ഗണിതവും പരിഹാരകര്‍മങ്ങളും
- Details
- Created: Wednesday, 19 April 2017 03:26
- Last Updated: Wednesday, 19 April 2017 07:35
- Hits: 9515
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഇതേക്കുറിച്ചു നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം തയ്യാറാക്കിയത്.)
ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്:
ജ്യോതിഷികൾക്ക് ഗണിതം ഒഴിച്ചു കൂടാത്തതാണ് . ജോതിഷികൾക്ക് ഗണിതം ഒരു നിത്യ തപസ്സു പോലെ ആയിരിയ്ക്കണം. ഇനി ഒരു ജ്യോതിഷിയുടെ പ്രശ്നചാർത്തു ഒന്ന് വിശകലനം ചെയ്യാം. "ദോഷശാന്തിയ്ക്കായി ഗണപതിഹോമം, മൃത്യു ജയഹോമം, ത്രികാല പൂജയായി ഭഗവതിസേവ, 1008 മഹാസുദർശനഹോമം, 12000 തിലഹോമം എന്നിവ നടത്തുക" . ഇതിൽ മൃത്യുജ്ജയഹോമത്തിന് ഉപയോഗിയ്ക്കുന്ന് ദ്രവ്യത്തിനും മന്ത്രസംഖ്യയ്ക്കും കൃത്യമായ കണക്ക് പാലിയ്ക്കുന്നു. സുദർൾനമന്ത്രം 1008 ആവർത്തി പൂർത്തിയാക്കി കണക്ക് പാലിയ്ക്കുന്നു. ത്രികാല പൂജ 3 എന്ന സംഖ്യയെ അടിസ്ഥാനമാക്കി ചെയ്യുന്നു. തിലഹോമ മന്ത്രങ്ങൾ 12000 ആവർത്തി പൂർത്തിയാക്കുന്നു. 1008എന്നത്1009 ആയിക്കൂടെ? 12000എന്നത് 11999 ആയിക്കൂടെ? ത്രികാലപൂജ ചതുർകാലപൂജ ആയിക്കൂടെ? യാഗങ്ങളിൽ ഹോമകുണ്ഡങ്ങളുടെ അളവുകൾ, ക്ഷേത്രങ്ങളിൽ ആണെകിൽ കലശങ്ങൾ ആണെകിൽ 25 കലശം, 108 കലശം, 1008 കലശം തുടങ്ങിയവ ഉണ്ട്. താന്ത്രികകർമ്മങ്ങൾ ജ്യോതിഷം പോലെ വ്യക്തമായ ഗണിത നിയമങ്ങളെ പിന്തുടരുന്നുണ്ട്. തന്ത്രത്തിലെ അഥവാ പൂജാവിധികളിലെ ഈ കണക്കുകളുടെ ഗൂഡാർത്ഥം എന്താണ്? തന്ത്രത്തിനെ വിലയിരിത്താനൊ വിമർശിക്കാനൊ മുതിരുന്നവർ ഇതെപ്പറ്റി ഒക്കെ ഒരു സാമാന്യ അറിവ് നേടേണ്ടത് അല്ലെ?
ജിനേഷ് നാരായണന്:
തീർച്ചയായും വേണം ജി. അടിസ്ഥാന അറിവ് പോലും ഇല്ലാത്തവരാണ് വേദാന്തത്തിന്റെ ഹാങ്ങോവറിൽ തന്ത്രത്തിനെ വിമർശിക്കാൻ വരുന്നതിൽ ഭൂരിപക്ഷവും. രണ്ടാംതരം അറിവിന്റെ ബലം (കേട്ടുകേള്‍വി) ആണ് എല്ലാ തർക്കത്തിന്റെയും മൂലകാരണം, അനുഭവം വരുമ്പോൾ എല്ലാം ശരി ആയിക്കൊള്ളും.
വിഷ്ണുനമ്പൂതിരി:
കലശങ്ങൾ 49 തുടങ്ങിയ പല കണക്കിലും ഉണ്ട്. എന്നാൽ ഹോമ സംഖ്യയ്ക്ക് കണക്കു വേറെയാണ്. സമിദാജ്യചരുരാജ്യം. സമിച്ചരുരാജ്യം. ഇങ്ങനെ പല വിധമാകുമ്പോൾ അതിന്റെ അനുപാതത്തിനുസരിച്ച് വേണം സമിത്തുക്കളുടെ ക്രമീകരണം. ഉദാ.. മൃത്യു ഞ്ജയഹോമത്തിൽ 7 ദ്രവ്യങ്ങൾ ഓരോന്നും 144. ഓരോന്നു കഴിയുമ്പാഴും ദശാംശം നെയ് ഹോമിക്കണം 144 x 7= 1008 ഇങ്ങനെ പോകുന്ന കണക്കിൽ സമിത്തുക്കളെ തുല്യമായി തിരിക്കേണ്ട അംശബന്ധത്തിനാണ് 12000 തുടങ്ങിയ കണക്ക്.
ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്:
മൃത്യുജ്ജയഹോമത്തിന് ഉപയോഗിയ്ക്കുന്ന സപ്തദ്രവ്യങ്ങളായ വള്ളി ( ചിറ്റാമൃത് ), പേരാൽ മൊട്ട്, എള്ള്, കറുക, പാൽ, ഹവിസ്സ്, നെയ്യ് എന്നിവയ്ക്ക് ഗ്രഹങ്ങളുമായി ബന്ധം ഉണ്ടോ? ഈ എഴ് എന്ന സംഖ്യ മനുഷ്യന്റെ ശരീരത്തിലെ നാഡികളുമായി ബന്ധം ഉണ്ടോ? മനുഷ്യശരീരത്തിലെ എതെങ്കിലും അവയവങ്ങളും ആയി ബന്ധം ഉണ്ടാ? എതെങ്കിലും ദേവതാ സങ്കല്പങ്ങളും ആയി ബന്ധമുണ്ടൊ?
മൂകാംബികയിലെ ചണ്ഡികാഹോമത്തിന് പായസം ഹോമിച്ചത് ശരിയാണൊ തെറ്റാണൊ എന്ന ഒരു സംശയം മുമ്പ് ശ്രീ ശ്രീനാഥ് ഒരു പോസ്റ്റിൽ ഉന്നയിച്ചിട്ടുണ്ട്. ഈ ചർച്ച പൂർത്തിയാവുമ്പോൾ ആ സംശയത്തിന് യുക്തിസഹമായ മറുപടി ഉണ്ടായിരിയ്ക്കണം. ശ്രീനാഥിന്റെ ചോദ്യം പലരുടെയും ചോദ്യമാണ്.
വിഷ്ണുനമ്പൂതിരി:
മൃത്യുജ്ഞയഹോമത്തിലുപയോഗിക്കുന്ന സപ്തദ്രവ്യങ്ങള്ക്ക് സപ്തധാതുക്കളുമായാണ് ബന്ധം. വള്ളി,മൊട്ടെ,ള്ളു, കറുക പാലു ,നെയ്യ്, പാൽപായസം എന്നാണു ക്രമം. “അമൃതാവട തിലദൂർവ്വാ” എന്ന് പ്രപഞ്ചപാരതന്ത്രത്തിൽ ആചാര്യസ്വാമികൾ പറയുന്നുണ്ട്. ശുദ്ധഹവിസ്സല്ല പഞ്ചാരയിടാത്ത പാൽപായസം ( ചോറിൽ പച്ചപ്പാൽ ഒഴിക്കുന്നു).
അമൃതേ രോഗശാന്തി സ്യാൽ, വടേ മൃത്യു വിനാശനം
തിലേ രരി ഷ്ടനാശഞ്ച, ദൂർവ്വാണ്യായുഷ്യവർദ്ധനം
ക്ഷീരേണ ബലവർദ്ധന്തു - ആജ്യം സർവ്വാർത്ഥ സാധകം
പായസം സർവ്വ സിദ്ധിം ച സപ്തദ്രവ്യ ഫലം ക്രമാൽ
അമൃത് - രോഗശാന്തി, എളള് - മൃത്യു നാശനം, കറുക - ആയുസ്സ് വർധിക്കാൻ, പാൽ - ബലം വർധിക്കാൻ, നെയ്യ് - പുരുഷാർത്ഥങ്ങളും ലഭിക്കാൻ, പായസം -എല്ലാം ലഭിക്കാൻ.
ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:
ചില ഘട്ടങ്ങളില്‍ ചിലര്‍ പറയുന്നതാണ്...സപ്തനാഡികളും തളര്‍ന്നുപോയി എന്ന്... അങ്ങനെ വരുമ്പോള്‍ മൃത്യുഞ്ജയഹോമം നാഡികളുടെ തളര്‍ച്ച മാററാനുതകില്ലേ?
ശ്രീനാഥ് ഒജി:
നല്ല ചോദ്യം. ഉതകുമായിരിക്കാം. ഏതായാലും മനഃക്ലേശം കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക്, ഈശ്വരാധീനവും ഈശ്വരചിന്തയും തദ്വാരാ മനശ്ശക്തിയും വര്‍ദ്ധിപ്പിക്കാനുതകുന്ന മൃത്യുഞ്ജയഹോമാദികള് നിര്‍ദ്ദേശിക്കുന്നത് നല്ലതുതന്നെ.
You are not authorised to post comments.