എന്താണ് ജാതകം എന്നതിന്റെ നിരുക്തം?
- Details
- Created: Thursday, 09 November 2017 06:33
- Last Updated: Thursday, 09 November 2017 06:35
- Hits: 3310
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയാണ് ഈ ലേഖനത്തിന് ആധാരം.)
സുവിന്‍ലാല്‍ സോനു:
എന്താണ് ജാതകം എന്നതിന്റെ നിരുക്തം?
വികെ സന്തോഷ് പണിക്കര്‍:
ജാതകം എന്നുപറഞാൽ ഒരുശിശു ജനിക്കുമ്പോഴുള്ള ബ്രഹ്മാണ്ഡത്തിൻ ചിത്രമാണ്. സ്ഫുടം എന്നാൽ ശിശുവിൻറെ ജനനസമയത്ത് ഗ്രഹങൾ സ്പർശാക്കുന്ന ഭ്രമണപഥത്തിലെ ബിന്ദുക്കളാണെന്നും പറയാം- അതായത് ജാതകം എന്നു പറഞാൽ ഒരു പ്രശ്നം വെക്കുന്ന സമയത്തുള്ള ലഗ്നസ്ഥിതിയും 'ഗ്രഹസ്ഥിതിയുമാണ് .
ഗ്രഹങൾ വേഗത്തിൽ സഞ്ചരിക്കുന്നവയാണല്ലോ! ജനന സമയത് ഗ്രഹം സ്വഭ്രമണപഫത്തിൽ സ്പർശിച്ചുപോയ ബിന്ദുവാണ്. ഗ്രഹസ്ഫുടം .ഗ്രഹസഞ്ചാരങ്ങളെ അടിസ്ഥാനമാക്കി ഋഷിവര്യൻമാർ കണ്ടുപിടിച്ച -സ്കാനിങ് മെഷീനാണ് ജാതകം! ജാതകം- - ജനിച്ചവന് എഴുതുന്നത്.
സുരേഷ് ലക്ഷ്മിമഠം:
"കം" ജായതേ ഇതി ജാതകം (കം അതായത് ശിരസ്സ് ജാതമാകുന്ന സമയമാണ് ശരിയായ ജനനസമയം). കം എന്നാൽ ശിരസ്സ്. ശിരസ്സ് കാണുമ്പോഴാണ് (ശിരോദയമാണ്) ശരിയായ ജനനസമയം എന്നർത്ഥം. അതിനാലാണ് ഈ സമയത്തെ ഗ്രഹനിലയെയും ജാതകം എന്നു വിളിക്കുന്നത്. ജാതകം എന്നാൽ ജനനസമയമാണ് ഗ്രഹനിലയെ അടിസ്ഥാനപ്പെടുത്തിഎഴുതി വയ്ക്കുന്നത് ജാതക പത്രികയാണ്.
ശ്രീലക്ഷ്മി വിമല പൂഴാതി:
ജനനസമയത്തെ സൂര്യാദിഗ്രഹങ്ങളെയും രാശിയെയും ആശ്രയിച്ച് ജീവിതയാത്രയെക്കുറിച്ച് പ്രതിപാദിക്കുന്നത്...തലയിലെഴുത്തിന്‍റെ പകര്‍പ്പാണ് ശരിക്കും ജാതകം.. ജാതകഃ എന്നാല്‍ ജനിച്ചവന്‍ ..അങ്ങനെ വരുമ്പോള്‍ ജനിച്ചവന്‍റെ ജീവിതഗ്രന്ഥം തന്നെയല്ലേ ജാതകം?
വിജയാമേനോന്‍:
ഭൂമിയിലേക്ക് ജാതനായ വന്റെ കുറിമാനം അഥവാ പൂർവജന്മ കൃതമായ കാര്യങ്ങൾ.
അനില്‍ കാടൂരാന്‍:
ജ്യോതിശാസ്ത്രത്തിന്റെ ആറംഗങ്ങളിലൊന്നായ ഭാഗമാണ് ജാതകം ജാതകം എന്നാ വാക്കുകൊണ്ട് വിവക്ഷിക്കുന്നത് യാതൊരു വസ്തുവിന്റെയും എപ്പോഴാണോ ജനനം എന്നതു മനസ്സിലാക്കി ജനനകാലത്തുള്ള ദേശ സമയം മനസ്സിലാക്കി പ്രാദേശികമായ ഉദയാസ്തമയങ്ങൾ മനസ്സിലാക്കി ജനന സമയം വെച്ചുള്ള ഗ്രഹങ്ങളുടെ സ്ഥിതി ഭാഗ കല വികല എന്നിവ നിജപ്പെടുത്തി ദൃക്ഗണിത വിധി പ്രകാരം ഗ്രഹങ്ങളുടെ ഗതിയും ബലവും മനസ്സിലാക്കി ആ നിമിഷം മുതലുള്ള ദശാപഹാര ഛിദ്ര സൂക്ഷ്മ പ്രാണ സമയങ്ങളിൽ ജാതകന് ഉണ്ടാവുന്ന ശുഭാശുഭങ്ങൾ വിവരിക്കുന്ന ഫലനിർണ്ണായ കുറിപ്പ്
സല്‍ഗുണന്‍ പാങ്ങാട്ടൂര്‍:
ജാതകമധികൃത്യ കൃതം ഗ്രന്ഥം ജാതകം. (ജനനസമയത്തെ അധാരമാക്കി) ജാതകനെക്കുറിച്ച് എഴുതിയ പുസ്തകമാണ് ജാതകം എന്നര്‍ത്ഥം.
ശ്രീനാഥ് ഒജി:
ജാതസ്യ കം ഇതി ജാതകം ( ജാതന്റെ വിധി ആണ് ജാതകം ) കം = വിധി, ഭാഗ്യം. കം എന്നതിന് വിധി, ദാഗ്യം, ശിരസ്സ്, ബ്രഹ്മാവ് എന്നെല്ലാം അർത്ഥം. ജാതസ്യ കം പ്രോക്തം ഗ്രന്ഥമപി ജാതകം ഹോരാസ്കന്ധസ്യ നാമാന്തരം ജാതകം.
നിരുക്തം ന ജാനാമി വ്യാകരണാദികം ച
ന കോശം ഹൃദിസ്ഥം പാണിനീയാദികം ച
യ: നിഷ്പത്തിരുദ്ഭൂയതേ(അ)ന്തരംഗേ
അഹം പ്രേക്തമിത്ഥo ന ജാനാമി കിഞ്ചിത്. _/\_
You are not authorised to post comments.