ഉഷ്ണശിഖ

1 1 1 1 1 1 1 1 1 1 Rating 4.00 (1 Vote)

ലേഖകന്‍ - ശ്രീനാഥ് ഒജി

മേടാംശകമൊടുക്കത്തില്‍ കളകേഴരനാഴിക
കീടാംശകമൊടുക്കത്തില്‍ കളവൂ അഞ്ചുനാഴിക.
മൃഗപാദമൊടുക്കത്തില്‍ കളകൊമ്പതു നാഴിക
അശ്വിന്യാദി തുടങ്ങീട്ടു പതിനഞ്ചിനുമിങ്ങനെ.
വിശാഖാദിയില്‍ മേടക്കാല്‍ എട്ടുനാഴിക മുമ്പിനാല്‍
കീടാംശകമൊടുക്കത്തു കളയേണമൊരെട്ടുടന്‍.
മൃഗപാദമൊടുക്കത്തു പത്തു നാഴികയുഷ്ണമാം

(മുഹൂര്‍ത്തകൗമുദി)

[അശ്വതി മുതല്‍ തുടങ്ങി വിശാഖം വരെയുള്ള നക്ഷത്രങ്ങള്‍ക്ക് പാലിക്കേണ്ടതായ ക്രമം പറയാം. മേടം രാശിയില്‍ നവാംശവിന്യാസം ആരംഭിക്കുന്ന (അശ്വതി, രോഹിണി, പുണര്‍തം, മകം, അത്തം എന്നീ) നക്ഷത്രങ്ങള്‍ക്ക് അവസാനത്തെ ഏഴരനാഴിക ഉഷ്ണശിഖയാണ്. വൃശ്ചികം രാശിയില്‍ നവാംശവിന്യാസം ആരംഭിക്കുന്ന (ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര എന്നീ) നക്ഷത്രങ്ങള്‍ക്ക് അവസാനത്തെ അഞ്ചുനാഴിക ഉഷ്ണശിഖയാണ്. മകരം രാശിയില്‍ നവാംശവിന്യാസം ആരംഭിക്കുന്ന (കാര്‍ത്തിക, തിരുവാതിര, ആയില്യം, ഉത്രം, ചോതി എന്നീ) നക്ഷത്രങ്ങള്‍ക്ക് അവസാനത്തെ ഒമ്പതുനാഴിക ഉഷ്ണശിഖയാണ്. വിശാഖം തുടങ്ങിയുള്ള പന്ത്രണ്ടു നക്ഷത്രങ്ങള്‍ക്ക് ക്രമം വ്യത്യാസമാണ്. അതേക്കുറിച്ചു പറയാം. മേടം രാശിയില്‍ നവാംശവിന്യാസം ആരംഭിക്കുന്ന (വിശാഖം, മൂലം, തിരുവോണം, പൂരുട്ടാതി എന്നീ) നക്ഷത്രങ്ങള്‍ക്ക് ആദ്യത്തെ എട്ടുനാഴിക ഉഷ്ണശിഖയാണ്. വൃശ്ചികം രാശിയില്‍ നവാംശവിന്യാസം ആരംഭിക്കുന്ന (അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ) നക്ഷത്രങ്ങള്‍ക്ക് അവസാനത്തെ എട്ടുനാഴിക ഉഷ്ണശിഖയാണ്. മകരം രാശിയില്‍ നവാംശവിന്യാസം ആരംഭിക്കുന്ന (കേട്ട, ഉത്രാടം, ചതയം, രേവതി എന്നീ) നക്ഷത്രങ്ങള്‍ക്ക് അവസാനത്തെ പത്തുനാഴിക ഉഷ്ണശിഖയാണ്.]

ഈ സമയം വര്‍ജ്ജിക്കണം എന്നു പറഞ്ഞതിന് കാരണം എന്തായിരിക്കും?

സമാന്യേന നാഴിക പറയുമ്പോള്‍ ആരംഭിക്കുന്ന നാഴിക ഉള്‍പ്പെടുത്തി വേണം ചിന്തിക്കേണ്ടത്. പക്ഷെ ഉഷ്ണശിഖയുടെ കാര്യത്തില്‍ മാത്രം ആരംഭിക്കുന്ന നാഴികക്കു ശേഷമുള്ള സമയം സ്വീകരിച്ചാല്‍ മതി. അതായത് 55-ാം നാഴിക മുതല്‍ എന്നു പറഞ്ഞാല്‍ 55-ാം നാഴികക്ക് (54-ാം നാഴിക അവസാനിക്കുന്നതു മുതല്‍ 55-ാം നാഴിക അവസാനിക്കുന്നതുവരെയുള്ള സമയം) ഉഷ്ണശിഖാ ദോഷമില്ലെന്നും എന്നാല്‍ 55-ാം നാഴികയ്ക്കു ശേഷമുള്ള സമയത്തിന് ഉഷ്ണശിഖാ ദോഷമുണ്ടെന്നും മനസ്സിലാക്കണം. ഇങ്ങനെ നാഴിക കണക്കാക്കുന്നത് ജ്യോതിഷത്തിലെ സമാന്യസമ്പ്രദായം അല്ലായ്കയാലാണ് ഇക്കാര്യം എടുത്തു പറയേണ്ടി വരുന്നത്. ഇങ്ങനെ വന്നുഭവിച്ചത് എന്തുകൊണ്ടായിരിക്കും?

You are not authorised to post comments.

Comments powered by CComment