ഇദം മുഹൂര്‍ത്തസ്യ പരം രഹസ്യം
(ഈ വിഷയത്തെക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്.)
ഇദം മുഹൂര്‍ത്തസ്യ പരം രഹസ്യം എന്ന് മാധവീയത്തിലെ ഒരു ശ്ലോകത്തില്‍ മാത്രമേ പറയപ്പെട്ടിട്ടുള്ളു. ഏതാണ് ആ ശ്ലോകം. മൌഹൂര്‍ത്തികന്റെ ലക്ഷണം പറയുന്ന ശ്ലോകത്തില്‍ നവദോഷങ്ങളും, ഷള്‍ദോഷങ്ങളും, നിത്യദോഷങ്ങളുമൊന്നുമല്ല മറിച്ച് സപ്താംഗശുദ്ധമായ മുഹൂര്‍ത്തം തെരഞ്ഞെടുക്കാന്‍ കഴിവുള്ളയാളാണ് മൌഹൂര്‍ത്തികന്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. എന്താണ് ഏറ്റഴും പ്രധാനമെന്ന് മാധവീയം സൂചിപ്പിക്കുന്ന ഈ സപ്താംഗശുദ്ധി?
ദേവപൂജാദി സത്കര്‍മ്മനിരതനും, മന്ത്രസിദ്ധി കൈവന്നവനും, സപ്താംഗശുദ്ധിയുള്ള മുഹൂര്‍ത്തം നിര്‍ണ്ണയിക്കാന്‍ കെല്പുള്ളവനുമായിരിക്കണം മൌഹൂര്‍ത്തികന്‍. പഞ്ചാംഗം നമുക്കറിയാം. എന്താണ് സപ്താംഗശുദ്ധി?