പ്രവജ്യാ യോഗം
- Details
- Created: Wednesday, 15 November 2017 14:41
- Last Updated: Wednesday, 15 November 2017 14:41
- Hits: 14867
ലേഖകന്‍: വിനോദ് വര്‍മ്മ
ഏതാണ്ട് മൂന്ന് കൊല്ലം മുമ്പ് തമിഴ് നാട്ടിലെ നവഗ്രഹക്ഷേത്രങ്ങളില്‍ തൊഴാന്‍ പോയിരുന്നു.. പോയി വന്ന ശേഷം എഴുതിയ കുറിപ്പുകള്‍ പങ്കു വയ്ക്കുന്നു.. തെറ്റില്ല എന്ന് കരുതുന്നു
തമിഴ് നാട്ടിലെ കുംഭകോണം എന്ന സ്ഥലത്തെ നവഗ്രഹക്ഷേത്രങ്ങളില്‍ (ഏതാണ്ട് 60-70 കിലോമീറ്റര്‍ ചുറ്റളവില്‍ ആണ് ഈ ക്ഷേത്രങ്ങള്‍) ഒന്ന്.. ഒരു ദിവസം കൊണ്ട് എല്ലായിടത്തും തൊഴുക എന്നത് നല്ല വൈഷമ്യം തന്നെ; കാരണം അതിലെ പലയിടങ്ങളും ഉള്‍പ്രദേശങ്ങളിലാണ്
തിങ്കളൂര്‍ (ചന്ദ്രന്റെ ക്ഷേത്രം)
തിങ്കളൂര്‍ (ചന്ദ്രന്റെ ഊര് എന്ന അര്‍ത്ഥത്തില്‍ തിങ്കളൂര്‍) ചന്ദ്രന്റെ ക്ഷേത്രം … കുംഭകോണത്തെ മറ്റു പല നവഗ്രഹക്ഷേത്രങ്ങളിലെയും പോലെ ശിവന്‍ തന്നെ ആണ് പ്രധാന മൂര്‍ത്തി
പണ്ട് പാലാഴി മഥനം കഴിഞ്ഞ് ലഭിച്ച അമൃത് മഹാവിഷ്ണു മോഹിനീ രൂപത്തില്‍ ദേവന്മാര്‍ക്ക് കൊടുക്കുമ്പോള്‍ ഒരു അസുരന്‍ ദേവന്റെ വേഷത്തില്‍ നിന്ന് അത് കഴിച്ചു എന്നും ആ അസുരന്റെ കഴുത്ത് മഹാവിഷ്ണു ചക്രം കൊണ്ട് അറുത്തു എന്നും ആ അസുരന്റെ രണ്ട് ഭാഗങ്ങള്‍ രാഹുകേതുക്കളായി എന്നു പറയുമല്ലോ…
അതില്‍ രാഹു ചന്ദ്രന്റെ വിഴുങ്ങാന്‍ പോയപ്പോള്‍ ചന്ദ്രന്‍ ആത്മരക്ഷാര്‍ത്ഥം ശിവനെ തപസ്സ് ചെയ്തു എന്നും ശിവന്‍ പ്രത്യക്ഷപ്പെട്ട് വിഴുങ്ങിയാലും 15 ദിവസത്തില്‍ വീണ്ടും പൂര്‍ണ്ണരൂപം കൈക്കൊള്ളാന്‍ അനുഗ്രഹിച്ചു എന്നും ശിരസ്സില്‍ അലങ്കാരം ആയി സ്വീകരിച്ചു എന്നും പറയുന്നു.
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ശിവഭക്തരായ 63 നായനാര്‍മാരില്‍ തന്നെ വളരെ പ്രാധാന്യമുള്ള അപ്പരുടെ (തിരുനാവുക്കരസ് സ്വാമികള്‍) ഒരു കഥയും ഉണ്ട് … അപ്പര്‍ ഈ പ്രദേശത്ത് കൂടി യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു ഭക്തനായ അപ്പൂതി അടികള്‍ (അത് വരെ പരസ്പരം കണ്ടിട്ടില്ല) അപ്പരുടെ പേരില്‍ തണ്ണീര്‍ പന്തലുകളും അതു പോലെ പല സൌകര്യങ്ങളും ചെയ്തു വെച്ചതായി കണ്ട് അത്ഭുതപ്പെട്ട് ചോദിച്ചുവത്രെ…എന്തേ സ്വന്തം പേരില്‍ ചെയ്യാതെ അപ്പരുടെ പേരില്‍ ചെയ്യുന്നത് എന്ന് …
ആ ചോദ്യം അപ്പരെ അവഹേളിക്കുന്ന തരത്തില്‍ എന്ന് തോന്നുകയാല്‍ വിഷമം തോന്നുകയും അപ്പൂതി അടികള്‍ ഭഗവാന്റെ അനുഗ്രഹം കിട്ടിയ അപ്പരെ അറിയാത്തത് കൊണ്ടാണ്, ഇങ്ങിനെ പറയുന്നത് എന്നു സൂചിപ്പിക്കുകയും സന്ന്യാസിവേഷത്തില്‍ ((അപ്പര്‍) ഇങ്ങിനെ പറയുന്നതിലെ അപ്രിയം പ്രകടിപ്പിക്കുകയും ചെയ്തുവത്രെ.
സ്വയം താന്‍ തന്നെയാണ്, അപ്പര്‍ എന്ന് പരിചയപ്പെടുത്തിയപ്പോള്‍ സ്വഗൃഹത്തിലേക്ക് ക്ഷണിച്ചു…ഭക്ഷണത്തിനായി വാഴയില മുറിക്കാന്‍ പോയ അപ്പൂതി അടികളുടെ മകനെ (അദ്ദേഹത്തിന്റെ മക്കള്‍ക്കും അപ്പരോടുള്ള ബഹുമാനാര്‍ത്ഥം തിരുനാവുക്കരസ് എന്ന പേരാണത്രെ വെച്ചിരുന്നത്) പാമ്പു കടിച്ചു… ഇത് അറിഞ്ഞ അപ്പര്‍ മകനെയും കൊണ്ട് ഈ ക്ഷേത്രത്തില്‍ വന്ന് ശിവനെ സ്തുതിക്കുകയും ആ കുട്ടിക്ക് ജീവന്‍ തിരികെ ലഭിക്കുകയും ചെയ്തു എന്ന് ഐതിഹ്യം.
സൂര്യനാര്‍ കോവില്‍ (സൂര്യന്റെ ക്ഷേത്രം)
സൂര്യന്റെ ക്ഷേത്രമാണ്, സൂര്യനാര്‍ കോവില്‍ …ഈ ക്ഷേത്രത്തിന് ഏതാണ്ട് തൊള്ളായിരത്തിലേറെ വര്‍ഷം പഴക്കമുണ്ടത്രെ
ഇവിടെ പ്രധാനമൂര്‍ത്തി സൂര്യനാണ്, ഉഷ, പ്രത്യൂഷ (ച്ഛായ) എന്നീ ഭാര്യമാരോടൊപ്പം …ചുറ്റും മറ്റു ഗ്രഹങ്ങളുടെ പ്രതിഷ്ഠയും കാണാം
കലവ എന്ന മുനിയ്ക്ക് ഭാവി അറിയാനുള്ള സിദ്ധി ഉണ്ടായിരുന്നുവത്രെ. അത് മൂലം തനിക്ക് കുഷ്ഠരോഗം വരാനുള്ള സാദ്ധ്യത നേരത്തെ അറിഞ്ഞു. അദ്ദേഹം നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തി അത് മാറ്റി എന്നും ബ്രഹ്മാവ് അതില്‍ കോപിച്ച് (വിധി മാറ്റിക്കൂടത്രെ) ആ അസുഖം നവഗ്രഹങ്ങളെ ബാധിക്കാന്‍ ശപിച്ചു എന്നും പറയപ്പെടുന്നു. ശാപമോക്ഷത്തിനായി അപേക്ഷിച്ച നവഗ്രഹങ്ങളോറ്റ് തപസ്സ് ചെയ്യാന്‍ പറഞ്ഞു; അങ്ങിനെ തപസ്സ് ചെതാണ് അസുഖം മാറിയതത്രെ.
ഉപകാരസ്മരണയ്ക്കായി ആ മുനി നവഗ്രഹങ്ങളെ ഉപാസിക്കാന്‍ നിര്‍മ്മിച്ച അമ്പലം ആണത്രെ ഇത്.
ലേഖകന്‍ - അഭിലാഷ് കുമാര്‍
അങ്ങിനെ ആ സുദിനം ഇതാ വന്നെത്തി, സൗഭാഗ്യം തേടി അലയുന്ന വിഡ്ഢികളായ മലയാളികളുടെ അക്ഷയതൃദീയ ദിനം മുപ്പത്തിമുക്കോടി ദൈവങ്ങൾ, 10 നാഷണൽ പെർമിറ്റ് ലോറിയിൽ കയറ്റിയാലും തീരാത്ത അത്രയും ഹിന്ദു പുരാണങ്ങൾ, പ്രിയമുള്ളവരെ ഇതിൽ എവിടെ ആരാണ്, എവിടയാണ് പറഞ്ഞിരിയ്ക്കുന്നത് ഇങ്ങിനെ ഒരു ദിനത്തെ കുറിച്ച്?? ഏതോ ഒരു ബിസിനസ്സ് ബുദ്ധിജീവിയുടെ തലയിൽ ഉദിച്ച ആശയം നമ്മൾ മലയാളികൾ തൊണ്ട തൊടാതെ വിഴുങ്ങി.ശ്രീ PC ജോർജ്ജ് പറഞപോലെ 20 വർഷം മുൻ ബ് തൃശ്ശൂർ പട്ടണത്തിൽ പൊട്ടിയ സ്വർണ്ണം വിളക്കാനിരുന്ന സ്വാമിയ്ക്ക് ഇന്ന് സ്വന്തമായി വിമാനങ്ങൾ വരെ ആയി കഴിഞ്ഞ 20 വർഷത്തിനുള്ളിൽ 140 വരെ ഷോറൂമുകൾ തുറന്ന ജ്വല്ലറി ഗ്രൂപ്പും ഉണ്ടായി. ഈ അക്ഷയ തൃദീയ ദിനത്തിന് സൗഭാഗ്യത്തിനായി അലയുന്ന പ്രിയപെട്ടവരേ ,നാളെ ഒരു പക്ഷെ അക്ഷയ വസ്ത്രോത്സവും, അക്ഷയ വാഹനോത്സവവും, അക്ഷയ കോഴിമുട്ടോൽ സവവും കച്ചവടക്കാർ പ്രഖ്യാപിച്ചേ യ്ക്കാം. നമ്മുക്ക് പണിയെടുക്കുവാനുള്ള ആരോഗ്യവും, ആയുസ്സും ഉണ്ടെങ്കിൽ തീർച്ചയായും സൗഭാഗ്യം തനിയെ വന്നുകൊള്ളും. നിങ്ങൾ ഈ ദിനത്തിൽ ഒരു യാത്ര പോവുക, ഒരു അനാഥാലയത്തിലോ, വൃദ്ധസദനത്തിലോ പോയി അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്ത് ,അവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ച് മടങ്ങി വരുക, അവർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിയ്ക്കുബോൾ കിട്ടുന്ന ,സുഖവും, സൗഭാഗ്യവും ഈ തട്ടിപ്പു അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങിയാൽ കിട്ടുമോ??ചിന്തിയ്ക്കുക അന്ധ വിശ്വാസങ്ങളിൽ നിന്നും മോചിതരാവുക.
(എന്റെ FB Wall-ല്‍ നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ കുറിപ്പ്)
ലേഖകന്‍ : ശ്രീനാഥ് ഒജി
തീയതി: 2-മെയ്-2017
ശ്രീനാഥ് ഒജി:
You are always alone, will be alone. Everything else is a lie.
(This is a general statement applicable to everyone)
[A problem person identified. Some solution should be suggested. Different people will try and take different approaches. Here is an example.]
Solution 1 : സൌഹൃദം, മനുഷ്യത്വപരമായ സമീപനം, കൌണ്‍സിലിങ്
അനില്‍ കാടൂരാന്‍:
എന്താണു മൊയലാളി രാവിലെ ഒരു സങ്കടപ്പാട്ട്....
ശ്രീനാഥ് ഒജി:
ആകെ കൊയപ്പം....മൂഡോഫ് പ്രശ്നം....
അനില്‍ കാടൂരാന്‍:
ഇതും മാറും..... ഇങ്ങനെ ഒരെണ്ണം പ്രിന്റ് എടുത്തു ഓഫീസിൽ ഒട്ടിച്ചു വെക്കൂ... വലിയ വിഷമം വന്നാലും സന്തോഷം വന്നാലും ഇതു വായിക്കണം... യേത്...
Virendra S Battu:
True!! Having spent blessed 59 years on this planet, I have arrived at a conclusion - all of the relations around me where there because I had a debt to repay (karma from previous birth). Now that I am all alone, my past life is almost like a dream with me taking care of everyone around! Yes, a LONE traveler is the WORD!!
Solution 2 : സൌഹൃതം, തത്വചിന്ത
വിനോദ് വര്‍മ്മ:
ഏകം താന്‍ പലതായ് പിരിഞ്ഞു പലമട്ടാടുന്നതിങ്ങാകയാ-
ലേകന്‍ വാഴ്വിതിലേവരും ശകലവും ശങ്കിക്കവയ്യിന്നതില്‍
ശോകം വേണ്ടതുകൊണ്ടു പക്ഷെയൊരുനാളും മാറുകില്ലൊന്നുമേ-
യാകും പോലെ ചിരിച്ചു വാഴ്ക ദിനവും വേറെന്തു സാദ്ധ്യം സഖേ
മെയ്യൊന്നെന്നു പറഞ്ഞ നാളുമകലെപ്പോയിന്നു പാര്‍ത്തീടുകില്‍
മെയ് രണ്ടായിനി മൂന്നു നാലുമതുപോല്‍ വന്നെത്തുമത്രേ മനം
നെയ്യും സ്വപ്നസുമങ്ങളൊക്കെ വിരിയും മായും ജഗത്തൊക്കെയും
പൊയ്യാണത്രെയതൊക്കെയുള്ളിലറിവോനാണത്രെ സത്യം സദാ
- വിനോദ് വര്‍മ്മ
ശ്രീനാഥ് ഒജി:
പാകം വന്ന മനസ്സു പലതും പാടുന്നുവെന്നാകിലും
പടാണിങ്ങിഹ പടനിലം, തലയറ്റൊരെന്‍ സൌഹൃദം
പാടും ദാഹമിടയ്ക്കിടെ പാടുവാന്‍ പാടില്ലയെന്നായിടാ-
പാടില്ലൊട്ടുമവന്റെ നിലയും എന്റേയുമൊന്നാകുവാന്‍...!
- ശ്രീനാഥ് ഒജി
(നാലാം വരിയിലെ പാടില്ലയെക്കുറിച്ച്. പാടില്ല = പ്രയാസമില്ല, അരുത് എന്നിങ്ങനെ രണ്ടര്‍ത്ഥം)
Swami Ramjee:
In a way it explains advita theory.
Veneet Kumar:
Alone and lonely are not the same thing. Also, you could be alone, but you are connected with everything in the universe.
Sreenadh OG:
It is lovely to see a post from my dearest friend Veneet Kumar ji after many days. Hugs to you man! You are my hero in many things! You are right. Solitude is good, may be being alone is not that good, and loneliness is bad for sure.
Note: I am wonder-stuck with your FB profile. I could see only two friends in your FB profile - only me and Shankar Hegde ji! I am truly praised man! Love to you....
Solution 3 : സൌഹൃദം, കള്ള്, പ്രശ്നം താല്‍ക്കാലികമായി മറന്ന് പ്രശ്നത്തെ ലഘൂകരിക്കല്‍
മഹേഷ് കെവി:
ഒന്നു തൊട്ടിൽപ്പാലം പോയാലോ?
ശ്രീനാഥ് ഒജി:
ആവാം. ഒന്നുരണ്ടു കുപ്പി കള്ളടിച്ചാല്‍ മാറാവുന്നതേയുള്ളു....
വികെ സന്തോഷ് പണിക്കര്‍:
ചിന്തിച്ചൂ കോഴി-മദ്യം ജലമിതുസുലഭം
മുന്നിൽവന്നെത്തിനിൽക്കേ
എന്താണെന്തുചെയ്യേണമിനി....
നിഗമനം
സമാശ്വാസത്തിനായി പരിഗണിക്കപ്പെടുന്ന ഇത്തരം വിവിധ മാര്‍ഗ്ഗങ്ങള്‍ ഓരോന്നും ശരിതന്നെയാണ്, പ്രശ്നപരിഹാരത്തിന് സഹായകമാകയാല്‍, ഇവയൊന്നും തെറ്റല്ല തന്നെ. തങ്ങളുടെ മുഴുവന്‍ ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി ജനങ്ങള്‍ കണ്ടെത്തിയ മാര്‍ഗങ്ങളാണ് ഇവ. മൂന്നിലും പൊതുവായി കാണുന്നത് സൌഹൃദമാണ്. അന്യന്റെ പ്രശ്നം തന്റെ പ്രശ്നമായി കണ്ട് സൌഹൃദത്തോടെ പ്രതികരിക്കാനുള്ള സന്മനസ്സ് തന്നെയാണ് എല്ലാ മുറിവുകള്‍ക്കും ഉള്ള ശരിയായ മരുന്ന്. മനുഷ്യന്‍ സമൂഹജീവിയാകയാല്‍ ഒറ്റപ്പെടലുകള്‍ കാരണം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് സൌഹൃദത്തോളം പറ്റിയ മരുന്ന് വേറെയില്ല. സൌഹൃദം അവനെ വീണ്ടും കൂട്ടായ്മയുടെ ഭാഗമാക്കുന്നു, ഒറ്റപ്പെട്ടവന്‍ അല്ലാതാക്കുന്നു. പ്രശ്നം പരിഹരിക്കപ്പെടുന്നു.
ലേഖകന്‍ - അനില്‍ വെളിച്ചപ്പാട്

"അക്ഷയതൃതീയ' ദിവസം നമുക്കും കുറെ സ്വര്‍ണ്ണവും രത്നങ്ങളും വാങ്ങിക്കൂടെ അച്ഛാ? പത്രത്തിലും റ്റീവിയിലെ മിക്ക ചാനലുകളിലും പരസ്യം കാണുന്നുണ്ടല്ലോ, അന്നേ ദിവസം നമ്മള്‍ അതൊക്കെ വാങ്ങിയാല്‍ നമുക്ക് അടുത്ത അക്ഷയതൃതീയ വരെ സകല ഐശ്വര്യവും ഇങ്ങനെ ഒഴുകി എത്തില്ലേ അച്ഛാ? നമ്മുടെ കടങ്ങളൊക്കെ പിന്നെ പെട്ടെന്ന്‍ തീര്‍ത്തുകൂടെ?" എന്‍റെ മകളുടെ സംശയം തീര്‍ത്തുകൊടുക്കാതെ തരമില്ലല്ലോ...
"മോളെ, മോള്‍ക്ക് ഈ അക്ഷയതൃതീയ എന്താണെന്ന് അറിയാമോ?" ഇല്ലെന്ന് അവള്‍ നിഷ്ക്കളങ്കമായി മറുപടി നല്‍കി.
"കൃതായുഗവും ത്രേതായുഗവും ദ്വാപരയുഗവും പിന്നെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കലിയുഗവും ചേര്‍ന്നുള്ള ചതുര്‍യുഗങ്ങള്‍ ആരംഭിച്ചത് രാശിചക്രത്തിലെ ആദ്യ മാസമായ മേടത്തിലെ ശുക്ലപക്ഷത്തിലെ പ്രഥമ തിഥിയില്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ചില സ്വര്‍ണ്ണക്കടക്കാര്‍ ഈ യുഗങ്ങള്‍ ആരംഭിച്ചതും തൃതീയ തിഥിയില്‍ ആയിരുന്നു എന്നാക്കിയിട്ടുണ്ട്"
"തൃതീയ തിഥിയില്‍ പിന്നെയുമുണ്ട് വിശേഷങ്ങള്‍. ധര്‍മ്മപുത്രര്‍ക്ക് സൂര്യഭഗവാന്‍ 'അക്ഷയപാത്രം' നല്കിയതും ശ്രീ പരശുരാമന്‍റെ ജനനവും കുചേലന് ശ്രീകൃഷ്ണന്‍ ദര്‍ശനം നല്കിയതും വേദവ്യസന്‍റെ ജനനവും ഈ തൃതീയ തിഥിയില്‍ ആയിരുന്നത്രേ"
"അച്ഛാ, പരശുരാമന്‍ ജനിച്ചപ്പോഴും കുചേലന് ശ്രീകൃഷ്ണന്‍ ദര്‍ശനം നല്‍കിയപ്പോഴും സൂര്യഭഗവാന്‍ അക്ഷയപാത്രം സമ്മാനിച്ചപ്പോഴും വേദവ്യാസന്‍ ജനിച്ചപ്പോഴും സ്വര്‍ണ്ണക്കടകളില്‍ നിന്നും സ്വര്‍ണ്ണമോ രത്നമോ വാങ്ങിയാല്‍ ഭാഗ്യം ലഭിക്കുമെന്ന് പറഞ്ഞിരുന്നോ അച്ഛാ?"
"മോളെ, നമ്മുടെ വീട്ടില്‍ എത്ര പുരാണ പുസ്തകങ്ങളുണ്ട്? വേദങ്ങളും ഉപനിഷത്തുകളും ഗരുഡപുരാണവും ഭഗവത് ഗീതയും ശ്രീ ശാരദാതിലകവും പിന്നെ കുറെയേറെ ജ്യോതിഷ പുസ്തകങ്ങളും തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളും ഇല്ലേ? ഇവയിലൊന്നും അച്ഛന്‍ അങ്ങനെയൊരു 'ഭാഗ്യം വരുന്ന' കാര്യം വായിച്ചതായി ഓര്‍ക്കുന്നില്ലല്ലോ. ഇനി അച്ഛന്‍റെ ഓര്‍മ്മപ്പിശകാണോ എന്നുമറിയില്ല മോളെ"
"അക്ഷയതൃതീയ ദിവസം പണം കൊടുത്ത് ഒന്നും വാങ്ങാന്‍ പാടില്ലേ അച്ഛാ?" മകളുടെ സംശയം കൂടിക്കൂടി വരികയാണ്.
"മോളെ, അക്ഷയതൃതീയ ദിവസം സ്വര്‍ണ്ണവും രത്നങ്ങളും വാങ്ങുന്നത് ഭാഗ്യമാണോ എന്ന്‍ നമുക്ക് അച്ഛന്‍റെ ഗുരുനാഥനോട് ഒന്ന് ചോദിച്ചാലോ...? അദ്ദേഹം ജനിച്ചപ്പോഴും ഇങ്ങനെയുള്ള വിചിത്രമായ ആചാരങ്ങള്‍ ഉണ്ടായിരുന്നോ എന്നറിയാമല്ലോ...!!"
അങ്ങനെ എന്‍റെ ഗുരുനാഥനെ ഫോണില്‍ ഒന്ന്‍ ബന്ധപ്പെട്ടു. രോഗശയ്യയില്‍ കിടക്കുകയാണെങ്കിലും കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അദ്ദേഹം എന്‍റെ ചോദ്യത്തിന് മറുപടി നല്‍കി: "ഇതൊക്കെ സ്വര്‍ണ്ണക്കടക്കാരുടെ ശുദ്ധ തട്ടിപ്പല്ലേ? അന്ന് ദാനം കൊടുക്കണമെന്നാണ് ഞങ്ങളെയൊക്കെ പഠിപ്പിച്ചിരിക്കുന്നത്. ഈ രത്നവ്യാപാരികളും സ്വര്‍ണ്ണവ്യാപാരികളും അന്ന് അവരുടെ കയ്യിലുള്ള ഈ 'അമൂല്യ വസ്തുക്കള്‍' കൈമാറുന്നതുകൊണ്ട് അവര്‍ക്ക് ദോഷമൊന്നും സംഭവിക്കുകയില്ലേ? ഇത്ര പഠിപ്പും പത്രാസ്സുമൊക്കെ ഉണ്ടായിട്ടും നമ്മള്‍ വീണ്ടും വീണ്ടും മണ്ടത്തരത്തില്‍ വീണുകൊണ്ടേയിരിക്കുന്നു...." അദ്ദേഹം പറഞ്ഞുനിര്‍ത്തി.
"അച്ഛനേക്കാള്‍ വിവരവും ലോകപരിചയവുമുള്ള തിരുമേനി പറഞ്ഞതും മോള്‍ കേട്ടില്ലേ? ഇനിയും എന്തെങ്കിലും സംശയമുണ്ടോ?" ഞാന്‍ മകളോട് ചോദിച്ചു.
"അച്ഛാ, അക്ഷയതൃതീയ ദിവസം നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യേണ്ടത്?"
"രാവിലെ ശുദ്ധമായി നിലവിളക്ക് കൊളുത്തി ഗണപതിയേയും മഹാലക്ഷ്മിയേയും മറ്റ് ഇഷ്ടദേവതകളേയും പ്രാര്‍ത്ഥിക്കണം. ഇഷ്ടമന്ത്രങ്ങള്‍ നമ്മുടെ വെബ്സൈറ്റിലും (http://www.utharaastrology.com/pages/manthram.html) ലഭ്യമാണല്ലോ... എന്നിട്ട് നമ്മുടെ കുടുംബത്തെ പട്ടിണിയില്ലാതെ കഴിയാനുള്ള പണത്തിന്‍റെ ബാക്കിയുണ്ടെങ്കില്‍ അതില്‍ നിന്നും കുറെ തുകയെടുത്ത് അനാഥാലയത്തിലോ അല്ലെങ്കില്‍ ശബരിമല വനത്തില്‍ കഴിക്കാന്‍ അരിയാഹാരമില്ലാതെ കഴിയുന്ന നിര്‍ദ്ധനരായ ജനങ്ങള്‍ക്കോ കഴിയുന്ന സഹായം സകുടുംബമായി ചെന്ന് ചെയ്തുകൊടുക്കണം"
"അപ്പോള്‍ ഇങ്ങനെ ചെയ്യുന്ന ദാനമാണോ അതോ കാശുകൊടുത്ത് കടകളില്‍ നിന്ന് രത്നവും സ്വര്‍ണ്ണവും വാങ്ങുന്നതാണോ അച്ഛാ 'അക്ഷയ'മായ കര്‍മ്മം?" മകളുടെ സംശയം സ്വാഭാവികം മാത്രം.
"മോളേ, കടകളില്‍ നിന്നും അക്ഷയ തൃതീയ ദിവസം പണം കൊടുത്ത് വാങ്ങുന്ന രത്നവും സ്വര്‍ണ്ണവും കുറച്ചുനാള്‍ കഴിഞ്ഞ് അവിടെത്തന്നെ ഒന്ന് കൊണ്ടുപോയി കൊടുത്തുനോക്കൂ. അപ്പോള്‍ അറിയാം, അവരുടെ നാവില്‍നിന്നും വരുന്ന അക്ഷയതൃതീയയും, പാനപാത്രവും."
"അച്ഛാ, എല്ലാര്‍ക്കും വജ്രം ധരിക്കാമെന്നും എല്ലാ വീട്ടിലും വജ്രം വെക്കാമെന്നും പരസ്യം കാണുന്നുണ്ടല്ലോ. നമുക്കും കുറെ വാങ്ങിക്കൂടെ അച്ഛാ?" മകളുടെ സംശയം വജ്രത്തിലേക്ക് തിരിഞ്ഞെന്ന് തോന്നുന്നു.
"മോളെ, ഗ്രഹനിലയില്‍ ശുക്രന്‍റെ സ്ഥിതി അനുകൂലമാണോ എന്ന് നോക്കാതെയും ശുക്രന്‍റെ പ്രതികൂല ഗ്രഹത്തിന്‍റെ ദശ നടക്കുന്ന സമയത്തും നമ്മള്‍ വജ്രം ധരിക്കരുത്. ഇങ്ങനെ പരസ്യം നല്‍കുന്ന കടകളില്‍ നിന്നും 'കസ്റ്റമര്‍ക്ക് ജ്യോതിഷപരമായി വജ്രം ധരിക്കാന്‍ കഴിയില്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇത് തിരിച്ചുനല്‍കുമ്പോള്‍ യാതൊരു കുറവും വരാതെ തന്ന പണം തിരിച്ചുനല്‍കുന്നതാണ്' എന്നൊക്കെ ഒരു ഉറപ്പ് ഈ കടക്കാര്‍ നല്‍കിയാല്‍ പിന്നെ സംശയിക്കാതെ അവിടെ നിന്നും വജ്രമോ മറ്റ് രത്നങ്ങളോ വാങ്ങാമല്ലോ"
"അച്ഛാ, എല്ലാ രത്നക്കടക്കാരും സര്‍ട്ടിഫിക്കറ്റ് നല്‍കുമോ? അവര്‍ അത് എങ്ങനെയാണ് ടെസ്റ്റ് ചെയ്യുന്നത്?
"മോളെ, ഇപ്പോള്‍ കണ്ടുവരുന്ന ഒരു രീതി, രത്നം വില്‍ക്കുന്ന കടക്കാര്‍ ആ രത്നങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും ഒരു സ്വകാര്യ ജെം ടെസ്റ്റിംഗ് ലബോറട്ടറിയില്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ അവരുടെ കടയുടെ പേരിലുള്ള ഒരു സര്‍ട്ടിഫിക്കറ്റോ നല്‍കുക എന്നതാണ്. ഇതൊന്നും ആധികാരികമാണ് എന്നൊന്നും പറയാന്‍ കഴിയുകയില്ല"
"നമ്മുടെ സംസ്ഥാനത്ത് ജിയോളജി വകുപ്പിന് കീഴിലുള്ള 'ജെം ടെസ്റ്റിംഗ് ലബോറട്ടറി' എന്നൊരു സ്ഥാപനം തിരുവനന്തപുരത്ത് കേശവദാസപുരം എന്ന സ്ഥലത്തുണ്ട്. അവിടുത്തെ ഫോണ്‍ നമ്പര്‍ ഇതാണ് : 0471-244 7429. ഒരു രത്നവ്യാപാരി 'മരതകം' എന്ന രത്നം ഈ സര്‍ക്കാര്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ അത് മരതകമല്ല, മറിച്ച് മരതകത്തിന്‍റെ ഒരു ഉപരത്നമായ 'ഒനിക്സ്' ആയിരുന്നുവെന്നും അങ്ങനെ രത്നവ്യാപാരിയും സര്‍ക്കാര്‍ ലാബിന്‍റെ ഉദ്യോഗസ്ഥനുമായി വഴക്കുണ്ടായെന്നും പറഞ്ഞുകേട്ടിട്ടില്ലേ?"
"ഈ ലാബില്‍ രത്നങ്ങള്‍ പരിശോധിക്കണമെങ്കില്‍ സ്വര്‍ണ്ണാഭരണത്തില്‍ നിന്നും ഇളക്കി നല്‍കണം. അതായത്, സ്വകാര്യ ലാബിന്‍റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വ്യാപാരികള്‍ അത് ആഭരണത്തിലാക്കി നല്‍കുന്നതിനാല്‍ പിന്നെ ഇത് വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ലാബില്‍ പരിശോധിക്കാനുള്ള സാഹചര്യത്തെ അവര്‍ മന:പൂര്‍വ്വം ഇല്ലാതാക്കുന്നുവെന്നും പറയാം"
"അപ്പോള്‍ അച്ഛാ, നമ്മള്‍ വാങ്ങുന്ന രത്നങ്ങള്‍ക്ക് സര്‍ക്കാര്‍ ലാബിലെ സര്‍ട്ടിഫിക്കറ്റും അത് ധരിക്കാന്‍ സാധിക്കാതെ വന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ പണവും തിരികെ നല്‍കാന്‍ തയ്യാറുമുള്ള കടകളില്‍ നിന്നും മാത്രമേ ഇതൊക്കെ വാങ്ങാവൂ അല്ലേ?"
"തീര്‍ന്നില്ല മോളെ, ഇങ്ങനെ രത്നമോ ആഭരണങ്ങളോ വാങ്ങിയാല്‍ സര്‍ക്കാരിന് നികുതി നല്‍കുന്ന ഒറിജിനല്‍ ബില്ലും (ആ ബില്ലില്‍ കടയുടെ പേരും അഡ്രസ്സും ഫോണ്‍നമ്പരും നികുതി കൊടുക്കുന്ന ഒരു നമ്പരും, പിന്നെ നമ്മുടെ പേരും അവര്‍ അച്ചടിച്ചോ എഴുതിയോ തരും) ചോദിച്ചുവാങ്ങണം. എന്നാലല്ലേ, ഈ രത്നങ്ങളോ സ്വര്‍ണ്ണമോ തിരിച്ചു കൊടുക്കാനോ അല്ലെങ്കില്‍ ഉപഭോക്തൃ-തര്‍ക്ക പരിഹാര കോടതിയില്‍ പോകാനോ പറ്റുകയുള്ളൂ?"
"അപ്പോള്‍ നമ്മള്‍ ഈ അക്ഷയതൃതീയ ദിവസം എന്തെങ്കിലും ദാനം ചെയ്യുമോ അച്ഛാ?"
"നമ്മുടെ അടുത്തല്ലേ ഓച്ചിറ ക്ഷേത്രം? അവിടെ നൂറുകണക്കിന് നിരാലംബരായ ജനങ്ങളില്ലേ? പത്തനാപുരത്തും കൊട്ടാരക്കരയിലും അനാഥമന്ദിരങ്ങളില്ലേ? ശബരിമല വനത്തില്‍ ഭക്ഷണമില്ലാതെ അരുവിയിലെ വെള്ളം കോരിക്കുടിച്ച് ജീവിക്കുന്ന കുറെ മനുഷ്യരില്ലേ? ഇവരില്‍ ആര്‍ക്കെങ്കിലും ഒരു ചാക്ക് അരിയും കുറെ ഭക്ഷ്യധാന്യങ്ങളും വാങ്ങി നല്‍കുമ്പോള്‍ നമുക്ക് ഈശ്വരന്‍ എന്തായിരിക്കും നല്‍കുന്നത്?
"അക്ഷയമാകുന്ന അനുഗ്രഹങ്ങള്‍ ആയിരിക്കും അച്ഛാ.."
"ഇനി മോള്‍ പറയൂ... അക്ഷയതൃതീയ ദിവസം കയ്യിലെ പണം നല്‍കി രത്നവും സ്വര്‍ണ്ണവും വാങ്ങി, കോടികള്‍ കൊയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാക്കി നല്‍കണോ അതോ, കയ്യിലെ പണത്തിന്‍റെ ഒരംശമെടുത്ത് പാവങ്ങള്‍ക്ക് ഒരു നേരത്തേ ഭക്ഷണമോ ഉടുക്കാന്‍ വസ്ത്രമോ നല്‍കി നമ്മുടെ സകല പാപങ്ങളും നീക്കി നമുക്കും നമ്മുടെ അടുത്ത തലമുറകള്‍ക്കും പുണ്യം വാങ്ങണമോ? മോള്‍ തന്നെ പറയൂ...."
"വേണ്ടച്ഛാ. അക്ഷയതൃതീയ എന്നാല്‍ അക്ഷയമായി നമുക്ക് ലഭിക്കുന്ന പുണ്യം മാത്രം മതിയച്ഛാ. നമ്മള്‍ എന്തിനാണ് ആഡംബരങ്ങളുടെ പുറകേ പോകുന്നത്? അക്ഷയമാകുന്ന പുണ്യം ലഭിക്കാന്‍ നമുക്കൊരു അവസരം ലഭിക്കുമ്പോള്‍ വേറെയൊന്നും നമുക്ക് വേണ്ട. ദാനധര്‍മ്മം സകല പാപങ്ങളെയും കഴുകിക്കളയുമല്ലോ? ഉള്ളതില്‍ ഒരു പങ്ക് ഈ അക്ഷയതൃതീയ ദിനത്തില്‍ ഏതെങ്കിലും അനാഥമന്ദിരത്തില്‍ നല്‍കാമച്ഛാ...." മകളുടെ സന്തോഷത്തില്‍ ഞാനും പങ്കുചേര്‍ന്നു.
"ഏപ്രിൽ 1നു വിഡ്ഢികൾ ആവാൻ പറ്റാത്തവർക്ക് ഒരു സുവർണാവസരം കൂടി വരുന്നു. അത് ഏപ്രിൽ 21നു 'അക്ഷയതൃതീയ'. (അന്ന് സ്വര്‍ണ്ണമോ രത്നമോ വാങ്ങി) വിഡ്ഢികൾ ആവുന്ന കാര്യത്തിൽ നമ്മൾ മലയാളികൾ എന്നും ഒരു പണത്തൂക്കം മുന്നിൽ" എന്ന് ശ്രീ സി.പി. രാജേഷ് (ജ്യോതിഷ കേസരി) തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ച വരികളോര്‍ത്ത് അറിയാതെ ചിരിച്ചും, അക്ഷയമാകുന്ന പുണ്യം നേടാനുള്ള ഒരു മഹത്-ദിവസത്തെ സ്വര്‍ണ്ണ-രത്ന വ്യാപാരികള്‍ വിറ്റ് കാശാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടും ഞാനിരുന്നു.