- Details
-
Created: Monday, 17 April 2017 17:01
-
Last Updated: Monday, 17 April 2017 17:02
-
Hits: 10407
ലേഖകന് - ജയശ്രീ രവീന്ദ്രന്
(ജയശ്രീ രവീന്ദ്രന് കേരളജ്യോതിഷം FB ഗ്രൂപ്പില് പോസ്റ്റിയതാണ് താഴെക്കൊടുത്തിട്ടുള്ള ലേഖനം.)
എല്ലാ രാജ്യങ്ങളിലും അവരവരുടേതായ ജ്യോതിഷവിധികളും ആചാരങ്ങളുമുണ്ട്. മുസ്ലിം രാജ്യങ്ങളിലും ഭാരതത്തിലും പ്രചാരത്തിലുള്ള പ്രത്യേക ജ്യോതിഷ സമ്പ്രദായമാണ് അറബി(ക്ക്) ജ്യോതിഷം. നൂറ്റാണ്ടുകൾ പഴക്കമുള്ള അറബി ജ്യോതിഷം കൂടോത്രം, ആഭിചാര കർമ്മങ്ങൾ എന്നിവയ്ക്കുള്ളതാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. രോഗശാന്തിക്കും മാനവനന്മയ്്ക്കുമാണ് അറബിജ്യോതിഷം ഉപയോഗിക്കുന്നതെന്നാണ് പണ്ഡിതരായവർ അവകാശപ്പെടുന്നത്.
അറബി ജ്യോതിഷം പാരമ്പര്യമായി തുടർന്നു പോരുന്നതും ഗഹനവുമാണ്. അചഞ്ചലമായ ഈശ്വര ഭക്തിയും പ്രതിഫലേച്ഛ കൂടാതെയുള്ള സേവന സന്നദ്ധതയുമാണ് പ്രമുഖ അറബി ജ്യോത്സ്യന്മാരുടെ പ്രത്യേകത. ഗൃഹ നിർമ്മാണം, കിണർകുഴിക്കൽ, കടബാധ്യതകൾ, സാമ്പത്തികാഭിവൃദ്ധി, രോഗങ്ങൾ, വിവാഹ സാധ്യത, തൊഴിൽമാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഏതായാലും അറബിജ്യോതിഷം പരിഹാരം നിർദ്ദേശിക്കുന്നു.
പേർഷ്യൻ, ഹീബ്രു, ഗ്രീക്ക്, റോമൻ ജ്യോതിഷശാസ്ത്രങ്ങളാൽ അറബി ജ്യോതിഷം ഒരു പരിധിവരെ സ്വാധീനമേൽക്കപ്പെട്ടിട്ടുണ്ട്. ഇവയോടുള്ള ഇടപഴകൽ അറബിജ്യോതിഷം കൂടുതൽ പുഷ്ടിപ്പെടാൻ ഇടയാക്കി. ഇസ്ലാമിക പാരമ്പര്യത്തിലേക്ക് അറബിജ്യോതിഷം കടന്നു ചെന്നത് പേർഷ്യ, ഇന്ത്യ, ഗ്രീസ് എന്നീ മൂന്നു മാർഗങ്ങളിലൂടെയാണെന്നു കരുതപ്പെടുന്നു. അറബിഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്ത ആദ്യ ജ്യോതിഷ ഗ്രന്ഥം ഇന്ത്യയിൽ നിന്നെത്തിയതായിരുന്നത്രേ.
'സിദ്ധാന്ത' എന്ന ഗ്രന്ഥം മൊഴിമാറ്റം ചെയ്ത് ബാഗ്ാദിലെത്തി. അറബികൾ ഇതിനെ 'സിന്ഥിന്ത്' എന്നു വിളിച്ചു. എന്നാൽ അറബിജ്യോതിഷത്തിൽ ഗ്രീക്കു സംഭാവനയായിരുന്നു മുഖ്യം. അലക്സാണ്ടർ ചക്രവർത്തിയുടെ യുദ്ധപര്യടനങ്ങൾ ഇതിന് കൂടുതൽ സഹായകമായി. പേർഷ്യയിലെയും ഇന്ത്യയിലെയും ജ്യോതിഷശാസ്ത്രത്തിലും ഇതേ ഗ്രീക്ക് സ്വാധീനം കാണാവുന്നതാണ്. ലോകത്തിന്റെ അച്ചുതണ്ടെന്നുപോലും വിശേഷിപ്പിക്കപ്പെട്ട ഈജിപ്തിലെ അലക്സാണ്ടിയ അറബികൾ കീഴടക്കിയപ്പോൾ ആയിരക്കണക്കിന് ജ്യോതിഷ ഗ്രന്ഥങ്ങളും രേഖകളും ഇസ്ലാമിക പണ്ഡിതന്മാരുടെ കൈവശം എത്തി ചേർന്നു.
അൽ-ബിറൂണിയുടെ ഒരു ഗ്രന്ഥമൊഴികെ പ്രാചീന അറബി ജ്യോതിഷ ഗ്രന്ഥങ്ങളുടെ വിവർത്തനങ്ങളധികവും മധ്യകാല ലാറ്റിൻ ഭാഷയിൽ ഉള്ളതായതുകൊണ്ട് ജ്യോതിഷ ശാസ്ത്രജ്ഞ്മാർക്ക് അവ മനസിലാക്കുവാൻ സാധിക്കുന്നില്ല. ഇസ്ലാം-ക്രിസ്ത്യൻ വിദ്വേഷം യൂറോപ്പിലെ ജ്യോതിഷികളുടെ എതിർപ്പ് അറബി ജ്യോതിഷത്തിനോടു ണ്ടാകാനും കാരണമായി. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ടും കരുത്തോടെ മുന്നേറിയുമാണ് അറബി ജ്യോതിഷം പുരോഗതി നേടിയത്.
- Details
-
Created: Monday, 17 April 2017 16:06
-
Last Updated: Monday, 17 April 2017 16:06
-
Hits: 7488
ലേഖകന് - ഹരികുമാര് നായര്
എന്താണ് ഈ ആശ്വിനമാസത്തിലെ നവരാത്രികളുടെ യുക്തി എന്നൊന്നു ചിന്തിച്ചു നോക്കാം. എന്താണ് ആശ്വിനം എന്ന ചാന്ദ്രമാസത്തിന്റെ മൂലഘടന അഥവാ ടി പേരിനു കാരണമായ പ്രതിഭാസം?
അശ്വതി നക്ഷത്രത്തിൽ പൌർണ്ണമി വരണം എന്നതാണ് ആശ്വിനമാസത്തിന്റെ യുക്തി. അങ്ങനെ പേരുകളനുസരിച്ച് പൌർണ്ണമി വരുന്ന കാലം ഉണ്ടോ? അതൊക്കെ പഴയകാലത്ത് ഉണ്ടായിരുന്ന ഒരു ഏകദേശ സങ്കല്പമല്ലേ? എന്ന സംശയം ഉണ്ടാകാം.
ജ്യോതിഃശാസ്ത്രപരമായ ഓരോ ആഘോഷവും ആകാശത്തിന്റെയും ഭൂമിയുടെയും ശ്രേയസ്കരമായ ആത്മബന്ധത്തെ മനുഷ്യന് ധന്യത പകരും വിധം പ്രയോജനപ്പെടുത്തുക എന്നതാണ്. വളരെ കൃത്യമായ സിദ്ധാനുഭവങ്ങളിലും ഖഗോളീയ നിരീക്ഷണങ്ങളിലും വേരുകളാഴ്ത്തി നിൽക്കുന്ന ആചാരങ്ങളാണ് നവരാത്രിയും ശിവരാത്രിയും മറ്റും.
രാത്രി എന്ന പദം പ്രത്യേകം ശ്രദ്ധിക്കണം. നവദിനങ്ങൾ എന്നതിനു പകരം നവരാത്രി എന്നാണെല്ലോ പറഞ്ഞിരിക്കുന്നത്. ആകാശനിരീക്ഷണം സാദ്ധ്യമാകുന്നത് രാത്രിയിലാ-ണെല്ലോ? ആകാശവുമായുള്ള പൊക്കിൾകൊടി ബന്ധം സൂചിപ്പിക്കുന്നതിനാണ് രാത്രി.
നവരാത്രിയുടെ ഗണിതഘടന മനസ്സിലാക്കുവാൻ നമുക്ക് ആശ്രയിക്കുവാൻ പറ്റുന്ന സമീപകാല സൂര്യ-ചന്ദ്രസ്ഥിതികൾ ഉണ്ടായത് 2009-2010 കാലത്താണ്. ബന്ധപ്പെട്ട ജ്യോതിശാസ്ത്ര-ഘടകങ്ങൾ താഴെ നൽകുന്നു.
1. ആശ്വിനം പൌർണ്ണമി രവി 15-47 തുലാം ചന്ദ്രൻ 15-47 മേടം പൌർണ്ണമിയുടെ തുടക്കം അശ്വതിയിലാണ്.
2. ആശ്വിന-ശുക്ലപ്രഥമാ രവി 00-15 തുലാം ചന്ദ്രൻ 00-15 തുലാം. അമാവാസി തുലാം സംക്രമത്തോട് ചേർന്നു നിൽക്കുന്നത് ശ്രദ്ധിക്കണം.
3. നവരാത്രികളും വിജയദശമിയും. ഈ വർഷത്തിലെ നവരാത്രികൾ സൂര്യന്റെ തുലാം രാശിയിലെ 10 ഡിഗ്രിയുടെ ചാരസ്ഥിതിയാണെന്ന് മനസ്സിലാക്കാം. മേഷാദി കൊണ്ടാരംഭിക്കുന്ന യുഗാബ്ദത്തിന്റെ മദ്ധ്യഭാഗം കഴിഞ്ഞുള്ള ആദ്യ പത്ത് ദിനങ്ങൾ.
ഇത് ആശ്വിനത്തിന്റെ മാത്രം കാര്യമല്ല. കാർത്തികമാസത്തിന്റെ കാര്യമെടുക്കാം.
1. കാർത്തിക പൌർണ്ണമി രവി 15-32 വൃശ്ചികം ചന്ദ്രൻ 15-32 ഇടവം പൌർണ്ണമിയുടെ തുടക്കം കാർത്തികയിലാണ്.
2. കാർത്തിക-ശുക്ലപ്രഥമാ രവി 29-51 തുലാം ചന്ദ്രൻ 29-51 തുലാം. അമാവാസി വൃശ്ചികം സംക്രമത്തോട് ചേർന്നാണ്.
ഇങ്ങനെ ആശ്വിനം മുതൽ ചൈത്രം വരെയുള്ള മാസങ്ങൾ അവയുടെ പേരുകൾ സാർത്ഥക മാക്കും വിധമുള്ള സൂര്യ-ചന്ദ്രസ്ഥിതികളെ ആശ്രയിച്ചിരുന്നു.
മാർഗ്ഗശീർഷവും വളരെ ശ്രദ്ധേയമാണ് –
1. മാർഗ്ഗശീർഷ പൌർണ്ണമി രവി 14-55 ധനു, ചന്ദ്രൻ 14-55 മിഥുനം പൌർണ്ണമിയുടെ തുടക്കം മൃഗശീർഷത്തിലാണ് (മകയിരം).
2. മാർഗ്ഗശീർഷ-ശുക്ലപ്രഥമാ രവി 29-56 വൃശ്ചികം ചന്ദ്രനും അതു തന്നെ. അമാവാസി ധനു സംക്രമത്തോട് ചേർന്നാണ്.
3. ധനു സംക്രമം രവി 00-00 ധനു, ചന്ദ്രൻ 00-38 മൂലം
ഈവിധം സംക്രമവും അമാവാസിയും യോജിക്കുന്ന കാലങ്ങൾ ഏറ്റവും വിശേഷപ്പെട്ടവയാണ്.
1. മകരം സംക്രമം രവി മകരം 00-00, ചന്ദ്രൻ ധനു 26-49, അമാവാസി
2. പൌഷ-പൌർണ്ണമി രവി മകരം 15-31, ചന്ദ്രൻ കർക്കിടകം 15-31, പൂയം
3. കുംഭം സംക്രമം രവി കുംഭം 00-00, ചന്ദ്രൻ മകരം 23-53, അവിട്ടം
4 മാഘപൌർണ്ണമി രവി കുംഭം 15-15, ച-ചിങ്ങം 15-15. പൌർണ്ണമി മകത്തിൽ തുടങ്ങി
5 മീനം സംക്രമം രവി 00-00 മീനം, ചന്ദ്രൻ കുംഭം 25-04, അമാവാസി
6 മേടം സംക്രമം രവി മേടം 00-00, ചന്ദ്രൻ മേടം 03-16 മേടം ശുക്ലപ്രഥമാ
ഈ മാസഗണനയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ വളരെ പ്രസക്തമാകുന്ന ചോദ്യം – ആഘോഷങ്ങൾക്ക് സൌരഗണനയോ ചാന്ദ്രഗണനയോ, ഏതാണ് യോജിച്ചത്?
സർപ്പം സൂര്യനെയും അഥവാ സൂര്യകലയെയും ചന്ദ്രൻ (തിഥി) പിതൃക്കളെയും അമൃതകലയെയും പ്രതിനിധീകരിക്കുമ്പോൾ സർപ്പാരാധന ചെയ്യുന്നവർ സൌരഗണന സ്വീകരിക്കുന്നത് അനുയോജ്യമായി തോന്നുന്നു. കേരളം കേന്ദ്രീകൃതമായ ദക്ഷിണ-ഭാരതത്തിലെ വർഷ-മാസ ഗണന സൌരമാകുന്നതിനു കാരണം തന്നെ സർപ്പാരാധനയും കാവുകളുടെ ചൈതന്യവു മായിരിക്കാം.
കേരളത്തിനു യോജിച്ച നവരാത്രി ആഘോഷം തുലാം ഒന്നു (സൂര്യ-ഭാഗ) മുതൽ തുലാം ഒമ്പതു വരെയും ആയിക്കൂടെ? തിഥികൾക്കു പകരം നക്ഷത്രാസ്പദമായിക്കൂടെ?
ജന്മതിഥിയെ അവഗണിച്ച് ജന്മനക്ഷത്രം ആഘോഷിക്കുന്ന കേരളത്തിലെ നാഗവംശീയർ എന്തിന് ആഘോഷങ്ങളിൽ തിഥി സ്വീകരിക്കണം?
സൌരവും സർപ്പവും തമ്മിൽ വെളിവാകുന്ന അഭേദ്യബന്ധത്തിന്റെ പശ്ചാത്തലത്തിൽ, സൂര്യസംക്രമം താന്ത്രികാരാധനയിൽ എത്രയധികം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകം പറ- യേണ്ടതില്ലല്ലോ?
ശബരിമലയിലും ഗുരുവായൂരിലും വ്യത്യസ്ത സംക്രമാചരണം, സൌരഗണനയിൽ അയനാംശ ത്തിനുള്ള പ്രാധാന്യം ചിന്തിക്കാതിരിക്കുക ഇവ താന്ത്രികപാരമ്പര്യത്തിലെ അപചയത്തിന്റെ ലക്ഷണമാണ്.
ഈ വിഷയത്തിൽ പ്രതികരിക്കാനാഗ്രഹിക്കുന്നവർക്ക് നേരിട്ടെഴുതാം.
chandra_hari18@yahoo.com, 9428007935
11.10.2016, വിജയദശമി, 13-55