ജ്യോതിഷം പൂര്‍ണമോ അപൂര്‍ണമോ?

1 1 1 1 1 1 1 1 1 1 Rating 4.00 (1 Vote)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഇതേക്കുറിച്ചു നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം.)

ജ്യോതിഷം പൂര്‍ണമോ അപൂര്‍ണമോ?

ശ്രീനാഥ് ഒജി:

ജ്യോതിഷം പൂര്‍ണമോ അപൂര്‍ണമോ? ലോകത്തിലെ എല്ലാ വിഷയങ്ങളും പ്രതിപാദിക്കാനാവശ്യമായ പദ്യങ്ങളും പ്രമാണങ്ങളും ജ്യോതിഷത്തില്‍ ലഭ്യമാണോ? ആണെങ്കില്‍ എന്തുകൊണ്ടാണ് പ്രവചനത്തില്‍ പ്രയാസം അനുഭവപ്പെടുന്നത്? അല്ലെങ്കില്‍ ഈ കുറവ് എങ്ങനെ പരിഹരിക്കാം?

പൂര്‍ണം എന്നു വാദിക്കുന്ന ഒരു വിഭാഗം. അവരുടെ അഭിപ്രായങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

പ്രസാദ് മാത്യു ചാള്‍ഡിയ:

ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ചു തന്നെ ചില അപകടങ്ങൾ മുൻ കൂട്ടി കാണാൻ ഈ ശാസ്ത്രത്തിന്‌ കഴിയുന്നു എന്നുള്ളത്‌ ഇതിൻറെ പൂർണ്ണത ആണ്‌ കാണിക്കുന്നത്‌ കളങ്ക രഹിതമായ ഒരു മനസ്സിൽ മാത്ര മെ നിഗൂഡമായ രഹസ്യങ്ങൾ കൃത്യമയി വെളിപ്പെടു എന്ന് ഇതുപയോഗിക്കുന്നവർ മനസ്സിലാക്കുന്നതായിരിക്കും നല്ലത്‌.

മനോജ് നായര്‍ എസ്:

ജ്യോതിഷം പൂര്‍ണ്ണതയുള്ള ശാസ്ത്രമാണ്. എന്നാല്‍ വിദേശ ശക്തികളുടെ ആധിപത്യത്തിന്‍ കീഴില്‍ ഭാരതത്തിന്‍റെ വിശിഷ്ടമായ പല കണ്ടെത്തലുകളും നഷ്ടപ്പെട്ടു. മാത്രമല്ല ജ്യോതിഷം ശാസ്ത്രമല്ല എന്നും പ്രചാരണങ്ങള്‍ ശക്തിപ്പെട്ടു. അതിനാല്‍ തന്നെ കഴിഞ്ഞ 400 വര്‍ഷങ്ങളില്‍ കലണ്ടര്‍ പരിഷ്കരണം പോലും കാര്യമായി നടന്നിട്ടില്ല. ജ്യോതിഷം എന്താണെന്ന് അറിയാത്തവരാണ് വിമര്‍ശകരില്‍ മിക്കവരും. കഴിയുന്നത്ര പുരാതന അറിവുകളും ഗ്രന്ഥങ്ങളും സംഭരിച്ച് ജ്യോതിഷ വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു നേട്ടം ആയിരിക്കും.

അപൂര്‍ണം എന്നു വാദിക്കുന്ന ഒരു വിഭാഗം. അവരുടെ അഭിപ്രായങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

മിഥുന്‍ വി രാമകൃഷ്ണന്‍:

ജ്യോതിഷം ഒരുശാസ്ത്രം( മാത്രം) എന്ന നിലയില്‍ അപൂര്‍ണം തന്നെ ! യോഗികളും ഹൃഷികളും തങ്ങളുടെ നിതാന്തമായ പഠനവും ഏകാഗ്രതയും ധ്യാനവും ദൈവീകമായ ശേഷിയും കൊണ്ട് ഗ്രഹങ്ങളുടെ അന്തര്‍ലീനമായ ശക്തിയെയും അവയുടെ സ്വാധീനഫലത്തെയും കുറിച് മനസിലാകുകയും കൃത്യമായ ഫലപ്രവചനങ്ങള്‍ ചെയ്തിരുന്നു. അവരുടെ വാക്കുകള്‍ എപ്പോഴും സത്യമാകാരുണ്ട്. പക്ഷെ ഇന്നത്തെ ജ്യോത്സ്യന്മാരുടെ കാര്യം ഇതാണോ? ഏറ്റവും നല്ല ജ്യോതിഷികള്‍ക്കു പോലും 80 % ആണു മാക്സിമം accuracy....ഇതു തന്നെ ധാരാളം. പൂര്‍ണത ദൈവത്തിനു മാത്രം അവകാശപെടാവുന്ന ഒന്നല്ലേ ?

ശ്രീവാസ്തവ് പ്രഭാകര്‍:

ഇന്നത്തെ നമ്മുടെ പഠനമാണു പ്രശ്നം. പഠിച്ചാലും ഇല്ലേലും ജ്യോത്സ്യനെന്ന ബോർഡുമിട്ട്‌ സുഖമായിരിക്കാം ഒരാളും ചോദിക്കില്ല നീ എത്ര പഠിച്ചിട്ടുണ്ട്‌ എന്നു. പണ്ട്‌ കാലത്ത്‌ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌ - ഒരാൾ ജ്യോത്സ്യനായിട്ടിരിക്കണമെങ്കിൽ തന്റെ ഗുരുവും മറ്റു ഗുരുക്കന്മാരും ചുറ്റും ചേർന്നിരുന്ന് പലവിധ ചോദ്യങ്ങളും ശ്ലോകങ്ങളും ചോദിക്കുമെത്രേ ഇതിനു ശരിയായി ഉത്തരം പറഞ്ഞാലേ ജ്യോത്സ്യനായി അയാൾ പ്രാക്ടീസ്‌ തുടങ്ങുകയുള്ളൂ. ഇതു ഇപ്പോഴുള്ള തലമുറയുടെയടുത്തു പറഞ്ഞാലോ?

അനില്‍ കാടൂരാന്‍:

തീർച്ചയായും അപൂർണ്ണം തന്നെ ആവുന്നു...ഒരു ജ്യോതിഷ വിദ്യാർഥി ..അവന്റെ പഠന നിലവാരവും ഊഹവും അപോഹവും എത്രയുണ്ടെന്നും ഇന്ന് ആർക്കും അറിയില്ല...പ്രശ്ന പരിഹാര ചിന്തയിൽ എന്ത് പരിഹാരം ആണ് നിർദ്ദേശിക്കപ്പെടണ്ടതെന്നും വ്യക്തമായ അറിവുകൾ ഇല്ല...എൻറെ അറിവിൽ ...നേരിട്ടുള്ള അറിവിൽ ...ഒരു ജില്ലയിലെ പ്രശസ്തമായ മുഴുവൻ ക്ഷേത്രങ്ങളിലേക്കും പ്രശ്ന പരിഹാര വഴിപാടുകൾ നിർദ്ദേശിച്ച ജ്യോതിഷി ഉണ്ട്..നല്ലൊരു ജ്യോതിഷ സോഫ്റ്റ്‌വെയർ ഒപ്പം ഒരു ലാപ് അല്ലേൽ ടാബ് ഉണ്ടെങ്കിൽ അവൻ ജ്യോതിഷി ആവുന്നു...നാളത്തേക്കുള്ള ഓരോ ലഗ്നതിലെയും ഫലങ്ങൾ ഇന്നേ അവൻ ക്രോഡീകരിച്ചു വെയ്ക്കുന്നു..ശേഷം ഫലം പറയുന്നു...എന്തേ ഇങ്ങനെ...?

ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:

ജ്യോതിഷം എന്നാല്‍ മഹാസാഗരമല്ലേ ശ്രീനാഥ്ജീ......ആ മഹാസാഗരത്തിന്‍റെ മറുകര കണ്ടെങ്കിലല്ലെ അതിന് പൂര്‍ണ്ണത വരുത്താനാവൂ.....അനന്തമായ ജ്യോതിശാസ്ത്രം കുറെയേറെ ഗ്രഹിക്കണമെങ്കില്‍ കഠിനാധ്വാനവും ഈശ്വരാര്‍പ്പണവും സത്യവും വിനയവും എല്ലാം നിറഞ്ഞുനില്‍ക്കണം......ലോകത്തിനും മനുഷ്യനും വേഗത കൂടിക്കൊണ്ടേയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെയുള്ളവര്‍ വളരെ വളരെ ചുരുക്കമായിരിക്കില്ലേ ജീ.....ഈ മഹാശാസ്ത്രം എന്നെന്നും പരന്ന് പന്തലിച്ച് നീണാള്‍ വാഴട്ടെ !!!.....

ആനന്ദ് പണിക്കര്‍:

തുടർപഠനങ്ങളും ഗവേഷണങ്ങളും നടക്കാത്ത ഏതൊരു ശാസ്ത്രശാഖക്കും പൂർണത കൈവരിക്കാനാവില്ല...

നിഗമനം

ജ്യോതിഷം പൂര്‍ണമോ അപൂര്‍ണമോ എന്നതില്‍ തീരുമാനം ഉണ്ടായില്ലെങ്കിലും, ജ്യോതിഷം പൂര്‍ണമാണെന്ന് അഭിപ്രായപ്പെട്ടവര്‍ ജ്യോതിഷികളല്ലായിരുന്നുവെന്നതും, അപൂര്‍ണമാണെന്ന് പറഞ്ഞവര്‍ ജ്യോതിഷം കൈകാര്യം ചെയ്യുന്നവരും ആണ് എന്നത് ശ്രദ്ധേയമായി. വെള്ളത്തില്‍ വീണ പൂച്ചയ്ക്കല്ലേ ചൂടറിയൂ.....!

You are not authorised to post comments.

Comments powered by CComment