കേരളജ്യോതിഷം

  • Skip to content
  • Jump to main navigation and login
  • Jump to additional information

Nav view search

Navigation

  • Home

Search

You are here: Home

Menu

  • ജാതകം
  • ഗോളം (‍അസ്ട്രോണമി)
  • നിമിത്തം
  • പ്രശ്നം
  • മുഹൂര്‍ത്തം
  • ഗണിതം
  • സംഹിത
  • വാസ്തുവിദ്യ
  • ആയുര്‍വേദം
  • ചരിത്രം
  • ആദ്ധ്യാത്മികം
  • വൈദികം
  • ജ്യോതിഷത്തെക്കുറിച്ച് - പൊതുവില്‍

Login Form is closed

  • Forgot your password?
  • Forgot your username?
  • Create an account
  • Latest Articles
  • Related Articles
  • മേഷാദി ദ്വാദശരാശി ധ്യാനസ്വരൂപം
  • ഭുവനേശ്വരി
  • അഷ്ടമംഗലസാധനങ്ങള്‍
  • ഇടവത്തിലെ സൂര്യന്‍ രുരു (പുലി, മാൻ) ആണ്
  • ഭാവങ്ങളും ഭക്തിയും
  • കേരളത്തിലെ കോല്‍ (കിഷ്ക്കു) അളവുകള്‍
  • നിദേശഗ്രന്ഥയോഃ ശാസ്ത്രം
  • കൃഷ്ണീയത്തിന്റെ ആദ്യ അധ്യായത്തിന്റെ പേരും ചില ചിന്തകളും
  • പ്രവജ്യാ യോഗം
  • വര്‍ഗഫലചിന്തയും ചന്ദ്രകുമാര്‍ മുല്ലച്ചേരിയും
  • വീടിന്റെ കണക്കുദോഷം പ്രശ്നത്തിൽ
  • ജ്യോതിഷവും സിസേറിയനും
  • ഹസ്തരേഖയും കൈയും
  • വ്യാഴത്തിന്റെ സര്‍വ്വേശ്വര കാരകത്വം
  • എന്താണ് ജാതകം എന്നതിന്റെ നിരുക്തം?
  • സര്‍പ്പങ്ങളും നാഗങ്ങളും ഒന്നാണോ?
  • ഗുരുനാഥനോടൊപ്പം
  • ചില നല്ല ഗ്രന്ഥങ്ങളും വികടവ്യാഖ്യാനങ്ങളും
  • ഭാവചക്രവും ഭാവസന്ധിയും ഭാരതീയജ്യോതിഷത്തില്‍
  • ഓജയുഗ്മാംശകങ്ങളും സ്ത്രീപുരുഷ ജനനവും
Next Tab

ഇദം മുഹൂര്‍ത്തസ്യ പരം രഹസ്യം

1 1 1 1 1 1 1 1 1 1 Rating 2.15 (10 Votes)

(ഈ വിഷയത്തെക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്.)

ഇദം മുഹൂര്‍ത്തസ്യ പരം രഹസ്യം എന്ന് മാധവീയത്തിലെ ഒരു ശ്ലോകത്തില്‍ മാത്രമേ പറയപ്പെട്ടിട്ടുള്ളു. ഏതാണ് ആ ശ്ലോകം. മൌഹൂര്‍ത്തികന്റെ ലക്ഷണം പറയുന്ന ശ്ലോകത്തില്‍ നവദോഷങ്ങളും, ഷള്‍ദോഷങ്ങളും, നിത്യദോഷങ്ങളുമൊന്നുമല്ല മറിച്ച് സപ്താംഗശുദ്ധമായ മുഹൂര്‍ത്തം തെരഞ്ഞെടുക്കാന്‍ കഴിവുള്ളയാളാണ് മൌഹൂര്‍ത്തികന്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. എന്താണ് ഏറ്റഴും പ്രധാനമെന്ന് മാധവീയം സൂചിപ്പിക്കുന്ന ഈ സപ്താംഗശുദ്ധി?

ദേവപൂജാദി സത്കര്‍മ്മനിരതനും, മന്ത്രസിദ്ധി കൈവന്നവനും, സപ്താംഗശുദ്ധിയുള്ള മുഹൂര്‍ത്തം നിര്‍ണ്ണയിക്കാന്‍ കെല്പുള്ളവനുമായിരിക്കണം മൌഹൂര്‍ത്തികന്‍. പഞ്ചാംഗം നമുക്കറിയാം. എന്താണ് സപ്താംഗശുദ്ധി?

Read more: ഇദം മുഹൂര്‍ത്തസ്യ പരം രഹസ്യം

മഹാഭാരതവും ജ്യോതിഷവും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ - ശ്രീനാഥ് ഒജി

മഹാഭാരതത്തില്‍ അങ്ങോളമിങ്ങോളം ജ്യോതിഷത്തെക്കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്. അവയില്‍ മഹാഭാരതം ഭീഷ്മപര്‍വ്വത്തില്‍ നല്‍കിയിട്ടുള്ള ജ്യോതിഷസംബന്ധമായ ചില പരാമര്‍ശങ്ങള്‍ വിശിഷ്യ ശ്രദ്ധേയമാണ്. അതേക്കുറിച്ചാണ് ഈ ലേഖനം.

വിശ്വഗ് വാതശ്ച വായ്വുഗ്ര രജോ നാപ്യുപശാന്ത്യതി
ആഭീക്ഷ്ണം കമ്പ്യതേ ഭൂമിർ അർക്ക രാഹുരുപൈതി ച
ശ്വേതഗ്രഹസ്തഥാ ചിത്രം സമാതിക്രമ്യ തിഷ്ഠതി
ആഭവം ഹി വിശേഷേന കുരൂണാം തത്ര പശ്യതി
ധൂമകേതുർ മഹ ഖോരഃ പുഷ്യം (തക്ഷ്യം
?) ചാക്രമ്യ തിഷ്ഠതി
സേനയോരശിവം ഘോരം കരിഷ്യന്തി മഹാഗ്രഹഃ
മഘാശ്വ ആംഗാരകോ വക്രഃ ശ്രവണേ ച ബൃഹസ്പതിഃ

Read more: മഹാഭാരതവും ജ്യോതിഷവും

രാശിചക്രവും ജ്യോതിഷവും അഥര്‍വ്വവേദപരിശിഷ്ടത്തില്‍

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ : ശ്രീനാഥ് ഒജി

അഥര്‍വവേദീയജ്യോതിഷം എന്ന എന്റെ തന്നെ പുസ്തകം വായിച്ചുൊണ്ടിരുന്നപ്പോഴാണ്, ആ ഗ്രന്ഥത്തിലെ വളരെ ശ്രദ്ധേയവും എന്നാല്‍ ആ വിവരണ വ്യാഖ്യാനം എഴുതിക്കൊണ്ടിരുന്ന സമയത്ത് ഞാന്‍ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതുമായ ചില ശ്ലോകങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്, ആ ശ്ലോകങ്ങള്‍ എത്ര പ്രാധാന്യമുള്ളവയാണെന്ന് മനസ്സിലായത്. ശ്രദ്ധേയമായ ആ ശ്ലോകങ്ങളയും, അവയുടെ അര്‍ത്ഥത്തെയും കുറിച്ചുള്ള ചിന്തയാണ് താഴെക്കൊടുത്തിട്ടുള്ള ലേഖനത്തിനാധാരം.

ആദിത്യശ്ചൈവ ശുക്രശ്ച ലോഹിതാംഗസ്തഥൈവ ച
രാഹുഃ ശനൈശ്ചരോ സോമഃ ബുധ-ബൃഹസ്പതൌ തഥാ
ഐന്ദ്ര ആഗ്നേയോ യാമ്യശ്ച നൈരൃതോ വാരുണസ്തഥാ
വായവ്യശ്ചൈവ സൌമ്യശ്ച ബ്രഹ്മശ്ചൈവാഷ്ടമോ ഗ്രഹഃ

(അഥര്‍വ്വവേദപരിശിഷ്ടം)

Read more: രാശിചക്രവും ജ്യോതിഷവും അഥര്‍വ്വവേദപരിശിഷ്ടത്തില്‍

മഴച്ചൊല്ലുകളും രാശികളും

1 1 1 1 1 1 1 1 1 1 Rating 4.50 (2 Votes)

ലേഖകന്‍ : ശ്രീനാഥ് ഒജി

(കേരളജ്യോതിഷം ഗ്രൂപ്പില്‍ ഞാന്‍ പോസ്റ്റിയ ഒരു ലേഖനവും അതോടനുബന്ധിച്ച് പലരുംചേര്‍ന്ന് നല്‍കിയ ചൊല്ലുകളുമാണ് ലേഖനത്തിന് അവലംബം)

1) മേടം - മേടം തെറ്റിയാല്‍ മോടന്‍ തെറ്റി. (മോടന്‍ - ഒരുതരം നെല്‍ക്കൃഷി രീതി. പ്രധാനമായും കുന്നിൻചെരുവുകളിലാണ് ഈ രീതി കണ്ടുവരുന്നത്. തെങ്ങുകൾക്കിടയിലും മോടൻ കൃഷി ചെയ്യാറുണ്ട്. വിത്ത് വിതക്കുകയാണ്‌ പതിവ്. മേടമാസത്തിലെ ഭരണി ഞാറ്റുവേലയാണ്‌ ഈ കൃഷിരീതിക്ക് ഉത്തമമായ സമയമായി കണക്കാക്കപ്പെടുന്നത്.), അശ്വതിയിലിട്ട വിത്തും; അച്ഛൻ വളർത്തിയ മക്കളും; ഭരണിയിലിട്ട മാങ്ങയും പിഴയ്ക്കില്ല. (അശ്വതി ഞാറ്റുവേലയാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്), ഭരണിയിലിട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം (ഭരണി ഞാറ്റുവേലയാണ് ഇവിടെ പരാമര്‍ശിതം),കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി (മീനം മേടം മാസങ്ങളില്‍ അധ്വാനിക്കാതിരുന്നാല്‍ മരുതു പൂക്കുന്ന ചിങ്ങമാസക്കാലം പട്ടിണിയാവും ഫലം)

Read more: മഴച്ചൊല്ലുകളും രാശികളും

ദേശാതിവര്‍ത്തിയായ ഭാരതീയജ്യോതിഷം

1 1 1 1 1 1 1 1 1 1 Rating 4.00 (2 Votes)

(കേരളജ്യോതിഷം FB ഗ്രൂപ്പിലേക്കു ഷെയര്‍ ചെയ്യപ്പെട്ട ഉണ്ണിക്കൃഷ്ണപണിക്കരുടെ ഒരു ലേഖനവും അതിനെക്കുറിച്ചുണ്ടായ തുടര്‍ചര്‍ച്ചയുമാണ് ഈ ലേഖനത്തിനാധാരം.)

ലേഖകന്‍ : ഉണ്ണിക്കൃഷ്ണപണിക്കര്‍

ഭാരതത്തിനു പുറത്തെ പുരാതനസംസ്കാരങ്ങളിൽ നിന്ന് ജ്യോതിഷത്തെ കുറിച്ച് കണ്ടെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ഗ്രന്ഥങ്ങളിൽ ചിലത് അവിടങ്ങളിലെ അധികാരികളുടെ - രാജാക്കന്മാരുടെയും പൗരപ്രമുഖരുടേയും - ജാതകങ്ങളായിരുന്നു എന്നാണു പറയുന്നത്. ജ്യോതിഷസംബന്ധിയായി ഏറ്റവും പഴക്കമുള്ള കണ്ടെത്തലുകൾ ഏതാണ്ട് രണ്ടായിരത്തഞ്ഞൂറു വർഷം മുൻപു ജീവിച്ചിരുന്ന ചിലരുടെ ജാതകങ്ങളാണ്. ക്ഷണികമായ മനുഷ്യായുസ്സിനപ്പുറത്തേക്കും കടന്ന് ആ ജാതകങ്ങൾ ഒരർത്ഥത്തിൽ ഇന്ന് പുരാതനസംസ്കൃതികളുടെ തന്നെ ജാതകങ്ങളായി മാറിയിരിക്കുന്നുവെന്നത് എത്ര വിചിത്രമാണ്! രണ്ടരസഹസ്രാബ്ദങ്ങൾക്കിപ്പുറം കണ്ടെടുക്കപ്പെട്ട പുരാതനജാതകം ഏതോ വിധത്തിൽ ആ ജാതകകാരന്റെ ജനനത്തെ അർത്ഥപൂർണ്ണമാക്കുന്നുവെന്നു പോലും തോന്നും!

Read more: ദേശാതിവര്‍ത്തിയായ ഭാരതീയജ്യോതിഷം

Close info

Additional information

സന്ദര്‍ശക സംഖ്യ

Today347
Yesterday297
This week1342
This month8942
Total604642

2025-11-27