വര്‍ഗഫലചിന്തയും ചന്ദ്രകുമാര്‍ മുല്ലച്ചേരിയും
- Details
- Created: Tuesday, 14 November 2017 10:16
- Last Updated: Tuesday, 14 November 2017 10:30
- Hits: 3475
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം. വര്‍ഗ്ഗചക്രങ്ങളിലൂടെ ഫലം ചിന്തിക്കുന്ന ജ്യോതിഷത്തിലെ ആധുനികമായ കാഴ്ചപ്പാടിന്റെ വക്താവാണ് ചന്ദ്രകുമാര്‍ മുല്ലച്ചേരി ജി. ഇതിന്റെ ശരിതെറ്റുകള്‍ എന്തെന്ന് അറിയില്ലെങ്കിലും, തന്റെ വിശ്വാസങ്ങളെയും പ്രവചനോപയോഗിയായ ജ്യോതിഷതത്വങ്ങളെയും ചന്ദ്രകുമാര്‍ ജി മുറുകെപ്പിടിക്കുന്നു. ഗവേഷണബുദ്ധിയോടെ വിഷയങ്ങളെ സമീപിക്കുന്നു. ഇപ്പോള്‍ ജ്യോതിഷത്തില്‍ വര്‍ഗചക്രങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുന്ന തിരക്കിലാണ് അദ്ദേഹം. )
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
മേടം രാശിയിലെ സൂര്യൻ തന്നെ അതിന്റെ വിവിധ വർഗ്ഗങ്ങളിൽ എങ്ങനെയായിരിക്കും? "ഗ്രഹാണാം അംശകം ബലം " എന്ന് പ്രമാണമുണ്ടല്ലോ? അപ്പോൾ രാശിസ്ഥിതിയെക്കാൾ ബലം അംശകത്തിനു ബലം വർദ്ധിക്കണമല്ലോ? അപ്പോൾ മേടം രാശിയിൽ ഒന്നാം തീയതി ജനിക്കുന്ന ഒരാൾക്ക് സൂര്യ ബലം എങ്ങനെ ബാധിക്കും.ക്ഷേത്രം ഉച്ചം, ഹോരാ സ്വ ഹോരാ, നവാംശകം ഉച്ചം, ത്രിംശാംശകം ഉച്ചം, ദ്വാദശാംശകം ഉച്ചം. അപ്പോൾ പിന്നെ നമ്മുടെ നാട്ടലെല്ലാവരും മേടമാസം ഒന്നാം തീയതി പ്രസവോത്സവമാക്കി ആഘോഷിക്കും. രവിക്ക് ഇത്രയും ഉച്ച ബലമുള്ളയാൾ അത്രയ്ക്ക് ഗുണത്തോട് കൂടിയവരാകില്ലേ എന്ന് സംശയിക്കുന്നതിൽ തെറ്റില്ല എന്നാൽ അങ്ങനെ സംഭവിക്കണമെന്ന് ശഠിക്കരുതെന്ന് മാത്രം.
എന്ത് കൊണ്ട് എന്ന് നമുക്ക് നോക്കാം. നമ്മുടെ നാട്ടിൽ ഒരാൾ വലിയ കോടീശ്വരനാണെന്ന് വിചാരിക്കുക. അയാൾ നമ്മുടെ അയൽക്കാരനാണെന്നും ധരിക്കുക. .അയാൾ നമുക്ക് കുറഞ്ഞത് കുറച്ച് പണം കടം തരണമെങ്കിൽ എന്തെല്ലാം നിബന്ധനകൾ വേണ്ടിവരും.
1. അയാൾ നമ്മളോടും നാം അയാളോടും നല്ല ബന്ധത്തിലായിരിക്കണം -
2 . അയാൾക്ക് നമ്മെ വിശ്വാസവും നമുക്ക് അത് നിലനിർത്തേണ്ട ഗുണവും ഉണ്ടായിരിക്കണം'
3. അയാൾക്ക് സഹായ മനസ്ഥിതിയും ഉണ്ടാകണം.
4. സഹായിക്കുന്നതിന് അയാളുടെ ഇടയിലുള്ള ആളുകളൂം നമ്മുടെ ഇടയിലുള്ള ആളുകളും രണ്ടാളുടെയും ഇടയിലുള്ള ആളുകളും പാര വെക്കരുത്.
ഇതിലേതെങ്കലും കുഴപ്പം വന്നാൽ സംഗതി ഗുണകരമല്ല. ഇനി അയാളും നമ്മളും ശത്രുതയിലായാൽ പിന്നെ സംഗതി കുഴപ്പത്തിലാകും. സഹായിക്കില്ല എന്ന് മാത്രമല്ല ദ്രോഹവും ഉണ്ടാകും.
അത് പോലെ നമ്മുടെ ജാതകത്തിലെ മേടമാസം ഒന്നാം തീയതിയിലെ രവി
1-നമുക്ക് അനുകൂലത്തെ ചെയ്യണമെങ്കിൽ നമ്മോട് ഇഷ്ടസ്ഥനാകണം:
2. നമുക്കും ഇഷ്ടനാകണം
3. രവിയും നമ്മളും പാപമധ്യസ്ഥിതന്മാരാകരുത്:
4. രവിക്കും നമുക്കും ഇടയിലും ശത്രു ഗ്രഹങ്ങൾ സ്ഥാനം പിടിക്കരുത്.
ഏകദേശം കാര്യങ്ങൾ വ്യക്തമായിക്കാണുമല്ലോ???
കൂടാതെ ഇവിടെ നാം എന്ന കേന്ദ്രവസ്തു എന്താണ്? അത് തന്നെ ലഗ്നം എന്ന് പ്രസിദ്ധമായത്.....
ഇനി അയാൾ ഏതെല്ലാം കാര്യത്തിൽ സഹായിക്കും എന്ന് കുടി അറിയണം.
വീട് കെട്ടാൻ പണം തരുമോ? വിവാഹാവിശ്യത്തിന് കടം തരുമോ? ജോലി കിട്ടാൻ സഹായിക്കുമോ? കള്ള് കുടിക്കാൻ പണം തരുമോ? പലിശക്ക് പണം തരുമോ അതും വീട് പണയം വെച്ച് മാത്രമേ തരു? രോഗം വന്നാലോ .;? സന്താന ഗുണത്തിനോ? മാതാപിതാക്കളാടെ ചികിത്സാർത്ഥമോ? ഇങ്ങനെ അറിയാൻ വർഗ്ഗങ്ങളെ അറിയണം.
മിഥുന്‍ വി രാമകൃഷ്ണന്‍:
വർഗ്ഗ ജാതകത്തെ സ്വതത്ര ജാതകമായി കണക്കാക്കി തന്നെയാണോ ചിന്തിക്കേണ്ടത്? അതിന് പ്രമാണം വല്ലതുമുണ്ടോ?
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
വർഗ്ഗത്തെ ചിന്തിക്കണമെന്നും അതിനും ലഗ്നം ഉണ്ട് എന്നും പറയുന്നതല്ലാതെ എങ്ങനെ ചിന്ത ചെയ്യണം എന്ന് പ്രമാണം ലഭ്യമല്ല. എന്നാൽ രാശിചക്രം പോലെ തന്നെ നവാംശക ചക്രം വരച്ച് ചിന്തിക്കുന്നുണ്ട്. അഷ്ടമംഗല്യ പ്രശ്‌നത്തിലും മറ്റും ഗ്രഹസ്ഥിതി പോലെ തന്നെ അംശകത്തേയും കാണുന്നുണ്ട്. അത് പരശോധിച്ച് ലഭ്യമായ പ്രമാണങ്ങൾ കൊണ്ട് തന്നെ അത് ചിന്തിക്കാൻ സാധിക്കും –
ശ്രീനാഥ് ഒജി:
വര്‍ഗ്ഗവും വര്‍ഗ്ഗചക്രവും രണ്ടാണ്. രാശിസ്ഥിതിയും വര്‍ഗ്ഗവും വാസ്തവവും, വര്‍ഗ്ഗചക്രം അയഥാര്‍ത്ഥവുമാണ്. (വര്‍ഗ്ഗസ്ഥിതി സൂചിപ്പിക്കുന്നതുപോലെ അങ്ങനെ ഒരു ഗ്രഹസ്ഥിതി യഥാര്‍ത്ഥത്തില്‍ ഇല്ലല്ലോ). വര്‍ഗ്ഗങ്ങളെക്കുറിച്ച് ആചാര്യന്മാര്‍ വേണ്ടുവോളം പറഞ്ഞിട്ടുണ്ട്, വര്‍ഗ്ഗചക്രങ്ങളെക്കുറിച്ച് ഒരു ആചാര്യനും ഒരു പ്രാമാണിക ജ്യോതിഷഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. എങ്കില്‍ക്കൂടി വര്‍ഗ്ഗചക്രങ്ങള്‍ ഉപയോഗിച്ച് ഫലപ്രചവനം നടത്തുന്ന രീതി വളരെ ഫലപ്രദമായി ഇന്ന് പല ജ്യോതിഷികളും (പ്രത്യേകിച്ചും കേരളത്തിനു പുറത്തുള്ളവര്‍) ഉപയോഗിച്ചു വരുന്നതായി കാണുന്നു. യാഥാസ്ഥിതികത്വം വെച്ചുപുലര്‍ത്തുന്ന, ബൃഹജ്ജാതകവും പ്രശ്നമാര്‍ഗ്ഗവും പോലുള്ള ആധികാരിക ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫലചിന്തയ്ക്കു പ്രാധാന്യം കൊടുക്കുന്ന, കേരളീയ ജ്യോതിഷികള്‍ സാമാന്യേന ഈ മാര്‍ഗ്ഗം അംഗീകരിച്ചിട്ടില്ല, സ്വീകരിച്ചിട്ടും ഇല്ല. ഇതാണ് വാസ്തവം. ഈ രീതി ആചാര്യപ്രോക്തം അല്ലെങ്കില്‍ക്കൂടി ഇത് തെറ്റാണെന്നു പറയാന്‍ ഞാനില്ല. കാരണം ഈ രീതി ഫലപ്രദമായി ഉപയോഗിക്കുന്ന ചിലരെ കണ്ടിട്ടുണ്ട് എന്നതുതന്നെ. ഈ ഗ്രൂപ്പില്‍ Chandrakumar Mullachery ji - യാണ് ഈ രീതിയുടെ വക്താവ്. :) ഉത്തരേന്ത്യയില്‍ K N Rao, Sanjay Rath തുടങ്ങിയവരുടെ വരവിനുശേഷം ഈ രീതിക്ക് പ്രചാരാധിക്യം കൈവന്നിരിക്കുന്നു. ലഭ്യമായ ശ്ലോകങ്ങളെ പലരും ഈ കാഴ്ചപ്പാടിന് അനുകൂലമായി വ്യാഖ്യാനിക്കാന്‍ പരിശ്രമിച്ചു തുടങ്ങിയിരിക്കുന്നു, വര്‍ഗ്ഗവും വര്‍ഗ്ഗചക്രവും ഒന്നാണെന്നു വാദിച്ചുതുടങ്ങിയിരിക്കുന്നു. പ്രാചീനശ്ലോകങ്ങളെ ഈ രീതിയിലേക്ക് ഉള്‍ച്ചേര്‍ക്കുന്നു.
[Note - പെന്തക്കോസ്തുകാര്‍ ഹിന്ദുമതചിഹ്നങ്ങള്‍ സ്വാംശീകരിക്കുന്നതുമായി ഇതിനെ താരതമ്യപ്പെടുത്തരുത്. അതൊരു യാദൃച്ഛിക സാമ്യം മാത്രം. :D എങ്കിലും പരാശരി, ജൈമിനി തുടങ്ങിയ ജ്യോതിഷപദ്ധതികള്‍ പിന്തുടരുന്നവര്‍ കൊണ്ടുവന്ന ഈ ഉത്തരേന്ത്യന്‍ പദ്ധതി, വരാഹമിഹിരന്റെ ബൃഹജ്ജാതകം എന്ന ഗ്രന്ഥത്തിന്റെ അനുയായികള്‍ നിറഞ്ഞ കേരളത്തിലും വേരോടിത്തുടങ്ങിയിരിക്കുന്നു. എല്ലാ പദ്ധതികളും നല്ലതുതന്നെ - മറ്റേത് തെറ്റെന്നു വാദിക്കാത്തിടത്തോളം, അവരുടേത് തെറ്റെന്നും തന്റേതുമാത്രം ശരിയെന്നും വാദിക്കാത്തിടത്തോളം, അവരുടേതായത് തന്റേതാക്കി സ്വായത്തമാക്കാന്‍ ശ്രമിക്കാത്തിടത്തോളം, വിഭിന്ന സമ്പ്രദായങ്ങള്‍ പരസ്പരം കലര്‍ത്തി കൂട്ടക്കുഴപ്പമുണ്ടാക്കാത്തിടത്തോളം. KP System ആയാലും, Lal Kitab System ആയാലും, Tajik System ആയാലും, Parasari System ആയാലും,Jaimini System ആയാലും, Modern D-Chart System (വര്‍ഗ്ഗചക്രപദ്ധതി) ആയാലും ഏതും സ്വീകാര്യം തന്നെ, ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍.]
മനോജ് വി:
D-chart വെച്ചുള്ള പ്രവചനങ്ങൾ ശരിയാവണമെങ്കിൽ കൃത്യതയുള്ള software കളും വേണ്ടേ? അങ്ങനെയുള്ള software കൾ ഉണ്ടോ?
ശ്രീനാഥ് ഒജി:
അയനാംശം, വാച്ചുകള്‍ വരുത്തുന്ന തെറ്റ്, ജനനസമയം കണക്കാക്കുന്നതിലും പറയുന്നതിലും നെഴ്സ് വരുത്തുന്ന തെറ്റ് തുടങ്ങിയവ പരിഗണിച്ചാല്‍, മിക്കപ്പോഴും ജനനസമയത്തില്‍ 3 മിനിട്ടിന്റെയെങ്കിലും തെറ്റ് അനിവാര്യമെന്നോണം സംഭവിക്കാറുണ്ട്. ജനനസമയത്തില്‍ 1 മിനിട്ടിന്റെ വ്യത്യാസം വന്നാല്‍ ലഗ്നസ്ഫുടം 4 മിനിട്ട് മാറും. ലഗ്നസ്ഫുടം 1 ഡിഗ്രി മാറാന്‍ (അതായത് ശരിയായ ത്രിംശാംശകം ഒരു രാശി മാറാന്‍) 25 സെക്കന്റ് വ്യത്യാസം മതിയാവും. അപ്പോള്‍ പിന്നെ ഷോഡശാംശവും അതിനപ്പുറമുള്ള അംശങ്ങളും! വാസ്തവത്തില്‍ ഏകദേശം ദ്വാദശാംശത്തിനപ്പുറമുള്ള ഒരു വര്‍ഗ്ഗങ്ങളും ശരിയെന്ന് ഉറപ്പിക്കാവുന്നവയല്ല. കാരണം 2.5 മിനിട്ടിന്റെ വ്യത്യാസം മതി ഒരു ദ്വാദശാംശകം പോലും മാറാന്‍. അതിനപ്പുറം എന്തു കൃത്യതയാണ് ജനനസമയത്തിന് പരമാവധി പ്രതീക്ഷിക്കാവുന്നത്?! അതുകൊണ്ടുതന്നെ 24, 60 തുടങ്ങി 1008 വരെയുള്ളു വര്‍ഗ്ഗാഭ്യാസങ്ങള്‍ കാണുമ്പോള്‍ ഞാനൊരു ചിരിയോടെ കണ്ടിരിക്കുകയേ പതിവുള്ളു. ഷഡ് വര്‍ഗ്ഗം വരെ ഒകെ, ഏറിയാല്‍ ദ്വാദശവര്‍ഗ്ഗം വരെ - അതിനപ്പുറം സ്വാഹ, ഇതാണ് എന്റെ പക്ഷം. :D ഏതായാലും ശരി, ഇത്തരം വര്‍ഗ്ഗാചാര്‍ട്ടുകള്‍ പല വിധത്തിലും തിരിച്ചും മറിച്ചും പല അഭിപ്രായപ്രകാരവും തരുന്ന സോഫ്റ്റ് വെയറായി ജഗന്നാഥ ഹോര മാത്രമേയുള്ളു. ഋഷിമാരുടെ കൈയില്‍ ഇത്തരം സോഫ്റ്റ് വെയറൊന്നും ഉണ്ടായിരുന്നിരിക്കാന്‍ ഇടയില്ലല്ലോ, അതുകൊണ്ടുതന്നെ അവര്‍ അതിന്റെ ഷഷ്ഠ്യംശവര്‍ഗ്ഗചക്രം ഇങ്ങെട് ഞാന്‍ ഫലം പറയാം എന്നു പറഞ്ഞിരിക്കാനും ഇടയില്ല.
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
സമയവും ഗണിതവും ശരിയാകില്ല എങ്കില്‍ ഫലവും ശരിയാകില്ല.....നമ്മുടെ മുന്നിലുള്ള ലഭ്യമായ വസ്തുതകള്‍ കൊണ്ട് ജനനസമയകൃത്യത വരുത്താന്‍ സാധിക്കണം.....അല്ലെങ്കില്‍ അശാസ്ത്രീയതയാണ് വിഷയത്തെ ഭരിക്കുക....അത്ഭുത സിദ്ധിമാത്രമായി മാറും ജ്യോതിഷം....യുക്തിഭദ്രമായ സ്വല്‍പം വൃത്തം വിചിതമര്‍ത്ഥബഹുളം ശാസ്ത്രപ്ലവം പ്രാരഭേ എന്ന് പറഞ്ഞത് അതിനാണ്.
ഉണ്ണിക്കൃഷ്ണ പിഷാരോടി:
പ്രസവം എന്ന സംഭവം തന്നെ ഏതാനും മിനിറ്റുകള്‍ കൊണ്ടുമാത്രമേ നടക്കൂ. സമയസൂക്ഷമത അത്രയൊന്നും പ്രതീക്ഷിക്കെണ്ടെന്നര്‍ത്ഥം. അതിനാല്‍ ആദ്യം ഭൂതകാലഫലം അനുഭവത്തിനു ഒത്തുവരുന്നുണ്ടോ എന്നു നോക്കിയശേഷമേ കടുകുകീറിക്കണക്കാക്കി പ്രവചിക്കാന്‍ ഒരുമ്പെടാവൂ. "വര്‍ഗ്ഗാഭ്യാസങ്ങള്‍ കാണുമ്പോള്‍ ഞാനൊരു ചിരിയോടെ കണ്ടിരിക്കുകയേ പതിവുള്ളു" ഇതിലധികം ഭംഗിയായി എങ്ങിനെ പ്രതികരിക്കും ?. ശ്രീനാഥ്ജിക്കു വീണ്ടും നമോവാകം.
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
പല ജ്യോതിഷികള്‍ക്കും വര്‍ഗ്ഗചക്രവിഷയങ്ങളെ കാണുന്നത് പോലെയാണ് അവിശ്വാസികള്‍ ജ്യോതിഷത്തെ കാണുന്നത്.
ഉണ്ണിക്കൃഷ്ണ പിഷാരോടി:
Chandrakumar Mullachery - എന്നു പറയാന്‍ പറ്റില്ല. പക്ഷേ കൃത്യമായ ജനനസമയം തന്നെ കിട്ടാന്‍ വിഷമമോ, അതെങ്ങിനെയാണ് കണക്കാക്കേണ്ടത് എന്നതുപോലും അവ്യക്തമായിരിക്കേ (ശിരോദര്‍ശനം, ഭൂസ്പര്‍ശം, ആദ്യശ്വാസം, തുടങ്ങിയവയേപ്പറ്റിയൊക്കെ അനേകം വാദഗതികള്‍ക്കപ്പുറം ഇനിയും ഒരു തീരുമാനമായിട്ടില്ലല്ലോ) സെക്കന്റുകളുടെ കൃത്യതയുണ്ടെന്ന അനുമാനത്തില്‍ നടത്തുന്ന നാനോസെക്കന്റ് വിശകലനങ്ങള്‍ അവിശ്വസനീയമോ വൃഥാവ്യായാമങ്ങളോ ആവുകയാണ്. പൊതുവേ ജ്യോതിര്‍ഗണിതം 100% കൃത്യമാക്കാമെന്ന ഒരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. കൈവെള്ളക്കുള്ളിലെ ഒരു വൃത്തത്തിന്റെ ചുറ്റളവുപോലും 100% കൃത്യമാക്കാനാവില്ല. പിന്നെയല്ലേ സെക്കന്റില്‍ ലക്ഷക്കണക്കിനു നാഴികസഞ്ചരിക്കുന്ന ഗ്രഹങ്ങളെ കൃത്യമാക്കല്‍.
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
നമസ്തേ...ഉണ്ണികൃഷ്ണന്‍ ജീ... ഞാനും അങ്ങനെ തന്നെ ചിന്തിച്ചിരുന്നു.കുറച്ച് നാള്‍ മുമ്പ് വരെ... എന്നാല്‍ ജനനാദ്യവസ്ഥകള്‍ കൊണ്ടും മാതാപിതാക്കളുടെ അവസ്ഥ കൊണ്ടും ദ്വാദശാംശം ഉപയോഗിച്ചും ഒക്കെ ജനനസമയം അംശകലഗ്നങ്ങളെ ശരിയാക്കി ചെയ്യാവുന്നതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.....ഞാന്‍ അത് ഫലങ്ങള്‍ പറഞ്ഞ് കരക്ട് ചെയ്ത് തന്നെയാണ് ഫലവിശകലനം ജാതകം കൊണ്ട് ചെയ്യുന്നത്....അത് മനസ്സിലാക്കാന്‍ സാധിക്കുന്നത് വരെ തന്ന ജാതകം തെറ്റ് എങ്കിലും ഫലം പറഞ്ഞത് ശരിയാകാതെ വിഷമിച്ചിട്ടുണ്ട്....ഇപ്പോള്‍ അതില്ല.... സെക്കന്‍ഡ് വേണ്ട് 2-3 മിനുട്ട് എങ്കിലും.
മനോജി വി:
അതെ ശ്രീനാഥ് ജി. നമുക്ക് നമ്മുടെ പരമ്പരാഗതമായ ഋഷിപ്രോക്ത പ്രവചന രീതിയിൽ വിശ്വസിച്ച് മുന്നോട്ട് പോകുന്നത് തന്നെ ഉചിതം.
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
ഈ ശ്ലോകം കൊണ്ട് നമ്മുടെ പരിമിതിയെ നമുക്ക് കാണിച്ചു തരുന്നു എന്നതാണ് പരമസത്യം.ഗ്രന്ഥത്തിന്‍റെ രചനാകാരണം,ഉപയോഗം,ഉപയോഗിക്കേണ്ടയാളുകളുടെ തലം എന്നിവകൂടി പറയുക എന്നത് ലക്ഷ്യമായി മനസ്സിലാക്കാന്‍ നല്ലതാണ്.പടുബുദ്ധികള്‍ക്ക് പോലും ദുര്‍ഗ്രാഹ്യമെന്നതിനാല്‍ അല്‍പബുദ്ധികള്‍ ഇത് പഠിക്കാന്‍ യോഗ്യത ഇല്ലാത്തവരെന്നും എന്നാല്‍ ബുദ്ധിമാന്മാര്‍ ഉപയോഗിച്ചു കൊള്ളട്ടെ എന്ന് ധരിച്ച് ഹോരാശാസ്ത്രവും അല്‍പബുദ്ധികള്‍ക്ക് അറിയാനായിക്കൊണ്ട് വ്യാഖ്യാനവും എഴുതുക എന്നതാണല്ലോ സത്യം.
വാക്യാര്‍ത്ഥം മാത്രം അറിയുകയല്ല പകരം ലക്ഷ്യാര്‍ത്ഥം അറിയുക എന്നത് ശാസ്ത്രോപയോഗത്തെ സാര്‍ത്ഥകമാക്കുന്നു. എന്തെന്നാല്‍'' യത്ര തൃണാനി തത്ര തരവഃ'' എന്നതില്‍ പുല്ല് കണ്ടാല്‍ അതിനെ മരമായി കാണുന്നു ജ്യോതിഷികള്‍ എന്ന തരത്തില്‍ കാണുക എന്നതാണ് നമ്മുടെ ലക്ഷ്യം .പുല്ല് കണ്ടാല്‍ പുല്ലിനെ കാണുകയോ പുല്ലിന്‍റെ വംശത്തെ കാണുകയോ സാധാരണ വാക്യാര്‍ത്ഥം കാണും പോലെ മാത്രമേ ആവുകയുള്ളൂ..അല്ലെങ്കില്‍ മേടം രാശി മുതല്‍ അങ്ങ് പറഞ്ഞ് തുടങ്ങിയാല്‍ മതിയായിരുന്നു വരാഹമിഹിരാചാര്യന്.
പരികല്‍പിച്ചാണ് ജ്യോതിഷം ഉരുത്തിരിഞ്ഞത്....എന്നുകൂടി അറിയുക,ഗ്രഹയോഗം,യുദ്ധം,മൗഢ്യം ,വക്രം എല്ലാം പരികല്‍പിച്ചവമാത്രമാണ്. പരികല്‍പിച്ചു കാണുക ,പ്രതിബിംബത്തെ കാണുക എന്നതാണ് സിദ്ധാന്തം.... എപ്പോഴും പൂര്‍ണ്ണനാണ്.എന്നാല്‍ നമ്മുടെ പ്രത്യക്ഷത്തിലുള്ള അനുഭവം അങ്ങനെയല്ല.എന്നാല്‍ ഫലചിന്തയില്‍ അനുഭവമാണ് ചിന്തിക്കേണ്ടത്.
രതീഷ് എടശ്ശേരി:
നവാംശകമായാലും മറ്റ് അംശകങ്ങളായാലും ഗ്രഹം നില്‍ക്കുന്നതിനു തുല്യം വരുമോ? ഉദാഹരണമായി, ഗ്രഹത്തിന്റെ നിഴല്‍ പോലെ മാത്രമല്ലേയുള്ളു വര്‍ഗങ്ങള്‍? അംശകരാശിക്ക് ഗ്രഹവുമായിട്ട് എങ്ങെ ബന്ധം വരും?
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
രാശിചക്രം എന്നത് ഒരു ഗ്രഹത്തിന്‍റെ സ്ഥൂലമായ അവസ്ഥ....അഥവാ ലോകഭൂപടത്തില്‍ കൊച്ചി കാണുംപോലെ മാത്രം....അതിന് വ്യക്തത കൊടുക്കുന്നതാണ് അംശകങ്ങള്‍.... രാശിചക്രവും അംശകചക്രവും എപ്പോഴും ബന്ധിപ്പിച്ച് മാത്രം ചിന്തിക്കണം.....ഒന്ന് zoom ചെയ്ത് കണ്കാല്‍ കണ്‍ഗ്ലൂഡ് ചെയ്യാന്‍ അത് ചെറുതാക്കി നോക്കുന്നപോലെ....
മനോജ് വി:
ജി. ഇത് ഞാൻ ഒന്ന് ഓടിച്ച് നോക്കുക മാത്രമാണ് ചെയ്തത്. ഞാൻ വിശദമായി പിന്നീട് മനസ്സിരുത്തി നോക്കും. എനിക്ക് അറിവ് പകർന്ന് തരുന്ന ഓരോ ആളും എനിക്ക് വലിപ്പചെറുപ്പമില്ലാതെ ഗുരു തുല്യരാണ്. അങ്ങയുടെ മഹത്വവും ഞാൻ മനസ്സിലാക്കുന്നു.
You are not authorised to post comments.