ജീവനാഥന്‍ രചിച്ച പ്രശ്നഭൂഷണം
- Details
- Created: Thursday, 06 April 2017 14:37
- Last Updated: Thursday, 06 April 2017 14:37
- Hits: 7140
ലേഖകന്‍ - ശ്രീനാഥ് ഒജി
ജാതകദര്പണം, ഭാവകുതൂഹലം, പരാശരിവാസന എന്നീ ഗ്രന്ഥങ്ങള്‍ രചിച്ച ജീവനാഥന്‍ രചിച്ച ഒരു ചെറിയ പ്രശ്നഗ്രന്ഥമാണ് പ്രശ്നഭൂഷണം. അതില്‍ നിന്നുള്ള മനോഹരമായ ഒരു ശ്ലോകം താഴെച്ചേര്‍ക്കുന്നു. പറഞ്ഞിരിക്കുന്ന കാര്യം പുതുമയുള്ളതൊന്നുമല്ല, നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതുതന്നെ.
ഭാവോ ഹി യഃ സ്വപതിനാ ശുഭഖേചരേണ
ദൃഷ്ടോ യുതോ ഭവതി വാ പരിവര്‍ദ്ധതേ(അ)സൌ
നഷ്ടേന്ദു-മംഗള-പതംഗ-പതംഗപുത്രൈഃ
നാശം പ്രയാതി കില മിശ്രഖഗൈര് വിമിശ്രം
(പ്രശ്നഭൂഷണം)
ഭാവാധിപനോ ശുഭഗ്രഹങ്ങളോ നില്‍ക്കുകയോ (ഒറ്റക്കോ ഒന്നുചേര്‍ന്നോ) നോക്കുകയോ ചെയ്യുന്ന ഭാവം പുഷ്ടിപ്പെടും. ക്ഷീണചന്ദ്രന്-ചൊവ്വ-സൂര്യന്-ശനി എന്നീ (പാപ)ഗ്രഹങ്ങള്‍ (ഒറ്റക്കോ ഒന്നുചേര്‍ന്നോ) നില്‍ക്കുകയോ നോക്കുകയോ ചെയ്യുന്ന ഭാവം നശിക്കും. ശുഭാശുഭയോഗദൃഷ്ട്യാദികള് മിശ്രമാണെങ്കില് ഫലവും മിശ്രമായിരിക്കും.
തന്റെ കൃതിയെക്കുറിച്ച് ജീവനാഥന്‍ തന്നെ പറയുന്നത് കേള്‍ക്കാന്‍ ചിലര്‍ക്കെങ്കിലും താല്പര്യമുണ്ടായിരിക്കും.
കൃത്വാ ജാതകദര്പണം പ്രഥമതഃ ശ്രീ ജീവനാഥഃ കൃതി
രമ്യം ഭാവകുതൂഹലം ച പരതഃ പാരാശരീവാസനം
വിദ്വച്ച ക്രമതോ വിനോദകരണം ഛാത്രാനുകമ്പാവശാദ്
അന്ത്യേ പ്രശ്നവിഭൂഷണം മുനിമതം ജ്ഞാത്വാ പരം നിര്‍മമേ
(പ്രശ്നഭൂഷണം)
ജീവനാഥന്‍ എന്നു പേരുള്ള ഞാന്‍ മുനിമതങ്ങളറിഞ്ഞ്, നിര്‍മമ മാനസനായി, ആദ്യം ജാതകദര്പണവും, പിന്നീട് മനോഹരമായ ഭാവകൂതൂഹലവും, അതിനുശേഷം പാരാശരീവാസനം എന്ന ഗ്രന്ഥവും, ഏറ്റവും അവസാനമായി പ്രശ്നവിഭൂഷണം എന്ന ഈഗ്രന്ഥവും ശിഷ്യാനുകമ്പകാരണം വിദ്വാന്മാരായ ശിഷ്യന്മാരുടെ മനസ്സിനുസന്തോഷമുണ്ടാക്കുന്നതിനായി രചിച്ചു.
You are not authorised to post comments.