കന്നിലഗ്നത്തില്‍ ജനിച്ചാലുള്ള ഫലം
- Details
- Created: Monday, 03 April 2017 08:51
- Last Updated: Monday, 03 April 2017 09:15
- Hits: 1405
ലേഖകന്‍ - ശ്രീനാഥ് ഒജി
എന്‍റെ ജാതകത്തില്‍ ലഗ്നം കന്നിരാശിയാണ്. ലഗ്നാധിപനായ ബുധന്‍ എഴുത്ത്, പബ്ലിഷിങ് തുടങ്ങിയവയെക്കൂടി സൂചിപ്പിക്കുന്ന മൂന്നാം ഭാവത്തില്‍ ചതുര്‍ഗ്രഹയോഗം ചെയ്ത് നില്‍ക്കുന്നു. മൂന്നില്‍ നില്‍ക്കുന്ന ലഗ്നാധിപന്‍റെ ഫലം ഇപ്പോള്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമായ ഫലചന്ദ്രികയില്‍ നിന്ന് ഉദ്ധരിക്കുന്നു.
ലഗ്നപഃ സഹജസ്ഥശ്ചേദ് ബന്ധുമിത്രസമാകുലഃ
ദാതാരം ശൂരധര്‍മാത്മാഃ ബലവീര്യസമന്വിതഃ
(ഭൃഗുസംഹിത, Rf.BS)
ലഗ്നേശേ സഹജേ യാതേ സിംഹതുല്യപരാക്രമീ
സര്‍വ്വസമ്പദ്യുതോ മാനീ ദ്വിഭാര്യോ മതിമാന്നരഃ
(പരാശരഹോര, Rf.BPHS-DJ, BPHS-SJ)
BPHS-SJ-യില്‍ മതിമാന്നരഃ എന്നതിനുപകരം മതിമാന്‍ സുഖീ എന്നാണ് പാഠം.
ലഗ്നേശേ തൃതീയേ ഷഷ്ഠേ സിംഹതുല്യപരാക്രമീ
സര്‍വസമ്പദ്യുതോ മാനീ ദ്വിഭാര്യോ മതിമാന്‍സുഖീ.
(ലോമശസംഹിത, Rf.LS, BPHS-TS)
BPHS-TS-ല്‍ തൃതേയേ ഷഷ്ഠേ എന്നതിനുപകരം സഹജേ ഷഷ്ഠേ എന്നാണ് പാഠം.
സഹജഗതോ ലഗ്നപതിഃ സദ്ബന്ധുപ്രവരം മിത്രം പരികലിതം
ധര്‍മ്മരതം ദാതാരം ശൂരം സബലം കരോതി നരം
(മീനരാജഹോര, Rf.MH, JS)
തനുപതിഃ സഹജേ സഹജപ്രദോ ഭവതി മിത്രയുതോ(അ)പി പരാക്രമം
ബലഹതശ്ച സദാ ന പവിത്രതാം ശുഭവചഃ ശുഭദൃഷ്ടിവശാത് നൃണാം.
(ബൃഹദ് യവനജാതകം, Rf.BYJ)
You are not authorised to post comments.