പരിണതപ്രജ്ഞൻ
- Details
- Created: Monday, 01 May 2017 06:52
- Last Updated: Monday, 01 May 2017 06:52
- Hits: 1197
Normal 0 false false false EN-US X-NONE HI /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-priority:99; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin-top:0in; mso-para-margin-right:0in; mso-para-margin-bottom:10.0pt; mso-para-margin-left:0in; line-height:115%; mso-pagination:widow-orphan; font-size:11.0pt; font-family:"Calibri","sans-serif"; mso-ascii-font-family:Calibri; mso-ascii-theme-font:minor-latin; mso-hansi-font-family:Calibri; mso-hansi-theme-font:minor-latin; mso-bidi-font-family:Mangal; mso-bidi-theme-font:minor-bidi; mso-bidi-language:AR-SA;}
ലേഖകന്‍ : ഹരികുമാര്‍ നായര്‍
അടിസ്ഥാനതത്ത്വങ്ങൾ മനസ്സിലാക്കാത്തതുകൊണ്ടാണ് ഉപാസനാവിഷയത്തിൽ കിണർകിഴവന്മാർക്ക് അവിദ്യാപാരമ്പര്യം നിലനിർത്തുവാൻ കഴിയുന്നത്. യോഗയോ കുണ്ഡലിനിക്രിയയോ എന്തു പഠിച്ചാലും ശുദ്ധചിത്തം കൈവരുന്നതിന് പ്രജ്ഞയുടെ ക്രമാനുഗതമായ പരിണതി മാത്രമാണ് ആശ്രയം.
കുണ്ഡലിനിയെപ്പറ്റി പറയുന്ന കാര്യങ്ങൾ മുഴുവനും തന്നെ വിചിത്രമായ കെട്ടുകഥകളാണ്. ദേവിക്കു മാത്രമാകില്ല കുണ്ഡലിനിയെന്ന പരിണതി. മൂധേവിയുടെ ഇരിപ്പിടമായവർക്ക് മൂധേവിയാകും കുണ്ഡലിനിയായി ഉയിർ കൊള്ളുക. പലരും പ്രതീക്ഷിക്കാത്ത ഒരു വൈതരണിയാണിത്. എളപ്പമാർഗ്ഗം തേടുന്ന വിചിത്രവീര്യന്മാർ മറന്നു പോകുന്ന കാര്യം ശ്രീദേവിയുടെ കുണ്ഡലിനി വീരാംഗനയാണെന്നതാണ്. അങ്ങനെയുള്ള കുലാംഗന – ഇതു വെറുതെ പറയുന്നതല്ല – വീരാംഗനയാണ് കുലാംഗന – ഇരിപ്പിടം തേടുക എവിടെയാണ്?
മൌനികളായ കാകന്മാർ കിണറ്റിൽ ചൂണ്ടയിടുന്നതു കണ്ട് വഴിയമ്പലം എത്തി എന്ന മട്ടിൽ ചേക്കേറുന്നവളല്ല കുണ്ഡലിനി. ഈ സത്യം ഉപാസകർ മനസ്സിലാക്കണം. വീരാംഗനയായ മഹാദേവിസ്വരൂപത്തെപ്പറ്റി ബോധമുള്ളവരിൽ കള്ളക്കഥകളുടെ അരങ്ങേറ്റം ഉണ്ടാകില്ല. മൂധേവി ഇരിപ്പിടമായ ചൂണ്ടക്കാരിലാണ് കള്ളക്കഥകളുടെ പ്രസവം നടക്കുന്നത്.
പ്രജ്ഞയെങ്ങനെ പരിണതി കൈവരിക്കുന്നു? ഈ പ്രജ്ഞാപരിണതിയിലെ സങ്കീർണ്ണതകൾ എന്താണ്? ദേവതമാർക്ക് ഈ പ്രജ്ഞാപരിണതിയുടെ വിവിധഘട്ടങ്ങളുമായി ബന്ധമുണ്ടോ?
ഗീതക്കും ഉപനിഷത്തുക്കൾക്കും ഭാഷ്യം എഴുതി വേദാന്തത്തെ പോഷിപ്പിച്ച ഒരൊറ്റ വിദ്വാനും ശാസ്ത്രീയമായി ഉപാസനയെന്ന പ്രക്രിയയുടെ താന്ത്രികതലം അറിയുന്നതിനോ വിശദീകരിക്കുന്നതിനോ ശ്രമിച്ചിട്ടില്ല. അധരവ്യായാമവും ബൌദ്ധികമായ പ്രകടനവുമാണ് അദ്ധ്യാത്മികസപര്യ എന്ന തെറ്റിദ്ധാരണ ജനിപ്പിക്കുകയാണ് പലരും ചെയ്തത്.
താന്ത്രികമെന്നത് കൊണ്ട് വശ്യവും മാരണവും ചെയ്യുന്ന ഓടയിലെ പുഴുക്കളുടെ ആചരണമല്ല ഉദ്ദേശിക്കുന്നത്. തന്ത്രത്തിൽ തന്നെ വലിയൊരു ഭാഗം മൂധേവിയുടെ ചൂണ്ടക്കാരെഴുതിയതാണ്. മൂധേവിയുടെ കേരളത്തിലെ പ്രഭാവം വ്യക്തമാക്കുന്നതാണ് കേരളത്തിലെ ആഞ്ജനേയ പീഠങ്ങളുടെ അഭാവം. ഗൂഗിളിൽ നോക്കിയാൽ ആലത്തിയൂരും കവിയൂരും മാത്രമാണ് മുഖ്യ പീഠങ്ങളായി കാണുന്നത്.
കൊടുങ്ങല്ലൂരിലെ ഘോരചണ്ഡകപാലികയുടെ ഭരണിപ്പാട്ടിന് നേരേ കൊഞ്ജനം കാട്ടുന്ന വിദ്വാന്മാർ ഉള്ളിലെ മൂധേവിയെ അറിയുന്നില്ല. പൊള്ളയായ സദാചാരവും സഹജീവിയെ കബളിപ്പിക്കുന്നതിനുള്ള ഭംഗിവാക്കുമാണ് മരണകിണറിന്റെ വക്കിലെ ചൂണ്ടക്കാരന്റെ കൈമുതൽ. കാലം മരണകിണറാണ്. പേരും പൊണ്ടാട്ടിയും ശരീരവും അതിലൂടെ പിറന്ന മക്കളും കോഴി, കാലി മുതലായ സ്വത്തുക്കളുമെല്ലാം അന്യാധീനമാകും. ഉള്ളം പൊത്തിപ്പിടിച്ചു കാട്ടിയ സദാചാരവും ഭംഗിവാക്കും വൈതരണിയുടെ കരയിൽ പൊലിഞ്ഞുപോകും.
വൈതരണിയുടെ കരയിൽ പരിപൂർണ്ണ നഗ്നനാകുമ്പോൾ കാലദൂതർ കണ്ണാടി കാട്ടിത്തരും. നിന്റെ പ്രജ്ഞ പഴയപോലെ തന്നെ. കുറെ വേഷം കെട്ടലുകളൊക്കെ നീ നടത്തി. അതൊക്കെ അവിടെ മതി – നിന്നെപ്പോലെയുള്ളവരെ നിനക്ക് എന്നും കബളിപ്പിക്കാം. നിന്റെ കൂട്ടുകാരൊക്കെ നരകത്തിലുണ്ട്. അവിടേക്ക് നിനക്കും ടിക്കറ്റ് ഇതാ... ഇതാണ് വൈതരണിയുടെ കരയിലെ അനുഭവം.
പ്രജ്ഞ പരിണമിക്കണം. അതിനുള്ള ഉപായമാണ് വേണ്ടത്.
പല കാകവങ്കന്മാർക്കും ജ്യോതിഃശാസ്ത്രത്തെ പുച്ഛമാണ്. വിവരക്കേട് അത്രയുണ്ടെന്ന് സാരം. സിദ്ധവിദ്യയാണ് ജ്യോതിഃശാസ്ത്രം. നവഗ്രഹങ്ങളിൽ ആരും തന്നെ ദോഷക്കാരല്ല. പാപഗ്രഹം എന്നത് സാങ്കേതികപദപ്രയോഗമാണ്. കുജനോ, ശനിയോ, രാഹുവോ ശിഖിയോ ദോഷക്കാരല്ല. കർമ്മഗതിയെ സൂചിപ്പിക്കുന്നവരാണിവർ. പാപഗ്രഹങ്ങളെന്ന് ഇവർ വിശേഷിപ്പിക്കപ്പെടുന്നത് – ഈ ദേവതാസ്വരൂപങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത് പാപത്തെ ഗ്രഹിപ്പിക്കുന്നതു കൊണ്ട് മാത്രമാണ്. പാപികളെന്നും മറ്റും ജ്യോതിഷികൾ പറയുന്നത് അറിയാതെ സംഭവിക്കുന്ന അബദ്ധമാണ്.
പാപം ഗ്രഹിപ്പിക്കുന്ന ഈ ദേവതമാരുടെ ദൃഷ്ടി ഓരോ ജന്മത്തിന്റെയും പൃഷ്ഠഭൂമിയിലുള്ള കർമ്മച്യുതികളിലാണ്. അവയാണ് ഓരോ വ്യക്തിയുടെയും പ്രജ്ഞയുടെ ഘടനയെ നിയന്ത്രിക്കുന്നത്. കാലം കുഴിച്ചു വെച്ചിരിക്കുന്ന കിണറുകൾ പോലെയാണ് ഓരോ ജന്മവും. പ്രജ്ഞയെ പരിണതമാക്കുന്നതിലൂടെ മാത്രമാണ് കർമ്മച്യതികളിൽ നിന്നും വിടുതൽ ലഭിക്കുക. ഉപാസനകളുടെയെല്ലാം ലക്ഷ്യം ഈ വിടുതലാണ്. അനുഗ്രഹം ഈ വിടുതലാണ്. നമ്മുടെ ഉപാസനാ ദേവതമാരൊക്കെ ഈ വിടുതലിന് മാദ്ധ്യസ്ഥം വഹിക്കുന്നവരാണ്.
ആഞ്ജനേയൻ എവിടെ ഇല്ലയോ അവിടെ മൂധേവിയാണ് പീഠത്തിൽ. പത്ത് മഹാമോഹങ്ങളോടെ രാവണൻ ലങ്കാലക്ഷ്മിയെ വെച്ചു വാഴിക്കുന്നു. സീതയായ ശ്രീദേവി അപ്രത്യക്ഷയാണ്. മോഹിയായ രാവണൻ മായാസീതയെ വെച്ച് തന്റെ ഉപാസന തുടരുന്നു. ശാപഭീതി നൽകുന്ന സദാചാരവും ഭംഗിവാക്കും മായാസീതയെ അശോകവനിയിൽ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന രാവണനിൽ കാണാം. അങ്ങനെയുള്ള രാവണന്മാർ നമുക്ക് ചുറ്റുമുണ്ട്. കിണർകിഴവന്മാരുടെ ആശ്രമങ്ങളിൽ നാം കാണുന്നതും ഇവരെയാണ്.
തീയതി: 30-04-17 11.36
You are not authorised to post comments.