ജ്യോതിഷത്തിന്റെ യുക്തി - പുസ്തകനിരൂപണം
- Details
- Created: Wednesday, 05 April 2017 09:49
- Last Updated: Wednesday, 05 April 2017 09:49
- Hits: 7706
(അഗസ്റ്റിന് ജോസഫ് എഴുതിയ ജ്യോതിഷത്തിന്റെ യുക്തി എന്ന പുസ്തകത്തെക്കുറിച്ച് കേരളജ്യോതിഷം ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയാണ് ഈ ലേഖനത്തിന് ആധാരം.)

ഹൃഷികേശ് ഈശ്വരന്:
ജ്യോതിഷപഠനത്തിൽ തല്പരനായ ഒരാൾ എന്ന നിലയിലാണ് ജ്യോതിഷത്തിന്റെ യുക്തി എന്ന പുസ്തകം കണ്ടപ്പോൾ എടുത്തത്. ജ്യോതിഷത്തെ ഒരു ശാസ്ത്രശാഖയായി അംഗീകരിക്കുവാനുള്ള വൈമനസ്യം സമൂഹത്തിൽ പ്രകടമാണ്. എന്നാൽ തങ്ങളുടെ ജീവിതാനുഭവ നിരീക്ഷണങ്ങളിൽനിന്ന് ജ്യോതിഷത്തെ പാടേ നിരാകരിക്കാനും പലർക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ പുസ്തകത്തിന്റെ പ്രസക്തി. തൃക്കാക്കര ഭാരത്മാതാ കോളജിൽ മലയാളം പ്രൊഫസറായിരുന്ന ഡോ. കെ അഗസ്റ്റിൻ ജോസഫ് തന്റെ അഗസ്ത്യനാഡീ വായിച്ചുകേട്ടശേഷം അതിൽ പലതും ശരിയാണെന്നു കണ്ടാണ് ഈ ശാസ്ത്രശാഖയെ ഗവേഷണബുദ്ധ്യാ പഠിക്കുവാൻ തുടങ്ങിയത്. തുടർന്ന് നൂറിലധികം ആളുകളുടെ നാഡികൾ വായിച്ചുകേട്ടശേഷം അതിന്റെ ഫലപ്രവചനങ്ങളെ വിലയിരുത്തി.
പതിനാറ് അധ്യായങ്ങളിലായി ഈ പു്സ്തകത്തിൽ നാഡികൾ, നാഡിജ്യോതിഷശാഖ, തൽക്കുറി, ഗ്രഹനില, നക്ഷത്രജാതകഫലഗണന, നിത്യനിദാനജ്യോതിഷം, മുഹൂർത്താദികൾ, ചൊവ്വാദോഷം പോലുള്ള യോഗങ്ങൾ എന്നിവയൊക്കെ ചർച്ച ചെയ്യുന്നു. ജ്യോതിഷത്തിന്റെയുക്തി എന്ന ഈ പുസ്തകം ഈ ഫലഭാഗ പഠനങ്ങളിൽ മൗലികമായ ചില നിരീക്ഷണങ്ങൾ നിരത്തുന്നുണ്ട്.
ജ്യോതിഷത്തെ അന്ധമായി എതിർക്കുന്നവർക്കും യുക്തിവാദികൾക്കും അവരുടെ സ്ഥിരം വിമർശനങ്ങൾക്ക് യുക്തമായ മറുപടി ഈ പുസ്തകത്തിൽ അക്കമിട്ടുതന്നെ നൽകുന്നുണ്ട്. എന്നാൽ ഇന്നത്തെ ജ്യോതിഷപ്രവചനകാരന്മാർ ശ്രദ്ധിക്കേണ്ടതും പഠി്ക്കേണ്ടതുമായ പലതും അദ്ദേഹം നിഷ്കർഷയോടെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ജ്യോതിഷപഠിതാക്കൾക്കും വിമർശകർക്കും ചിന്തോദ്ദീപകമായൊരു വായനാനുഭവമാകും ഈ പുസ്തകം എന്ന് ഉറപ്പ്
ശ്രീനാഥ് ഒജി:
അഗസ്റ്റിൻ ജോസഫ് ജി എഴുതിയ വളരെ നല്ലൊരു പുസ്തകമാണ് ഇത്. ഇത്തരത്തിലുള്ള മറ്റു പുസ്തകങ്ങള്‍ ലഭ്യമല്ല എന്നുതന്നെ പറയാം. ഈ പുസ്തകം വായിച്ച് വളരെ ഇഷ്ടപ്പെട്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു. ഇത് പുതിയ പതിപ്പായിരിക്കണം. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ജ്യോതിഷജിജ്ഞാസുക്കള്ക്ക് നല്ല പുസ്തകം എന്ന ഉറപ്പോടെ തീര്‍ച്ചയായും വാങ്ങി വായിക്കാവുന്ന പുസ്തകമാണ് ഇത്.
You are not authorised to post comments.