ജ്യോതിഷവും റിലേറ്റിവിറ്റിയും
- Details
- Created: Saturday, 15 April 2017 04:40
- Last Updated: Monday, 17 April 2017 02:04
- Hits: 966
(ഈ വിഷയത്തെക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം)
പ്രേമചന്ദ്രന്‍ നാരായണന്‍:
പ്രിയ സുഹൃത്തുക്കളേ, റിലേറ്റിവിറ്റി തിയറിയും ജ്യോതിഷവും എന്ന വിഷയത്തെ ആസ്പദമാക്കി നാളെ (13 April) കൊല്ലം YMCA ഹാളിൽ രാവിലെ 10 മണിമുതൽ ഉച്ചക്ക് ഒരുമണിവരെ പ്രൊഫസർ ----------------- ക്ലാസെടുക്കുന്നു. താല്പ്പര്യമുള്ള എല്ലാവർക്കും സ്വാഗതം
ശ്രീനാഥ് ഒജി:
റിലേറ്റിവിറ്റി തിയറിയും ജ്യോതിഷവും!!
അപ്പോള്‍ ഇതു രണ്ടും അറിയാത്ത മന്നനാണെന്നു വ്യക്തം! വെറുതേ ക്ലാസിനു പോയി സമയം മെനക്കെടുത്തണോ?!
Relativity is Deterministic, Astrology is NOT!
Relativity is a scientific theory, Astrology is a holistic subject!
Neither relativity nor astrology is an applied science.
Relativity is a theory, astrology is rather an applied art!
കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലാത്ത രണ്ടു വിഷയങ്ങളെക്കുറിച്ച്, രണ്ടു വിഷയങ്ങളെയും കുറിച്ച് ധാരണയില്ലാത്ത ഒരു പ്രൊഫസര്‍ (അതായത് പഠിപ്പിസ്റ്റ് - neither a scientist nor an astrologer) ക്ലാസെടുത്താല്‍ ഈ രണ്ടു മേഖലയിലുമുള്ളവര്‍ക്ക് എന്ത് ഒലക്കയാ ലഭിക്കാന്‍ പോകുന്നത്?!!
Most possibility he is a modern superstition-ist (Superstitious person) who is neither there nor here; a baseless person hanging in mid-air. തറയില്‍ തുടങ്ങി ചെയറില്‍ എത്തിയതിന്റെ ദോഷം വഹിക്കുന്ന ഒരു പാവം confused modern-er (An error caused by modern studies). പരസ്പരം ലയിക്കാത്തവ മിക്സു ചെയ്യാന്‍ പാടില്ല എന്നറിയാത്ത പാവം വിഡ്ഢി! May be such activities will cause more damage to astrology than benefit.
ഹരികുമാര്‍ നായര്‍:
ഒരു നഗ്നസത്യം വെളിപ്പെടുത്തിയതിന് അഭിനന്ദനം.
തഥാഗതന്‍ പ്രകൃതി:
മുൻധാരണ വെച്ച് വിധിയെഴുതുന്നതു ജ്ഞാനികൾക്കു അനുരൂപമല്ല.അദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാം.
ശ്രീനാഥ് ഒജി:
ആയിക്കോട്ടെ.... ഞാന്‍ ജ്ഞാനിയല്ലാത്തതുകൊണ്ട് പ്രശ്നമില്ലായിരിക്കാം. ജ്ഞാനസാഗരമായ ആത്മീയതയിലെ വഴിയല്ല വിജ്ഞാനസാഗരമായ ജ്യോതിഷത്തില്‍ അനുയോജ്യം.
ജീവിതം ചെറുതാണ്, സമയം പരിമിതവും. ജ്യോതിഷമാണ് നമ്മുടെ വിഷയം. ലഭ്യമായ എല്ലാ ജ്യോതിഷപുസ്തകങ്ങളും വായിച്ചു തീര്‍ക്കാനോ, എല്ലാ യോഗങ്ങളും പരിശോധിച്ചുനോക്കാനോ ആവില്ല. അതുകൊണ്ട് ജ്യോതിഷികള്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ചില സാമ്പിളുകള്‍ മാത്രം പരിശോധിച്ചുനോക്കും. അടിസ്ഥാനതത്വങ്ങള്‍ക്ക് അനുരൂപമാണോ എന്നു മാത്രം നോക്കും. ഈ പരീക്ഷയില്‍ വിജയിക്കുന്ന പുസ്തകങ്ങളെയും ഗുരുുക്കന്മാരെയും മാത്രം സ്വീകരിക്കും. മറ്റുള്ളവയെ എല്ലാം ഉപേക്ഷിക്കും. വെറുതെ കളയാന്‍ സമയമില്ലാത്തതുതന്നെ കാരണം. നല്ല ജ്യോതിഷികള്‍ ഇതേ ജീവിതത്തിലെ മറ്റെല്ലാ മേഖലകളിലും നടപ്പാക്കും, അങ്ങനെ ഒരുപാട് സമയവും അധ്വാനവും ലാഭിക്കും, സാരവത്തായവ പെട്ടെന്നു കണ്ടെടുക്കും. ജ്യോതിഷം കൈകാര്യം ചെയ്യാത്തവര്‍ക്ക്, ഇത്തരം രീതീവിധാനങ്ങളെക്കുറിച്ച് ധാരണയുണ്ടാവണമെന്നില്ല.
ഇത്തരം തത്വമറിയുന്ന ജ്യോതിഷികളോടാണല്ലോ സംസാരിക്കുന്നത് എന്നോര്‍ത്ത് ഞാനങ്ങനെ പറഞ്ഞുവെന്നേയുള്ളു. എല്ലാവരുടേയും വഴി അത് ആവണമെന്നില്ല. ജ്യോതിഷികള്‍ ജ്ഞാനികളല്ല, വിജ്ഞാനികളാണ്. ബുധഃ എന്ന വാക്കാണ് അവരെക്കുറിച്ചു പറയാന്‍ പലപ്പോഴും ഉപയോഗിക്കാറ്. അജ്ഞാനവും വിജ്ഞാനവും ഒരുപാടാണ്, വയ്ക്കോല്‍ക്കൂനയിലെ സൂചി കണ്ടുപിടിക്കാന്‍ കാന്തം കൈവശം വേണം. അതു കൈവശമുള്ളതുകൊണ്ടാവാം ജ്യോതിഷികള്‍ ചില പുസ്തകങ്ങളും, ചില മാര്‍ഗ്ഗങ്ങളും പ്രത്യേകമായി സ്വീകരിക്കുന്നതും മറ്റുള്ളവയെ അവഗണിക്കുന്നതും.
(ഇനി താഴെ ചേര്‍ക്കുന്നത് മേല്‍പ്പറഞ്ഞ മീറ്റിങ് കഴിഞ്ഞശേഷം നടന്ന ചര്‍ച്ചയാണ്.)
പ്രേമചന്ദ്രന്‍ നാരായണന്‍:
ആർക്കൊക്കെ എതിരഭിപ്രായമുണ്ടെങ്കിലും ജ്യോതിഷത്തിന്റെ ശാസ്ത്രീയാടിത്തറ കണ്ടുപിടിക്കുവാൻ നിസ്വാർത്ഥമായി പരിശ്രമിക്കുന്ന ---------ന് എന്റെ വിനീതമായ കൂപ്പുകൈ. കൊല്ലത്തെ സ്ഥിതിയിതാണെങ്കിൽ കേരളത്തിലെ ഇതര ഭാഗങ്ങളിലും ഇതുപോലുള്ള വ്യക്തികൾ ഉണ്ടായിരിക്കാം. YMCA യിലെ ക്ലാസും ഇടനേരത്തെ ഭക്ഷണവും സൗജന്യമായിരുന്നു. വന്ദിക്കുന്നില്ലെങ്കിലും ഇത്തരം വ്യക്തികളെ നമുക്ക് നിന്ദിക്കാതിരിക്കുകയെങ്കിലും ചെയ്യാം.
ശ്രീനാഥ് ഒജി:
വന്ദിക്കലും നിന്ദിക്കലുമൊന്നുമല്ല ജ്യോതിഷിയുടെ പ്രശ്നം - ചെലവാക്കിയ സമയം പ്രയോജനപ്രദമായിരുന്നോ എന്നതാണ്. Was it worth enough to be useful for an astrologer? എന്നാവും ജ്യോതിഷിയുടെ ചോദ്യം.
ജ്യോതിഷഃ ഫലമാദേശ, ഫലാര്‍ത്ഥമാരംഭണം ഭവതി ലോകേ,
- കൃഷ്ണീയം.
അപ്രകാരമുള്ള ദൃഷ്ടികോണിലൂടെയല്ലെങ്കില്‍ ഇത്തരത്തിലുള്ള എല്ലാ പ്രയത്നങ്ങളെക്കുറിച്ചും എനിക്ക് അനുകൂലാഭിപ്രായവും അഭിനന്ദനവും മാത്രമേ ഉള്ളു... _/\_ പക്ഷെ ഒരു ജ്യോതിഷി എന്നതോ, ഒരു സയന്റിസ്റ്റ് എന്നതോ ആണ് എന്റെ പ്രവര്‍ത്തനമേഖലയെങ്കില്‍ ഞാന്‍ ഇത്തരമൊരു മീറ്റിങ്ങിനായി സമയം പാഴാക്കില്ല. മറിച്ച് ഒരു അന്വേഷകനോ പ്രൊഫസറോ വിദ്യാര്‍ത്ഥിയോ ആണ് ഞാനെങ്കില്‍ തീര്‍ച്ചയായും ഇത്തരം മീറ്റിങ്ങുകള്‍ക്കായി സമയം കണ്ടെത്തും.... It is simply the relativistic standpoint that matters.... :) Everything could be useful in its own context....
പോസ്റ്റിയ ചിത്രങ്ങളിലൊന്നില്‍ വലിയ അക്ഷരത്തില്‍ "No Freewill in Relativity" എന്ന് എഴുതിയിരിക്കുന്നതു കണ്ടു. ജ്യോതിഷം എന്തെന്ന് അറിയാത്ത പലരും അതുപോലെ യുക്തിവാദികളും ജ്യോതിഷത്തിന്റെ കാഴ്ചപ്പാടും ഇതുതന്നെയാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. പക്ഷെ വിധിയും (destiny) പൌരുഷവും (freewill) തുല്യപ്രാധാന്യമുള്ളവയാണ് എന്നതാണ് ജ്യോതിഷ കാഴ്ചപ്പാട്. ഇതുകൊണ്ടാണ് മുമ്പ് ഞാന്‍ പറഞ്ഞത് - Relativity is Deterministic, Astrology is NOT! എന്ന്.
//ജ്യോതിഷത്തിന്റെ ശാസ്ത്രീയാടിത്തറ കണ്ടുപിടിക്കുവാൻ നിസ്വാർത്ഥമായി പരിശ്രമിക്കുന്ന //
Since astrology is not a science, it is impossible for it to have a scientific basis. If it is about finding or locating some areas or contexts in which the truth of astrology can be proved scientifically then this whole approach is flawed. For that, first, locating some such areas such as calculating death time (This is why one of Chandrahari's interest and search went to Mrithyubhagas etc), or identifying Male-Female from horoscope itself (this is the very reason one of my interest went in this direction) etc. is necessary. Areas where parameters can be controlled and things can be experimentally proved. But instead first proceeding to formulate some global theories with which anything can be justified is plane unscientific and so flawed approach from science perspective. I don't know whether you get it it or not - but it is plane fact.
If we are look from Astrologer's perspective or Scientist's perspective - it is becomes clear that the Professor is in fool’s paradise. But maybe there could be other perspectives too, so I don't neglect it completely. :)
ഹരികുമാര്‍ നായര്‍ :
Sreenadh, you had rightly pointed out the facts. Even those few lines shared here expose that the Professor has no grasp of Jyotisha. Jyotisha is not related to specific body frames in its theoretical conception. Speculation based on Einsteinian symbols makes no sense. He must derive the equations and the essential features of the Zodiac. But all such people take advantage of the ignorance of public about GTR which is a theory of gravitation. Special reference frame etc comes under special theory of Relativity. Someone is trying to sell Tao of Physics kind of speculation. Now away in Udaipur. I can give my detailed comments if this Professor's talk can be made available.
You are not authorised to post comments.