ഇതി-ഹാസങ്ങളും അവ ഉയർത്തുന്ന ചോദ്യങ്ങളും
- Details
- Created: Wednesday, 19 April 2017 03:02
- Last Updated: Wednesday, 19 April 2017 03:05
- Hits: 7489
ലേഖകന്‍ - ഹരികുമാര്‍ നായര്‍
ഇതി ഇഹ ആസം എന്ന് ഇതിഹാസത്തിന് നിരുക്തി നൽകുന്നതിലും നല്ലത് ഇതി ഹാസം എന്ന് നൽകുന്നതാണ്. ഇതിഹാസങ്ങൾ മഹാഭാരതവും രാമായണവും എഴുതി വെച്ച വാത്മീകിയും കൃഷ്ണദ്വൈപായന വ്യാസനും അവ എഴുതിക്കഴിഞ്ഞ് പുഞ്ചിരിച്ചിട്ടുണ്ടാകണം. വാത്മീകിയുടെ കണ്ണീരിൽ പിറന്ന രാമായണവും കൃഷ്ണദ്വൈപായനന്റെ കുടുംബപുരാണവും – രണ്ടും ജി.പി. എസ് (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ഓരോ വ്യക്തിക്കും സ്ഥാനവും വേഗതയും അനുസരിച്ച് വഴികാട്ടും പോലെയാണ്. ഇവയിലെ കഥകളും അതിനോടനുബന്ധമായി ചേർത്തിട്ടുള്ള ഹാസവും ഓരോ വ്യക്തിയുടെയും നിയോഗമാണ്. ഈ ഹാസം വളരെ പ്രധാനമാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രകാശമായ പുഞ്ചിരി വിദ്യയുടെ പ്രതീകമാണ്. ഇതിഹാസങ്ങളൊക്കെ മഹാവിദ്യകളുടെ കൃതികളാണെന്ന് പണ്ടൊരിക്കൽ എഴുതിയിരുന്നു. രാമായണവും മഹാഭാരതവും സൂക്ഷ്മമായി പഠിച്ചാൽ മഹാവിദ്യാപ്രതിപാദനങ്ങളാണ് രണ്ടും. മഹാവിദ്യകളുടെ ഹാസം നിറഞ്ഞവയാണ് ഇതിഹാസങ്ങൾ. അങ്ങനെയുള്ള പുഞ്ചിരിയെ എങ്ങനെ വ്യക്തിസ്വരൂപങ്ങൾ ബൌദ്ധികമായ ആവാഹനത്തിലൂടെ ഉൾക്കൊള്ളുന്നു? എന്നതാണ് ഇതിഹാസങ്ങളുടെ പഠനത്തിലെ കാതലായ പ്രശ്നം. ഇതിഹാസങ്ങളുടെ പഠനം ഉപാസന ആകുന്നത് ഇക്കാരണത്താലാണ്.
ഇതിഹാസങ്ങളിലെ മഹാവിദ്യാസ്വരൂപങ്ങൾ ഗവേഷണവിഷയമാകേണ്ട സംഗതിയാണ്. മഹാമന്ത്രങ്ങൾ പോലും ഒളിഞ്ഞിരുപ്പുണ്ടാകും. അതു പോലെ ഇതിഹാസങ്ങൾ അവതരിപ്പിക്കുന്ന അഥവാ അവയിലൂടെ ദൃശ്യമാകുന്ന ചിരഞ്ജീവികൾ നിസ്സാരക്കാരല്ല. ദേവതമാരുടെ പടയോട്ടം പലരൂപമാർന്ന് പ്രത്യക്ഷപ്പെടുന്നുണ്ട്.
തീയതി - 19-04-17, ചൈത്രകൃഷ്ണാഷ്ടമി, ഉത്രാടം
You are not authorised to post comments.