കാലചക്രതന്ത്രം – ചില ശ്ലോകങ്ങള്‍
- Details
- Created: Thursday, 27 April 2017 07:26
- Last Updated: Wednesday, 01 November 2017 09:39
- Hits: 8186
കാലചക്രതന്ത്രം – ചില ശ്ലോകങ്ങള്‍
ടിബറ്റിലെ വജ്രയാനബുദ്ധമതക്കാരുടെ ജ്യോതിഷഗ്രന്ഥമായ കാലചക്രതന്ത്രം എന്ന ഗ്രന്ഥത്തില്‍ നിന്ന് -
യസ്യാന്തം നാദിമധ്യം സ്ഥിതിമരണഭവം ശബ്ദഗന്ധോ രസശ്ച
സ്പര്‍ശോ രൂപം ന ചിത്തം പ്രകൃതി ന പുരുഷോ ബന്ധമോക്ഷോ ന കര്‍ത്താ
ബീജം ന വ്യക്തകാലം ന സകലഭുവനേ ദുഃഖസൌഖ്യസ്വഭാവം
നിര്‍വാണം നിര്ന്നിമിത്തം വ്യപഗതകരണം നിര്‍ഗുണം തന്നമസ്യേ
(കാലചക്രതന്ത്രം)
ഈ ശ്ലോകത്തിന് വിഷ്ണുനമ്പൂതിരി രചിച്ച ഭാഷാവിവര്ത്തനം താഴെച്ചേര്‍ക്കുന്നു.
യാതൊന്നിന്നാദിമധ്യം സ്ഥിതി മരണ ഭവം ശബ്ദ ഗന്ധം രസങ്ങൾ,
സ്പർശം രൂപങ്ങൾ ചിത്തംപ്രകൃതി പുരുഷനും ഇല്ലിതിൽബന്ധമോക്ഷം ഇല്ലാ,
കർത്താവു ,ബീജം നഹി ഇതിനുലകിൽ ദു:ഖസൗഖ്യസ്വഭാവം
നിഷ്ക്കലം നിർന്നിമിത്തം ഗുണ –വി-കരണ നിർവ്വാണമേ എൻ പ്രണാമം.
- വിഷ്ണുനമ്പൂതിരി
കാലം വിശ്വാദിവജ്രം പുരുഷമനുപമം സര്‍വഗം നിഷ്പ്രപഞ്ചം
കൂടസ്ഥം കര്ണനാസാമുഖനയനശിരഃ സര്വതഃ പാണിപാദം
ഭൂതാന്തം ഭൂതനാഥം തൃഭുവനവരധൃക് കാരണം കാരണാനാം
വിദ്യാദ്യം യോഗഗമ്യം പരമസുഖപദം കാലചക്രം നമസ്യേ.
(കാലചക്രതന്ത്രം)
വിശ്വത്തിന്റെ ആദിയും, വജ്രത്തെപ്പോലെ ഉറപ്പുള്ളതു തിളങ്ങുന്നതും പൗരുഷമുള്ളതും എല്ലായിടത്തും എത്തിച്ചേരുന്നതും പ്രപഞ്ചത്തെ പ്പോലും ഇല്ലാതാക്കുന്നതും ( നിഷ്പ്രപഞ്ചം --പഞ്ചത്വം = നാശം ഇല്ലാത്തതും) കൂടസ്ഥൻ = ജീവനും. ചെവി മൂക്ക് വായ്'കണ്ണ്, ശിരസ്സ്, കാല് , കൈ ഇവ എല്ലായിടത്തുമുള്ളതും, പഞ്ചഭൂതങ്ങളെ ഇല്ലാതാക്കുന്നതും പഞ്ചഭൂതങ്ങൾക്കു നാഥനും, 3 ലോകങ്ങളെയു നന്നായി ധരിക്കുന്ന അഥവാ താങ്ങിനിറുത്തുന്നതും, സകലകാരണങ്ങൾക്കും കാരണവും, ആദ്യം അറിയേണ്ടതും, യോഗത്താൽ മാത്രം എത്തിപ്പെടാവുന്നതും, പരമ സുഖാനുഭൂതി നൽകുന്നതും ആയ കാലചക്രമായ (വീണ്ടും വീണ്ടും കറങ്ങിത്തിരിഞ്ഞ് ആവർത്തിക്കപ്പെടുന്നതുമായ) കാലത്തെ തനിയെ നമിച്ചു പോകുന്നു.
ഊര്ദ്ധ്വാധോ വൃദ്ധകായോ ഭവതി സമമിദം കായവാക്ചിത്തചക്രം
തിര്യഗ്ഭാനൈഃ സമന്താത് പവനഗതിവശാദ്വാ ത്രിഭിഃ ഷഡ്ഭിരേവം
ചക്രം ചാഷ്ടാരചക്രേ ഭവതി ജിനപതേരംഗുലൈ ഷട്സപാദൈര്
അഷ്ടദ്വാരൈശ്ച വൃത്തം സ്വകരതലനഖൈഃ കല്പയേത് ശ്രീശ്മശാനം
(കാലചക്രതന്ത്രം)
You are not authorised to post comments.