ഫലനിരൂപണം ലഗ്നാലോ ചന്ദ്രാലോ വേണ്ടത്?
- Details
- Created: Monday, 17 April 2017 15:53
- Last Updated: Wednesday, 01 November 2017 09:21
- Hits: 3989
രണ്ടാം ശ്ലോകം കൊണ്ട് ഗ്രന്ഥലക്ഷ്യവും പറഞ്ഞ് ശാസ്ത്രവിഷയത്തിലേക്ക് അദ്ധേഹം പദമൂന്നി വന്ദിച്ചത് ഹോരേതി എന്നാണ്... രാശിനാമമോ ഗ്രഹനാമമോ ഒന്നും അല്ല....ഹോരാ എന്നത് ഒരു ദിവസത്തിന്റെ അംശമാണെന്നും അഹോരാത്രമെന്നതിന്‍റെ ആദ്യന്താക്ഷരലോപം കൊണ്ട് ഹോരാ എന്ന പദമുണ്ടായതായും പറഞ്ഞു... ഈ ഹോരാ എന്ന ലഗ്നത്തിന്‍റെ അഥവാ കാലവിഭജനത്തിന്‍റെ പ്രാധാന്യത്തെ ജനസമക്ഷം അവതരിപ്പിക്കുകയായിരുന്നു...
നാലാമത് ശ്ലോകമാകട്ടെ അരൂപിയായ കാലത്തിന് രൂപം കൊടുത്തു അംഗനിര്‍ണ്ണയം ചെയ്തു.. ഹോര കഴിഞ്ഞ് അംഗങ്ങള്‍ വരാംഗം അഥവാ ശിരസ്സു തുടങ്ങി ക്രമേണ വിവരിച്ചു. രാശി,ക്ഷേത്രം,ഗൃഹം ഋക്ഷം,ഭം,ഭവനം എന്ന ഒരേ നാമാര്‍ത്ഥങ്ങളാണ് രാശിക്ക് എന്നും ഉറപ്പിച്ച് പറഞ്ഞു.
ശേഷമത്രേ മേഷം രാശി എന്നും അശ്വതി നക്ഷത്രമെന്ന ഒമ്പത് നക്ഷത്രപാദങ്ങളോടും കൂടി രാശിനാമത്തെ പറഞ്ഞത്... ശേഷമത്രേ അഞ്ചാമത് ശ്ലോകത്തില്‍ രാശിസ്വരൂപത്തെ മീനം തൊട്ട് പറഞ്ഞത്.നാമവും രൂപവും അവയുടെ സ്വഭാവവും ജീവിതരീതിയും ദേശവും ഗുണങ്ങളുമെല്ലാം ഘടിപ്പിക്കാന്‍ പറഞ്ഞു.. ശേഷം ആറാം ശ്ലോകം കൊണ്ട് രാശി,അംശകം മുതലായതിന്‍റെ അധിപന്മാരെയും പറഞ്ഞു.
നവാംശകവിധിയും ദ്വാദശാംശകവിധിയും പറഞ്ഞു.... ഏഴാം ശ്ലോകം കൊണ്ട് ത്രിംശാംശകവിധിയും ഋക്ഷസന്ധിയെയും പറഞ്ഞു. എട്ടാം ശ്ലോകം കൊണ്ട് ക്രിയം മുതലായ വിശേഷനാമങ്ങളെയും (ഉപകരണം/tool) പറഞ്ഞു.. ഒമ്പതാമത് ശ്ലോകം കൊണ്ട് ദ്രേക്കാണം, ഹോരാ, നവാംശകം, ത്രിംശാംശകം, ദ്വാദശാംശം, ക്ഷേത്രം മുതലായ അംശവിഭജനങ്ങളെയും (വര്‍ഗ്ഗങ്ങള്‍) പറഞ്ഞു.... ഈ വിശേഷപ്രസ്താവ്യങ്ങളാണ് ക്രമത്തില്‍ പറഞ്ഞതും ചിന്തിക്കേണ്ടതും...
ഇതിലെവിടെയും ചന്ദ്രാല്‍ ചിന്തിക്കണം എന്ന് ആചാര്യന്‍ പറഞ്ഞിട്ടില്ല... ലഗ്നവും ലഗ്നാദിയായും ലഗ്നാലും എന്നതല്ലേ രീതി...
ഇനി ചന്ദ്രാല്‍, സൂര്യാല്‍ ദശാധിപസ്ഥിതരാശ്യാല്‍ എന്നൊക്കെ ചിലയിടങ്ങളില്‍ വിശേഷിച്ച് പറഞ്ഞത് അല്ലാതെ ചന്ദ്രാല്‍ ചിന്തിക്കുന്നു എന്നതും രണ്ടേകാല്‍ ദിവസം നീണ്ടുനില്‍ക്കുന്ന ചന്ദ്രാല്‍ ചിന്തിച്ചാല്‍ ഫലനിരൂപണം സ്ഥുലമാകുമെന്നും എന്നാല്‍ ഓരാ ഗ്രഹങ്ങളില്‍ നിന്നൂം ഫലനിരൂപണം ചെയ്താലും ഫലം സിദ്ധിക്കുന്നു എന്നുള്ളതും കൂടി ധരിക്കേണ്ടതല്ലേ...
ശ്രീനാഥ് ഒജി:
ഋഷിജാതകത്തില്‍ നിന്ന് -
അഹോരാത്രാദ്യന്തലോപാദ്ധോരേതി പ്രോച്യതേ ബുധൈഃ
തസ്യാ ഹി ജ്ഞാനമാത്രേണ ജാതകര്‍മ്മഫലം വദേത്
- പരാശരന്‍ (പരാശരഹോര)
അഹോരാത്രം എന്ന പദത്തിന്റെ ആദിയും അവസാനവും ലോപിച്ചാണ് ഹോര എന്ന പദം ഉണ്ടായതെന്ന് പണ്ഡിതന്മാര്‍ പറയുന്നു. അങ്ങനെയുള്ള ആ ഹോരയെ വ്യക്തമായി അറിഞ്ഞ് ജനിച്ചവന്റെ കര്‍മ്മഫലാദികളെ കുറിച്ച് പറയേണ്ടതാണ്.
ഹോരയെ അറിയുക എന്നതിന്,
1. യുഗാദി കാലത്തിന്റെ ബൃഹത് വിഭജനങ്ങളെ അറിയുക
2. രാത്രി പകല്‍ എന്നിത്യാദിയായ സമയഭേദങ്ങളെ അറിയുക
3. രാശിചക്രത്തിന്റെ സൂക്ഷ്മവിഭജനങ്ങളെ അറിയുക
4. മണിക്കൂര്‍ (ഒീൗൃഹോര-രാശ്യര്‍ദ്ധം ഹോര) എന്ന അര്‍ത്ഥത്തില്‍
സമയത്തെ അറിയുക
5. രാശിചക്രവിഭജനത്തില്‍ രാഹുവിനുള്ള (ഹോരാ - രാഹോ)
പ്രാധാന്യത്തെ അറിയുക
എന്നെല്ലാം അര്‍ത്ഥമുണ്ട്. ചുരുക്കത്തില്‍ ഗണിതാദി സംഹിതാപര്യന്തം സര്‍വ്വജ്യോതിഷവിഷയങ്ങളും അഭ്യസിച്ചുകൊള്ളണം എന്നതിന്റെ ചുരുക്കെഴുത്താണ് ‘ഹോരയെ അറിയണം’ എന്ന ഉപദേശം. അപ്രകാരം സംശയോച്ഛേദമാം വിധം ജ്യോതിഷം അഭ്യസിച്ച് അറിവ് ഉള്ളില്‍ നിന്ന് പ്രസരിക്കാന്‍ തുടങ്ങിയ മനീഷി മാത്രമാണ് ജനിച്ചവന്റെ കര്‍മ്മഫലാദികളെക്കുറിച്ച് പ്രവചിക്കാന്‍ അര്‍ഹനായിട്ടുള്ളത്.
//ഇതിലെവിടെയും ചന്ദ്രാല്‍ ചിന്തിക്കണം എന്ന് ആചാര്യന്‍ പറഞ്ഞിട്ടില്ല.// ശിശിരകരസമാഗമേക്ഷണാനാം സദൃശഫലം പ്രവദന്തി ലഗ്നജാതം - ബൃഹജ്ജാതകം.
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
ശിശിരകരസമാഗമേക്ഷണാനാം സദൃശഫലം പ്രവദന്തി ലഗ്നജാതം എന്നത് പതിനാറാമത് അധ്യായം ശ്ളോകം 33 ...മേടം മുതലായ രാശികളിൽ ചന്ദ്രൻ ന്നിന്നാലുള്ലള ഫലം തന്നെ ലഗ്നത്തിനും പറഞ്ഞുകൊള്ളണം എന്ന്തല്ലേ അര്ത്ഥമാക്കേണ്ടത്.ചന്ദ്രാൽ ചിന്തിക്കണം എന്നല്ലല്ലോ.
വിഷ്ണുനമ്പൂതിരി:
അർത്ഥ ബഹുലമായ വരാഹഹോ രയിൽ പറഞ്ഞതിന്റെ അർത്ഥം" ഇങ്ങനെയും കൂടിയാകാം" എന്നു പറയാം എന്നല്ലാതെ ഇങ്ങനെ അല്ലല്ലോ എന്നു അഭിപ്രായപ്രകടനം നടത്താൻ തക്ക അറിവ് എനിക്കില്ല!
വിജയാമേനോന്‍:
ബൃഹജ്ജാതകപദ്ധതിയിൽ ലഗ്നഫലവും ചന്ദ്രഫലവും വേറെ വേറെ കൊടുത്തിട്ടുണ്ടെങ്കിലും വലിയ വിത്യാസം കാണുന്നില്ല. "ബലവതിരാശൗ തദധിപതൗ ച സ്വബലയുത: സ്യാദ്യതി തുഹിനാംശു: കഥിത ഫലാനാ മ വികലദാതാ ശശിവദതോന്യേപ്യനുപരിചിന്ത്യാ:"
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
അജമൃഗതൗലി ചന്ദ്രഭവനാദി ത്യത്ര ചന്ദ്രഭവനസ്യ കര്‍ക്ക്യാദി സ്വല്പശബ്ദ വാച്യത്വേ ചന്ദ്രഭവന ശബ്ദപ്രയോഗാത് കോപ്യഭിപ്രായോവഗമ്യതേ മത്സ്യൗ ഘടീ ഇത്യാദി ഗ്രന്ഥേന നിര്‍ദ്ദിഷ്ടസ്വരൂപാണാം സ്വാധിപതിഭൂതൈഃ ഗ്രഹൈഃ ഫലനിരൂപണേ ചന്ദ്രോപി വിശേഷനിരൂപണീയഃ ഇതി സൂചിതം എന്ന് ദശാദ്ധ്യായിയില്‍ വ്യാഖ്യാനിച്ചിരിക്കുന്നു....... ഇവിടെ ഫലനിരൂപണത്തില്‍ ചന്ദ്രനെ പെടുത്തിക്കളഞ്ഞു..(ഉള്‍പ്പെടുത്തി എന്നല്ല)എന്നതാണ് വിഷയം... ചന്ദ്രന്‍ നില്‍ക്കുന്ന രാശിക്കും അധിപതിക്കും ബലമുണ്ടെങ്കില്‍ ചന്ദ്രാശ്രയഫലം ഒരുകുറവും വരാതെ അനുഭവിക്കുമെന്നും മറ്റു ഗ്രഹങ്ങളൂടെ ആശ്രയഫലവും ആ ഗ്രഹത്തിനും അധിപനും അതുപ്രകാരം തന്നെ അനുഭവിക്കും എന്നതാണല്ലോ ഇതിനര്‍ത്ഥം...ചന്ദ്രാല്‍ ചിന്ത ചെയ്യണം എന്നല്ല.. ഞാന്‍ പറയുന്നത് ആചാര്യ വിരോധമല്ല എന്നും പല തെറ്റായവ്യാഖ്യാനങ്ങളും കൊണ്ട് വിപരീതമായി ഉപയോഗിക്കരുത് എന്നതിനെ ഉറപ്പിക്കാന്‍ കൂടിയാണ്
മിഥുന്‍ വി രാമകൃഷ്ണന്‍:
ലഗ്നത്തിനും ചന്ദ്രനും ഫലസാമ്യം ഉള്ളതിനാൽ ആണ് ചന്ദ്രലഗ്നം എന്ന പ്രയോഗം തന്നെ. ചന്ദ്രബലം ലഗ്നബലത്തേക്കാൾ വളരെ അധികമെങ്കിൽ ചന്ദ്രആശ്രയ ഫലത്തിനുപരി ചന്ദ്രാൽ ഉള്ള ഫലത്തെയും നിരൂപിക്കണം. മനസ്സിന്റെ കാരകത്വം ആണ് ചന്ദ്രന്റെ പ്രാധാന്യം എന്ന് തോന്നുന്നു. വിവാഹ വിഷയത്തിൽ പ്രത്യേകിച്ചും ചന്ദ്രാൽ ഉള്ള ചിന്തക്കു പിന്നിലും മറ്റു കാരണമെന്ത്?
ചന്ദ്രശേഖരന്‍ ടികെ:
യദ്യല്‍ഫലം ഹിമകരാല്‍ കഥിതം സമസ്തം ലഗ്നാദപി പ്രബലതോ ഭവതീഹ തദ്വല്‍ .എന്നു പറഞ്ഞതിനാല്‍ രണ്ടും പ്രധാനമാകാം.
പ്രസാദ് ഭട്ടതിരിപ്പാട്:
ഞാൻ ഇതിനെ മറ്റൊരു ദൃഷ്ടികോണിൽ കാണുവാനാണ് ഇഷ്ടപ്പെടുന്നത്. ഇതു പറയു മ്പോൾ എന്റെ ഉള്ളിൽ ജ്യോതിഷംവേദാം ഗമാണ്, വേദ ചക്ഷുസ്സുമാണ്.
ആദ്യത്തെ ശ്ലോകം താത്വികമായി അവലോകനം ചെയ്താൽ - അമൂർത്തമായ ശശഭൃത്തിനെ മൂർത്തമായി പരികൽപ്പന ചെയ്യുന്നു, ശശം കൊണ്ട് ഭൃതമായത് ശശ ഭൃത്ത്. ശശം എന്നത് ചാട്ടം,ഇളക്കം,സ്പന്ദം എന്നുള്ള അർത്ഥത്തിലൊക്കെ എടുക്കാമെങ്കിൽ ഈ ഇളക്കം എന്താണെന്ന് ചിന്തിക്കേണ്ടി വരും. കാലത്തിന് ഖണ്ഡ സംവിത്ത് എന്നാരു പേരുണ്ട്. സംവിത്തിനെ ഖണ്ഡിക്കുമ്പോഴാണ് കാലം ഉണ്ടാവുന്നത്. സ്പന്ദം ആണ് ഖണ്ഡനത്തിന് കാരണം. സ്വേച്ഛയാലാണ് സ്വന്ദം ഉണ്ടാവുന്നത്, വാസനകളാണ് ഇച്ഛക്കു കാരണം. അമൂർത്തമായ വാസനകളെ മൂർത്തരൂപത്തിൽ അനു ഭവയോഗ്യമാക്കുന്നു എന്ന് അർത്ഥം വരും. മാത്രമല്ല, അത് പരികൽപനയുമാണ് .ഈ പരികൽ - നയിൽ നിന്ന് രക്ഷപ്പെട്ട്, സ്വരൂപദർശനം മാത്രമാണ് പുനർജന്മം ഇല്ലാതാവാനുള്ള ഏക വഴി. നിവൃത്തിമാർഗ്ഗക്കാർക്ക് ആത്മാവായും പ്രവൃത്തിമാർഗ്ഗക്കാർക്ക് ഈ ശ്വരനായും ഒരിക്കലും നശിക്കാത്ത ജ്ഞാനമായും പ്രപഞ്ചാനുഭവങ്ങളുടെ (ആലോകനം ചെയ്യപ്പെടുന്നതാണ് ലോകം.അതായത് പ്രപഞ്ചം എന്ന അനുഭവം) സൃഷ്ടി. സ്ഥിതി, സംഹാരകർത്താവായും, വേദത്തിൽ പറയപ്പെടുന്ന , ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്ന മൂന്നു ലോകങ്ങളെയും പ്രകാശിപ്പിക്കുന്ന രവി.(രാവയ തേ ഇതി . രവി- ശബ്ദം ഉണ്ടാക്കുന്നതുകൊണ്ടാണ് രവിയായത്.)
ശബ്ദ ന്യായങ്ങളെ സമന്വയിപ്പിക്കുന്ന ശാസ്ത്രങ്ങൾ എന്ന അർത്ഥത്തിലെ ടുത്താൽ , ശബ്ദബ്രഹ്മത്തിൽ നിന്ന് പ്രപഞ്ചാനുഭവം വരെയെത്തുന്ന, ശബ്ദം,വർണ്ണം,ഭൂതലിപികൾ , പദം, അർത്ഥം,പദത്തിന്റെ അർത്ഥമായ പദാർഥം മുതലായ വകളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന, മന്ത്രമഹാർണ്ണവം, കുലാർണ്ണ വതന്ത്രം (അർണ്ണം എന്നതിന് വർണ്ണം എന്നും അർത്ഥമുണ്ട്) മുതലായ തന്ത്രവുമായി ബന്ധപ്പെട്ടവ എന്നോഅല്ലെങ്കിൽ അതിനും അടിസ്ഥാനമായ ആഗമങ്ങൾ എന്നോകണക്കാക്കാം. അഹോരാത്രം അഹത്തിന്റെ രാത്രമാണ്. ,അതായത്. അഹം എന്നതിനെപ്പറ്റിയുള്ള ജ്ഞാനത്തിന്റെ വികൽപ്പമാണ് ഹോരാ. ഇത് പൂർവ്വഭവങ്ങളിൽ ആർജ്ജിതമായ കർമ്മവാസനകളെയും, അത് ഏതെല്ലാം വിധത്തിൽ പ്രപഞ്ചാനുഭവമായി മാറുന്നു എന്നും കാണിച്ചുതരുന്നു. ഇത് തന്നെയാണ് ആദ്യം പറഞ്ഞ അമൂർത്തമായ ശശഭൃത്തിനെ മൂർത്തമാക്കൽ. സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങൾ വഴിയാണ് പഞ്ചാനുഭവങ്ങൾ ഉണ്ടാവുന്നത്. അതു കൊണ്ടാണ് ആദ്യത്തെ അദ്ധ്യായത്തിൽ കാലാംഗാനി - എന്നു തുടങ്ങി രാശിചക്രത്തെ കാല പുരുഷന്റെ സ്ഥൂലശ രരമായും, രണ്ടാമദ്ധ്യായത്തിൽ കാലാത്മാ .. എന്നു തുടങ്ങി ഗ്രഹങ്ങളും നക്ഷത്രങ്ങളും മറ്റും ചേർന്ന സൂക്ഷ്മശരീരത്തേയും, തുടർന്ന് സ്ഥൂലസൂക്ഷ്മ ശരീരങ്ങളിലൂടെ അനുഭവിക്കുന്ന മറ്റു പ്രപഞ്ചാനുഭവങ്ങളെയും വിവരിക്കുന്നത്.
(ഈ അഭിപ്രായത്തിന് വളരെയധികം അഭിനന്ദനം ലഭിച്ചു.)
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
മൂർത്തിത്വേ എന്ന് തുടന്ങ്ങുന്ന ശ്ളോകം തന്നെ ലഗ്നമെന്ന് കല്പിക്കാം.എന്നാൽ രവി, ചന്ദ്രൻ,മുതലായത് അപ്രധാനം എന്നൊന്നും ഞാൻ കരുതുന്നില്ല..മാത്രമല്ല ലഗ്നാദിയായുമ് ചന്ദ്രാദിയായും സൂര്യാദിയായും ഫലം നിരൂപിക്കേണ്ടതായ സന്ദർഭങ്ങളുമുണ്ട് എന്ന് മറന്നതുമില്ല.. നാം ഇത്രയും കഷ്ടപ്പെട്ട് ജനനസമയമെന്ന മഹാകാലനിർണ്ണയസൂചനോപാധിയെ എന്തിന് കരുതണം.രണ്ടെക്കാൽ ദിവസം നീണ്ടുനിൽക്കുന്ന ചന്ദ്രലഗ്നം വെച്ച് ജാതകഫലനിരൂപണം മുഴുവൻ ചെയ്താൽ..അര്ത്ഥാപ്തി .........ഹോരേന്ദോർ...ഭേന്ദ്വാർക്കാസ്പദപതികാംശനാഥവൃത്ത്യാ എന്നിത്യാദികൾ ചിന്തിക്കാൻ ആവിഴ്യമാണ് എന്നും ബോധ്യമുള്ളതും ചന്ദ്രലഗ്നം,സൂര്യലഗ്നം എന്നിവ പലതരത്തിലും പ്രചാരത്തിലുള്ളതും പല ഉപയോഗങ്ങളുള്ളതുമാണെന്ന് ധാരണയുമൂണ്ട്. ലഗ്നാദിന്ദുതോ യാവൽ യോ ഗ്രഹാ ദശമസ്ത്ഥീതാ എന്നെല്ലാം പരിഗണിക്കേണ്ടതാണ്. അജമൃഗതൌലിചന്ദ്രഭവനാദി ത്യത്ര ചന്ദ്രഭവനസ്യ കര്ക്ക്യാദി സ്വല്പശബ്ദവാച്യത്വേ ചബ്ദ്രഭവനശബ്ദപ്രയോഗാത് കോപ്യഭൈപ്രായോവഗമ്യതേ മത്സ്യൌ ഘടീ ഇത്യാദി ഗ്രന്ഥേന നിര്ദ്ദിസഷ്ടസ്വരൂപാണാം രശീനാം സ്വാധിപതിഭൂതൈഃ ഗ്രഹൈഃ ഫലനിരൂപണേ ചന്ദ്രോപി വിശേഷാനിരൂപണിയഃ ഇതി സൂചിതം. എന്ന് ദശാധ്യയീകാരൻ വ്യഖ്യാനിച്ചു....എന്നതിൽ ചന്ദ്രന് ഫലനിരൂപണത്തിൽ വിശേഷസ്ഥാനമുണ്ട് എന്നും മറക്കുന്നില്ല,...
ശ്രീനാഥ് ഒജി:
ഹോരേന്ദ്വാര്‍ക്കാസ്പദപഥിഗാംശനാഥവൃത്യാ - എന്നതുകൊണ്ട് യഥാക്രമം ലഗ്നം, ചന്ദ്രന്‍, സൂര്യന്‍ എന്നിവ തുടങ്ങിയുള്ള ചിന്തയ്ക്ക് ഫലനിരൂപണത്തില്‍ വിശേഷപ്രാധാന്യമുണ്ട് എന്നു സൂചിപ്പിച്ചു.
പ്രസാദ് ഭട്ടതിരിപ്പാട്:
ചന്ദ്രാലുള്ള ഫലനിരൂപണവും വളരെ പ്രധാനമാണ് എന്നാണ് എനിക്കു തോന്നുന്നത്. സൂര്യൻ ശരീരവും ചന്ദ്രൻ മനസ്സും.സ്ഥൂലസൂക്ഷ്മശരീരെങ്ങളുടെ പ്രതീകങ്ങളാണ് സൂര്യചന്ദ്രൻമാർ. ലഗ്നം വാസ്തവത്തിൽ സൂര്യൻ തന്നെയല്ലേ.അപ്പോൾ ലഗ്നാൽ ചിന്തിക്കുന്നത് സ്ഥൂലമായ അനുഭവങ്ങളും ചന്ദ്രാൽ സൂക്ഷ്മമായതും എന്നു വരുന്നു. ഒരു കാര്യം നടക്കുമ്പോൾ ഇന്ദ്രിയങ്ങളെക്കെ പ്രവർത്തനനിരതമാണെങ്കിലും മനസ്സ് ബന്ധപ്പെട്ടിട്ടില്ലെങ്കിൽ ആ കാര്യത്തിന് എന്നിൽ ഒരു ചലനവും സൃഷ്ടിക്കാൻ പറ്റില്ല. അങ്ങിനെ വരുമ്പോൾ ഫലം പറയുന്നതിന് ലഗ്നം കൊണ്ട് ചിന്തിച്ചാൽ മാത്രം മതിയെങ്കിലും അത് ജാതകനെ ഏതുവിധത്തിൽ ബാധിക്കുന്നു എന്നത് ചന്ദ്രാലുള്ള നിരൂപണം കൊണ്ട് സാധിക്കും എന്നു വരുന്നു.ചിന്തിക്കുന്ന വിഷയത്തിന്റെ കാരകത്വം സൂര്യാദിഗ്രഹങ്ങളിൽ ആർക്കാ ണോ ആ ഗ്രഹത്തിനെക്കൊണ്ടും ചിന്തിക്കണം.
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
ചന്ദ്രാൽ പ്രാധാന്യമർഹിക്കുന്നു എന്നുള്ളത് ഞാന് സമ്മതിക്കുന്നു. എന്നാലും രണ്ടേകാൽ ദിവസമ് ഒരേ ഫലത്തിന് ക്ലാരിറ്റി കുറയും എന്നതിൽ യാതൊരു സംശയവും ഇല്ല.എന്നാൽ ചന്ദ്രാൽ മാത്രമല്ല സൂര്യാലും ചിന്തിക്കുന്നവരുണ്ട്.ചില ഫലങ്ങളുടെ സൂക്ഷ്മാവസ്ഥക്ക് അത് കുട് ആവിശ്യമാണ് എന്ന നിലയിലാണ് അത് നോക്കുന്നതും.ലഗ്നാലും ചന്ന്ദ്രാലും സൂര്യാലും ലക്ഷണം യോജിച്ചാല് ഉറപ്പിച്ച് ഫലത്തെ പറയാം എന്നതാണ് അതിൻറെ വിശേഷത എന്നത് കൂടി ഓര്മ്മിക്കേണ്ടതാണ്.
നന്ദുപണിക്കര്‍:
//ചിന്തിക്കുന്ന വിഷയത്തിന്റെ കാരകത്വം സൂര്യാ ദിഗ്രഹങ്ങളിൽ ആർക്കാണോ ആഗ്രഹത്തിനെ കൊണ്ടും ചിന്തിക്കാം// സകല ഗ്രഹങ്ങളുടേയും കാരകത്ത്വത്തിന് ലഗ്ന ഭാവവുമായുള്ള ബന്ധം, ഭാവ സ്ഥിതി, ബലങ്ങൾ, സപ്താവസ്ഥകൾ, ഭാവ രാശി, രാശിയുടെ ഗുണദോഷങ്ങൾ തുടങ്ങി എത്രയെത്ര ഉപ ബന്ധങ്ങൾ വരുന്നു ഒരു ജനന ലഗ്നത്തിൽ നിന്നും. അതിൽ സൂര്യ, ചന്ദ്രന്മാർ തമ്മിലുള്ള ബന്ധം എത്ര ഗാഡമായാണ് ഒന്നാമദ്ധ്യായത്തിലെ ഒന്നാം ശ്ലോകം നമ്മുടെ ബോധമണ്ഡത്തിൽ വെളിച്ചം പകരുന്നത്. വളരേയേറെ ചിന്തനീയമായ ഈ സൗഹൃദസംഭാഷണങ്ങൾ പുരോഗമിക്കട്ടെ.
കൃഷ്ണന്‍ കൈലാസനാഥ്:
ലഗ്നാൽ ഭാവങ്ങളെ ചിന്തിക്കുന്നതു പോലെ സൂർയ്യനെ ലഗ്നമായി കൽപ്പിച്ച് ഭാവചിന്തനാ ചെയ്യാം. ചന്ദ്രനെ കൊണ്ട് ചിന്തിക്കേണ്ടുന്ന പല പ്രധാനപ്പെട്ട കാര്യങ്ങളും ഉണ്ട്. ഈ ജൻമത്തിലെ സുഖദു:ഖങ്ങളെ ചിന്തിക്കേണ്ടുന്നത് ചന്ദ്രനെ കൊണ്ടാണ്.
You are not authorised to post comments.