മകരം രാശീസ്വരൂപം – ഒരു ചര്‍ച്ച

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

വിഷ്ണുനമ്പൂതിരി:

തിമിംഗലം / മുതല എല്ലാം പറയാറുണ്ട്.

ശ്രീനാഥ് ഒജി:

തിമിംഗലം ആവാനിടയില്ല,, അത് ധനുരാശികൊണ്ടാണ് പറയാറുള്ളതെന്നു തോന്നുന്നു. തൌക്ഷികം (തിമിംഗലം).

ആകോകേരോ ഗജാബ്ധിജഃ (ആകോകേരം എന്ന പദത്തിന് നീരാന എന്നാണര്‍ത്ഥം, അകോകേരം മകരത്തിന്റെ പര്യായമാണ്.) മകരം പല്ലുള്ള ജീവിയാണ് എന്നു പറയപ്പെടുന്നത് (മകരോപമദ്രംഷ്ട) സൂചിപ്പിക്കുന്നതുപോലെ സ്രാവോ മുതലയോ ആകാം മകരം എന്നു തോന്നുന്നു. തിമിംഗലത്തിന് പല്ലില്ലല്ലോ.

വിഷ്ണുനമ്പൂതിരി:

തിമിംഗല സ്രാവിന് പല്ലില്ലേ? 'വിഷ്ണുവിന്റെ ധ്യാനത്തിൽ മകരമഹാകുണ്ഡലം എന്നുണ്ട്. മകരകുണ്ഡലം ന്യസിക്കാറുണ്ട്.

പ്രസാദ് ഫെഡറര്‍:

വിഷ്ണുവിന്റെ ധ്യാനം? ഭാസ്വല്‍ ഭാസ്വല്‍...? അതില്‍ മകുടമഹാകുണ്ഡലം എന്നല്ലേ? മകരം എന്നാണോ?

വിഷ്ണുനമ്പൂതിരി:

രണ്ടു തരത്തിലും കണ്ടിട്ടുണ്ട്. ന്യാസത്തിൽ മകരകുണ്ഡലായ നമ: എന്നാണ്.

ശ്രീനാഥ് ഒജി:

തിമിംഗല സ്രാവ് സ്രാവാണല്ലോ അല്ലാതെ തിമിംഗലമല്ലല്ലോ... ഇടിയന്‍ പാച്ചു എന്നു പറഞ്ഞാല്‍ ഇടിയന്‍ എന്നത് വിശേഷണവും പാച്ചു പേരും ആവുന്നതുപോലെ, തിമിംഗലം എന്നത് വിശേഷണം മാത്രമാണല്ലോ, സ്രാവ് എന്നതാണല്ലോ പേര്. അപ്പോവും തിമിംഗലം എന്നതിനേക്കാള്‍ സ്രാവിനാണ് മാര്‍ക്ക്. തിമിംഗലസ്രാവും (whale-shark) സ്രാവാണ്, തിമിംഗലമല്ല...തിമിംഗലത്തിനു പല്ലില്ല...

ജിനേഷ് നാരായണന്‍:

ചിന്തിക്കാനും ,ചിരിക്കാനും വഴിയുള്ള നല്ല ചർച്ച ,നന്ദി.

മിഥുന്‍ വി രാമകൃഷ്ണന്‍:

വനത്തിലെ ജലാശയത്തിൽ വെള്ളം കുടിക്കാൻ വന്ന മാനിനെ പതിയിരുന്നു പെട്ടെന്ന് പൊങ്ങിവന്നു പിടിച്ചു ജലത്തിൽ മുക്കുവാൻ ശ്രമിക്കുന്ന മുതല.

ശ്രീനാഥ് ഒജി:

മന്ദാധിപസ്തമീ ഭൗമീ യാമ്യേ ച നിശി വീര്യവാന്‍
പൃഷ്‌ഠോദയീ ബൃഹത് ഗാത്രഃ കര്‍ബുരോ വനഭൂചരഃ
ആദൗ ചതുഷ്പാദന്തേ തു വിപദോ ജലഗോചരഃ

- പരാശരന്‍ (പരാശരഹോര)

മകരം രാശി ശനിക്ക് ആധിപത്യമുള്ളതും, താമസഗുണമുള്ളതും, ഭൂമിഭൂതപ്രധാനവും, തെക്കുദിക്കില്‍ ബലമുള്ളതും, രാത്രി ബലമുള്ളതും, പൃഷ്‌ഠോദയവും, വലിയ ശരീരമുള്ളതും, പലനിറമുള്ളതും, വനഭൂമികളില്‍ സഞ്ചരിക്കുന്നതുമാണ്. ഇതിന്റെ ആദ്യഭാഗം ചതുഷ്പാത്തും (ഭൂമിയില്‍ സഞ്ചരിക്കുന്നതും മാനിന്റെ രൂപമുള്ളതും), അന്ത്യഭാഗം കാലുകളില്ലാത്തതും (മകരമത്സ്യത്തിന്റെ രൂപമുള്ളതും) ജലത്തില്‍ സഞ്ചരിക്കുന്നതും ആണ്.

മുതല (നക്രം) ചതുഷ്പദം (നാലു കാലുള്ളത്) ആണ്, മത്സ്യമാണ് (സ്രാവാണ്) വിപദം (കാലില്ലാത്തത്). അതുകൊണ്ടുതന്നെ പരാശരമതാനുസാരം മകരമെന്നാല്‍ മുതലയല്ല സ്രാവാണ്.

//വനത്തിലെ ജലാശയത്തിൽ വെള്ളം കുടിക്കാൻ വന്ന മാനിനെ പതിയിരുന്നു പെട്ടെന്ന് പൊങ്ങിവന്നു പിടിച്ചു ജലത്തിൽ മുക്കുവാൻ ശ്രമിക്കുന്ന മുതല.// എന്നു പറയുമ്പോള്‍,  ഇതു രണ്ടു ജീവിയാണ് എന്നാല്‍ എല്ലാ രാശീസ്വരൂപങ്ങളും ഒരുജീവിയാണ് - ധനു Centaur ആണ്. എന്താണ് തത്തുല്യമായ സംസ്കൃതവാക്ക് എന്ന് ചര്‍ച്ചിക്കാവുന്നതാണ്. മകരവും പകുതി മീനും പകുതി മാനും ആയ ഒറ്റ ജീവിയാണ്. ഇതിന്റെ പേരെന്താവാം എന്നതും ചര്‍ച്ചിക്കാവുന്നതാണ്.

ഗ്രീക്കുകാര്‍ ആ മീനിനെ ശരിയാക്കി. പക്ഷെ മാനിനെ ആടാക്കി! ഭാരതീയര്‍ മാനിനെ ശരിയാക്കി, പക്ഷെ മീനിനെ മുതലയാക്കി! ആകെ പ്രശ്നമാണ്...

മിഥുന്‍ വി രാമകൃഷ്ണന്‍:

രണ്ടും രണ്ടു ജീവികളാണ്. ശരിതന്നെ മകരം ലഗ്നക്കാരിൽ ദ്വന്ദ വ്യക്തിത്വം കാണാവുന്നതാണ്. അകവും പുറവും ഒരുപോലെയല്ല. ചതി, വഞ്ചന എന്നിവ കൂടി ഉണ്ടെങ്കിൽ മുതല ആണ് ചേരിക പാവം പിടിച്ച മീനല്ല !

ശ്രീനാഥ് ഒജി:

പാവം പിടിച്ച മീനല്ല സ്രാവ്! സ്രാവ് ഭീകരജീവിയാണ്! മകരരാശി സ്വരൂപം പകുതി സ്രാവും പകുതി പകുതി മാനും ആണ്. It is the sea stag! (കടല്‍ മാന്‍ അഥവാ മീന്‍മാന്‍). ഇതുപോലെ പല ജീവികളുടെ മിക്സായി പ്രാചീനര്‍ ചിന്തിച്ച പല ജീവികളുണ്ട്. മറ്റൊന്നാണ് Hippogrif - പകുതി പക്ഷി പകുതി കുതിര. ഭാരതീയരുടെ കിംപുരുഷന്മാരും ഗന്ധര്‍വ്വന്മാരുടെ ഇതുപോലെ രണ്ടു ജീവികള്‍ ചേര്‍ന്നവ തന്നെ! Hybrid creatures in mythology ശ്രദ്ധേയമായ വിഷയമാണ്. 

You are not authorised to post comments.

Comments powered by CComment