കപാലി നമ്പൂതിരിയും നിഗൂഢാര്‍ത്ഥവിചാരവും

1 1 1 1 1 1 1 1 1 1 Rating 3.21 (7 Votes)

കപാലി നമ്പൂതിരി

ശ്രീനാഥ് ഒജി:

കപാലി നമ്പൂതിരി - ചുടല, കണ്ണൂര്‍. തളിപ്പറമ്പ് ശ്രീനിവാസന്റെ അച്ഛന്‍ കൃഷ്ണന്‍ നായരാണ് കപാലി നമ്പൂതിരിയുടെ ഗുരു. കൃഷ്ണന്‍ നായര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കലാലി നമ്പൂതിരി വളരെ വിജ്ഞാനിയും ചെറുവള്ളി നാരായണന്‍ നമ്പൂതിരി ഉള്‍പ്പെടെ ഒരുപാടുപേര്‍ക്ക് ഗുരുസ്ഥാനീയയനുമാണ്. തളിപ്പറമ്പ് ശ്രീനിവാസന്റെ ഗുരു തലയോലപ്പറമ്പ് പരമേശ്വരമേനോനാണെന്നതും സാന്ദര്‍ഭികമായി പറയട്ടെ. ചന്ദ്രകുമാര്‍ മുല്ലച്ചേരിയുടെയും, ഹരികുമാര്‍ നായരുടെയും, എന്റെയും ഒക്കെ സുഹൃത്താണ് തളിപ്പറമ്പ് ശ്രീനിവാസന്‍. കന്നടയും മറ്റും അറിയുന്നതിനാലാവാം കേരളം കൂടാതെ കര്‍ണാകത്തിലും തമിഴുനാട്ടിലും മറ്റും ധാരാളം അഷ്ടമംഗലപ്രശ്നം ചെയ്യുന്നയാളാണ് കപാലിനമ്പൂതിരി എന്നു തോന്നുന്നു.

കപാലി നമ്പൂതിരിയെപ്പോലെ അത്രയും ശ്ലോകങ്ങളറിയുന്ന, പുരാണത്തിലും വാസ്തുവിലും തന്ത്രത്തിലും എല്ലാം ഒരുപോലെ പാണ്ഡിത്യമുള്ള ആളുകള്‍ വളരെ കുറവാണ്. പ്രശ്നം തുടങ്ങുന്ന ദിവസമേ പറയൂ, എത്ര ദിവസം കൊണ്ട് അവസാനിക്കും എന്നു പറയില്ല എന്ന് കപാലിനമ്പൂതിരിയെക്കുറിച്ച് ഒരു തമാശ പ്രചാരത്തിലുണ്ട്. പലപ്പോഴും ഏഴും, പത്തും, പതിനഞ്ചും ദിവസമെടുത്ത് പ്രശ്നം പറയുന്നയാളാണ് കപാലി നമ്പൂതിരി. വിജ്ഞാനിയാണ്, പ്രശ്നങ്ങള്‍ മനോഹരവുമാണ്. ഇദ്ദേഹത്തിന്റെ വിജ്ഞാനം ഇതുവരെ പുസ്തകത്തിലായിട്ടില്ല, ഒരു പുസ്തകവും ഇതുവരെയും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് നമ്മുടെ നഷ്ടം.

ബഹുമാന്യനും വയോവൃദ്ധനുമായ കപാലി നമ്പൂതിരി എന്ന ആചാര്യശ്രേഷ്ഠന് നമസ്കാരം.

പ്രസാദ് ഫെഡറര്‍:

Thanks for mentioning Sri Kapali Namboodiri. അദ്ദേഹം എന്റെ വല്യമ്മയുടെ Husband ആണ്. Even my father was also one of the Shishyas of Sri.Krishnan Nair. Sri Krishnan Nair was a " Athulya Prathibha" . My father narrated few incidents abt the abilities of Sri.Krishnan Nair. My father brought me @ his Home in Taliparamba, once ,for performing GuruVandanam for one of the occasions.

[Editor: ഇദ്ദേഹത്തിന്റെ ശരിയായ പേര് പ്രസാദ് പുന്നേരി എന്നാണ്. ഇല്ലപ്പേരാണ് പുന്നേരി എന്നത്. പറശ്ശിനിക്കടുത്തുള്ള പേരൂരാണ് ദേശം. ഇദ്ദേഹം ബാംഗ്ലൂരില്‍ IT Sector-ല്‍ C# പ്രോഗ്രാമറായി ജോലിചെയ്യുന്നു.]

ശ്രീനാഥ് ഒജി:

ഞാന്‍ ഒരിക്കലും കൃഷ്ണന്‍നായരെ കാണാന്‍ പോയിട്ടില്ല. ഞാന്‍ കൃഷ്ണന്‍നായരുടെ മകനായ ശ്രീനിവാസന്റെ സുഹൃത്തായതു കാരണം ആ ദൃഷ്ടികോണിലൂടെ മാത്രമേ എനിക്ക് അദ്ദേഹത്തെ നോക്കിക്കാണാനായിട്ടുള്ളു. അദ്ദേഹത്തിന്റെ രണ്ടാം വിവാഹം കാരണം ആദ്യഭാര്യയും സന്താനങ്ങളും ദുരിതത്തിലായി എന്നതും, സന്താനങ്ങളില്‍ പലരുടേയും വിവാഹാദികള്‍ പോലും കഴിഞ്ഞില്ല എന്നതും, അദ്ദേഹവും ആദ്യഭാര്യാസന്താനങ്ങളും സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നതും ഒക്കെത്തന്നെ കാരണം. കൃഷ്ണന്‍നായരുടെ ആദ്യഭാര്യയിലുള്ള സന്താനങ്ങളില്‍ മൂത്തയാളാണ് തളിപ്പറമ്പ് ശ്രീനിവാസന്‍. ഇദ്ദേഹവുമായുള്ള എന്റെയും ഹരികുമാര്‍നായരുടേയും ഒക്കെ സൌഹൃദം 15 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. കൃഷ്ണന്‍നായര്‍ ഗണിതപടുവായിരുന്നു എന്നു കേട്ടിട്ടുണ്ട്. അതിന്റെ പ്രയോജനം കുറേയൊക്കെ ബാല്യത്തിലേ ശ്രീനിവാസനും ലഭിച്ചിട്ടുണ്ട്. കൃഷ്ണന്‍നായര്‍ ഹോരയ്ക്കെഴുതിയ ഒരു ചെറിയ ടീക ഞാന്‍ കണ്ടിട്ടുണ്ട്. കാര്യമായ പുതുമയൊന്നുമില്ലാത്ത ഒരു സാധാരണ പുസ്തകം. കാര്യമായ ശിഷ്യസമ്പത്തുണ്ടായിരുന്നെങ്കിലും സ്വജീവിതത്തില്‍ അറിവ് കൃഷ്ണന്‍നായര്‍ക്ക് ജീവിതസൌഖ്യത്തിനോ സാമ്പത്തികാഭിവൃദ്ധിക്കോ വേണ്ടത്ര പ്രയോജനപ്പെട്ടില്ല എന്നു തോന്നുന്നു. പട്ടിണിത്തറയിലാണ് ആദ്യഭാര്യയുടെ വീടും സന്താനങ്ങളും. സ്ഥലനാമം സൂചിപ്പിക്കുന്നതുപോലെ തന്നെയായിരുന്നു കൃഷ്ണന്‍നായര്‍ ഉപേക്ഷിച്ചശേഷം വീട്ടിലെ അവസ്ഥയും. ഈയടുത്തകാലത്താണ് അവസ്ഥ കുറച്ചെങ്കിലും മെച്ചപ്പെട്ടത്. പുസ്തകങ്ങള്‍ എന്ന തരത്തിലും കൃഷ്ണന്‍നായര്‍ കാര്യമായൊന്നും അവശേഷിപ്പിച്ചില്ല.

ജ്യോതിഷദൃഷ്ട്യാ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ബാക്കിപത്രവും തുടര്‍ച്ചയും കപാലിനമ്പൂതിരിയെപ്പോലെ അതിപ്രഗത്ഭനായ ഒരു ശിഷ്യനും, പലതുകൊണ്ടും കഴിവുതെളിയിച്ച ശ്രീനിവാസന്‍ എന്ന പുത്രനുമാണ്.

നിഗൂഢാര്‍ത്ഥവിചാരം

ഹരികുമാര്‍ നായര്‍:

എന്തായി കപാലിയുടെ നിഗൂഢാർത്ഥവിചാരം?

ശ്രീനാഥ് ഒജി:

നിഗൂഢത ഏറെക്കുറേ ഋഷിജാതകം ആദ്യ അദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ള വിഷയത്തിലൊതുങ്ങി.... എങ്കിലും പരിപാടി വളരെ ന്നനായിരുന്നു. ആചാര്യവരേണ്യരുടെ സാന്നിദ്ധ്യവും അനുഗ്രഹവും പോരും. കപാലിയാട്ടെ വിജ്ഞാനിയായ വയോധികനാണല്ലോ. പിന്നെ സുഹൃത്സംഗമം എന്ന മനോഹാരിതയും...

വിജയാമേനോന്‍:

ബൃഹജ്ജാതകത്തിന്റെ ഹൃദ്യപഥാ വ്യാഖ്യാനത്തില്‍ സ്കന്ദഹോരയേപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യം മാത്രം..

ശ്രീനാഥ് ഒജി:

കൈക്കുളങ്ങരയുടെ ബൃഹജ്ജാതകവ്യാഖ്യാനത്തില്‍ സ്കന്ദഹോരാദികളുടെ ഉത്പത്തിയെക്കുറിച്ച് ശൌനകഹോരയില്‍ നിന്നുള്ള ഉദ്ധരണി ചേര്‍ത്തിട്ടുള്ളതിനെ ആധാരമാക്കി. ഋഷിജാതകത്തില്‍ ഞാന്‍ പറഞ്ഞിട്ടുള്ള വിഷയമാണെങ്കില്‍ക്കൂടി (അങ്ങനെ ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ), ഋഷിജാതകത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് കൈക്കുളങ്ങരയുടെ ബൃഹജ്ജാതകവ്യാഖ്യാനത്തില്‍ പറഞ്ഞിട്ടുള്ളതിനെ അടിസ്ഥാനമാക്കിയായിരുന്നു കപാലിയുടെ ആധികാരികമായ പ്രഭാഷണം എന്നാണ് വിജയാജി പറയാന്‍ ഉദ്ദേശിച്ചത് എന്നു തോന്നുന്നു.

വിജയാമേനോന്‍:

നിഗൂഢത ഒന്നും പറഞ്ഞതായി തോന്നിയില്ല. അറിയാത്തവർ ഉണ്ടാവാം.

ശ്രീനാഥ് ഒജി:

നിഗൂഢമായവ തന്നെയാണ് പറഞ്ഞത്, പക്ഷെ മറ്റുള്ളവര്‍ക്ക്. സ്കന്ദഹോരയും ജ്യോതിഷത്തിന്റെ ഉത്പത്തിയും, രാശിസങ്കല്‍പത്തിന്റെ വൈപുല്യം, വര്‍ഗപ്രാധാന്യം, താന്ത്രികവും പൌരാണികവുമായ വിജ്ഞാനവും വ്യാകരണജ്ഞാനവും മറ്റും ജ്യോതിഷപഠനവിജ്ഞാനങ്ങളില്‍ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും, സംശയനിവാരണം (ചോദ്യോത്തരം) എന്നിങ്ങനെയുള്ള വിഷയങ്ങളായിരുന്നു പ്രതിപാദ്യം. വിഷ്ണുനമ്പൂതിരി, ഞാന്‍, വിജയാമേനോന്‍ തുടങ്ങിയവരെ സംബന്ധിച്ചെല്ലാം ഈ ഗ്രൂപ്പില്‍ പലതവണ ചര്‍ച്ചചെയ്തതും ഋഷിജാതകത്തിലും മറ്റും ചര്‍ച്ച ചെയ്തതുമായ വിഷയങ്ങള്‍ (ഞങ്ങള്‍ക്ക് അറിയുന്നവ) മാത്രമാവാം. പക്ഷെ സമ്മേളനത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷത്തിനും അങ്ങനെയായിരുന്നിരിക്കാനിടയില്ല. തീര്‍ത്തും പുതുമയും പൌരാണിതയും ആധികാരികതയും നിറഞ്ഞതും സ്നേഹബഹുമാനങ്ങള്‍ ജനിപ്പിക്കുന്നതും തന്നെയായിരുന്നിരിക്കണം.

നോട്ട്: പ്രധാനമായും കൈക്കുളങ്ങരയുടെ ബൃഹജ്ജാതകവ്യാഖ്യാനത്തില്‍ സ്കന്ദഹോരാദികളുടെ ഉത്പത്തിയെക്കുറിച്ച് ശൌനകഹോരയില്‍ നിന്നുള്ള ഉദ്ധരണി ചേര്‍ത്തിട്ടുള്ളതിനെ ആധാരമാക്കിയായിരുന്നു പ്രഭാഷണം.

വിജയാമേനോന്‍:

ശരിയാണ്. വർഗ്ഗചക്രപ്രകാരം ഫലം പറയുന്നതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. മാത്രമല്ല പ്രഗത്ഭരല്ലാത്തവർ പോലും 4 പേർ കൂടുന്നിടത്തു കാണിക്കുന്ന അഹന്ത ലവലേശം തൊട്ടു തീണ്ടാത്ത, ഒരു പുൽപായിൽ ഇരുന്ന് കൃത്യമായി ശ്ളോകം ചൊല്ലി മറന്നു പോകുന്നതു വീണ്ടും വീണ്ടും ഓർമ്മിച്ചെടുത്തു ചൊല്ലി കൃത്യമായി അർത്ഥം പറഞ്ഞ് ഇടക്ക് രസകരമായി വിഷയങ്ങൾ അവതരിപ്പിച്ച രീതി, അതും ഈ പ്രായത്തിൽ ഇത്ര സ്ഫുടതയോടെ. കുമ്പിടാതെ വയ്യ.

 

 

You are not authorised to post comments.

Comments powered by CComment