ഇന്നത്തെ ചിന്താവിഷയം
- Details
- Created: Thursday, 06 April 2017 15:58
- Last Updated: Thursday, 06 April 2017 15:59
- Hits: 7391
ലേഖകന്‍ - ശ്രീനാഥ് ഒജി
1) അതെന്താ സൂര്യനമസ്കാരം ചെയ്യുമ്പോള്‍ മുന്നിലോട്ടും പിന്നിലോട്ടും മാത്രം വളയുന്നത്? ഇടത്തോട്ടും വലത്തോട്ടും വളയാത്തതെന്തേ?
2) അതെന്താ ഉപനിഷത്തുക്കളില്‍ അന്ധവിശ്വാസങ്ങളൊന്നും കാണാത്തത്?
3) ഈ മഹാഭാരതത്തില്‍ മാത്രമെന്താ ആഗ്നേയാസ്ത്രം, വായവ്യാസ്ത്രം, ബ്രഹ്മാസ്ത്രം തുടങ്ങിയ അഭൌമമായ ആയുധങ്ങളെക്കുറിച്ചും മറ്റും പറഞ്ഞിരിക്കുന്നത്. ഇലിയഡിലും ഒഡിസിയിലും എന്നുവേണ്ട പ്രാചീന വൈദേശിക ഇതിഹാസങ്ങളിലൊന്നും ഇത്തരം അഭൌമമായ ആയുധങ്ങളും ടെക്നോളജികളും അധികമൊന്നും പറയപ്പെട്ടു കാണുന്നില്ലല്ലോ - അതെന്തേ? ഭാരതചരിത്രം മഹാഭാരതം എന്ന ഗ്രന്ഥത്തിനു മുമ്പും പിമ്പും എന്നിങ്ങനെ രണ്ടായിപ്പോയിട്ടുണ്ടോ?
4) അതെന്തേ മുയലിനു കൊമ്പില്ലാത്തത്?
5) അതെന്തേ വരാഹമിഹിരന്റെ ശരിക്കുള്ള പേര് ആര്‍ക്കും അറിയാതെ പോയത്?
6) അതെന്തേ കൈക്കുളങ്ങര രാമവാര്യര്‍ കണ്ട മിതാക്ഷര എന്ന ബൃഹജ്ജാതകവ്യാഖ്യാനത്തെക്കുറിച്ചും സ്കന്ധഹോരയെക്കുറിച്ചും മറ്റാരും ഒരു വാക്കുപോലും മിണ്ടാതെ പോയത്?
7) അതെന്തേ വരാഹഹോരയുടെ ഗ്രന്ഥനാമം ആ പുസ്തകത്തിലെങ്ങും പറയപ്പെടാതെ പോയത്? (ആ ശ്ലോകം ആരോ ഡിലീറ്റിയതാവുമോ എന്തോ!)
എന്നിങ്ങനെയുള്ള ഗഹനമായ ചിന്താസമസ്യകളാണ് ഇന്ന് എന്‍റെ മനസ്സില്‍....!
ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഉണ്ണിക്കൃഷ്ണപ്പിഷാരോടി ജി എനിക്കു തന്നെ ഉപദേശം: നെല്ലിക്കയുടെ സീസണ്‍ കഴിഞ്ഞു, ഓര്‍മ്മവേണം!
You are not authorised to post comments.