മണിന്ഥജാതകത്തിലെ മരണതുല്യയോഗം
- Details
- Created: Thursday, 06 April 2017 15:23
- Last Updated: Saturday, 08 April 2017 19:06
- Hits: 1064
ലേഖകന്‍ - ശ്രീനാഥ് ഒജി
മണിത്ഥജാതകത്തിന്റെ ഒരു കൈയെഴുത്തുപ്രതി കിട്ടി. മണിന്ഥജാതകം, മണിന്ഥതാജികഗ്രന്ഥം, ഹായനഫലം എന്നെല്ലാം ഈ ഗ്രന്ഥത്തിന് പേരുണ്ട്. പുസ്തകത്തിന് വേണ്ടത്ര ചിട്ടയില്ലെന്നതുകൂടാതെ അക്ഷരത്തെറ്റുകളുമുണ്ട്. എങ്കിലും പ്രയോജനപ്രദമായ ധാരാളം ശ്ലോകങ്ങളുള്ള ഗ്രന്ഥമാണെന്നാണ് തോന്നുന്നത്. ഹായനസമ്പ്രദായമാണ് പ്രതിപാദ്യമെങ്കിലും ആര്‍ഷസമ്പ്രദായക്കാര്‍ക്കും സ്വീകാര്യമായ ധാരാളം ശ്ലോകങ്ങള്‍ ഇതിലുണ്ട്. ഉദാഹരണവശേന ഒരു ശ്ലോകം താഴെച്ചേര്‍ക്കുന്നു.
യോ ജന്മനാഥോ വിബലോ മൃതീശോ
ലഗ്നന്തഗോ ഭാസ്കരദൃഷ്ടിമൂർത്തിഃ
ശസ്ത്രാഭിധാതം ബഹുധാ ച കഷ്ടം
കഷ്ടം ശരീരേ മരണേന തുല്യം
(മണിന്ഥജാതകം)
ലഗ്നാധിപന്‍ ബലഹീനനായിരിക്കെ, അഷ്ടമാധിപന്‍ ലഗ്നത്തില്‍ നില്‍ക്കുകയും, ലഗ്നത്തിലേക്ക് സൂര്യദൃഷ്ടിയുണ്ടായിരിക്കുകയും കൂടി വന്നാല്‍ അയാള്‍ക്ക് (ആ ജാതകന്) ആയുധംകൊണ്ട് മുറിവേറ്റ് പലവിധത്തില്‍ കഷ്ടപ്പെടേണ്ടിവരും. മരണതുല്യമായ ശാരീരികക്ലേശം അനുഭവിച്ച് കഷ്ടപ്പെടും.
You are not authorised to post comments.