രാശീസ്വരൂപം - ഒരു ഭാഷാപദ്യം

1 1 1 1 1 1 1 1 1 1 Rating 4.50 (1 Vote)

ലേഖകന്‍ - ചന്ദ്രകുമാര്‍ മുല്ലച്ചേരി

താഴെക്കാണുന്ന വരികള്‍ ആരെഴുതിയതാണെന്നറിയുമോ...ഇതിന്‍റെ ബാക്കിവരികള്‍ ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പറയുമോ... നല്ല പദ്യം... .കേള്‍ക്കാനും ചൊല്ലാനും രസം... പൂരക്കളി പണിക്കര്‍മാര്‍ക്ക് ഇത് അറിയാന്‍ സാധ്യതയുണ്ട്

ആദിയായ മേടരാശിയാടുരൂപമാണ്ടതാ-
യാദരിച്ചു സൂര്യനുച്ചമർക്കജന്നു നീചമാം
ഭൂമിപുത്രമന്ദിരം യമന്റെ ദിക്കിൽ താഴ്ന്നതും
ആകയാൽ മുനീശ്വരർക്കു വാസയോഗ്യമല്ലിത്

അൻപെഴുമിടവരാശിയിന്ദുവിന്റെ തുംഗമാ-
ണത്വരപ്പു വേണ്ട ശുക്രഗേഹമാണതോർക്കണം
കമ്പമാർന്നു നീചമില്ലതഗ്നികോണുതാണ-
താണമ്പിളിക്കലാധരന്നു മിമ്പമുള്ളതാണത്

അല്ലലില്ലപോൽ നൃയുഗ്മരാശിയോ ബുധാലയം
സൊല്ലയൊന്നുമില്ല തുംഗനീചവർജ്യമാണിതിൽ
നല്ല പെണ്ണുമാണുമായ് കരത്തിൽ വീണയും ധരി-
ച്ചുള്ള മട്ടതിങ്കൽ ഭോഗ ശീലരേ വസിച്ചിടൂ

-          അജ്ഞാതകര്‍ത്തൃകം

ഈ പദ്യമോ ഇതുള്ള പുസ്തകമോ അറിയുന്നവര്‍ ദയാവായി ഷെയര്‍ ചെയ്യുക.

You are not authorised to post comments.

Comments powered by CComment