ഇന്നത്തെ ചിന്താവിഷയം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

1) അതെന്താ സൂര്യനമസ്കാരം ചെയ്യുമ്പോള്‍ മുന്നിലോട്ടും പിന്നിലോട്ടും മാത്രം വളയുന്നത്? ഇടത്തോട്ടും വലത്തോട്ടും വളയാത്തതെന്തേ?

2) അതെന്താ ഉപനിഷത്തുക്കളില്‍ അന്ധവിശ്വാസങ്ങളൊന്നും കാണാത്തത്?

3) ഈ മഹാഭാരതത്തില്‍ മാത്രമെന്താ ആഗ്നേയാസ്ത്രം, വായവ്യാസ്ത്രം, ബ്രഹ്മാസ്ത്രം തുടങ്ങിയ അഭൌമമായ ആയുധങ്ങളെക്കുറിച്ചും മറ്റും പറഞ്ഞിരിക്കുന്നത്. ഇലിയഡിലും ഒഡിസിയിലും എന്നുവേണ്ട പ്രാചീന വൈദേശിക ഇതിഹാസങ്ങളിലൊന്നും ഇത്തരം അഭൌമമായ ആയുധങ്ങളും ടെക്നോളജികളും അധികമൊന്നും പറയപ്പെട്ടു കാണുന്നില്ലല്ലോ - അതെന്തേ? ഭാരതചരിത്രം മഹാഭാരതം എന്ന ഗ്രന്ഥത്തിനു മുമ്പും പിമ്പും എന്നിങ്ങനെ രണ്ടായിപ്പോയിട്ടുണ്ടോ?

4) അതെന്തേ മുയലിനു കൊമ്പില്ലാത്തത്?

5) അതെന്തേ വരാഹമിഹിരന്റെ ശരിക്കുള്ള പേര് ആര്‍ക്കും അറിയാതെ പോയത്?

6) അതെന്തേ കൈക്കുളങ്ങര രാമവാര്യര്‍ കണ്ട മിതാക്ഷര എന്ന ബൃഹജ്ജാതകവ്യാഖ്യാനത്തെക്കുറിച്ചും സ്കന്ധഹോരയെക്കുറിച്ചും മറ്റാരും ഒരു വാക്കുപോലും മിണ്ടാതെ പോയത്?

7) അതെന്തേ വരാഹഹോരയുടെ ഗ്രന്ഥനാമം ആ പുസ്തകത്തിലെങ്ങും പറയപ്പെടാതെ പോയത്? (ആ ശ്ലോകം ആരോ ഡിലീറ്റിയതാവുമോ എന്തോ!)

എന്നിങ്ങനെയുള്ള ഗഹനമായ ചിന്താസമസ്യകളാണ് ഇന്ന് എന്‍റെ മനസ്സില്‍....!

ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഉണ്ണിക്കൃഷ്ണപ്പിഷാരോടി ജി എനിക്കു തന്നെ ഉപദേശം: നെല്ലിക്കയുടെ സീസണ്‍ കഴിഞ്ഞു, ഓര്‍മ്മവേണം!

ജീവനാഥന്‍ രചിച്ച പ്രശ്നഭൂഷണം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

ജാതകദര്‍പണം, ഭാവകുതൂഹലം, പരാശരിവാസന എന്നീ ഗ്രന്ഥങ്ങള്‍ രചിച്ച ജീവനാഥന്‍ രചിച്ച ഒരു ചെറിയ പ്രശ്നഗ്രന്ഥമാണ് പ്രശ്നഭൂഷണം. അതില്‍ നിന്നുള്ള മനോഹരമായ ഒരു ശ്ലോകം താഴെച്ചേര്‍ക്കുന്നു. പറഞ്ഞിരിക്കുന്ന കാര്യം പുതുമയുള്ളതൊന്നുമല്ല, നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതുതന്നെ.

ഭാവോ ഹി യഃ സ്വപതിനാ ശുഭഖേചരേണ
ദൃഷ്ടോ യുതോ ഭവതി വാ പരിവര്‍ദ്ധതേ(അ)സൌ
നഷ്ടേന്ദു-മംഗള-പതംഗ-പതംഗപുത്രൈഃ
നാശം പ്രയാതി കില മിശ്രഖഗൈര്‍ വിമിശ്രം

(പ്രശ്നഭൂഷണം)

ഭാവാധിപനോ ശുഭഗ്രഹങ്ങളോ നില്‍ക്കുകയോ (ഒറ്റക്കോ ഒന്നുചേര്‍ന്നോ) നോക്കുകയോ ചെയ്യുന്ന ഭാവം പുഷ്ടിപ്പെടും. ക്ഷീണചന്ദ്രന്‍-ചൊവ്വ-സൂര്യന്‍-ശനി എന്നീ (പാപ)ഗ്രഹങ്ങള്‍ (ഒറ്റക്കോ ഒന്നുചേര്‍ന്നോ) നില്‍ക്കുകയോ നോക്കുകയോ ചെയ്യുന്ന ഭാവം നശിക്കും. ശുഭാശുഭയോഗദൃഷ്ട്യാദികള്‍ മിശ്രമാണെങ്കില്‍ ഫലവും മിശ്രമായിരിക്കും.

തന്റെ കൃതിയെക്കുറിച്ച് ജീവനാഥന്‍ തന്നെ പറയുന്നത് കേള്‍ക്കാന്‍ ചിലര്‍ക്കെങ്കിലും താല്‍പര്യമുണ്ടായിരിക്കും.

കൃത്വാ ജാതകദര്‍പണം പ്രഥമതഃ ശ്രീ ജീവനാഥഃ കൃതി
രമ്യം ഭാവകുതൂഹലം ച പരതഃ പാരാശരീവാസനം
വിദ്വച്ച ക്രമതോ വിനോദകരണം ഛാത്രാനുകമ്പാവശാദ്
അന്ത്യേ പ്രശ്നവിഭൂഷണം മുനിമതം ജ്ഞാത്വാ പരം നിര്‍മമേ

(പ്രശ്നഭൂഷണം)

ജീവനാഥന്‍ എന്നു പേരുള്ള ഞാന്‍ മുനിമതങ്ങളറിഞ്ഞ്, നിര്‍മമ മാനസനായി, ആദ്യം ജാതകദര്‍പണവും, പിന്നീട് മനോഹരമായ ഭാവകൂതൂഹലവും, അതിനുശേഷം പാരാശരീവാസനം എന്ന ഗ്രന്ഥവും, ഏറ്റവും അവസാനമായി പ്രശ്നവിഭൂഷണം എന്ന ഈഗ്രന്ഥവും ശിഷ്യാനുകമ്പകാരണം വിദ്വാന്മാരായ ശിഷ്യന്മാരുടെ മനസ്സിനുസന്തോഷമുണ്ടാക്കുന്നതിനായി രചിച്ചു.

കാലവും കവിയും

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ഇക്കാലത്തിന് പറ്റിയ ഒരു പാട്ട് പണ്ടു തന്നെ വയലാര്‍ എഴുതിയിട്ടുണ്ട്.

പണ്ടൊരു നാളിൽ പട്ടണ നടുവിൽ

പാതിര നേരം സൂര്യനുദിച്ചു

പാതിര നേരം സൂര്യനുദിച്ചു

പട്ടാപ്പകലു മഹാന്മാരായി

ചുറ്റി നടന്നവർ കണ്ണു മിഴിച്ചു

ചുറ്റി നടന്നവർ കണ്ണു മിഴിച്ചു

സന്മാർഗ്ഗത്തിൻ കുലപതിമാരാം

തമ്പ്രാക്കന്മാർ ഞെട്ടി വിറച്ചു

തമ്പ്രാക്കന്മാർ ഞെട്ടി വിറച്ചു

അവരെത്തെരുവിലെ വേശ്യപ്പുരകൾ

ക്കരികിൽ കണ്ടൂ ജനങ്ങൾ ചിരിച്ചൂ

ക്കരികിൽ കണ്ടൂ ജനങ്ങൾ ചിരിച്ചൂ

കടലിൽ നിന്നു വലിച്ചു കയറ്റിയ

കള്ളപ്പൊന്നിൻ ചാക്കുകളോടെ

കള്ളപ്പൊന്നിൻ ചാക്കുകളോടെ

കവലയിലെത്തിയ കൊലകൊമ്പന്മാർ

കാറിലിരുന്നു വിയർത്തു കുളിച്ചു

കാറിലിരുന്നു വിയർത്തു കുളിച്ചു

രാഷ്ട്രീയക്കാർ ,കവികൾ,സാഹിത്യാ

ചാര്യന്മാർ നേതാക്കന്മാർ

ആചാര്യന്മാർ നേതാക്കന്മാർ

മദ്യ നിരോധന സംഘടനക്കാർ

വിപ്ലവകാരികളെന്നിവരൊക്കെ

വിപ്ലവകാരികളെന്നിവരൊക്കെ

പട്ടക്കടയുടെ മുറ്റത്തേയ്ക്ക്

കമഴ്ത്തിയൊഴുക്കിയ ലഹരിപ്പുഴയിൽ

കമഴ്ത്തിയൊഴുക്കിയ ലഹരിപ്പുഴയിൽ

കാവിയുടുത്തൊരു ഗീതാ യജ്ഞ

ക്കാരൻ പട്ടരു മുങ്ങി മരിച്ചൂ

(അവലംബം വയലാര്‍ കവിത)

ജ്യോതിഷത്തിന്റെ യുക്തി - പുസ്തകനിരൂപണം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

(അഗസ്റ്റിന്‍ ജോസഫ് എഴുതിയ ജ്യോതിഷത്തിന്റെ യുക്തി എന്ന പുസ്തകത്തെക്കുറിച്ച് കേരളജ്യോതിഷം ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയാണ് ഈ ലേഖനത്തിന് ആധാരം.)

ഹൃഷികേശ് ഈശ്വരന്‍:

ജ്യോതിഷപഠനത്തിൽ തല്പരനായ ഒരാൾ എന്ന നിലയിലാണ് ജ്യോതിഷത്തിന്റെ യുക്തി എന്ന പുസ്തകം കണ്ടപ്പോൾ എടുത്തത്. ജ്യോതിഷത്തെ ഒരു ശാസ്ത്രശാഖയായി അംഗീകരിക്കുവാനുള്ള വൈമനസ്യം സമൂഹത്തിൽ പ്രകടമാണ്. എന്നാൽ തങ്ങളുടെ ജീവിതാനുഭവ നിരീക്ഷണങ്ങളിൽനിന്ന് ജ്യോതിഷത്തെ പാടേ നിരാകരിക്കാനും പലർക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ പുസ്തകത്തിന്റെ പ്രസക്തി. തൃക്കാക്കര ഭാരത്മാതാ കോളജിൽ മലയാളം പ്രൊഫസറായിരുന്ന ഡോ. കെ അഗസ്റ്റിൻ ജോസഫ് തന്റെ അഗസ്ത്യനാഡീ വായിച്ചുകേട്ടശേഷം അതിൽ പലതും ശരിയാണെന്നു കണ്ടാണ് ഈ ശാസ്ത്രശാഖയെ ഗവേഷണബുദ്ധ്യാ പഠിക്കുവാൻ തുടങ്ങിയത്. തുടർന്ന് നൂറിലധികം ആളുകളുടെ നാഡികൾ വായിച്ചുകേട്ടശേഷം അതിന്റെ ഫലപ്രവചനങ്ങളെ വിലയിരുത്തി.

പതിനാറ് അധ്യായങ്ങളിലായി ഈ പു്സ്തകത്തിൽ നാഡികൾ, നാഡിജ്യോതിഷശാഖ, തൽക്കുറി, ഗ്രഹനില, നക്ഷത്രജാതകഫലഗണന, നിത്യനിദാനജ്യോതിഷം, മുഹൂർത്താദികൾ, ചൊവ്വാദോഷം പോലുള്ള യോഗങ്ങൾ എന്നിവയൊക്കെ ചർച്ച ചെയ്യുന്നു. ജ്യോതിഷത്തിന്റെയുക്തി എന്ന ഈ പുസ്തകം ഈ ഫലഭാഗ പഠനങ്ങളിൽ മൗലികമായ ചില നിരീക്ഷണങ്ങൾ നിരത്തുന്നുണ്ട്.

ജ്യോതിഷത്തെ അന്ധമായി എതിർക്കുന്നവർക്കും യുക്തിവാദികൾക്കും അവരുടെ സ്ഥിരം വിമർശനങ്ങൾക്ക് യുക്തമായ മറുപടി ഈ പുസ്തകത്തിൽ അക്കമിട്ടുതന്നെ നൽകുന്നുണ്ട്. എന്നാൽ ഇന്നത്തെ ജ്യോതിഷപ്രവചനകാരന്മാർ ശ്രദ്ധിക്കേണ്ടതും പഠി്ക്കേണ്ടതുമായ പലതും അദ്ദേഹം നിഷ്കർഷയോടെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ജ്യോതിഷപഠിതാക്കൾക്കും വിമർശകർക്കും ചിന്തോദ്ദീപകമായൊരു വായനാനുഭവമാകും ഈ പുസ്തകം എന്ന് ഉറപ്പ്

ശ്രീനാഥ് ഒജി:

അഗസ്റ്റിൻ ജോസഫ് ജി എഴുതിയ വളരെ നല്ലൊരു പുസ്തകമാണ് ഇത്. ഇത്തരത്തിലുള്ള മറ്റു പുസ്തകങ്ങള്‍ ലഭ്യമല്ല എന്നുതന്നെ പറയാം. ഈ പുസ്തകം വായിച്ച് വളരെ ഇഷ്ടപ്പെട്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു. ഇത് പുതിയ പതിപ്പായിരിക്കണം. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ജ്യോതിഷജിജ്ഞാസുക്കള്‍ക്ക് നല്ല പുസ്തകം എന്ന ഉറപ്പോടെ തീര്‍ച്ചയായും വാങ്ങി വായിക്കാവുന്ന പുസ്തകമാണ് ഇത്.

മന്ത്രജപം എങ്ങിനെ വേണം?

1 1 1 1 1 1 1 1 1 1 Rating 0.75 (2 Votes)

 ലേഖകന്‍ - കൃഷ്ണകുമാര്‍

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ട കൃഷ്ണകുമാര്‍ ജിയുടെ ഒരു ലേഖനവും അതിന്റെ തുടര്‍ചര്‍ച്ചയുമാണ് ഇവിടെ ക്രോഡീകരിക്കുന്നത്. കൃഷ്ണകുമാര്‍ ജിയുടെ ഫോട്ടോയും നല്‍കിയിട്ടുണ്ട്.)

സ്ഥിരമായി കേള്‍ക്കുന്ന ഒന്നാണ് ഞാൻ ശ്രീവിദ്യോപാസകനാണ്.. ഞാൻ ഇന്ന ഇന്ന ദീക്ഷയെടുത്ത ആളാണ്.. ഇന്ന പരമ്പരയിൽ ആണ് എന്നെല്ലാം.. പക്ഷേ ഈ രണ്ടു മൂന്നു ദിവസം ആയി സംസാരിച്ച നാലഞ്ചു സുഹൃത്തുക്കളു ചോദിച്ച സംശയം ആണ് ഇത്ര നാളായി ജപിക്കുന്നു ഒരു വ്യത്യാസവും തോന്നുന്നില്ല എന്നും. ചിന്തിച്ചിട്ടുണ്ടോ എന്താണ് ഇതിന്റെ കാരണം എന്ന്..

ശരി ഇതിന്റെ കാരണമായി എനിക്ക് തോന്നിയത് ചോദിച്ചുകൊള്ളട്ടെ..

എത്ര പേര് ന്യാസം, കവചം, ഛന്ദസ്സ് എന്നിവ നോക്കി മന്ത്രം ജപിക്കുന്നുണ്ട്.. എത്ര സാധകർ മാതൃകാ വര്ണ്ണങ്ങളെ കൊണ്ടുള്ള അനുലോമ വിലോകക്രമത്തോടു കൂടിയ ജപ ഗണന പഠിച്ചിട്ടുണ്ട്. മാലകളുടെ സിദ്ധസാധ്യം അതായത് മണികളുടെ എണ്ണം ഫലഭാഗത്തെ നീയന്ത്രിക്കുന്നതിന്റെ രീതിയെന്താണ്. ജപത്തിൽ വിരലിന്റെ നീയമങ്ങളുടെ ആവശ്യകതയെന്താണ്. ഉദാഹരണത്തിന് തള്ളവിരലു കൊണ്ട് മോക്ഷസാധ്യം ആണ്, നടുവിരലുകൊണ്ട് ധനപ്രാപ്തിയാണ്. ഇതെങ്ങിനെയാണ് സംഭവിക്കുന്നത്. ജപഭാഗം ആര്ക്കാണ് സാധകൻ സമര്പ്പിക്കുന്നത്. അക്ഷരങ്ങളിൽ സ്ത്രീ പുരുഷ നപുംസകാക്ഷരങ്ങളേതൊക്കെയാണ്. മന്ത്രം വളരെ മെല്ലെ ചൊല്ലുന്നത് വ്യാധിക്കും, വേഗത്തിൽ ചൊല്ലുന്നത് തപസ്സിന്റെ ക്ഷയത്തിനും കാരണമാകുമെന്ന് എത്ര സാധകര്ക്ക് മനസ്സിലാക്കിയിട്ടുണ്ട്. ജാതസൂതകം മൃതസൂതകവും നോക്കി മന്ത്രജപം ചെയ്യുന്നവരെത്രയുണ്ട്. മന്ത്രാര്ഥജ്ഞാനവും മുദ്രയും ഇല്ലാതെ കോടി ജപം ചെയ്താലും ഗുണമില്ലായെന്ന് എത്ര ഉപാസര്ക്ക് അറിയാം. എന്താണ് മന്ത്രങ്ങളുടെ യോജനയുടെ മാനദണ്ഡം. ഉദാഹരണത്തിന് ബാലാമന്ത്രം എടുത്താൽ ആ മന്ത്രത്തിന്റെ അക്ഷരം എങ്ങിനെയാണ് വന്നത്. എന്തുകൊണ്ടാണ് ആ അക്ഷരം. അതും ശരീരവുമായി എന്ത് ബന്ധമാണ് ഉള്ളത്. മന്ത്രത്തിന്റെ സുപ്താവസ്ഥയേയും ജാഗ്രദവസ്ഥയേയും അറിഞ്ഞ് ജപിക്കുന്നവരെത്രപേരുണ്ട്. ഏത് സമയത്താണ് മന്ത്രം ജപിക്കുന്നത്.. വാമനാസയിലാണോ ദക്ഷനാസയിലാണോ മന്ത്ര ജപം.. ഏതിൽ ജപിച്ചാലാണ് മന്ത്രസിദ്ധി ലഭിക്കുക. സുപ്താവസ്ഥയെന്നാലെന്താണ്. മന്ത്രത്തിന്റെ അറുപതു ദോഷങ്ങളേതൊക്കെയാണ്.. മന്ത്രദോഷപരിഹാരം എങ്ങിനെയാണ് ചെയ്യേണ്ടത്. മന്ത്രസാധനാ പുരശ്ചരണസമയത്തെ ഭക്ഷണം എന്തൊക്കെയാണ്. സിദ്ധാദി ചക്രത്തിന്റെ പ്രയോഗം നോക്കി ആണോ മന്ത്രത്തെ സ്വീകരിച്ചത്. അതായത് നക്ഷത്രചക്രം, രാശി ചക്രം, കുലാകുല ചക്രം, ഋണിധനി ചക്രം ഇവയെ നോക്കി മന്ത്രത്തിന്റ സിദ്ധം, സാധ്യം, സുസിദ്ധം, അരി എന്നിവ ചിന്തിച്ചിരുന്നുവോ. അത് നോക്കിയാണോ ഗുരുനാഥൻ മന്ത്രം തന്നത്. ഏതായിരുന്നു മന്ത്രത്തിന്റെ ഫലഭാഗം. മന്ത്രം സിദ്ധാരി ആണെങ്കിൽ ജപിക്കുന്നതുകൊണ്ട് ബന്ധനാശവും, സാധ്യാരി മന്ത്രം ആണെങ്കിൽ വംശനാശവും, സുസിദ്ധാരിമന്ത്രം ആണെങ്കിൽ തന്റെ വംശനാശത്തേയും , അരിരിപു മന്ത്രമാണെങ്കിൽ സ്വയം മന്ത്രം സാധകനേയും നശിപ്പിക്കുമെന്നാണ് നീയമം. അതായത് അരിമന്ത്രസ്വരൂപം വന്നാൽ മന്ത്രം സാധകന്റെ ഘാതകനായി മാറും. ഇതുപോലെ അകഡമ ചക്രാദികളേയും നോക്കി വേണം മന്ത്രത്തിന്റെ ഫലഭാഗത്തെ നോക്കേണ്ടത്. ഇത് നോക്കിയാണോ മന്ത്രജപം ചെയ്യുന്നത്. ഏതായിരുന്നു മന്ത്രഫലം വന്നത്. സിദ്ധമായിരുന്നുവോ സാധ്യം ആയിരുന്നുവോ അതോ സുസിദ്ധമായിരുന്നുവോ. ഇതനുസരിച്ച് മാത്രമേ മന്ത്രജപം ചെയ്യാവൂ. യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ ദീക്ഷാ മന്ത്രം ചൊല്ലരുത് എന്നാണ് നീയമം ഇന്ന് ബൈക്കിലിരുന്നു വരെ ചൊല്ലുന്നവരാണ് കണ്ടു വരുന്നത്. ഇതിന്റെ ദോഷഭാഗം ചിന്തിച്ചിട്ടുണ്ടോ.. എന്തുകൊണ്ടാണ് സ്വസ്ഥമായ ആസനത്തിലിരുന്നുവേണം മന്ത്രം ചൊല്ലാനെന്ന് പറയുന്നത്. എത്രപേരു നോക്കാറുണ്ട് ഇതെല്ലാം അല്ലെ നോക്കിയിട്ടുണ്ട്.. മുകളിലെഴുതിയത് ഒന്നും എന്റെ വാക്കുകളല്ല.. ഇന്ന് ഏതൊരാളും എപ്പോഴും എടുത്ത് ഉദ്ധരിക്കുന്ന കുളാര്ണവതന്ത്രത്തിന്റെ പുരശ്ചരണാദികഥനം എന്ന ഭാഗം ആണ് ഇത്. ആര്ക്കുവേണമെങ്കിലും ക്രോസ് ചെയ്യാനാകും എന്നതുകൊണ്ടാണ് മറ്റ് ഗ്രന്ഥങ്ങളെ ഉദ്ധരിക്കാത്തത്. അതായത് ഇന്ന് ഒരു ഉപാസകൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യത്തെ ആരും പറഞ്ഞുകൊടുക്കാറില്ല. കാരണം സരളമാണ്.. ശാസ്ത്രം പഠിക്കണം. ഭക്തികൊണ്ട് ഒന്നും കാര്യം നടക്കില്ല. മാതൃകാക്ഷരങ്ങളെ അനുലോമ വിലോമം പഠിപ്പിക്കണമെങ്കിൽ ശിക്ഷാ ശാസ്ത്രം പഠിക്കണം. ഉച്ചാരണം പഠിപ്പിക്കാതെ ജപം പോലും ആകില്ല. അപ്പോ അടിസ്ഥാനമായ സ്വരസ്ഥാനം അറിയാതെ പറ്റില്ല. സ്വരങ്ങളുടെ അഞ്ചു ഭാഗങ്ങളെ സ്വരം, കാലം, സ്ഥാനം പ്രയത്നം, അനുപ്രദാനം ഇവയെങ്കിലും ഉപാസകര്ക്ക് പറഞ്ഞുകൊടുക്കുന്നുണ്ടോ ഇന്ന് ഇല്ല അപ്പോ ചൊല്ലുന്നതിന്റെ നാഡീക്രമം കൃത്യമാകുന്നത് എങ്ങിനെ.. നാഡി അറിയണേ അതിന്റെ ശരീരസ്ഥാനം അറിയണം. അപ്പോ വ്യാകരണം ഇല്ലാതെ പറ്റില്ല. ഇപ്പോ ഫകാരം പശുപതിയുടെ സ്ഥാനവും, വര്ണം ശ്വേതവുമാണ്. ഭകാരം ഭാര്ഗ്ഗവന്റെ സ്ഥാനമാണ്. വര്ണം രക്തവും ആണ്. ഫകാരത്തിന്റെ സ്ഥാനത്ത് ഭകാരം പറഞ്ഞാൽ മൂര്ത്തി മാറി നാഡി മാറി വര്ണം മാറി ഫലം മാറും എന്നര്ഥം. ഇങ്ങിനെയുള്ള മന്ത്രഭാഗത്തിലാണ് ശാസ്ത്രം വേണ്ട സ്വരം വേണ്ട വര്ണസ്ഥാനം നോക്കണ്ട അങ്ങോട്ട് ഭക്തി പൂർവം ജപിച്ചോളു എന്ന് പറയുന്നത്. ഭക്തി മതിയോ എന്നാൽ അമ്മേ നാരായണ ദേവീ നാരായണ പറഞ്ഞാപോരെ..എന്തിനാപ്പോ ഈ ആളുകളുടെ പഞ്ചദശിയും ഷോഡശിയും ബാലയും..സകലം സമര്പ്പയാമി എന്ന് പറയുന്ന ഭക്തിയിൽ എന്ത് മന്ത്രം.. കുളാര്ണവം ആധികാരിക ഗ്രന്ഥമെന്ന് സ്വയം പറയുന്നവർ അതിൽ പറയുന്ന നിയമങ്ങളെ എന്തുകൊണ്ടാണ് ജീവിതത്തിൽ പ്രയോഗിക്കാത്തത്. മന്ത്രം ജപിക്കുന്നതുകൊണ്ട് ഉപാസകര്ക്ക് ദോഷം വരുന്നില്ലായെന്ന് എത്ര ഉപാസകര്ക്ക് ഉറപ്പുണ്ട്. അങ്ങോളമിങ്ങോളമുള്ള ഉപാസകരോട് ചോദിച്ചാൽ മതിയാകും ശാരീരിക പ്രശ്നവും മാനസികപ്രശ്നവും വരുന്നുണ്ടോയെന്ന്. വൈദ്യന്മാരോട് ചോദിച്ചാ മതിയാകും ഇതിന്റെ ഉത്തരം കിട്ടും. എന്തിന് മന്ത്രസ്ഥാനം മുഖമാണെന്നും മന്ത്രദോഷം കൊണ്ട് ആദ്യം മുഖം തന്നെ മാറുമെന്ന് എത്രപേര്ക്ക് അറിയാം.

ഇനി ഫലം കിട്ടുന്നില്ലായെന്ന് പറയുന്നവർ ചിന്തിക്കൂ.. എന്തുകൊണ്ട് മന്ത്രത്തിന് ഫലം കിട്ടുന്നില്ല. കോളേജിൽ നിന്ന് കിട്ടുന്ന ഡിഗ്രിയോ പോലെ പറയുന്നതിന് ശ്രീവിദ്യാ ദീക്ഷയുണ്ട് വാരാഹി ദീക്ഷയുണ്ട് ശാംഭവീ ദീക്ഷയുണ്ട് എന്ന് പറഞ്ഞ് അഹങ്കരിക്കാൻ വേണ്ടി ആരുടെയടുത്ത് നിന്നെങ്കിലും ദീക്ഷാമന്ത്രം സ്കൈപ്പിലൂടെ സ്വീകരിച്ച് ജപിക്കുമ്പോൾ വരുന്ന അപകടം ചെറുതാകില്ല. ഇത് എന്റെ വാക്കുകളല്ല തന്ത്രത്തിന്റെ അടിസ്ഥാന നീയമങ്ങളു ആചാര്യന്മാരു തന്നെ പറയുന്നതാണ്. ഇതൊന്നുമില്ലാതെ ഇന്ന് ചെയ്യുന്നതുകൊണ്ടാണ് പകുതി പേര്ക്ക് ശാരീരിക പ്രശ്നം ഉണ്ടാകുന്നതും മന്ത്രത്തിന്റെ ശുദ്ധഫലത്തിന് പകരം ദോഷം വരുന്നതും ഫലം കിട്ടാത്തതും. നാഡീദോഷം കൊണ്ട് ദശവായുക്കളിൽ ഏതെങ്കിലും ഒന്നിനു എങ്കിലും ദോഷം വന്നാൽ അത് തനിക്ക് മാത്രം ആകില്ല വരുന്ന തലമുറയ്ക് വരം ദോഷം ആകും ഫലം. ഇതൊക്കെ കൊണ്ടു തന്നെയാണ് ആചാര്യന്മാർ ഈ വിഷയത്തെ യോഗ്യരായവരിൽ നിന്നു മാത്രം പഠിക്കണമെന്ന് പറയുന്നതും. ഇനി മന്ത്രം ജപിച്ചിട്ട് ഫലം കാണുന്നില്ലായെന്ന് പറയുന്നവർ ഇതെല്ലാം നോക്കിയാണോ മന്ത്രം നൽകിയത് എന്ന് ഗുരുനാഥനോട് തന്നെ ചോദിക്കുക. ഇപ്പോ മലയാളത്തില് തന്നെ കുളാര്ണവം എല്ലാം കിട്ടുന്നുണ്ടല്ലോ.. ഇതൊന്നും വേണ്ടാത്തതുകൊണ്ടല്ലല്ലോ ആചാര്യന്മാരു ചെയ്യണമെന്ന് പറയുന്നത്. കാരണമില്ലാതെ ഇതൊന്നും ചെയ്യാൻ പറയില്ലല്ലോ.. എന്തുകൊണ്ട് ഇതൊന്നും നോക്കുന്നില്ല. ഇനി കാരണം നിങ്ങളു തന്നെ ചോദിക്കൂ.. ചോദ്യവും ഉത്തരവും നിങ്ങളുടെ കൈയ്യിൽ തന്നെയാണ്. അന്വേഷിച്ചു നോക്കൂ.. ബാക്കി ദേവി തന്നെ ശരണം. ശ്രീ ഗുരുഭ്യോ നമഃ.

തുടര്‍ചര്‍ച്ച

(ഈ ലേഖനത്തെക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന തുടര്‍ ചര്‍ച്ച താഴെ ക്രോഡീകരിക്കുന്നു.)

വികാസ് നാരായണന്‍ ഏക്കാട്ട്: Well said, excellent

അര്‍ജുന്‍ അച്ചു: വെറുതെ അല്ല , ആര്യസമാജ സ്ഥാപകനായ മഹർഷി ദയാനന്ദസരസ്വതി തന്ത്ര ഗ്രന്ഥങ്ങളെ എല്ലാം എടുത്ത് ദൂരെ കളയാൻ ആഹ്വാനം ചെയ്തത് . അമ്മാതിരി വിവരക്കേടല്ലേ അവയില്‍ എഴുതി വച്ചിരിക്കുന്നത് .

രതീഷ് എടശ്ശേരി: തന്ത്രവിദ്യയിൽ വളരെ സാധ്യതകൾ ഉണ്ട് . വേദങ്ങൾപോലും അപരവിദ്യയാണ്.. പരവിദ്യക്കുമുന്നിൽ നിഷ്ഫലം.

മംഗലം സുരേഷ് നമ്പൂതിരി: ഭക്തിക്കപ്പുറമില്ല ഗ്രന്ഥമൊന്നും!

രതീഷ് എടശ്ശേരി: നിഷ്കാമ ഭക്തി...

ശ്രീനാഥ് ഒജി: നിഷ്ക്കേ മമ ഭക്തി... ! (പണത്തിലാണ് എനിക്ക് താല്‍പര്യം) എന്നോ മറ്റോ മാറ്റിപ്പറയേണ്ടി വരും. അല്ലാതെ നിഷ്ക്കാമഭക്തി സാധ്യമല്ല. കാരണം നിഷ്ക്കാമിക്ക് ഭക്തി ആവശ്യമില്ല. ഭക്തനാവട്ടെ കാമ്യഭക്തിയാണ് എല്ലായ്പോഴും വച്ചുപുലര്‍ത്തുന്നത്. കാര്യസാധ്യത്തിനായാലും, മോക്ഷത്തിനായാലും അത് കാമ്യഭക്തി തന്നെ. നിഷ്ക്കാമന് ഭക്തി പ്രസക്തമല്ല. എന്തായാലും ശരി, മംഗലം സുരേഷ് നമ്പൂതിരി ജി  പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു - ഭക്തിക്കപ്പുറമില്ല ഗ്രന്ഥമൊന്നും!

വികെ സന്തോഷ് പണിക്കര്‍: ഇന്നത്തേ 'ഭക്തി എന്നു പറയുന്നത് - മാം പത്നിംപുത്രോ വർദ്ധയ വർദ്ധയ അപരജനാ: സകല കുണ്ഡാമണ്ടീം ഭവന്തു  - എന്നാണ് .

രതീഷ് എടശ്ശേരി: ദ്രാവിഡവഴി മന്ത്രങ്ങളും മലയാൺമ മന്ത്രങ്ങളും സിദ്ധവഴിമന്ത്രങ്ങളും ഉണ്ട് അവയ്കൊന്നും ഇത്രയും വിഷയങ്ങള്‍ എല്ലാം ബാധകമല്ല...മന്ത്രം പ്രാണനിൽ ഏറ്റി ജപിക്കുന്ന വാശിയോഗങ്ങളുണ്ട്. ശരം നോക്കി ജപിക്കുന്നത് പ്രാധാന്യം തന്നെ. ജപേൽസിദ്ധി...ഇന്നാരും വിധിയാംവണ്ണം മന്ത്രപുരശ്ചരണങ്ങൾ ചെയ്യുന്നില്ല...അറിയില്ല....പുരശ്ചരണകാലത്തെ നിയമങ്ങൾ മൂർത്തിഭേദമനുസരിച്ച് അനുഷ്ഠിക്കുന്നവന് മന്ത്രസിദ്ധിവരും....

ശ്രീനാഥ് ഒജി: (കൃഷ്ണകുമാര്‍ ജിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്) ചുരുക്കത്തില്‍ മന്ത്രം ജപിക്കാതിരിക്കുന്നതാണ്, അവനവന്റെ സ്വഭാവത്തിനനുസരിച്ച് സഹജമായി ജീവിക്കുന്നതാണ് ഉത്തമോത്തമം! ശാസ്ത്രം നോക്കിയാല്‍ മൂത്രം പോവില്ലെന്നു പറയുന്നത് എത്രയോ ശരി! എങ്കിലും ഇത്രയും വിജ്ഞാനപ്രദമായ ഒരു പോസ്റ്റ് എഴുതിയതിന് കൃഷ്ണകുമാര്‍ ജിയെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.

വിജയാമേനോന്‍: സ്ഥൂലോപസന അധമമാണ് അതു അപരാവിദ്യയും.

.മംഗലം സുരേഷ് നമ്പൂതിരി: ഇതൊരു കെട്ടുകഥയാട്ടോ കേട്ടു കഥയുമാകാം ചിലപ്പോൾ ശരിയുമായിരിക്കാം

ഒരു ബ്രാഹ്മണൻ ദേവി ഉപാസകൻ എവിടെ പൂജക്ക് പോകുമ്പോഴും ഭദ്രകാളി കുടെ ഉണ്ടാകും ഒരിക്കൽ ദുരെ ഒരു സ്ഥലത്ത് പൂജക്ക് പോകേണ്ടി വന്നു വനത്തിലൂടെ ഉള്ള യാത്രയിൽ ദേവിയും കുടെയുണ്ട് ദേവി മന്ത്രങ്ങൾ ഉരുവിട്ട് ബ്രാഹ്മണൻ ദേവി ക്കൊപ്പം നടക്കുമ്പോൾ പെട്ടന്ന് ദേവിയേ കാണാതായി കുറെ അന്വോഷിച്ചു കണ്ടില്ല അകലെ എവിടെ നിന്നോ ശബ്ദാരവം കേട്ട് അവിടെ ചെന്നു നോക്കിയപ്പോൾ ദേവി കുറെ ആദിവാസികളുടെ കുടെ നൃത്തം ചവിട്ടുന്നു അവർ കൊടുത്ത മത്സ്യ മാംസാദി മദ്യം സേവിക്കുന്നു കുറച്ച് നേരം അത് കണ്ട ബ്രാമണൻ അക്ഷമയോടെ നിന്നു ദേവി തിരിച്ച് ബ്രാഹ്മണന്റെ അടുത്തു ചെന്നു അപ്പോൾ ബ്രാഹ്മണൻ മുഖം തിരിച്ച് ക്രൂദ്ധനായി പറഞ്ഞു എന്നാലും ദേവി ഈ മ്ളേച്ചൻ മാരോടൊപ്പം മദ്യമാംസാദികഴിച്ച് അവരോടൊപ്പം ആടിക്കുഴഞ്ഞത് ശരിയായില്ല കഷ്ടം

ഉടൻ തന്നെ ദേവി പറഞ്ഞു.

ഹേ പാണ്ഡിത്യമല്ല ഭക്തിയാണ് പ്രധാനം എന്റെ ഭക്തൻ ആരായാലും അവർ ഭക്തിയോടെ എന്തു തന്നാ ഞാൻ സ്വീകരിക്കും താങ്കൾ പണ്ഡിതനായിരിക്കാം പക്ഷെ ഭക്തിയില്ലാത്തവന് മുക്തിമാർഗ്ഗം ലഭിക്കില്ല ഇനി താങ്കൾക്ക് എന്നെ കാണാൻ സാധിക്കില്ല പൂജയിൽ എന്റെ സാന്നിധ്യം മാത്രമേ ഉണ്ടാകു എന്ന് പറഞ്ഞ് ദേവി മറഞ്ഞു ശാസ്ത്രം പഠിക്കണ്ട എന്നല്ല അർത്ഥം എത്ര പഠിച്ചാലും ഭക്തിയില്ലാത്തവനുണ്ടോ മുക്തിമാർഗ്ഗം ലഭിപ്പത് ( കഥ ഇതിലും ബ്രഹത്താണ് വിസ്താര ഭയത്താൽ ചുരുക്കി എന്നു മാത്രം

രതീഷ് എടശ്ശേരി: ശിവഭക്തനായ കണ്ണപ്പൻ സ്വന്തം കണ്ണുകള്‍ ദാനം ചെയ്തു ഭഗവാനുവേണ്ടി....ഭക്തിയോടെ..

പത്മഹംസ് ഗോപാലകൃഷ്ണന്‍: വൈദികസമ്പ്രദായത്തിന്റെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് തന്ത്രശാസ്ത്രത്തെ നോക്കി കാണേണ്ടതില്ല. ഏതൊരു വ്യക്തിക്കും, ഉപാസനയിൽ ഉയരാൻ ഗുരു ആവശ്യമാണ്. മന്ത്രങ്ങൾ ഒന്നും ഇല്ലാതെ ദേവിയെ 'പാടി കുടിയിരുത്തുന്ന' സമ്പ്രദായവും ഉണ്ട്. ആ സമ്പ്രദായത്തിൽ ദേവി പ്രത്യക്ഷയാണ് താനും.

യോഗ്യനായ ഒരു ഗുരുവിനെ പ്രാപിച്ച ഒരു വ്യക്തിക്ക് ദീക്ഷാ വിധാനങ്ങളും എല്ലാം തന്നെ ഗുരു പകർന്നു നൽകും മേൽപറഞ്ഞ ദീക്ഷകൾ പുസ്തകപരിചയത്തിൽ നിന്നും ലഭിച്ചതാണ് എന്ന് വ്യക്തമാകും.

"ജപോ ജല്പശിൽപം സകലമപി മുദ്രാ വിരചന" എന്ന് ദേവിയെ ഭജിക്കുമ്പോൾ ചെറിയ പദ വ്യത്യാസമോ, മാത്രയിൽ ഉണ്ടാവുന്ന കുറവോ കാര്യമാക്കേണ്ടതില്ല. ഗുരു കടാക്ഷം മാത്രം മതി, ഈ പറഞ്ഞ ദോഷങ്ങളെ തരണം ചെയ്യാൻ.

മംഗലം സുരേഷ് നമ്പൂതിരി: മന്ത്രങ്ങൾക്ക് ശക്തി അത്ഭുതകരമാണ് ഭക്തിയില്ലാതെ അതു പ്രയോഗിച്ചാൽ ഉപയോഗിക്കാനറിയാത്ത ആയുധം പ്രയോഗിക്കുന്ന പോലെയിരിക്കും ഉന്നം തെറ്റും മന്ത്രം അറിയുന്നവൻ ഭക്തി വിശ്വാസത്തോടെ പ്രയോഗിച്ചാൽ ഏതു ബിംബവും ഇളകും സംശയമില്ല, ഭക്തന്റെ ശാസനയും ഭഗവാൻ അനുസരിക്കും ഉദ: കുറുരമ്മ.

വിഷ്ണുനമ്പൂതിരി:

"ജപോ ജല്പശിൽപം സകലമപി മുദ്രാ വിരചന" എന്ന് ദേവിയെ ഭജിക്കുമ്പോൾ ചെറിയ പദ വ്യത്യാസമോ, മാത്രയിൽ ഉണ്ടാവുന്ന കുറവോ കാര്യമാക്കേണ്ടതില്ല. ഗുരു കടാക്ഷം മാത്രം മതി, ഈ പറഞ്ഞ ദോഷങ്ങളെ തരണം ചെയ്യാൻ.

എന്തു മണ്ടത്തരമാഈ പറഞ്ഞത്? ആനപ്പുറത്തു കയറി എന്നതിന് പകരം ആന പുറത്തു കയറി എന്നു പറഞ്ഞാലെന്താ കഥ? ഘോരാ(അ)നർത്ഥോപശാന്തിം ഘോരാൻ അർത്ഥോപശാന്തിയായാലോ? "ചൈനീസ് ഭാഷയിൽ സഖാവ് എന്നു പറഞ്ഞാൽ വേറെ അർത്ഥമാണത്രേ. ചിലപ്പൊഅടി കിട്ടി കഴിഞ്ഞേ വിശദീകരണത്തിന്സമയംകിട്ടൂ. അറിയാൻ വയ്യാത്ത പണി ചെയ്യാതിരിക്കുകയല്ലേ ഭേദം? ദീക്ഷയെടുത്തവരെ ഗുരു നോക്കിക്കൊള്ളും ശരിയാണ്, ഏതു ഗുരു എത്ര പേരെ നോക്കുമെന്നാ പ്രശ്നം! സുഭാഷ് - സുബാഷ് / മഞ്ചു / നന്തു/ മധുസൂദനനെ മദു എന്ന് സ്വന്തം പേരു പറയുന്നവരുള്ള നമ്മുടെ നാട്ടിൽ ഋഷി ദൃഷ്ടമായ ഒരു മന്ത്രവും ഗു രൂപദേശം ഇരുത്തി ചൊല്ലി തെറ്റുതിരുത്തി പഠിപ്പിക്കാതെ ജപിക്കരുത്!

ഭജനകളോ, ഹരിനാമകീർത്തനമോ (ഋതുവായ പെണ്ണിനുമിരപ്പന്നും ദാഹകനും പതിതന്നു മഗ്നിയ ജനം ചെയ്ത ഭൂസുരനു ----) അമ്മേ നാരായണ ദേവീ നാരായണ - etc ഇവയൊക്കെത്തന്നെ ധാരാളമല്ലേ?

സീന്ദൂരവജ്ര സേവിതാ ( സിന്ധുര വ്റജം ആനക്കൂട്ടം) എന്നു ജപിച്ചിട്ട് ഗുണം കിട്ടുന്നില്ലത്രെ! ഇന്നുള്ള ലളിതാസഹസ്രനാമത്തിൽ 2 തെറ്റ് ഉണ്ട്. മന്ത്രിണ്യംബാ-- വിഷംഗവധ-

വിശുക്ര പ്രാണഹരണ വാരാഹീ -- ലളിതോപാഖ്യാനത്തിൽ തിരിച്ചാണു കാണുന്നത്. പണ്ഡിതമ്മന്യന്മാർ വിശദീകരിച്ചിരുന്നെകിൽ!

എന്നാൽ നിഷ്കള ബ്രഹ്മോപാസനയോ ധ്യാനമോ പോരെ? ഇനി അതല്ല സ്വധർമ്മ അനുഷ്ഠാനത്താൽത്തന്നെ ധർമ്മ, അർത്ഥ കാമ മോക്ഷങ്ങൾ ലഭിക്കുമെന്നിരിക്കെ, കലൗ കേശവ കീർത്തനാൽ, നാമം ജപത്താൽത്തന്നെ സർവ്വവും ലഭിക്കുമെന്നിരിക്കെ, പരധർമ്മ അനുഷ്ഠാനത്താൽ എന്തു ഗുണം? ഇനി ഗുണമുണ്ടെങ്കിൽത്തന്നെ വലിയ റിസ്ക് ഉള്ളതല്ലേ?! അധികമായാലമൃതും വിഷം! ആർക്കും എന്തും ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. അവനവൻ തന്നെ ഗുണദോഷങ്ങൾ അനുഭവിക്കണം അത്ര തന്നെ.  സത്തുക്കൾ ചെന്നു ശിക്ഷിച്ചു ചൊല്ലുമ്പോൾ ശത്രുവെപ്പോലെ ക്രുദ്ധിക്കുന്ന ചിലർ എന്ന് പൂന്താനം പറഞ്ഞതെത്ര ശരി! ആർ എതായാൽ ആർക്കു ചേതം? സ്വയം ചിന്തിക്കുക. വെറുതേ വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്ത് ----?

പരമഹംസ് ഗോപാലകൃഷ്ണന്‍: ഭദ്രകാളി മാം രക്ഷയ എന്നതിന് പകരം ഭക്ഷയ എന്ന് പറയുന്നു എങ്കിൽ അത് ശുദ്ധ മണ്ടത്തരം തന്നെയാണ്. താന്ത്രിക മന്ത്രങ്ങൾ ബീജാക്ഷരങ്ങൾ ആണ്. ഒരു ഗുരുവിനെ പ്രാപിച്ച ശിഷ്യന് അറിയാതെ വരുന്ന പിഴവുകൾ സ്വന്തം ഭക്തിയിലൂടെ തീർക്കാവുന്നതെ ഉള്ളു. താങ്കൾ പറഞ്ഞ വാദം എന്താണ് എന്ന് സ്വയം വിലയിരുത്തേണ്ടതാണ്.

രതീഷ് എടശ്ശേരി: ഒരു പരിപാടിക്കും പോകാതെ ഉള്ള സ്ഥലത്ത് കൃഷിചെയ്തു ആരെയും പഴിപറയാതെ സ്വസ്ഥമായി ഇരിക്കുന്നതാണ് നല്ലത് ....മന്ത്രവും വേണ്ട തന്ത്രവുംവേണ്ട യന്ത്രവുംവേണ്ട.......