ജലാഗ്നിമിശ്രദ്രേക്കാണങ്ങളും ഹോരാമകരന്ദവും
- Details
- Created: Friday, 07 April 2017 06:45
- Last Updated: Saturday, 08 April 2017 19:02
- Hits: 1078
ലേഖകന്‍ - ശ്രീനാഥ് ഒജി
ഗുണാകരന്‍ രചിച്ച ഗ്രന്ഥമാണ് ഹോരാമകരന്ദം. ഗുണാകരന്‍ എന്ന പദത്തിന് ഗുണങ്ങളുടെ ആകരം (സമുദ്രം) ആയിട്ടുള്ളവന്‍ എന്നര്‍ത്ഥം. ഗുണസമുദ്രമാണ് ഗുണാകരന്‍. അദ്ദേഹം എഴുതിയ ഗ്രന്ഥമോ ഹോരാമകരന്ദം - ഹോരയുടെ അതായത് ബൃഹജ്ജാതകത്തിന്റെ അമൃത്! അഥവാ ജാതകശാസ്ത്രത്തിന്റെ അമൃത് എന്നുമാവാം. ബൃഹജ്ജാതകത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ ഗ്രന്ഥം എഴുതിയത് എന്ന് ഏറെക്കുറെ പേരുകൊണ്ടുതന്നെ സൂചിതമാണ്. ഏറെക്കുറെ ബൃഹജ്ജാതകത്തിലെ വിഷയങ്ങള്‍ തന്നെയാണ് പ്രതിപാദ്യവും. ആ ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു ശ്ലോകം താഴെച്ചേര്‍ക്കുന്നു -
ജല-അഗ്നി-മിശ്ര ദ്രേക്കാണങ്ങള്‍
സദസദഗ്രഹ ദ്രേഷ്‌ക്കാണാ ജല ദഹനാഖ്യാഃ പ്രകീര്‍ത്തിതാഃ ക്രമശഃ
പാപയുതാഃ സലിലാഖ്യാ മിശ്രാ ദഹനാശ്ച സൗമ്യയുതാഃ
- ഗുണാകരന്‍ (ഹോരാമകരന്ദം)
യഥാക്രമം ജലദ്രേക്കാണങ്ങളും ശുഭഗ്രഹയുക്തമായ ജലദ്രേക്കാണങ്ങളും ശുഭഫലപ്രദമാണ്, അഗ്നിദ്രേക്കാണങ്ങളും അശുഭഗ്രഹയുക്തമായ അഗ്നിദ്രേക്കാണങ്ങളും അശുഭഫലപ്രദമാണ് എന്ന് പ്രസിദ്ധമാണ്. പാപഗ്രഹയുക്തമായ ജലദ്രേക്കാണങ്ങളും, ശുഭഗ്രഹയുക്തമായ അഗ്നിദ്രേക്കാണങ്ങളും മിശ്രഫലപ്രദമാണ്.
You are not authorised to post comments.