നക്ഷത്രങ്ങളുടെ ദേവ-മാനുഷ-രാക്ഷസഭേദം

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(ഇതേക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം തയ്യാറാക്കിയത്.)

ദമരം മദ്ദമദ്ദാദി രുരുര്‍ മുമുദരോദരം
ദരാരാമം മുദാരോര മുമുദേത്യക്ഷരക്രമാത്. 

ഇതെന്താണെന്നു മനസ്സിലായോ?

ദേവാസുരഭേദം അറിയാനുള്ള പദ്യം. ദ=ദേവഗണം. മ=മനുഷ്യഗണം. ര=രാക്ഷസഗണം. അശ്വന്യാദിയായി ദേവ-മാനുഷ-രാക്ഷസ ഗണഭേദം അറിയാനുള്ള ശ്ലോകം. (കാണിപ്പയ്യൂര്‍ രാജഗോപാലന്‍ ജോത്സ്യര്‍ ചൊല്ലിക്കേട്ടത്)

ഇത്തരത്തില്‍ മറ്റൊരുശ്ലോകം Vishnu Namboodiri ji ഉണ്ടാക്കിയത് താഴെച്ചേര്‍ക്കുന്നു. (ഈ ശ്ലോകം വിഷ്ണുനമ്പൂതിരി സ്വയം ഉണ്ടാക്കിയതാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.)

അശ്വതി മുതലായുള്ള നാളുകൾക്കു യഥാക്രമം
ദേവ-മാനുഷ-രാക്ഷസ ഭേദം ചൊന്നിതു ബുദ്ധിമാൻ
ദമരാമദമാദാദാ രാരാമമ ദരോദരാ
ദരാരാമമദാരാരാ മമദേഎന്നിതോർത്തിടൂ

ദ കാരം ദേവനേയോർക്കാൻ, മ കാരം മാനുഷാർത്ഥമായ്
രാകാരം രാക്ഷസാർത്ഥത്തിൽ, ഗണം മൂന്നിന്നുമായ് വരും

ഇത്തരത്തില്‍ മറ്റൊരു ശ്ലോകം Ratheesh Edassery ji ഇവിടെ പറഞ്ഞത്, താഴെച്ചേര്‍ക്കുന്നു. (അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ഗുരു പനയ്ക്കോട് പുരുഷോത്തമൻ നായര്‍, തിരുവനന്തപുരം ഉപദേശിച്ചുകൊടുത്തതാണത്രേ ഇത്.)

താമര മീതേ മധു തരരാമ, മധുരം താരാതേരൂർ മമതേ
രുരുമ മതേചഗണഭേദാനി, താധാദേവാ:ശേഷൈ: ശേഷൗ

ഇവിടെ തയും ധയും ദേവഗണത്തെയും, മ മനുഷ്യഗണത്തെയും ര രാക്ഷസഗണത്തെയും സൂചിപ്പിക്കുന്നതാണ്. അവസാനത്തെ വരി മലയാളത്തില്‍ വേണമെങ്കില്‍ ഇങ്ങനെയാക്കാം

താമര മീതേ മധു തരരാമ, മധുരം താരാതേരൂർ മമതേ
രുരുമമതേന്നായ് ഗണഭേദങ്ങൾ, താധാദേവൻ മര മനുരക്ഷസ്സ്

ഇത്തരത്തില്‍ പല ശ്ലോകങ്ങള്‍ കാണുന്നുണ്ട്. ഇവയെല്ലാം സ്വന്തം രചനയാണോ, മറ്റാരെങ്കിലും പറഞ്ഞു കേട്ടതാണോ, അതോ ഏതെങ്കിലും ഗ്രന്ഥത്തിലേതാണോ എന്നൊന്നും പലപ്പോഴും വ്യക്തമല്ല. എന്തായാലും ശരി ഈ ദമരാദി ശ്ലോകങ്ങള്‍ നിങ്ങള്‍ക്കേവര്‍ക്കും ഇഷ്ടപ്പെടും എന്നു കരുതുന്നു.

പ്രാര്‍ത്ഥന:

ആദിയുണ്ടായതാശ്ചര്യം ദമരാദിഭേദമില്ലതി-
ന്നചിന്ത്യം അനുപമം നിത്യം നിതാന്തം പരമം പൊരുള്‍.......!
ആദിയില്ലാത്ത സത്യത്തിന്നാദിതേടുന്ന മാനവാ-
നിതാന്തസത്യനിശ്വാസം വിശ്വത്തിന്‍ പൊരുളാണത്...!

-          ശ്രീനാഥ് ഒജി

 

 

You are not authorised to post comments.

Comments powered by CComment