കൈരളീപ്രശ്നമാര്‍ഗത്തിന് ഒരു അഭിനന്ദനം

1 1 1 1 1 1 1 1 1 1 Rating 4.75 (2 Votes)

(പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണ പണിക്കര്‍ ജിയുടെ ഒരു FB പോസ്റ്റും അതിനെ അനുബന്ധിച്ചു നടന്ന ചര്‍ച്ചയുമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.)

പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണന്‍ പണിക്കര്‍:

ഇക്കഴിഞ്ഞയാഴ്ചയാണ്‌ Sreenadh OG തയ്യാറാക്കിയ കൈരളി പ്രശ്നമാർഗം കാണാനിടയായത്‌. അതു വായിച്ചു മുഴുമിക്കാൻ പറ്റിയിട്ടില്ല. ഒന്ന് ഓടിച്ചു നോക്കാനേ കഴിഞ്ഞുള്ളൂ. പക്ഷെ അപൂർവ്വങ്ങളായ ഭാഷാശ്ലോകങ്ങൾ സമാഹരിച്ച്‌, അടുക്കോടെ ചിട്ടപ്പെടുത്തിയ ആ ഗ്രന്ഥം എന്നെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്‌! അതിലേക്കു വേണ്ടിവന്ന ഭഗീരഥപ്രയത്നം എത്രമാത്രമായിരിക്കും എന്നത്‌ എന്നെ അമ്പരപ്പിക്കുന്നു! ഞാൻ ശ്രീനാഥുമായി പിന്നീട്‌ ഫോണിൽ സംസാരിച്ചു. അഷ്ടമംഗലപ്രശ്നത്തിന്റെ ചരിത്രത്തെ കുറിച്ചും വികാസത്തെ കുറിച്ചും ഞങ്ങൾ സംസാരിച്ചു. ഈ വിഷയങ്ങളിലെല്ലാം ശ്രീനാഥിന്‌ തികഞ്ഞ പാണ്ഡിത്യമുണ്ടെന്നും മനസ്സിലായി. ഈ ചെറുപ്രായത്തിൽ ഇത്ര ജ്ഞാനസമ്പാദനേച്ഛയോടെയും ഗവേഷണത്വരയോടെയും അദ്ദേഹം ഇനിയും പഠിച്ചു കൊണ്ടിരിക്കുന്നു എന്നത്‌ മഹത്തായ കാര്യം തന്നെ.

ശ്രീനാഥിന്‌ കേരളത്തിലെ പ്രമുഖരായ പല ജ്യോതിഷികളെക്കാളും പ്രായം കുറവായിരിക്കും. എന്നാൽ ഈ വിഷയങ്ങളിലുള്ള പാണ്ഡിത്യത്തിന്റെ കാര്യത്തിൽ അദ്ദേഹം പലരെക്കാളും മുതിർന്നിട്ടുണ്ട്‌ എന്നു പറയാൻ എനിക്ക്‌ ഒരു മടിയുമില്ല.

അദ്ദേഹത്തിന്റെ തുടർന്നുള്ള എല്ലാ സംരഭങ്ങളിലും വിജയം ആശംസിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ!

രാധാകൃഷ്ണന്‍ അമ്പലത്തിങ്കല്‍:

ഒരാളുടെ കഴിവിനെ സന്തോഷത്തോടെ അഭിനന്ദിക്കാനുള്ള താങ്കളുടെ ആ വലിയ മനസ്സിന് എന്റെ എളിയ പ്രണാമം

അനില്‍ കാടൂരാന്‍:

ശ്രീ ഉണ്ണികൃഷ്ണന്‍ പണിക്കര്‍ ... ഒരുപാടു വിശേഷണങ്ങള്‍ക്കും വാക്കുകള്‍ക്കും മുകളില്‍ പ്രോജ്ജ്വലിച്ചു നില്‍ക്കുന്ന മഹാ പ്രതിഭ ..!!....അദേഹത്തിന്‍റെ അഭിനന്ദനങ്ങള്‍ ആണ് താഴെ കാണുന്നതു ..കേരളാ ജ്യോതിഷം ഗ്രൂപ്പിന്‍റെ അമരക്കാരനായ ശ്രീമാന്‍ ശ്രീനാഥ് ഒ ജി യുടെ കൈരളീ പ്രശ്നമാര്‍ഗ്ഗം എന്ന ഗ്രന്ഥത്തിന്‍റെ ഏറ്റവും മികച്ച വിലപിടിപ്പുള്ള വിലയിരുത്തലുകളില്‍ ഒന്നാണിത് ..അതും പണ്ഡിത കേസരിയായ ശ്രീ ഉണ്ണികൃഷ്ണന്‍ പണിക്കര്‍ സര്‍ ഇങ്ങനെ ഒരു അഭിനന്ദനം നിര്‍ലോഭം ചൊരിഞ്ഞ സാഹചര്യങ്ങള്‍ കുറവാണെന്നു കൂടി അറിയണം .... ...ഇതു കേരളാ ജ്യോതിഷം ഗ്രൂപ്പിന്‍റെ നെറ്റിപ്പട്ടത്തിനു മുകളില്‍ ഏറ്റിയ തിടമ്പു ആണു ...... ഞങ്ങള്‍ക്കു അഭിമാനമുണ്ട്....!!!... ...ആദരണീയനായ ശ്രീജി ...അങ്ങേയ്ക്കു ഞങ്ങളുടെ പ്രണാമം...!!! ...ഇനിയുമൊരുപാടു അറിവുകളുടെ അക്ഷയഖനികള്‍ ഞങ്ങള്‍ക്കായി അനാവരണം ചെയ്തു തരുവാന്‍ സര്‍വ്വേശ്വരന്‍ എല്ലാവിധ അനുഗ്രഹങ്ങളും അങ്ങേയ്ക്കു ചൊരിയട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു ...സ്നേഹപൂര്‍വ്വം ...അതിലേറെ ആദരപൂര്‍വ്വം ...!!!! Sreenadh OG

വിഷ്ണു നമ്പൂതിരി:

ശ്രീനാഥ് ജി ഞങ്ങടെ "കേരളജ്യോതിഷം " എന്ന FB ഗ്രൂപ്പിന്റെ മുത്താണ്. ഞങ്ങടെസ്വകാര്യ അഹങ്കാരമാണ്.

ചന്ദ്രകുമാര്‍ മുല്ലച്ചേരി:

ശ്രീനാഥ് ജീ ഞങ്ങളുടെ മുത്തല്ലേ.....

വി മനോജ്:

ശ്രീനാഥ് ജി.യുടെ , ചെറുതും വലുതുമായ എല്ലാ ഗ്രന്ഥങ്ങളും ഒന്നിനൊന്ന് മെച്ചമാണ് . അതിൽ പലതും ഈയ്യിടെ റഷ്യൻ ഭാഷയിലടക്കം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് . ഒരു ഗ്രന്ഥം കടൽകടന്നും കീർത്തി പരത്തുമ്പോഴാണ് ഗ്രന്ഥകർത്താവ് നിസാരനല്ല എന്ന് നാം അറിയുന്നത് . അദ്ധേഹത്തിന് ജ്യോതിഷത്തിന് വേണ്ടി പലതും ചെയ്യാൻ കഴിയും , അതിനുള്ള എല്ലാവിധ ആയുരാരോഗൃ സൗഖ്യവും , ദൈവാനുഗ്രഹവും ഉണ്ടാവാൻ സുമനുസുകളുടെ പ്രാർത്ഥന ഉണ്ടാവട്ടെ .

ശ്രീനാഥ് ഒജി:

ഞാനൊരു പാവം നാടന്‍ പണിക്കാരന്‍

പാട്ടും പാടി നടപ്പൂ...........................................

ധീരനാം വീരനാം എന്നങ്ങു ചൊല്ലീട്ടു

കൂട്ടില്‍ കേറ്റി മെതിക്കാനല്ലേ....

കൂട്ടില്‍ കേറ്റി മെതിക്കാനല്ലേ......

ഞാനില്ല, ഞാനില്ല, പൊന്തില്ല പൊന്തില്ല

എന്തൊരു ചന്തം ചൊന്നാലും പൊന്തില്ല...

വിനയം വിട്ടു കളിക്കില്ല തീര്‍ച്ച....................!

പണി കിട്ട്യാല്‍ ഞാന്‍ മാത്രം ഞാന്‍ മാത്രമാവും....

പണി കിട്ട്യാൽ ഞാന്‍ മാത്രം ഞാന്‍ മാത്രമാവും....

വാല്‍ക്കഷണം: പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണന്‍ പണിക്കര്‍ ജീക്ക് ആരോ കൈവെഷം കൊടുത്തതാ...സത്യം....! :D

വി മനോജ്:

ങേ , എന്ത് പറ്റി ? നിങ്ങ നല്ലൊരു പണിക്കരാണ്. പണിയെപറ്റിയോ , പണികിട്ടുന്നതിനെ പറ്റിയോ ആശങ്കപ്പെടുന്നതെന്തിന്. കഴിവുള്ളവൻ , എപ്പോഴും ആത്മവിശ്വാസിയായിരിക്കണം . അങ്ങനെയുള്ളവർക്ക് ചൂടും തണുപ്പും സമം. ഒരാളുടെ പുകഴ്ത്തലിലും , ഇടിച്ച് താഴ്ത്തലിലും മന:സ്ഥാപപ്പെടുകയുമില്ല.

മോഹനകുമാര്‍:

തീർച്ചയായും

വിജയാമേനോന്‍:

ഉണ്ണികൃഷ്ണ പണിക്കർ സാർ പറഞ്ഞാൽ പറഞ്ഞതാ.

 

You are not authorised to post comments.

Comments powered by CComment