ഇദം മുഹൂര്‍ത്തസ്യ പരം രഹസ്യം
- Details
- Created: Thursday, 06 April 2017 18:42
- Last Updated: Wednesday, 15 November 2017 14:04
- Hits: 1685
മഹാദോഷങ്ങളില്ലാത്ത മുഹൂര്‍ത്തം കുറിക്കാന്‍ കഴിയുക, ദോഷഗുണസമ്മിശ്രമായ സമയഭേദങ്ങളില്‍ ഗുണാധിക്യമുള്ള (മഹാദോഷങ്ങളില്ലാത്ത) സമയം കുറിക്കാന്‍ കഴിയുക എന്നതാണ് മുഹൂര്‍ത്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരമമായ രഹസ്യതത്വം. എന്താണ് മഹാദോഷങ്ങള്‍?
പഞ്ചാംഗശുദ്ധിയും പിന്നെ ലഗ്നശുദ്ധിയും മുഹൂര്‍ത്തശുദ്ധിയുമാണ് സപ്താംഗശുദ്ധി? മഹാദോഷങ്ങളായി പറയുന്നത് നിത്യദോഷങ്ങളായ "ഉൽക്കോർ വീ ചലനോ: ...... എന്നു തുടങ്ങുന്നവയും. മഹാദോഷങ്ങള്‍ അഥവാ നിത്യദോഷങ്ങളില്‍ നവദോഷങ്ങളും, ഷള്‍ദോഷങ്ങളും എല്ലാം ഉള്‍പ്പെട്ടുവരും.
മൌഹൂര്‍ത്തികന്റെ ലക്ഷണത്തില്‍ നവദോഷങ്ങളോ, ഷള്‍ദോഷങ്ങളോ, ഇവയെല്ലാം ഉള്‍പ്പെട്ടുവരുന്ന നിത്യദോഷങ്ങളോ (ഇവയെല്ലാമാവും മഹാദോഷങ്ങള്‍) അല്ല മറിച്ച് സപ്താംഗശുദ്ധിയാണ് അതിപ്രധാനം എന്നു പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നക്ഷത്രം, തിഥി, വാരം, നിത്യയോഗം, കരണം എന്ന പഞ്ചാംഗശുദ്ധിയും ലഗ്നശുദ്ധിയും, ശുഭമുഹൂര്‍ത്തവും ചേര്‍ന്നതാണ് സപ്താംഗശുദ്ധി എന്നതാണ് എന്റെ അറിവ്. ഷള്‍ദോഷങ്ങളും ലാടവൈധൃതാദികളും മറ്റും ഗണിച്ചറിയുക എളുപ്പമല്ല. നവദോഷശുദ്ധമായ മുഹൂര്‍ത്തം പോലും കണ്ടെത്തുക പ്രയാസമാണ്. അതിനാലാണ് ഇതൊന്നുമല്ല പ്രധാനം ഏറ്റവും കുറഞ്ഞത് സപ്താംഗശുദ്ധമായ മുഹൂര്‍ത്തമെങ്കിലും കണ്ടെത്താന്‍ കഴിവുള്ളയാളാണ് മൌഹൂര്‍ത്തികന്‍ എന്നു പറയപ്പെട്ടത്. എല്ലാ ദോഷങ്ങളും ഒഴിവാക്കിയുള്ള മുഹൂര്‍ത്തം കണ്ടെത്താന്‍ ആവുകയില്ല. അതിനാല്‍ സപ്താംഗശുദ്ധിയുള്ളതും മഹാദോഷങ്ങള്‍ (നവദോഷങ്ങളില്‍ പ്രബലമായത് എന്നെടുത്താലും തരക്കേടില്ല) ഒഴിവാക്കിയുള്ളതുമായ മുഹൂര്‍ത്തം സ്വീകാര്യമാണ് എന്നതാണ് പ്രായോഗികതലകത്തില്‍ മുഹൂര്‍ത്തചിന്തയിലെ പരമമായ രഹസ്യം. ബാക്കിയെല്ലാം ആവശ്യവും പ്രസക്തവുമാണെങ്കില്‍ മാത്രം പരിഗണിച്ചാല്‍ മതി. ഇതാണ് മുഹൂര്‍ത്തപഠനത്തിലെ ആദ്യപടി. പരമപ്രധാനമായ തത്വം.
അപാദ്യമാനോ വിഹിതാകൃതായു,
പഞ്ചാംഗയോഗേ ഗുണനായകഃ സ്യാത്
ഷഡംഗയോഗേ ഗുണരാജഉക്താ
സപ്താംഗയോഗേ ഗുണരാജരാജഃ
തിഥി-താര-വാര-കരണ-യോഗം ചേര്‍ന്നത് പഞ്ചാംഗം. ഈ അഞ്ചും ഒരുക്രിയക്ക് വിഹിതമായി ഒത്തുവന്നാലത് ഗുണനായകം. പഞ്ചാംഗത്തോട് ലഗ്നരാശിയും യോജിച്ചു വന്നാലത് ഷഡംഗം. ഷഡാംഗശുദ്ധിക്ക് ഗുണരാജം എന്ന് പേര്. ഷഡാംഗത്തോട് മുഹൂര്‍ത്തം ശുദ്ധമായി യോജിക്കുമ്പോളാകട്ടെ ഗുണരാജരാജം എന്ന സപ്താംഗവും സിദ്ധിക്കുന്നു.
You are not authorised to post comments.