ഇന്നത്തെ ജ്യോതിഷികള്‍

1 1 1 1 1 1 1 1 1 1 Rating 3.00 (1 Vote)

(ഈ വിഷയത്തെക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം.)

വിജയാമേനോന്‍:

എന്റെ അഭിപ്രായത്തിൽ (അനുഭവം കൊണ്ടു പറയുന്നതാണു്) ഇന്നത്തെ ജ്യോത്സ്യന്മാരെ മൂന്നായി തിരിക്കാം. പാരമ്പര്യം ഉള്ളവരും ഇല്ലാത്തവരും അതിൽ പെടും.

1) ശാസ്ത്രത്തെ നന്നായി പഠിച്ച്, ഗുരുക്കന്മാരുടെ അനുഗ്രഹാശിസ്സുകളോടെ, നല്ല ഉപാസനാബലത്തോടെ ഫലം പറയുന്നവർ

2)   പരമ്പര്യത്തിന്റെ പേരിൽ മാത്രം എന്തെങ്കിലുമൊക്കെ കാട്ടി കൂട്ടുകൂട്ടുന്നവർ (ഇവർക്ക് പ്രേതവും ബാധയും പറയലാണ് അധികവും)

3)     ഉദ്യോഗത്തിൽ നിന്ന് റിട്ടയർ ചെയ്യാറായവരും പണിയൊന്നുമില്ലാത്തവരും.ഇൻ ഒന്നോ രണ്ടോ വർഷം ഞായറാഴ്ച ക്ലാസുകളിൽ പോയി ജ്യോതിഷത്തിന്റെ മുക്കും മൂലയും മാത്രം പഠിക്കും. റിട്ടയർ ചെയ്യ്യുന്നതിന്റെ പിറ്റേ ദിവസം ജ്യോതിഷി എന്ന board തൂക്കും.

രാജേഷ് ചെറിയവീട്ടില്‍:

ശരിയാണ് . അതുകൊണ്ടാണ് ഇപ്പോൾ പലർക്കും വിശ്വാസക്കുറവ്.

റീനാ പികെ:

മാഡം പറഞ്ഞതിൽ കുറച്ചൊക്കെ സത്യമുണ്ട്.. റിട്ടയേർഡ് ആയവരും ഈ മഹാസാഗരത്തിൽ നിന്ന് ഒരു തുള്ളി പോലും കയ്യിൽ തടഞ്ഞില്ലേലും കൈ നനഞ്ഞല്ലോ ഇനി നമുക്ക് ഒരു board ഒക്കെ വെച്ചിരിക്കാം എന്ന് കരുതി ഇരിക്കുന്നവർ ധാരാളമുണ്ട്. നമ്മളൊക്കെ കൈവെച്ചടുക്കൽ തന്നെ... കയ്യിൽ കിട്ടുന്നുമില്ല കൈവലിക്കാൻ തോന്നുന്നുമില്ല....

വിജയാമേനോന്‍:

ഇത് കുറച്ചല്ല പരമമായ സത്യം. നമ്മളേപ്പോലുള്ളവർ പഠിച്ചിട്ടും പഠിച്ചിട്ടും ഒന്നും ആവുന്നില്ല.

അനില്‍ കാടൂരാന്‍:

ഒരു കൂട്ടരും കൂടി ഉണ്ടു... ഇതൊരു ഭ്രാന്തായി കൊണ്ടു നടക്കുന്ന ബോർഡൊന്നും തൂക്കാത്ത എന്തു കണ്ടാലും കേട്ടാലും അതു ജ്യോതിഷവുമായി ചേർത്തു ചിന്തിക്കുന്ന ഒരാളോടും ഒരു പൈസ വാങ്ങാത്ത (ആരുടെ എങ്കിലും നോക്കണ്ടേ വാങ്ങാൻ) എന്നെപ്പോലുള്ളവരും.

വികെ സന്തോഷ് പണിക്കര്‍:

എനിക്ക് പാരബര്യം തന്നെയേയുള്ളൂ. അഛൻ അച്ഛച്ഛൻ മുത്തച്ഛൻ എല്ലാരും ജോതിഷികൾ. ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ എഴുപേർ കൈകാര്യം ചെയ്യുന്നു. കളരി -കന്യായാം മഹിഷാന്തകീം... സങ്കൽപ്പത്തിൽലുണ്ട് രണ്ടുകാവും അസ്ഥിത്തറയും ചുടലയും. പരദേവതകളായി ഷണ്മുഖനും ഭുവനേശ്വരിയും . വെറുതേ പറഞ്ഞൂന്നേയുള്ളു. പാരബര്യം പ്രധാനമാണെന്നാണ് എന്റെ ഒരിത്.

വിജയാമേനോന്‍:

പരമ്പര്യം നല്ലതാണ്. പൂർവികരിൽ നിന്ന് പഠിച്ചെടുത്താൽ. പ്രധാനമല്ല. പാരമ്പര്യത്തിലല്ല പൂർവ്വാചാര്യന്മാർ പിറന്നതു്. സ്കന്ദനും പരാശരനും വരാഹമിഹിരനും കുക്കണിയാൾക്കും ഒക്കെ പാരമ്പര്യം ഉണ്ടോ? എനിക്കറിയില്ല.

വികെ സന്തോഷ് പണിക്കര്‍:

അതൊന്നും എനിക്കുമറിയില്ല.

വിഷ്ണുനമ്പൂതിരി:

പാരമ്പര്യം എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഭാഗ്യം ആണ്. ജീനുകളുടെ പഠനംഅതിന്റെ ഗുണം തെളിയിക്കുന്നു. എന്നാൽ സ്വർണ്ണത്തിനു സുഗന്ധം എന്നതുപോലെ അറിവും അതിന് സൗരഭ്യം നൽകുന്നു. പഠനമില്ലാത്ത പാരമ്പര്യം അടിസ്ഥാനമില്ലാ കെട്ടിടം പോലെയാണ്. പാരമ്പര്യമില്ലാത്തവരും തിളങ്ങാറുണ്ടെങ്കിലും അപൂർവ്വമാണെന്നു മാത്രം. അതിനവർക്ക് ഒരു പാടു ത്യാഗം സഹിക്കെണ്ടതായും വരും.

വിജയാമേനോന്‍:

അതെ ത്യാഗം സഹിക്കേണ്ടി വരും. മറ്റേത് പാരമ്പര്യം മാത്രം മതി. എന്തുമാവാം.

ശ്രീനാഥ് ഒജി:

ഇതിന് അസൂയ എന്നു പറയും....!

പാരമ്പര്യവും ഗുരുവും ഉണ്ടെങ്കില്‍ അതു നല്ലതാണെന്നു മാത്രമല്ല ഒരു ഭാഗ്യവുമാണ്. ഇതില്ലാത്തവര്‍ വളരെ കഷ്ടപ്പെടേണ്ടിവരും എന്നു വിഷ്ണുനമ്പൂതിരി ജി പറഞ്ഞതും സത്യം തന്നെ. യഥാവിധി ഗുരു ഉണ്ടായിരുന്നവരും, ഗുരുവില്‍ നിന്ന് അല്‍പം ചിലതു മാത്രം പഠിക്കാനായി ബാക്കി സ്വന്തമായി പഠിച്ചവരും എന്നിങ്ങനെ ഇന്നത്തെ ജ്യോതിഷികളെ തരം തിരിച്ചാല്‍ എങ്ങനെ വരും? ഒരു ചെറിയ സാമ്പിള്‍ ലിസ്റ്റ് താഴെച്ചേര്‍ക്കുന്നു. (ഇത് പൂര്‍ണമായും ശരിയായിക്കൊള്ളണമെന്നില്ല.)

1) വട്ടോളി അരവിന്ദപ്പണിക്കര്‍, പൂക്കാട് സോമന്‍ പണിക്കര്‍, ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്‍ തുടങ്ങിയവര്‍

2) കപാലി നമ്പൂതിരി, ചെറുവള്ളി നാരായണന്‍ നമ്പൂതിരി, വിഷ്ണുനമ്പൂതിരി, അമ്പലക്കോത്ത് വിജയരാഘവ പണിക്കര്‍, ശ്രീനാഥ് ഒജി എന്ന ഞാന്‍ തുടങ്ങിയവര്‍...

പറയാനുദ്ദേശിച്ചതെന്തെന്നാല്‍ സ്വന്തം ഗുരുക്കന്മാരെ പുകഴ്ത്തിപ്പറഞ്ഞാലും ശരി ഇല്ലെങ്കിലും ശരി, സ്വന്തം ഗുരുക്കന്മാരില്‍ നിന്ന് ആദ്യാവസാനം വിദ്യാഭ്യാസം ലഭിക്കാത്തവരാണ് (തുടക്കം മാത്രം ഗുരുമുഖത്തുനിന്നും ലഭിച്ചവരാണ്) രണ്ടാമത്തെ ലിസ്റ്റിലുള്ളവരെല്ലാം....!

ആദ്യത്തെ ഗ്രൂപ്പുകാരോ രണ്ടാമത്തെ ഗ്രൂപ്പുകാരോ ആരാണ് മികച്ചത് എന്നിത്യാദി തര്‍ക്കത്തിനൊന്നും ഞാനില്ല. രണ്ടും മികച്ചവ തന്നെ. രണ്ടാം വിഭാഗക്കാര്‍ കൂടുതല്‍ ക്ലേശം സഹിച്ചവരും അമിതാദ്ധ്വാനം ചെയ്യേണ്ടിവന്നവരുമാണ് എന്നേയുള്ളു... :) വേണ്ടത്ര വെള്ളവും വെളിച്ചവും വളവും കിട്ടി വളരുന്നതിന് അതിന്റേതായ മെച്ചമുണ്ട്. അതാണ് പാരമ്പര്യം. തീയില്‍ കുുരുത്തത് വെയിലത്തു വാടില്ല എന്നുണ്ട്. അതാണ് ഗുരുമുഖാദാരംഭിച്ചതിനുശേഷം സ്വാര്‍ജ്ജിതമായിട്ടുള്ളത്. അദ്യത്തെ ഗ്രൂപ്പുകാര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കെന്റെ വണക്കം. രണ്ടാമത്തെ ഗ്രൂപ്പുകാര്‍.........ഹി ഹി... ഞാനും ആ ഗ്രൂപ്പിലാകയാല്‍ ഞാനൊന്നും പറയുന്നില്ല....

വിജയാമേനോന്‍:

ശ്രീനാഥ് പാരമ്പര്യം പഠിക്കുന്നവർക്ക് നല്ലതാണെന്നു തന്നെയാ ഞാനും പറഞ്ഞത്. ശ്രീ കൃഷ്ണൻകുട്ടി ഗുപ്തന്റെ മകനായ വിജയകുമാർ ജി അതനുസരിച്ച് പഠിച്ചിട്ടുമുണ്ടു്. രണ്ടും ഉണ്ടെങ്കിൽ ഭാഗ്യം.ഒന്നേ ഉള്ളങ്കിലും ഭാഗ്യം. ഇതു രണ്ടുമില്ലാത്തവർക്ക് അതിപ്രയത്നം തന്നെ വേണ്ടി വരും.

റീനാ പികെ:

ഏതു ഫീൽഡിലായാലും പാരമ്പര്യത്തിന് സപ്പോർട്ട് ആയി പൂര്‍വ്വികര്‍ക്കു കിട്ടിയ good will and reputation ഉണ്ടാവും ....

വിഷ്ണുനമ്പൂതിരി:

ബാലജ്യോത്സ്യനും വൃദ്ധവൈദ്യനുമാണ് സാധാരണക്കാരനു ഗുണം എന്നാണ് പറയുക. പാണ്ഡിത്യമുള്ളവരോട് ചോദിച്ചാൽ ഉത്തരം പറയാൻ അവർക്ക് സാധാരണ താമസമാണ്. പാണ്ഡിത്യമുണ്ടെങ്കിലും ബാലത്വമുള്ള മനസ്സ് സൂക്ഷിക്കുന്നവരാകണം എന്നാണെന്റെയൊരു ഇത്.

You are not authorised to post comments.

Comments powered by CComment