയതുമായ വൃശ്ചികത്തെ (തേളിനെ, വൃശ്ചികംരാശിയെ) ഞാന്‍ മനസ്സില്‍ സങ്കല്‍പിക്കുന്നു. ധനു: ഈര്‍ഷ്യയോടുകൂടി അമ്പേറ്റി കൂലച്ച വില്ലോടുകൂടി ലക്ഷ്യഭേദനത്തിന് തയ്യാറെടുത്ത് നില്‍ക്കുന്ന ധനുവിനെ (വില്ലാളിയെ, ധനുരാശിയെ) ഞാന്‍ മനസ്സില്‍ സങ്കല്‍പിക്കുന്നു. മകരം: വെള്ളത്തില്‍ തന്റെ ഘോരമായ വയറുകൊണ്ട് അനേകവിധത്തിലുള്ള ചിത്രങ്ങള്‍ വരയ്ക്കുന്ന (വെള്ളത്തിലൂടെ വളഞ്ഞുപുളഞ്ഞു സഞ്ചരിക്കുന്നതും ഭയം ജനിപ്പിക്കുന്നതുമായ) ജലജന്തുവായ മകരത്തെ (മുതലയെ, മകരംരാശിയെ) ഞാന്‍ മനസ്സില്‍ സങ്കല്‍പിക്കുന്നു.  കുംഭം: സ്വര്‍ണം രത്നം എന്നിവ പതിച്ചതും, (അമൃതസദൃശമായ) വെള്ളം നിറഞ്ഞതും, ഗരുഡന്‍ വേഗത്തില്‍ വഹിച്ചുകൊണ്ടുവരുന്നതുമായ കുംഭത്തെ (കുടത്തെ, കുംഭംരാശിയെ) ഞാന്‍ മനസ്സില്‍ സങ്കല്‍പിക്കുന്നു. മീനം: ഒരുനിമിഷം ഒളിവെട്ടി സമുദ്രജലത്തില്‍ മറയുന്ന മത്സ്യങ്ങളെ എന്റെ അഭീഷ്ടസിദ്ധിയ്ക്കായിക്കൊണ്ട് ഞാന്‍ മനസ്സില്‍ സങ്കല്‍പിക്കുന്നു.

             

You are not authorised to post comments.

Comments powered by CComment