വ്യാഴത്തിന്റെ സര്‍വ്വേശ്വര കാരകത്വം

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ ആധാരമാക്കിയുള്ളതാണ് ഈ ലേഖനം.)

വിജയാമേനോന്‍:

സർവേശ്വരാണാം ധിഷണേ(അ)സ്തി നിത്യം സാന്നിദ്ധ്യമസ്മാദ്ധിഷണേ(അ)നുകൂലേ
പ്രായോ(അ)നുകൂലാ: സകലാശ്ച ദേവാ സ്തൽ പ്രാതികൂല്യേ സതിനാനുകൂലാ:

ഇതിൽ ഗുരുവിന് സർവ്വേശ്വര കാരകത്വം പറഞ്ഞിരിക്കുന്നു.വ്യാഴത്തിന് സർവ്വേശ്വര കാരകത്വം കിട്ടാനുള്ള കാരണം എന്ത്?പ്രമാണമാണ് വേണ്ടത്?

അനില്‍ കാടൂരാന്‍:

ജീവോ മഹാവിഷ്ണു ...എന്നതു തന്നെ അല്ലേ കാരണം?

ചന്ദ്രകുമാര്‍ മുല്ലച്ചേരി:

എല്ലാ ഈശ്വരന്മാരും ധിഷണങ്കല്‍ അല്ലേ ഭവിക്കുന്നത്..ധിഷണന്‍ ബുദ്ധിയുള്ളവന്‍....അങ്ങനെ വന്നാല്‍ ബുദ്ധിരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ

ശ്രീനാഥ് ഒജി:

1) കാലപൂരുഷന്റെ ഒമ്പതാം ഭാവാധിപനാകയാൽ.

2) സർവ്വ= വിഷ്ണു, ഈശ്വ= ശിവൻ, ര= ബ്രഹ്മ എന്നിങ്ങനെയും ചിലർ വ്യാഖ്യാനിക്കുന്നു. ( ഇതിന്റെ വ്യാകരണം എനിക്കറിയില്ല)

3) എല്ലാ കാരകത്വത്തിനും ഒരു കാരണം കൊണ്ടോ ദ്വിത്രിസംവാദഭാവം കൊണ്ടോ കാരണം ഉണ്ടാകാമെങ്കിൽ കൂടി അത് ഇന്നതാണെന്ന് ആചാര്യന്മാർ കണ്ഠത: പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അതേക്കുറിച്ച് കൂടുതൽ തല പുകയ്ക്കുന്നതിലും കാര്യമില്ല.

4) വ്യാഴം ആകാശഭൂതത്തത്തിന്റെ കാരകനാണ്.. ആകാശഭൂതത്തിൽ നിന്നാണ് സർവ്വതും ഉത്പന്നമായത്. അതുകൊണ്ട് വ്യാഴത്തിന് സർവേശ്വര കാരകത്വമുണ്ട്.

5) വ്യാഴം മഹാവിഷ്ണുവാണ്. വേഷണാത് വിഷ്ണു (വ്യാപിക്കുന്നതുകൊണ്ട് വിഷ്ണു, എല്ലായിടത്തും നിറഞ്ഞിരിക്കുന്നതുകൊണ്ട് വിഷ്ണു) . അതുകൊണ്ട് വ്യാഴത്തിന് സർവ്വേശ്വര കാരകത്വമുണ്ട്.

ഇനിയും എത്ര കാരണം വേണമെങ്കിലും പറയാം. വ്യാഖ്യാ ബുദ്ധി ബലാപേക്ഷയാ. ഇതിലൊന്നും കാര്യമില്ല. പാണ്ഡിത്യപ്രകടനത്തിനല്ലാതെ ഇതു കൊണ്ട് ഫലപ്രവചനത്തിൽ പ്രയോജനവുമില്ല.

വിജയാമേനോന്‍:

ഇതിനൊരു പ്രമാണമുണ്ടെന്ന് ഒരാൾ പറയുന്നു. അതറിയുകയാണ് ആവശ്യം.

ശ്രീനാഥ് ഒജി:

പലരും പലതും പറയുമതിന്നുടെ പിന്നാലങ്ങനെ പോകേണ്ടില്ലാ...
പതിരുകളത്രേ അധികമതിങ്ങനെ പാറി നടക്കും പറവാനില്ലാ....
കതിരുകള്‍ കൊയ്യുാന്‍ വെമ്പുന്നവരെ പതിരുകളങ്ങു കുടുക്കിവലയ്ക്കും..
പതിരുകള്‍ തല്ലി കൊഴിച്ചൊഴിവാക്കി ധാന്യത്തിന്‍ മണി നേടുകവേണ്ടൂ...

രമേഷ് വില്വമംഗലത്ത് കളരി:

വിഷ്ണു സ്ഥിതി കാരകന്‍ ആയതുകൊണ്ട്.

സല്‍ഗുണന്‍ പാങ്ങാട്ടൂര്‍:

വ്യാഴം തന്നെ മഹാവിഷ്ണു സാക്ഷാൽ ഇശ്വരനാം ഗുരു....... (കൈരളീ പ്രശ്നമാർഗ്ഗം)

 

You are not authorised to post comments.

Comments powered by CComment