മഹാഭാരതവും ജ്യോതിഷവും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)


ഭഗം നക്ഷത്രമാക്രമ്യ സൂര്യപുത്രേണ പീഡ്യതേ
ശുക്രഃ പ്രോഷ്ഠപദേ പുർവേ സമാരൂഹ്യ വിരോചതേ
ഉത്തരേ തു പരിക്രാമ്യ സഹിതഃ സമുദീക്ഷിതേ
ശ്വേതഗ്രഹഃ പ്രജ്വലിതഃ സധൂമോ ഇവ പാവകഃ
ഇന്ദ്രം തേജശ്വി നക്ഷത്രം ജ്യേഷ്ഠാമാക്രമ്യ തിഷ്ഠതി
ധ്രുവം പ്രോജ്വലിതോ ഘോരം അപസവ്യം പ്രവർത്തതേ
രോഹിണീ പീഡ്യത്യേവമുഭൌ ച ശശി-ഭസ്കരൗ
ചിത്രാ-സ്വാത്യന്തരേ ചൈവ വിഷ്ടിതഃ പരുഷഗ്രഹഃ
വക്രാനുവക്രം ക്രിത്വാ ച ശ്രവണം പാവകപ്രഭഃ
ബ്രഹ്മരാശിം സമാവൃത്യ ലോഹിതാംഗോ വ്യവസ്ഥിതഃ.

(മഹാഭാരതം ഭീഷ്മപര്‍വ്വം)

[(സന്ധ്യാസമയമാണ്) എങ്ങും കൊടുങ്കാറ്റടിക്കുന്നു, പൊടിയടങ്ങുന്നില്ല, ഭൂമി ഭൂകമ്പത്താല്‍ വിറയ്ക്കുന്നു, രാഹു സൂര്യനെ സമീപിക്കുന്നു (സൂര്യഗ്രഹണകാലമാണ്). ശ്വേതകേതു (ധൂമസ്ഫുടം) ചിത്തിര നക്ഷത്രത്തിലാണ്, ഇത് (യുദ്ധത്തില്‍) കൌരവന്മാര്‍ക്ക് നാശം ഉണ്ടാകും എന്നതിനെ സൂചിപ്പിക്കുന്നു. വളരെ പാപിയായ ധൂമകേതു (ധൂമസ്ഫുടം) തക്ഷ്യ (ചിത്തിര) നക്ഷത്രത്തിലാണ് എന്നത് (കൌരവന്മാര്‍ക്കു മാത്രമല്ല) ഇരു സൈന്യങ്ങള്‍ക്കും വളരെ നാശമുണ്ടാകും എന്നതിനെ സൂചിപ്പിക്കുന്നതാണ്. ചൊവ്വ വക്രംഭവിച്ച് (ചിങ്ങം രാശിയില്‍) മകം നക്ഷത്രത്തിലും, വ്യാഴം (നീചം ഭവിച്ച് മകരം രാശിയില്‍) തിരുവോണം നക്ഷത്രത്തിലും നില്‍ക്കുന്നു. ഉത്രം നക്ഷത്രം (കന്നിരാശിയില്‍ ഉത്രം നക്ഷത്രത്തില്‍ നില്‍ക്കുന്ന) ശനിയാല്‍ പീഡിതമാണ്. ശുക്രന്‍ (മീനം രാശിയില്‍) പൂരുട്ടാതി നക്ഷത്രത്തില്‍, ഉതൃട്ടാതി നക്ഷത്രത്തില്‍ നില്‍ക്കുന്ന മറ്റൊരുപഗ്രഹത്തോടൊപ്പം (പരിധിസ്ഫുടത്തോടൊപ്പം), ഒരേടത്ത് (ഒരേ രാശിയില്‍) നില്‍ക്കുന്നു. അവ രണ്ടിനേയും (ശുക്രനേയും പരിധിയേയും കന്നിരാശിയില്‍ നില്‍ക്കുന്ന) ശനി വീക്ഷിക്കുന്നുണ്ട്. തീക്ഷ്ണനായ ശ്വേതഗ്രഹം (കേതു) ഇന്ദ്രന്‍ ദേവതയായിട്ടുള്ള തൃക്കേട്ട നക്ഷത്രത്തില്‍ (വൃശ്ചികം രാശിയില്‍) നില്‍ക്കുന്നു. വിപരീതദിശയില്‍ സഞ്ചരിക്കുന്ന മറ്റേ പാപഗ്രഹം (രാഹു) (വൃശ്ചികത്തിന് എതിരേയുള്ള ഇടവം രാശിയില്‍) രോഹിണി നക്ഷത്രത്തിലാണ്. അവ രണ്ടും കൂടി (രാഹുവും കേതുവും കൂടി ഇടവതത്തില്‍ രോഹിണി നക്ഷത്രത്തില്‍ നില്‍ക്കുന്ന) സൂര്യചന്ദ്രന്മാരെ പീഡിപ്പിക്കുന്നു (സൂര്യഗ്രഹണകാലമാണ്). അഗ്നിയെ പോഷിപ്പിക്കുന്ന ഗ്രഹം (വ്യാഴം) തിരുവോണം നക്ഷത്രത്തില്‍ വക്രം ഭവിച്ച് നില്‍ക്കുന്നു. ബ്രഹ്മരാശിയെ (ബ്രാഹ്മണരാശിയായ മീനത്തെ) (അഷ്ടമരാശിയിലേയ്ക്കുള്ള തന്റെ ദൃഷ്ടികൊണ്ട്) ആക്രമിച്ചുകൊണ്ടാണ് ചൊവ്വ (ചിങ്ങം രാശിയില്‍) നില്‍ക്കുന്നത്.]

ഈ പദ്യങ്ങളുടെ മലയാള പദ്യവിവര്‍ത്തനം മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രചിച്ചത് താഴെച്ചേര്‍ക്കുന്നു.

വിലങ്ങന്‍ കാറ്റടിക്കുന്നൂ പൊടിക്കില്ലൊരടക്കവും
മന്നെപ്പോഴും ജ്വലിക്കുന്നൂ രാഹു ചെല്ലുന്നു സൂര്യനില്‍
ശ്വേതഗ്രഹം ചിത്രയേയുമാക്രമിച്ചാണു നില്‍പതും
വിശേഷാല്‍ കൌരവന്മാര്‍ക്കിങ്ങഭാവം കാണ്മതുണ്ടിതില്‍
പൂയത്തേയുമാക്രമിച്ചുഗ്രം നില്‍ക്കുന്നൂ ധൂമകേതുവും
രണ്ടുസേനയ്ക്കുമത്യുഗ്രമാപത്തുണ്ടാക്കുമീ ഗ്രഹം
വക്രം മകത്തില്‍ കുജനും തിരുവോണത്തില്‍ വ്യാഴവും
ഭഗതാരയിലും കേറി നില്‍ക്കുന്നൂ ഭാനുനന്ദനന്‍
പൂരോരുട്ടാതിയില്‍ക്കേറി ശോഭിച്ചീടുന്നു ശുക്രനും
ഉത്തിരട്ടാതിയില്‍ ദൃഷ്ടിയേല്‍പിക്കുന്നു തിരിഞ്ഞഹോ!
ശ്വേതഗ്രഹം പുകയെഴും തീയുപോലുജ്ജ്വലിച്ചഹോ!
ഇന്ദ്രന്റെ കേട്ട നക്ഷത്രമാക്രമിച്ചാണു നില്‍പതും
ദൃഢമേറ്റം പ്രോജ്വലിച്ചു കഠോരമപസവ്യമായ്
രോഹിണീപീഢനം ചെയ്തു സൂര്യനെച്ചന്ദ്രനേയുമേ
ചിത്രചോതികള്‍ മധ്യത്തില്‍ നില്‍ക്കുന്നൂ പരുഷഗ്രഹം.
വക്രാനുവക്രം ചെയ്തിട്ടങ്ങോണത്തെപ്പാവകപ്രഭന്‍
ശുക്രന്‍ നില്‍ക്കുന്നോരതിനെയാക്രമിക്കുന്നു ചൊവ്വയും.

(കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരത തജ്ജമ)

മഹാഭാരതത്തില്‍ രാശികളെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും, മഹാഭാരതകാലത്ത് ജ്യോതിഷം നിലവിലില്ലായിരുന്നുവെന്നും മറ്റും വാദിക്കുന്ന വിഡ്ഢികള്‍ ഇത്തരം ശ്ലോകങ്ങള്‍ വായിച്ചു മനസ്സിലാക്കിയതിനുശേഷമാണ് വാദിച്ചിരുന്നതെങ്കില്‍ എത്ര നന്നായിരുന്നു!

ഇവിടെ നല്‍കിയിട്ടുള്ള ഗ്രഹസ്ഥിതി വിവരിക്കാം.

1. സൂര്യന്‍ - ഇടവത്തില്‍ രോഹിണി നക്ഷത്രത്തില്‍

2. ചന്ദ്രന്‍ - ഇടവത്തില്‍ രോഹിണി നക്ഷത്രത്തില്‍

3. ചൊവ്വ വക്രം ഭവിച്ച് ചിങ്ങത്തില്‍ മകം നക്ഷത്രത്തില്‍

4. ബുധന്‍ - ഇടവത്തില്‍?

5. വ്യാഴം വക്രം ഭവിച്ച് നീചത്തില്‍ മകരത്തില്‍ തിരുവോണം നക്ഷത്രത്തില്‍

6. ശുക്രന്‍ - മീനത്തില്‍ പൂരുട്ടാതി നക്ഷത്രത്തില്‍

7. ശനി കന്നിയില്‍ ഉത്രം നക്ഷത്രത്തില്‍

8. രാഹു ഇടവത്തില്‍ രോഹിണി നക്ഷത്രത്തില്‍

9. കേതു വൃശ്ചികത്തില്‍ തൃക്കേട്ട നക്ഷത്രത്തില്‍

ഇവ കൂടാതെ ധൂമാദി പഞ്ചസ്ഫുടങ്ങളും മേല്‍ ശ്ലോകങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സൂര്യന്‍, ധൂമം, പരിധി എന്നിവയുടെ സ്ഥാനം നല്‍കിയിട്ടുള്ളതിനാല്‍ പരാശരഹോരയില്‍ നല്‍കിയിട്ടുള്ള ഗണിതപ്രകാരം മറ്റ് ഉപഗ്രഹങ്ങളുടെ സ്ഥാനവും നിര്‍ണയിക്കാവുന്നതാണ്. ഇതുപ്രകാരം മേല്‍ ശ്ലോകങ്ങള്‍ സൂചിപ്പിക്കുന്ന ധൂമാദി പഞ്ചസ്ഫുടങ്ങളുടെ സ്ഥാനം താഴെച്ചേര്‍ക്കുന്നു.

പരാശരഹോര പ്രകാരം, സൂര്യസ്ഫുടത്തോട് 4-13-00 ചേര്‍ത്താല്‍ ധൂമസ്ഫുടം കിട്ടും. 12 രാശിയില്‍ നിന്ന് ധൂമസ്ഫുടം കുറച്ചാല്‍ വ്യതീപാതസ്ഫുടം കിട്ടും. വ്യതീപാതസ്ഫുടത്തില്‍ നിന്ന് 6 രാശി കുറച്ചാല്‍ പരിധിസ്ഫുടം കിട്ടും. 12 രാശിയില്‍ നിന്ന് പരിധിസ്ഫുടം കുറച്ചാല്‍ ഇന്ദ്രചാപസ്ഫുടം കിട്ടും. ഇന്ദ്രചാപസ്ഫുടത്തോട് 17 ഡിഗ്രി കൂട്ടിയാല്‍ ഉപകേതുസ്ഫുടം കിട്ടും. ഉപകേതുസ്ഫുടത്തോട് 1 രാശി കൂട്ടിയാല്‍ വീണ്ടും സൂര്യസ്ഫുടം തന്നെ ലഭിക്കുകയും ചെയ്യും.

സൂര്യന്‍ രോഹിണി നക്ഷത്രം മൂന്നാം പാദത്തിന്റെ അവസാനത്തിലാണ് (1.-20-00) എന്നു സങ്കല്‍പിച്ച് ഈ ഗണിതം ചെയ്തു നോക്കിയാല്‍ മഹാഭാരതപ്രകാരം ധൂമാദി പഞ്ചസ്ഫുടങ്ങള്‍ താഴെപ്പറയുന്ന സ്ഥാനങ്ങളിലാണെന്നു മനസ്സിലാക്കാം.

സൂര്യസ്ഫുടം ഇടവത്തില്‍ രോഹിണി നക്ഷത്രത്തില്‍ [1-20-00]

1. ധൂമം തുലാത്തില്‍ ചിത്തിര നക്ഷത്രത്തില്‍ [1-20-00 + 4-13-00 = 6-03-00]

2. വ്യതീപാതം കന്നിയില്‍ ചിത്തിര നക്ഷത്രത്തില്‍ [12-0-0 - 6-03-00 = 5-27-00]

3. പരിധി മീനത്തില്‍ രേവതി നക്ഷത്രത്തില്‍ [5-27-00 - 6-0-0 = 11-27-00]

4. ഇന്ദ്രധനുസ്സ് മേടത്തില്‍ അശ്വതി നക്ഷത്രത്തില്‍ [12-0-0 - 11-27-00 = 0-03-00]

5. ഉപകേതു മേടത്തില്‍ ഭരണി നക്ഷത്രത്തില്‍ [0-03-00 + 0-17-00 = 0-20-00]

സൂര്യസ്ഫുടം ഇടവത്തില്‍ രോഹിണി നക്ഷത്രത്തില്‍ [0-20-00 + 1-00-00 = 1-20-00]

ഗ്രഹനില ഇപ്രകാരം തന്നെയെന്ന് ഒന്നുകൂടി ഉറപ്പിക്കാന്‍ സഹായകമാംവിധം മഹാഭാരതം ഭീഷ്മപര്‍വ്വത്തില്‍ ഒരിക്കല്‍ക്കൂടി ഇതേ ഗ്രഹനിലയെക്കുറിച്ച് പറയുന്നുണ്ട്. ആ ശ്ലോകങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

സംവത്സരസ്ഥായിനൌ ച ഗ്രഹൗ പ്രജ്വലിതാവുഭൗ
വിശാഖായാഃ സമീപസ്ഥൗ ബൃഹസ്പതി ശനൈശ്ചരൗ
ചന്ദ്രാദിത്യാവുഭൗ ഗ്രസ്താവഹ്നേ ഹി ത്രയോദശിം
ആപാർവണി  ഗ്രഹം യാതൗ പ്രജാസംഖ്യായമിശ്ചിതഃ
ആശോഭിത ദിശഃ സർവാഃ പാംസുവര്‍ഷൈഃ സമന്തതഃ
ഉത്പാതമേഘാ രൗദ്രശ്ച രാത്രൗ വർഷന്തി ശോണിതം
കൃത്തികാ പീഡ്യംസ്തീക്ഷ്ണ്യൈര്‍ നക്ഷത്രം പൃഥ്വീപതേ
അഭീക്ഷ്ണാവതാ വായാന്തേ ധൂമകേതുമവസ്ഥിതഃ
വിഷാമം ജനയന്തേന ആക്രാന്ത ജനനം മഹത്
രിപു സർവേഷു നക്ഷത്രാ നക്ഷത്രേഷു വിശമ്പതേ
ഗൃധ്രഃ സമ്പതതേ ശീര്‍ഷൈ ജനയാന ഭയമുത്തമം
ചതുർദശിം പഞ്ചദശിം ഭൂത പർവ ച ഷോഡശിം
ഇമം തു നഗിഗാനേ അഹമമാവാസ്യം ത്രയോദശിം
ഛന്ദ്രസൂര്യാവുഭൈ ഗ്രഹസ്താവേകാമാര്‍സീ ത്രയോദശിം
ആപർവാണി ഗ്രഹനൈതൗ പ്രജഃ സംഖ്യാപായിഷ്യതഃ
മാംസവര്‍ഷേ പുനസ്തീവ്രമാസീത് കൃഷ്ണചതുര്‍ദശിം
ശോണിതൈർ വക്ത്രസമ്പൂര്‍ണാ അതൃപ്താ തത്ര രക്ഷസഃ

(മഹാഭാരതം ഭീഷ്മപര്‍വ്വം)

[ഒരു വര്‍ഷത്തിലധികം ഒരേ സ്ഥലത്ത് (ഒരേ രാശിയില്‍) നില്‍ക്കുന്ന രണ്ടു തിളങ്ങുന്ന ഗ്രഹങ്ങളായ (പ്രഭവാദി 60 വര്‍ഷ സംവത്സരചക്രത്തിന് കാരണമാകുന്ന) വ്യാഴവും ശനിയും, (യുദ്ധാരംഭസമയത്തെ ലഗ്നരാശിയായ വൃശ്ചികത്തിലെ) വിശാഖം നക്ഷത്രത്തിന്റെ ഇരുവശങ്ങളിലായി (വ്യാഴം മകരത്തില്‍ തിരുവോണം നക്ഷത്രത്തിലും, ശനി കന്നിയില്‍ ഉത്രം നക്ഷത്രത്തിലും) നില്‍ക്കുന്നു. ചന്ദ്രസൂര്യന്മാര്‍ ഇരുവരും ഗ്രസ്തരാണ്. പൌര്‍ണമി ദിനത്തിലെ ചന്ദ്രഗ്രഹണം കഴിഞ്ഞ് കേവലം 13 സൌരദിനങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും അമാവാസി ദിവസത്തെ സൂര്യഗ്രഹണത്താല്‍ സൂര്യനും ഗ്രസ്തനായിരിക്കുന്നു. (ചന്ദ്രഗ്രഹണത്തിനുശേഷം 13 ദിവസത്തിനുശേഷം സൂര്യഗ്രഹണം സംഭവിച്ചിരിക്കുന്നു, ഒരേ മാസം തന്നെ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും സംഭവിച്ചിരിക്കുന്നു). ഇങ്ങനെ സംഭവിച്ചാല്‍ ജനങ്ങള്‍ (യുദ്ധാദികള്‍കൊണ്ട്) നാശം ഉണ്ടാകും എന്ന് (ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളില്‍) പറയപ്പെട്ടിരിക്കുന്നു. എല്ലാ ദിക്കും ഇരുണ്ടിരിക്കുന്നു, (ഭൂകമ്പം കാരണം എല്ലായിടത്തും) പൊടി വര്‍ഷിക്കുന്നു, അപ്രതീക്ഷിതമായ മഴ കാരണം എല്ലായിടത്തും (ചുവന്ന പൊടി മഴവെള്ളത്തോടൊപ്പം പെയ്തിറങ്ങുന്നത്) രക്തം പെയ്യുന്നതുപോലെ തോന്നിക്കുന്നു. (ഒരേ രാശിയിലാക കാരണം) ഉപകേതു (കുരുക്ഷേത്ര ദേശത്തെ സൂചിപ്പിക്കുന്ന) കാര്‍ത്തിക നക്ഷത്രത്തെ പീഡിപ്പിക്കുന്നു. ഈ ഉപകേതു സൂചിപ്പിക്കുന്നതുപോലെ (ഈ കുരുക്ഷേത്ര ദേശത്തിനു ചുറ്റും) നാലുപാടും അതി ഭയങ്കരമായ കൊടുങ്കാറ്റടിക്കുന്നു. ഇതെല്ലാം ഏതോ ഭയാനകസംഭവം ഉണ്ടാകാന്‍ പോകുകയാണ് എന്നു സൂചിപ്പിക്കുന്നു. (വ്യാഴം നില്‍ക്കുന്ന നക്ഷത്രം തുടങ്ങി) നക്ഷത്രങ്ങളെ 3 ഗ്രൂപ്പുകളായി വിന്യസിച്ചാല്‍ ഗരുഡനാണ് (തിരുവോണം നക്ഷത്രമാണ്) ശിരസ്സില്‍ വരുന്നത്. ഇത് രാജ്യങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകും എന്നതിനെ സൂചിപ്പിക്കുന്നതാണ്. സാധാരണയായി പൌര്‍ണമിക്കും അമാവാസിക്കുമിടയില്‍ 14-15-16 സൌരദിനത്തിന്റെ വ്യത്യാസം ഉണ്ടാകാറുണ്ട്. പൌര്‍ണമിക്കുശേഷം 13 സൌരദിനത്തിനുശേഷം അമാവാസി സംഭവിക്കുന്നതിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുപോലുമില്ല! (അതിപ്പോള്‍ സംഭവിച്ചിരിക്കുന്നു) ഇന്ന് സൂര്യചന്ദ്രന്മാര്‍ ഇരുവരും ഗ്രസ്തരാണ്. പൌര്‍ണമി കഴിഞ്ഞ് 13 ദിവസത്തിനുശേഷം അമാവാസി സംഭവിച്ചിരിക്കുന്നു. ഇപ്രകാരം അപ്രതീക്ഷിതമായ സമയത്ത് (സ്വാഭാവികമായ അമാവാസി എത്താതെയുള്ള) ഗ്രഹണം സംഭവിച്ചാല്‍ (ജ്യോതിഷപ്രകാരം) ജനനാശമാണ് ഫലം. കൃഷ്ണചതുര്‍ദ്ദശിതിഥിയില്‍ രക്തവും മാംസവും പെയ്യുകയായിരുന്നു (ഭൂകമ്പം കൊണ്ട് ഉയര്‍ന്ന ചുവന്ന പൊടി മഴയോടൊപ്പം രക്തമാംസങ്ങളെന്നോണം വര്‍ഷിക്കുകയായിരുന്നു). (രക്തവും മാംസവും മൃത്യുവും ആഗ്രഹിക്കുന്ന) രക്ഷസുകളുടെ വായ രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നു. ലഭിച്ച രക്തം കൊണ്ടൊന്നും തൃപ്തരാവാതെ അവ കൂടുതല്‍ രക്തം ആഗ്രഹിക്കുന്നു! (ഭീകരമാണ് നിമിത്തങ്ങള്‍. ഈ യുദ്ധത്തില്‍ അനേകായിരം പേര്‍ മരണപ്പെടും എന്നു സാരം)]

ആദ്യം പറഞ്ഞ ഗ്രഹസ്ഥിതിയും ഫലവും അങ്ങനെ തന്നെയെന്നുറപ്പിക്കാന്‍ സഹായിക്കുന്നവയാണ് ഈ ശ്ലോകങ്ങളും എന്നത് ശ്രദ്ധിക്കുക. ഈ ശ്ലോകങ്ങളുടെ മലയാള പദ്യവിവര്‍ത്തനം കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നല്‍കിയിട്ടുള്ളത് താഴെച്ചേര്‍ക്കുന്നു.

വ്യാഴവും ശനിയും പിന്നെ വിശാഖത്തിനടുത്തുതാന്‍
ഗ്രസ്തരായിന്ദുസൂര്യന്മാര്‍ ത്രയോദശിതിഥിപ്പകല്‍
വാവെന്യേ ഗ്രഹണം പെട്ടൂ പ്രജാനാശം വരുത്തുവാന്‍
പൊടി പാറീട്ടു ദിക്കെങ്ങും പ്രകാശിക്കാതെയായിതേ
രൌദ്രമുല്‍പാതമേഘങ്ങള്‍ ചോര വര്‍ഷിച്ചു രാത്രിയില്‍
തീക്ഷ്ണം കാര്‍ത്തികനക്ഷത്രം ബാധിച്ചുംകൊണ്ടു ഭൂപതേ!
ധൂമകേതുവഴിക്കാറ്റു വീശുന്നൂ ഘോരമെപ്പൊഴും
ഘോരമാക്രന്ദമുടയ വൈരമുണ്ടാക്കുമീയിവ
ക്ഷത്രക്ഷയംപെടും മൂന്നു നക്ഷത്രൌഘത്തിലും പ്രഭോ!
ഗൃദ്ധ്രഗ്രഹം തലയ്ക്കേല്‍പൂ വന്‍ഭയം പറ്റിടുംപടി
ചതുര്‍ദ്ദശീ പഞ്ചദശി മുന്‍പു ഷോഡശിയാമിതും
അറിയുന്നീല ഞാന്‍ വാവാമീത്രയോദശിയേയുമേ
ചന്ദ്രാര്‍ക്കഗ്രഹണം പറ്റി വാവാം പക്കം ത്രയോദശി
അപര്‍വ്വഗ്രഹണം കൊണ്ടിട്ടിവര്‍ വിശ്വം മുടിക്കുമേ.
കൃഷ്ണപക്ഷപ്പതിന്നാലില്‍ തീവ്രമാം മാംസവര്‍ഷമായ്
വായില്‍ച്ചോരനിറച്ചുംകൊണ്ടതൃപ്തരിഹ രാക്ഷസര്‍.

(കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരത തജ്ജമ)

ഇനിയും ആരാണാവോ മഹാഭാരതകര്‍ത്താവിന് ജ്യോതിഷം അറിയില്ലെന്നും മഹാഭാരതകാലത്ത് ജ്യോതിഷവും രാശിസങ്കല്‍പവും ഉണ്ടായിരുന്നില്ലെന്നു വാദിക്കുന്നവര്‍! അങ്ങനെയുള്ളവര്‍ ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ അത്തരം മണ്ടന്മാര്‍ മറുപടി അര്‍ഹിക്കുന്നുണ്ടോ?

യുക്തിവാദികളെക്കുറിച്ച് : ജ്യോതിഷമെന്നല്ല ഏതൊരു വിഷയത്തെയും അനുകൂലിക്കുന്നതിനും വിമര്‍ശിക്കുന്നതിനും ആ വിഷയത്തെക്കുറിച്ച് വിവരം വേണം. വെറും വിവരമല്ല, അവഗാഹം വേണം, അതായത് അതേക്കുറിച്ച് ആഴത്തിലുള്ള അറിവു വേണം. അതില്ലാതെ ജ്യോതിഷത്തെ വിമര്‍ക്കാനിറങ്ങുന്ന ഫലജ്യോതിഷത്തയോ, അസ്ട്രോണമിയെയോ, സയന്‍സിനെയോ, ചരിത്രത്തെയോ കുറിച്ച് അവഗാഹമില്ലാത്ത യുക്തിയില്ലാത്ത അന്ധവിശ്വാസികളായ, സ്വയം യുക്തിവാദികളെന്ന് വിളിക്കുന്ന ചില പോഴന്മാരാണ് ഇന്നത്തെ യുക്തിവാദിക്കൂട്ടം. സ്വന്തം വിവരക്കേടു മറയ്ക്കാന്‍ (മറക്കാന്‍?) എട്ടും പത്തും പതിനഞ്ചും അക്കാഡമിക് ഡിഗ്രിയെടുത്തു നടക്കുന്ന വട്ടന്മാരാണ്, നട്ടുച്ചയ്ക്കും കുടപിടിക്കുന്ന അല്‍പന്മാരും ഗര്‍വ്വു പിടിച്ചവരുമായ വിഡ്ഢികളാണ്, പാശ്ചാത്യന്റെയും കൃസ്തുമതത്തിന്റെയും മൂടുതാങ്ങികളായ ചില പരിഷകളാണ് ജ്യോതിഷത്തെ തെറിവിളിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്, യുക്തിവാദത്തിനും സയന്‍സിനും അസ്ട്രോണമിക്കും ചരിത്രത്തിനും പേരുദോഷമുണ്ടാക്കുന്നത്. പത്രഭാഷയ്ക്കപ്പുറം ഒരു വിഷയവും പഠിക്കാന്‍ കഴിവില്ലാത്ത ഈ മന്ദബുദ്ധിവര്‍ഗം വിതണ്ഡവാദം കൊണ്ടും കുതര്‍ക്കം കൊണ്ടും പരപരിഹാസംകൊണ്ടും സ്വാഭിപ്രായങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുകാണുമ്പോള്‍ അറിവുള്ളവര്‍ക്ക് സഹതാപമല്ലാതെ മറ്റൊന്നും തോന്നേണ്ട കാര്യമില്ല. ആ കഴുതക്കൂട്ടത്തോട് ഏതൊരു വിഷയമായാലും അത് പഠിക്കാനും അറിയാനും ശ്രമിച്ചിട്ടുമാത്രം അതേക്കുറിച്ച് സംസാരിക്കണമെന്നു മാത്രമേ എനിക്ക് ഉപദേശിക്കാനുള്ളു. അതവരുടെ കാര്യം, വേണമെങ്കില്‍ ചെയ്യട്ട! അല്ലായ്കില്‍ ജ്യോതിഷികളേ നിങ്ങളീ കോമാളിക്കൂട്ടങ്ങളെ ടൈംപാസിനും, തമാശയ്ക്കും, കൊട്ടിക്കളിക്കുന്നതിനും ഉപയോഗിച്ചു കൊള്ളുക. അവരെക്കൊണ്ട് വേറെ പ്രയോജനമൊന്നും ഇല്ല. 

തുടര്‍ചര്‍ച്ച:

ശ്രീലക്ഷ്മീ ജ്യോതിഷാലയം പൂഴാതി:

ജ്യോതിശാസ്ത്രം മഹാശാസ്ത്രം, ദൈവത്വം തുളുമ്പും ശാസ്ത്രം
ജ്ഞാനികളടുക്കുന്ന ശാസ്ത്രം, അജ്ഞാനികളകലുന്ന ശാസ്ത്രം
നേരിനെ നേരാക്കിക്കാട്ടുമീ ശാസ്ത്രം, ഉത്തമ ശാസ്ത്രമീ ജ്യോതിശാസ്ത്രം
ആരൂഢോദയഛത്രമീശാസ്ത്രം, ജീവിതദുര്‍ഘടസന്ധികാട്ടുമീശാസ്ത്രം
ഭക്തിമനഃശുദ്ധിയുള്ളോര്‍ക്കഭയമീശാസ്ത്രം, കര്‍മ്മദോഷത്തെശിക്ഷിക്കുമീശാസ്ത്രം
അനന്തമായോരീജ്യോതിശാസ്ത്രം, നവഗ്രഹഫലദാനമീ ജ്ഞാനശാസ്ത്രം

-          ശ്രീലക്ഷ്മീ ജ്യോതിഷാലയം പൂഴാതി

വിദ്യാസാഗര്‍ പണിക്കര്‍ കളരിക്കല്‍ ആയൂര്‍:

ഏറേ വിജ്ഞാനപ്രദമായിരിക്കുന്നു. അഭിനന്ദനങ്ങൾ......

ഉണ്ണിക്കൃഷ്ണപിഷാരോടി:

രണ്ടാമൂഴം വായിച്ച് മഹാഭാരതത്തെമുഴുവനും മനസ്സിലാക്കിയവര്‍ക്കെവിടെ ഇതൊക്കെ ശ്രദ്ധിക്കാന്‍ താത്പര്യം. Well Done. Congrats.

നീഹാര ഇഫിന്‍ബൌയി:

മുമ്പിതു പോലൊരു ലേഖനം ഞാൻ ഒരിഗ്ലീഷ് ജ്യോതിഷ വെബ്സൈറ്റിൽ വായിച്ചിരുന്നു.മഹാഭാരത യുദ്ധം നടന്ന ദിവസത്തെഗ്രഹസ്ഥിതിയും വർഷവും തീയതിയുമൊക്കെ. നമ്മുടെ കാലഗണനാ സമ്പ്രദായം നമ്മൾ നമ്മുടെ ചരിത്ര പഠനങ്ങൾക്കുപയോഗിച്ചാൽ ഇ ചരിത്ര പാഠങ്ങളെന്ന് പറഞ്ഞ് ഇന്ന് നമ്മൾ പഠിക്കുന്ന തൊക്കെ വലിച്ചെറിയേണ്ടി വരും. നമ്മുടെ കാലഗണനാ സമ്പ്രദായ മുപയോഗിച്ചു മാത്രമേ വേദങ്ങളെയും ഇതിഹാസങ്ങളെയും സമീപിക്കാവൂ.അത്തരം ഉദ്യമങ്ങളിൽ ജ്യോതിഷത്തിനു ആധികാരികമായ കൃത്യം തന്നെ നിർവഹിക്കാനുണ്ട്. ഋഗ്വേദം Bc 1500 കാലത്തും സാമവേദം BC 600 കാലത്തുമാണ് രചിക്കപ്പെട്ടത് എന്നുമാണ് ആധുനിക ചരിത്രം പറയുന്നത്. ഇവാഞ്ചലിസ്റ്റു, കമ്മ്യൂണിസ്റ്റ് ചരിത്രരചന എത്രമാത്രം അസത്യബദ്ധമാണ് എന്ന് ഇത് കാണിക്കുന്നു. ഊഹാപോഹങ്ങളെ സത്യമായി അവതരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവിടെയാണ് പ്രതിഭാധനരായ ജ്യോതിഷികളുടെ സേവനം ആധികാരികമായി ഉപയോഗപ്പെടുത്തേണ്ടത്. നിർഭാഗ്യവശാൽ അത്തരം ഇടപെടലുകൾ വിരലിലെണ്ണാവുന്നതേ സംഭവിക്കുന്നുള്ളൂ.

ശ്രീനാഥ് ഒജി:

അഭിമാനം നല്ലതുതന്നെ, വൃഥാഭിമാനം ആകരുത് താനും. ബിസി 500-നടുത്ത കാലഘട്ടത്തില്‍ സൂതനും സൌതിയും (സൂതപുത്രന്‍) മഹാഭാരതം രാമായണം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പരിഷ്ക്കരിച്ചതായി ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഈ ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന ജ്യോതിഷം ആ കാലഘട്ടില്‍ ഉള്‍ച്ചേര്‍ത്തതാവാനാണ് സാധ്യത. മേല്‍ക്കാണിച്ച ഗ്രഹസ്ഥിതിയും വിരല്‍ചൂണ്ടുന്നത് ഇതേ ദിശയിലേക്കു തന്നെയാണ്. ഇതിഹാസങ്ങളും പുരാണങ്ങളും പലകാലത്തും പലരാലും പരിഷ്ക്കരിക്കപ്പെട്ട സാഹിത്യകൃതികളാണ്, അല്ലാതെ ചരിത്രം മാത്രം പറയാനുദ്ദേശിച്ച് രചിക്കപ്പെട്ട സത്യകഥകളല്ല. Hope you see the point and the reality it tries to express!

നീഹാര ഇഫിന്‍ബൌയി:

BC 500 എന്നു പറയുമ്പോൾ ബുദ്ധകാലഘട്ടമാണ്. ബുദ്ധകാലഘട്ടത്തിൽ ആണ് ഇതിഹാസങ്ങൾ എഴുതപ്പെട്ടത് എങ്കിൽ അത് കലി ദിനവുമായി പൊരുത്തപ്പെട്ടുന്നില്ലല്ലോ?

ശ്രീനാഥ് ഒജി:

ബുദ്ധകാലഘട്ടം എന്നു പറയുമ്പോള്‍ പുതു തര്‍ക്കങ്ങള്‍ കടന്നുവരും - ഏതു ബുദ്ധനെയാണ് ഉദ്ദേശിച്ചത്, ശാക്യമുനിബുദ്ധനേയോ അതോ ഗൌതമബുദ്ധനേയോ എന്നിത്യാദി. ശാക്യമുനിയുടെ കാലം ബിസി 1800-ഉം ഗൌതമബുദ്ധന്റെ കാലം ബിസി 550 എന്നിങ്ങനെ പലരും അഭിപ്രായപ്പെടുന്നു.

കലിദിനം മറ്റൊരു തര്‍ക്കവിഷയമാണ്. കലിദിനസമ്പ്രദായം ഉടലെടുത്തത് ആര്യഭടീയഗണിതത്തെ അടിസ്ഥാനമാക്കി പില്‍ക്കാലത്താവാം. ഒരുപക്ഷെ ആര്യഭടീയത്തെ ആധാരമാക്കിയാണല്ലോ ബിസി 3102-ലാണ് കലിയുഗം ആരംഭിച്ചത് എന്ന ആശയവും നിലവില്‍ വന്നത്. പക്ഷെ ഒരു ജൈനനും സുഷമ-ദുഷമാദി യുഗാന്തര്‍വിഭജനങ്ങളെക്കുറിച്ചു പറയുന്നവനും, 4:3:2:1 എന്നതിനുപകരം 1:1:1:1 എന്ന അംശബന്ധത്തിലുള്ള യുഗങ്ങളെക്കുറിച്ചു പറയുന്നവനുമായ ആര്യഭടന്‍ ജൈനസമ്പ്രദായത്തിലെ യുഗങ്ങളെക്കുറിച്ചാവാം പറയുന്നത് എന്ന കാര്യം ബിസി 3102-ല്‍ കലിയുഗാരംഭം കണ്ടെത്താനും, അതില്‍ ആര്യഭടീയത്തിന്റെ സപ്പോര്‍ട്ട് കണ്ടെത്താനും ശ്രമിച്ചവര്‍ സൌകര്യപൂര്‍വ്വം മറന്നു. ഒരുപക്ഷെ ഭരതാത് പൂര്‍വ്വം (ജൈനമുനിയായ ഭരതന്റെ കാലത്തിനുമുമ്പ്) എന്നതിനെ ഭാരതാത് പൂര്‍വം (ഭാരതത്തിനുമുമ്പ്? മഹാഭാരതയുദ്ധത്തിനുമുമ്പ്?) എന്നിങ്ങനെ തെറ്റിവായിച്ചതും ആയിക്കൂടായ്കയില്ല. ഭാരതാത് പൂര്‍വ്വം എന്നാണ് ശരിയായപാഠം എന്നു വാദിച്ചാല്‍പ്പോലും അതിനെ മഹാഭാരതയുദ്ധത്തിനുമുമ്പ് എന്നിങ്ങനെ വ്യാഖ്യാനിക്കുന്നതിലെ യുക്തി എനിക്കു മനസ്സിലാവില്ല.

ചുരുക്കത്തില്‍ ഇതൊന്നും കലിദിനവുമായി ബന്ധപ്പെടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അത് മഹാഭാരതയുദ്ധം ബിസി 3102-ലാണ് നടന്നത് എന്ന താങ്കളുടെ മുന്‍വിധിയില്‍നിന്നും വരുന്നതാണ്. ഗവേഷണപഠനങ്ങളില്‍ അടിസ്ഥാനഹീനമായ മുന്‍വിധികള്‍ക്ക് പ്രസക്തിയില്ല. മുന്‍‍വിധികള്‍ കഴിയുന്നത്ര ഒഴിവാക്കിവേണം വിഷയസമീപനം. മഹാഭാരതത്തില്‍ ജ്യോതിഷമില്ല എന്ന മുന്‍വിധിയോടെ അതിനെ സമീപിക്കുന്ന യുക്തിഹീനരായ യുക്തിവാദികള്‍ക്കു സംഭവിക്കുന്നതരം അബദ്ധങ്ങള്‍ നമുക്കും സംഭവിക്കരുതല്ലോ.

You are not authorised to post comments.

Comments powered by CComment