ജ്യോതിഷവും സിസേറിയനും
- Details
- Created: Friday, 10 November 2017 17:48
- Last Updated: Friday, 10 November 2017 18:00
- Hits: 3385
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ ആധാരമാക്കിയുള്ളതാണ് ഈ ലേഖനം.)
അനൂപ് ഇ എസ്:
ജ്യോതിഷിയുടെ അടുത്തുപോയി നല്ല സമയം നോക്കി സിസേറിയൻ നടത്തുകയാണ് ഇതുകൊണ്ടു എന്തെകിലും കാര്യമുണ്ടോ?
ഗോപാല്‍ കൃഷ്ണ:
ലിഖിതമപി ലലാടേ പ്രോജ്ജിതം ക: സ്സമർത്ഥ? (ആര്‍ക്കാണ് തലയിലെഴുത്ത് മാറ്റാനാവുക?)
വികെ സന്തോഷ് പണിക്കര്‍:
ജനിപ്പിക്കാനുള്ള സമയം നോക്കാവുന്നതാണ് രതിക്രീഢ.
അനില്‍ കാടൂരാന്‍:
അതൊരു ജ്യോതിഷി ആണെങ്കിൽ ഒരിക്കലും അങ്ങനെ ഒരു സമയം കൊടുക്കില്ല. ഒരു പ്രാണൻ എപ്പോഴാണോ ഭൂസ്പർശം ചെയ്യണ്ടതെന്നു വിധിദാതാവ് നേരത്തെ കല്പിച്ചിട്ടുണ്ട്. അതിനെ ലംഘിക്കാനോ മാറ്റി മറിക്കാനോ ഒരു ശക്തിക്കും സാധ്യമല്ല. കേവലം നാൾ കൊണ്ടു മാത്രമല്ല ഒരു വ്യക്തി ഉന്നതമായ ഭൗതിക സാഹചര്യങ്ങളിൽ വിരാജിക്കുക.
അങ്ങനെ ആയിരുന്നു എങ്കിൽ ആകെ ഉള്ളതു 27 നക്ഷത്രങ്ങളും പന്ത്രണ്ടു ലഗ്നങ്ങളും ആണു. ലഗ്നങ്ങളെ ഒഴിവാക്കിയാൽ നമ്മുടെ കൊച്ചു കേരളത്തിൽ 38, 863,ചതുരശ്ര കിലോമീറ്ററിൽ ഉള്ള ഏകദേശം മൂന്നുകോടിക്കും നാലുകോടിക്കും ഇടയിൽ വരുന്ന ജനങ്ങൾ മുഴുവനും 27 തരം സ്വഭാവവൈശിഷ്ട്യം ഉള്ളവർ മാത്രമേ ആകാവൂ. പത്തു അശ്വതി നാളുകാരെ എടുത്താൽ ഇരുപത് സ്വഭാവം ആണു കാണുവാൻ കഴിയുക. അപ്പോൾ നാളും ലഗ്നവുമല്ല ഒരു ജനനത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നത് എന്നു വ്യക്തമായ ഉദാഹരണം ആയി.
ഒരു കൂട്ടി അല്ലേൽ ജീവൻ എപ്പോഴാണ് പിറവി എടുക്കേണ്ടതെന്നു നമ്മൾ തീരുമാനിച്ചാലും അതു നടക്കില്ല എന്നു പ്രശസ്തരായ പല ഡോക്ടർ മാരും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ഉദാഹരണം എന്റെ അനുഭവത്തിൽ കായംകുളം എബനേസർ ആശുപത്രിയിലെ പ്രശസ്തയായ ഗൈനക്കോളജി ഡോക്ടർ എന്റെ പൊണ്ടാട്ടിയെ അവിടെ അഡ്മിറ്റ് ചെയ്തപ്പോൾ എന്നോടു പറഞ്ഞു സിസേറിയൻ തന്നേ വേണ്ടി വരും. നിങ്ങൾ വിശ്വാസികൾ ആണേൽ ഡേറ്റ് സമയം ഒക്കെ തന്നോളൂ. ഞാൻ അവരോടു പറഞ്ഞതു ഡോക്ടർ നിങ്ങൾക്കാണ് രോഗിയുടെ നില അറിയുന്നത്. എപ്പോഴാണോ ഡോക്ടർക്കു ശസ്ത്രക്രീയ ആവശ്യമെന്നു തോന്നുന്നതു അപ്പോൾ ചെയ്യാം. അവരെന്നെ സൂക്ഷിച്ചു നോക്കി.. നിങ്ങൾക്കു നാൾ പ്രശ്നമില്ലേ... ഇല്ലാ എന്നുള്ള എന്റെ മറുപടി അമ്മയുടെ മുഖത്തു നിഴൽ വീഴ്ത്തി എങ്കിലും ഡോക്ടറുടെ മുഖം തെളിഞ്ഞു. ആയമ്മ പറഞ്ഞു... ചിലർ ഈ സമയം തന്നേ വേണം എന്നു നിർബന്ധം പിടിക്കും... പക്ഷേ ഈശ്വരൻ ഇന്നുവരെ അങ്ങനെ ഒരു സമയം കുട്ടിയുടെ പൊക്കിൾ കൊടി മുറിക്കുവാൻ ഉള്ള അവസരം തന്നിട്ടില്ല എന്നു.
ഇങ്ങനെ ചെയ്യുന്നതൊരു പാഴ്ശ്രമം ആണു. വിഡ്ഢിത്തം എന്നു ഒറ്റവാക്കിൽ പറയണം
ഡി വിനോ:
ത്രികാലജ്ഞാനിയും ഉറച്ച ശിവഭക്തനുമായ രാവണൻ ശ്രമിച്ചിട്ട് നടക്കാത്ത കാര്യമാണ് ഏറ്റവും അനുകൂലമായ ഗ്രഹസ്ഥിതി. നമുക്ക് നിശ്ചയിച്ച സമയത്ത് സിസേറിയൻ നടത്തിക്കാനായേക്കും... പക്ഷേ കുട്ടിയുടെ ജീവിതം ഇന്ന തരത്തിലാവണമെന്ന് നിശ്ചയിക്കാനാവില്ല..... അത് മുൻ ജന്മ കർമ്മഫലത്തിനനുസരിച്ചേ സംഭവിക്കു എന്നല്ലെ പറയുന്നത്..... ദോഷമില്ലാത്ത സമയവും നാളും നോക്കി സിസ്സേറിയൻ ചെയ്യുന്നത് നല്ലതായിരിക്കും.
ബൈജോങ് നായര്‍:
ജ്യോതിഷി നോക്കിയാലും ഇല്ലെങ്കിലും, ദൈവത്തിന്റെ ഹൈത്തമില്ലാതെ ഈ ലോകത് ഒന്നും സം ഭവിക്കുന്നില്ല....അങ്ങിനെ ജ്യോതിഷി നിശ്ചയിച്ച സമയത്താണ് പ്രസവം നടക്കുന്നതെന്ന് ചിന്ദിക്കുന്നത് തന്നെ അബദ്ധം...ഒരു യഥാർത്ഥ ദൈവ വിശ്വാസി ആണെങ്കിൽ ഒരിക്കലും അങ്ങിനെ ചിന്തിക്കില്ല..
റീനാ പികെ:
Correct.... ജ്യോതിഷി നിശ്ചയിച്ച സമയം കിട്ടിയെങ്കിൽ ഭഗവാന്റെ ഹിതം... കിട്ടിയില്ലെങ്കിലും അദ്ധേഹത്തിന്റെ ഹിതം തന്നെ... ജ്യോതിഷിയെകൊണ്ട് സമയം കൊടുപ്പിക്കുന്നതും അദ്ദേഹം തന്നെ... ഏതു perfect സമയം കൊടുത്താലും തമ്പുരാൻ നിശ്ചയിച്ചസമയത്തെ ജനനം ഉണ്ടാവുള്ളുന്നു തോന്നുന്നു....
അവരെ സമയം നോക്കാൻ പ്രേരിപ്പിക്കാനും കാര്യകാരണങ്ങൾ ഉണ്ടാവുമല്ലോ.. അതുകൊണ്ട് നമുക്കവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ... അനുവദിച്ച സമയത്തു മാത്രമേ കുട്ടിക്ക് പുറം ലോകം കാണാൻ പറ്റു എന്നുള്ളത് വേറൊരു കാര്യം....
അനില്‍ കാടൂരാന്‍:
ഉണ്ടു പാദദോഷമുള്ള നാളുകൾ.... ആയില്യം മൂലം തൃക്കേട്ട തുടങ്ങിയ നാളുകൾ ശനി രാഹു തുടങ്ങിയ ദശകൾ..
ഉണ്ണിക്കൃഷ്ണപിഷാരോടി :
അനില്‍ കാടൂരാന്‍ ജി, കുരുത്തം കെട്ട മക്കൾ ഇതു വരെ എന്തിനെന്നെ ഉണ്ടാക്കി എന്നേ തന്തമാരോട് പറയാറുള്ളു. ഇനി അതിന്റെ കൂടെ എന്നെ പുറത്തെടുക്കാൻ മൂന്നു മിനിറ്റ് നേർത്തേ (അല്ലെങ്കിൽ വൈക്) ആവാമായിരുന്നില്ലേ എന്നും ചോദിച്ചുകൂടായ്കയില്ല. തന്റെ നിർഭാഗ്യത്തിന് കാരണം മറ്റൊരുത്തന്റെ പിടലിക്ക് വെച്ചുകെട്ടാനാണല്ലോ എല്ലാവർക്കും ഇഷ്ടം.
ശ്രീനാഥ് ഒജി:
// ജ്യോതിഷിയുടെ അടുത്തുപോയി നല്ല സമയം നോക്കി സിസേറിയൻ നടത്തുകയാണ് ഇതുകൊണ്ടു എന്തെകിലും കാര്യമുണ്ടോ?//
ഉണ്ട്. പൌരുഷത്തിന്റെ (Free Will - ന്റെ) സ്വാധീനത്തില്‍ മാത്രം ഒരു കാര്യവും സംഭവിക്കുന്നില്ല. സംഭവിക്കുന്നതെന്തായാലും അതില്‍ പൌരുഷം (Free Will), വിധി (Fate, Luck, Destiny) എന്നീ രണ്ടു ഘടകങ്ങള്‍ക്കും ഏറെക്കുറെ തുല്യ പ്രാധാന്യമാണുള്ളത്. സിസേറിയനാവുന്നതിലും, അതിനായി ജനനസമയം കുറിച്ചുകൊടുക്കുന്നതിലും പോലും വിധിയുടെ സ്വാധീനം ഉണ്ടെന്നര്‍ത്ഥം. ഏതൊന്നിലാണോ വിധിയുടെ സ്വാധീനം ഉള്ളത് (ഏതൊരു സമയമാണോ വ്യക്തിയുടെ ജീവിതവുമായി ഇത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നത്) ആ സമയത്തെ അടിസ്ഥാനമാക്കി ജാതകം ചിന്തിക്കുന്നതിലും തെറ്റില്ല. കാരണം ഒരു വ്യക്തിയുടെ ജീവിതവുമായി ഏറ്റവും തീവ്രമായി ബന്ധപ്പെട്ട സമയങ്ങളെ ആധാരമാക്കിയാണല്ലോ (ജനനം, ഋതുമതിയാവല്‍, വിവാഹം എന്നിത്യാദികള്‍ ഉദാഹരണം) നാം അയാളുടെ ഭാവിഫലം പറയാന്‍ ശ്രമിക്കാറ്. ജനനം സ്വാഭാവികമായാലും, സിസേറിയനായാലും വ്യക്തിയുമായി തീവ്രമായി ബന്ധപ്പെട്ടതുതന്നെ. അതുകൊണ്ടുതന്നെ അതിനെ അടിസ്ഥാനമാക്കിയുള്ള ഫലപ്രവചനവും ശരിയാവും. ജനനം എങ്ങനെയായാലും വിധിയാല്‍ സ്വാധീനിക്കപ്പെടുന്നതുതന്നെ. അതുകൊണ്ടുതന്നെ സിസേറിയന്‍സമയവും വിധിയാല്‍ സ്വാധീനിക്കപ്പെട്ടതല്ലാതാവാന്‍ കഴിയില്ല.
ഡി വിനോ:
സിസേറിയൻ രണ്ടോ മൂന്നോ ദിവസമോ ഒരാഴ്ചയോ മുന്നോട്ടോ പുറകോട്ടോ ആക്കാമെന്നല്ലാതെ വ്യാഴം രാശി മാറുന്നതോ കുജൻ രാശി മാറുന്നതോ വരെ നീട്ടി വക്കാൻ പറ്റില്ലല്ലൊ... അങ്ങനെ ആലോചിക്കുമ്പോൾ അണ്ഢ- ബീജങ്ങൾ സംയോജിക്കുന്ന സമയത്ത് വിധി നിശ്ചയിക്കപ്പെട്ടു എന്ന് കരുതാമോ ജീ....? അങ്ങനെയെങ്കിൽ സിസേറിയന് നല്ല ദിവസമോ സമയമോ നോക്കുന്നതിൽ വലിയ അർത്ഥമുണ്ടോ..... സിസേറിയനും വിധിയാൽ സ്വാധീനിക്കപ്പെടുന്ന ഒന്നാണെങ്കിൽ..... (അത് ശരിയാണെന്ന് എനിക്കും തോന്നുന്നു) വിധിയുടെ സ്വാധീനം എവിടെ തുടങ്ങുന്നു എന്നതാണ് സംശയം..
വിധിയുടെ സ്വാധീനം ഒരു പരമ്പരയാണ്... എവിടെയോ ജനിക്കുന്ന ഒരച്ഛൻ.... മറ്റെവിടെയോ ജനിക്കുന്ന ഒരമ്മ .... വിധി അവരെ യോജിപ്പിക്കുന്നു..... കുറച്ച് നാൾ കഴിഞ്ഞ് വിധി വീണ്ടും വന്ന് അവർക്കൊരു കുഞ്ഞിനെ നൽകുന്നു.... വിധി തുടരും......
ഉണ്ണിക്കൃഷ്ണപിഷാരോടി:
തന്റെ പാപപുണ്യഫലങ്ങൾ അനുഭവിക്കാനും വാസനാബലത്തിനനുസരിച്ച് വീണ്ടും കർമ്മം ചെയ്യാനും പറ്റുന്ന ഒരു ശരീരത്തിലേക്ക് ജീവൻ പ്രവേശിക്കുന്നു എന്നാണല്ലോ ശാസ്ത്രം. ഇത് അണ്ഢ-ബീജങ്ങൾ സംയോജിക്കുന്നതിനു മുമ്പ് തന്നേ കഴിഞ്ഞിരിക്കുമെന്ന് പറയപ്പെടുന്നു.
കർമ്മണാ ദൈവനേത്രേണ ജന്തുർദ്ദേഹോപപത്തയേ
സ്ത്രിയാഃ പ്രവിഷ്ട ഉദരം പുംസോ രേതഃ കണാശ്രയഃ (ഭാ. 3.31.1)
പുരുഷബീജത്തിനകത്ത് ഈ ജീവൻ ആദ്യമേ ഉണ്ട്. ആധാനവും അണ്ഡസംയോജനവും പ്രസവവും ഒക്കെ അതിന്റെ വളർച്ചയിലെ പ്രധാനസംഭവങ്ങൾ മാത്രമേ ആകുന്നുള്ളു. ഈ ജീവന്റെ ഭാവി അതിനും മുമ്പേ തീരുമാനിക്കപ്പെട്ടിരിക്കുന്നു. അല്ലാതെ പ്രസവസമയമോ ആധാനമോ ഒന്നുമല്ല അത് തീരുമാനിക്കുന്നത്. അതെന്തെന്ന് പ്രസവ സമയം സൂചിപ്പിക്കുന്നു എന്നു മാത്രം. ആധാനവും പ്രസവവും മാത്രമേ നമുക്കറിയാൻ പറ്റുന്ന സമയങ്ങളുള്ളു. അതിനാൽ ഇവ രണ്ടും സൂചകങ്ങൾ ആയി ഉപയോഗപ്പെടുത്തുന്നു. സേറിയൻ സമയം മാറ്റുന്നതു കൊണ്ടൊന്നും ഈ ജീവന്റെ ഭാവി മാറുന്നില്ല. അങ്ങിനെ മാറ്റിയെടുക്കുന്ന പ്രസവസമയം എന്തായാലും അത് ഭാവി സൂചകം തന്നെയായിരിക്കും. ജാതകവും ഗ്രഹസ്ഥിതികളും എല്ലാം സൂചകങ്ങളാണെന്ന ആചാര്യ പ്രമാണം മറക്കുന്നതു കൊണ്ടാണ് ഈ തെറ്റിദ്ധാരണകളെല്ലാം.
ഡി വിനോ:
സാന്ദർഭികമായി ഒരു സംശയം ചോദിക്കട്ടെ സാർ.....ഒരു ജീവൻ പിറവിയെടുക്കാൻ തീരുമാനിക്കപ്പെടുന്ന സമയത്ത് ആ ജീവന് (അഥവാ ആത്മാവിന്) തന്റെ പിതാവിനെ തെരെഞ്ഞെടുക്കാൻ ഒരു option ഉണ്ടെന്ന പറയുന്നത് ശരിയാണോ....? അമ്മയെ നേരത്തെ നിശ്ചയിക്കപ്പെട്ട് കഴിഞ്ഞിരിക്കും എന്നതും....? കർമ്മബന്ധങ്ങളുള്ള പത്ത് പേരിൽ നിന്നും ഒരാളെ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജീവനുണ്ട എന്നാണ് മനസ്സിലാക്കിയത്.... ഇതിലെന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ......
ഉണ്ണിക്കൃഷ്ണപിഷാരോടി:
അങ്ങിനെ ഒരു ഓപ്ഷൻ ഉള്ളതായി എവിടേയും വായിച്ചില്ല. സത്യത്തിൽ ജീവൻ ദേഹം തിരഞ്ഞെടുക്കുകയല്ല, മറിച്ച് പ്രാരബ്ധകർമ്മഫലം അനുഭവിക്കാൻ പാകത്തിലുള്ള ഒരു ദേഹം (ജന്മം) കിട്ടുകയാണ്. അച്ഛനമ്മമാർ നേരത്തേ തീരുമാനിക്കപ്പെടുന്നു എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് അച്ഛനമ്മമാരുടെ കർമ്മഫലമനുസരിച്ച് അവരുടെ അർഹതയും മുൻപേ നിശ്ചയിക്കപ്പെട്ടു എന്ന അർത്ഥത്തിലാണ്. ഒരു ജീവിതത്തിലെ സംഗങ്ങൾ അടുത്ത ജന്മത്തിലെ ബന്ധങ്ങളുടെ കാരണമായി ഭവിക്കുന്നു എന്നു പറയപ്പെടുന്നു. ഇങ്ങിനെ പരസ്പരബന്ധിതങ്ങളായ (well correlated) നിരവധി ഘടകങ്ങൾ കൊണ്ടാണ് ജനനമരണങ്ങളുടെ പുനരാവർത്തി അനുസ്യൂതം നടന്നുപോകുന്നത്. ഇനിയും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലാത്ത പ്രപഞ്ചനിഗൂഢതകളിൽ ഇതിന്റെ അടിസ്ഥാന നിയമങ്ങളും കാണും.
ഡി വിനോ:
വളരെ നന്ദി സാർ... ഞാനീ ചോദ്യത്തിന് ഉത്തരം തേടികൊണ്ടിരിക്കുകയാണ്.. ചിലപ്പോൾ സാർ പറഞ്ഞ പോലെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലാത്ത പ്രപഞ്ച നിഗൂഢതകളിൽ ഇതിന്റെ ഉത്തരവും ഉണ്ടായേക്കാം.... അറിയാനുള്ള യോഗമുണ്ടെങ്കിൽ അറിയാം അല്ലെ... സാർ എഴുതിയ ഓരോ വാക്കുകളും അറിവ് പകരുന്നവ ആയിരുന്നു... നന്ദി പിഷാരടി സാർ......
ഗോപാല്‍ കൃഷ്ണ:
ഒരാൾ അനുഭവിക്കേണ്ട കർമഫലം മറ്റൊരാൾ തടസ്സപ്പെടുത്താൻ പറ്റുമോ?
ശ്രീനാഥ് ഒജി:
പറ്റും. അനുഭവിക്കാനുള്ളത് അനുഭവിക്കുകതന്നെ ചെയ്യുമായിരിക്കും. പക്ഷെ അത് ഇപ്പോഴനുഭവിക്കണോ പിന്നീടനുഭവിക്കണോ, ഈ ജനത്തിലനുഭവിക്കണോ മറുജന്മത്തിലനുഭവിക്കണോ എന്നിത്യാദി വ്യത്യാസങ്ങള്‍ പൌരുഷത്തിന്റെ (Free Will -ന്റെ) ഇടപെടലുകൊണ്ട് ഉണ്ടാവുകതന്നെ ചെയ്യും. ഒരാളുടെ കര്‍മ്മഫലം മറ്റൊരാള്‍ക്ക് ഇല്ലാതാക്കാനാവില്ല (അയാളത് അനുഭവിക്കകു തന്നെ ചെയ്യും) പക്ഷെ തടസ്സപ്പെടുത്താനാവും, അതുകൊണ്ടുതന്നെ അനുഭവകാലം മാറുകയും ചെയ്യും. അഥവാ കര്‍മ്മഫലത്തിന്റെ അനുഭവകാലം തടസ്സപ്പെടുത്തലുകള്‍ക്കും, മാറ്റങ്ങള്‍ക്കും പൌരുഷത്തിനും വിധേയമാണ്.
എകെ രാജ്കുമാര്‍ കളരിക്കല്‍:
ഈ മാറ്റിമറിക്കൽ എങ്ങനെ സാധ്യമാവും?
ശ്രീനാഥ് ഒജി:
പൌരുഷം (Free Will) കൊണ്ട്, പൌരുഷാധിഷ്ഠിതമായ തെരഞ്ഞെടുക്കല്‍ (Choice) കൊണ്ട്. You almost always have a choice!
ഡി വിനോ:
അങ്ങനെ മറ്റൊരാളുടെ കർമ്മഫലം തടസ്സപ്പെടുത്തിയാൽ അല്ലെങ്കിൽ ദീർഘിപ്പിച്ചാൽ അത് സ്വന്തം കർമ്മഫലത്തെയും സ്വാധീനിക്കുമെന്ന് വേണ്ടെ കരുതാൻ ജീ...... അതാണല്ലൊ അതിന്റെയൊരു നീതി.... (അങ്ങനെയുള്ളവരെയാണോ 'ശനിയൻ 'എന്ന വിളിക്കുന്നതെന്നും സംശയിക്കണം) .
ശ്രീനാഥ് ഒജി:
ശരിയാവാം. അതുകൊണ്ടാണല്ലോ, മറ്റുള്ളവരല്ല അവരവര്‍ തന്നെയാണ് സ്വപൌരുഷം ഉപയോഗിച്ച് സ്വന്തം കര്‍മ്മഫലം വ്യത്യാസപ്പെടുത്തേണ്ടത് എന്നു പറയുന്നത്. പൌരുഷം തന്നെയാണ് വിധിയായി മാറുന്നത്, വിധിയെ മാറ്റുന്നത്.
ഡി വിനോ:
ജീ.... It was Motivational.... ഫലം അനുഭവിച്ചാലല്ലെ അല്ലെങ്കിൽ അനുഭവിച്ച് തുടങ്ങുമ്പോഴല്ലെ ഗുണദോഷങ്ങൾ തിരിച്ചറിയാനാവൂ.... അപ്പോൾ ഇഛാശക്തി കൊണ്ട മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാം.... പക്ഷേ, അങ്ങനെ മാറ്റി വച്ച ഫലങ്ങളും പിന്നീട് നാം തന്നെ അനുഭവിക്കേണ്ടി വരില്ലെ? ഫലത്തിൽ, നല്ലതായാലും ചീത്തയായാലും ഇപ്പോഴല്ലെങ്കിൽ പിന്നീടൊരിക്കൽ കർമ്മഫലം അനുഭവിക്കേണ്ടി വരില്ലെ.... അപ്പോൾ വിധി മാറുന്നില്ലല്ലൊ......
ശ്രീനാഥ് ഒജി:
അങ്ങനെയല്ല. വിധി മാറും. സത്കര്‍മ്മം കൊണ്ട് ദുഷ്ക്കര്‍മ്മഫലം പരിഹരിക്കപ്പെടും, മാറും. പൌരുഷം കൊണ്ട് വിധി മാറും (അദൃഢഫലവും ദൃഢാദൃഢഫലവും മാറും, ദൃഢഫലം മാറില്ല) എന്നുതന്നെയാണ് ജ്യോതിഷവും പറയുന്നത്. പൌരുഷം തന്നെയാണ് വിധിയായി മാറുന്നതും.
ഡി വിനോ:
ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി.... വളരെ നന്ദി ശ്രീനാഥ് ജീ.....
ശ്രീനാഥ് ഒജി:
അനില്‍ കാടൂരാന്‍ ജി, //അതൊരു ജ്യോതിഷി ആണെങ്കിൽ ഒരിക്കലും അങ്ങനെ ഒരു സമയം കൊടുക്കില്ല. // എന്നു പറയാനാവില്ല. പരിശ്രമിക്കുന്നതില്‍ തെറ്റില്ലാ താനും. അതിനാണല്ലോ ഈശ്വരന്‍ അഞ്ചാംഭാവം, പൌരുഷം (Free Will) തന്നിരിക്കുന്നത്.
ലഗ്നം (ശരീരം, സാഹചര്യം), അഞ്ച് (ഫ്രീവില്‍, ബുദ്ധി, വിവേകശക്തി), ഒമ്പത് (ഭാഗ്യം, വിധി) എന്നിവയുടെ ബലാബലത്തിന്റെ ഫലമായാണ് ഓരോ കാര്യവും സംഭവിക്കുന്നത്. അഞ്ച് നമുക്ക് ഉപയോഗിക്കാം. ലഗ്നം പകുതിമാത്രം നമ്മുടെ നിയന്ത്രണത്തിലാണ്, ഒമ്പതാവട്ടെ ഏറിയകൂറും നമ്മുടെ നിയന്ത്രണത്തിലല്ല.
റീനാ പികെ:
അഞ്ചും രണ്ടും നിയന്ത്രിക്കാൻ പറ്റാത്തതാണ് നമ്മളെ പ്രശ്നം... രണ്ടുകൊണ്ടുവരുന്ന പ്രശ്‌നംകൊണ്ട് അഞ്ചു കലങ്ങിപ്പോവുന്നു..... അതുകൊണ്ടുതന്നെ നിയന്ത്രിക്കാനും പറ്റുന്നില്ല.... ഞാൻ മുഖപുസ്തകത്തിലെ കാര്യമാണ് പറഞ്ഞത്.. വാക്കുകളിലെ അശ്രദ്ധ... കമ്മ്യൂണിക്കേഷനിലെ പോരായ്മ... പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്തത്.. ഇങ്ങനെയൊക്കെ.....
ഉണ്ണിക്കൃഷ്ണപ്പിഷാരോടി:
ഇതിനെ മറ്റൊരു വശത്തു കൂടി നോക്കാം. രണ്ടുതരം സംഭവങ്ങൾ. സ്വാഭാവികമായി നടക്കുന്നവ എന്നും നമുക്ക് തീരുമാനിക്കാനവസരം (ഒരു പരിധി വരെ) കിട്ടുന്നവ എന്നിങ്ങിനെ. ആത്യന്തികമായി ഭാവി പ്രവചനാതീതമെങ്കിലും നന്നായി വരണമെന്നുള്ളതു കൊണ്ടാണല്ലോ മുഹൂർത്തം എന്ന ആശയം തന്നെ ഉണ്ടാവുന്നത്. മുഹൂർത്തം രണ്ടാമത്തേതിനുള്ളതാണ്. ഈ സ്ഥിതിയിൽ സിസേറിയൻ തന്നെ വേണമെന്നു തീർച്ചയാണെങ്കിൽ സാഹചര്യം അനുവദിക്കുന്നിടത്തോളം നല്ല സമയം നോക്കി ചെയ്യുന്നതിൽ തെറ്റില്ലെന്നാണെന്റെ അഭിപ്രായം. പല കാരണങ്ങൾ കൊണ്ടും ആവശ്യപ്പെട്ട സമയത്തിനത് ചെയ്യാൻ പറ്റാത്തതായി അനുഭവമുണ്ട്. എങ്കിലും ശ്രമിക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. അങ്ങിനെ സാധിച്ചാൽ നിങ്ങൾ ആഗ്രഹിച്ച സമയം തന്നെയാണ് വിധാതാവും നിശ്ചയിച്ചിരുന്നത് എന്നും കണക്കാക്കിക്കൂടെ.
റീനാ പികെ:
അതെ sir അങ്ങനെയേ ചിന്തിക്കാൻ പറ്റു... നമ്മൾക്ക് വിധിയുണ്ടെങ്കിലേ ജ്യോത്സ്യർ പറയുന്ന സമയത്തു സിസേറിയൻ നടക്കു അല്ലേ....
ഉണ്ണിക്കൃഷ്ണപ്പിഷാരോടി:
അതേ.
ശ്രീനാഥ് ഒജി:
//ഇതിനെ മറ്റൊരു വശത്തു കൂടി നോക്കാം. രണ്ടുതരം സംഭവങ്ങൾ. സ്വാഭാവികമായി നടക്കുന്നവ എന്നും നമുക്ക് തീരുമാനിക്കാനവസരം (ഒരു പരിധി വരെ) കിട്ടുന്നവ എന്നിങ്ങിനെ. ആത്യന്തികമായി ഭാവി പ്രവചനാതീതമെങ്കിലും നന്നായി വരണമെന്നുള്ളതു കൊണ്ടാണല്ലോ മുഹൂർത്തം എന്ന ആശയം തന്നെ ഉണ്ടാവുന്നത്. മുഹൂർത്തം രണ്ടാമത്തേതിനുള്ളതാണ്. //
മനോഹരം!
മുഹൂര്‍ത്തത്തിന്റെ അതേ യുക്തി തന്നെയാണ് പൊരുത്തം നോക്കലിലും സിസേറിയന് മുഹൂര്‍ത്തം കുറിക്കുന്നതിലും എല്ലാം ഉള്ളത്. :) ജാതകവും പ്രശ്നവും വിധി എന്തെന്നറിയാന്‍ വേണ്ടിയുള്ളതല്ല, മറിച്ച് വിധിയെ എങ്ങനെയെല്ലാം എത്രത്തോളം മാറ്റിമറിക്കാനാവും എന്നു ചിന്തിക്കാന്‍ സഹായകമാവാന്‍ ഉദ്ദേശിച്ചുള്ളതാണ്. ജ്യോതിഷം വിധിയെ അറിയാന്‍ വേണ്ടിയുള്ളതല്ല, വിധിയെ കുറെയൊക്കെ മാറ്റിമറിക്കാന്‍ പൌരുഷത്തെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
റീനാ പികെ:
ഈ പൗരുഷത്തെ എന്താ ചെയ്യാ നല്ല പൗരുഷം കിട്ടണ്ടേ അപ്പോൾ വിധിയോട് പൊരുതാനും മാറ്റി മറിക്കാനും..
വി മനോജ്:
പ്രസവം പോലുള്ളവ യാദൃശ്ചികമായും സ്വാഭാവികമായും സംഭവിക്കുന്നതല്ലേ ഉചിതം . ഒരാൾ ജനിച്ച് വീഴുന്നത് തന്നെ ശുഭമുഹൂർത്തം നോക്കിയാണെന്നത് ശരിയല്ല എന്ന് തോന്നുന്നു. എന്റെ രണ്ട് കുട്ടികളുടെ ജനനവും ഓപ്പറേഷനിലൂടെ ആയിരുന്നു . പക്ഷെ , ഡോക്ടർ തെരഞ്ഞെടുത്ത സ്വാഭാവിക സമയത്തായിരുന്നു.
ശ്രീനാഥ് ഒജി:
വിധിക്കു പൂര്‍ണമായും കീഴടങ്ങി ജീവിക്കാനാണെങ്കില്‍ ജ്യോതിഷത്തിന്റെ ആവശ്യമെന്ത്?! വരുന്നതു വരുമ്പോലെ അനുഭവിച്ചാല്‍ പോരേ? അതിനാലല്ലേ സന്യാസിക്കു ജ്യോതിഷം കൊണ്ട് പ്രയോജനമില്ലെന്നു പറയുന്നതും,....!
റീനാ പികെ:
അതും ശരിയാണ് എന്നാലും വിധിയോട് പൊരുതി ജയിക്കാൻ പറ്റാത്ത എത്രയോ പേരെ കണ്ടിട്ടുണ്ട്....
ഉണ്ണിക്കൃഷ്ണപ്പിഷാരോടി:
മനോജ് വി ജി, യാദൃശ്ചികവും സ്വാഭാവികവും ആയാൽ അപകടമാണെന്ന തിരിച്ചറിവുകൊണ്ടാണ് സിസേറിയൻ ചെയ്യാൻ തീരുമാനിക്കുന്നത്. അത് ചെയ്യുന്ന സമയം യാദൃശ്ചികമാക്കാൻ മനക്കരുത്തുണ്ട് പക്ഷേ ആ കരുത്തിന് സിസേറിയൻഎന്തായാലും വേണ്ട സ്വാഭാവികമായി മതി എന്നെന്തേ വെക്കാനാവാത്തത്. പകുതി വിശ്വാസം. പകുതി ഭയം.
ശ്രീനാഥ് ഒജി:
ജയപരാജയങ്ങള്‍ ആപേക്ഷികമാണ്. No effort goes waste. 120 എന്ന പരമായുസ്സ് എത്താന്‍ വേണ്ടി നടക്കുന്ന ഓരോ വ്യക്തിയും അതിനിടയിലെവിടെയെങ്കിലും വെച്ച് മരിച്ചു പോവുമ്പോള്‍ ജയിച്ചോ പരാജയപ്പെട്ടോ? ജീവിച്ച ഒരു ദിവസം പോലും അയാള്‍ ജയിച്ചയാളാണെന്ന് ഞാന്‍ പറയും.
മനുഷ്യശരീരത്തില്‍ ഓരു നിമിഷവും നൂറുകണക്കിന് കോശങ്ങള്‍ ഉണ്ടാവുകയും (ജനിക്കുകയും) നിലനില്‍ക്കുകയും (ജീവിക്കുകയും) നശിക്കുകയും (മരിക്കുകയും) ചെയ്യുന്നുണ്ട്. വ്യക്തി ഓരോ നിമിഷവും ജനിക്കുകയും മരിക്കുകയുമാണ് എന്നര്‍ത്ഥം. അതിനെ ജീവിതമായിട്ടോ മരണമായിട്ടോ കാണുന്നത് എന്നത്, ജയമായിട്ടോ പരാജയമായിട്ടോ കാണുന്നത് എന്നത് വ്യക്തിനിഷ്ഠമാണ്. വാസ്തവത്തില്‍ ഇവിടെ ജയമോ പരാജയമോ ഇല്ല - വെറും ജീവിതമേ ഉള്ളു.
സിപി രാജേഷ് ജ്യോതിഷ കേസരി:
എല്ലാത്തിനും മുഹൂർത്തം നോക്കുന്ന കാലത്തു ഇതും നോക്കുന്നതു തെറ്റില്ല എന്നാണു എന്റെ അഭിപ്രായം
വികെ സന്തോഷ് പണിക്കര്‍:
സിസേറിയൻ ശുഭമൂഹുർത്തത്തിൽ ചെയ്യാമെന്നു വെഛാലും, ആസമയത്ത് -ഡോക്ടർക്ക് ചെയ്യാൻ കഴിയുമെന്താണുറപ്പ് -ആസമയം ഡാകിട്ടറുടേ ഭാര്യക്ക് പ്രസവവേദന വന്നാൽ?
ഡി വിനോ:
ലേഡീ ഡോക്ടറെ കണ്ടാൽ മതി.... ജീ
You are not authorised to post comments.