ശൈവജ്യോതിഷപാരമ്പര്യത്തിലെ ഗ്രന്ഥങ്ങള്‍
- Details
- Created: Tuesday, 04 April 2017 06:56
- Last Updated: Tuesday, 04 April 2017 06:57
- Hits: 634
എല്ലാ ജ്യോതിഷ പരമ്പരകള്‍ക്കും ഉണ്ടായിരുന്നു സിദ്ധാന്ത-ജാതക-സംഹിതാ സ്കന്ധ ഗ്രന്ഥങ്ങള്‍. ശിവജാതകമാണ് ഈ പരമ്പരയുടെ ഏറ്റവും പ്രധാനപ്പെട്ട ജാതകഗ്രന്ഥം, സോമസിദ്ധാന്തമാണ് സിദ്ധാന്തഗ്രന്ഥം. ശിവന്‍ മഹേശ്വരന്‍, മഹാദേവന്‍ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന പരമശിവനാണ് ജ്യോതിഷത്തിന്റെ ഉപജ്ഞതാവ് എന്ന് ഇവര്‍ കുരതുന്നു. പാര്‍വ്വതി, ഗൌരി എന്നെല്ലാം അറിയപ്പെടുന്ന ശിവപത്നിയായ ദേവിയാണ് ശിഷ്യരൂപേണ ശിവനില്‍നിന്ന് ലോകോപകാരാര്‍ത്ഥം ഈ അറിവിനെ സ്വീകരിക്കുന്നത്. പാര്‍വ്വതിയാണത്രേ പിന്നീട് ഈ പവിത്ര ജ്ഞാനത്തെ ഋഷിമാര്‍ക്ക് ഉപദേശിച്ചുകൊടുത്തത്. ശിവനില്‍ നിന്ന് പാര്‍വ്വതിയിലേക്കും, പാര്‍വ്വതിയില്‍ നിന്ന് ഋഷിമാരിലേക്കും, ഋഷിമാരില്‍ നിന്ന് വിജ്ഞന്മാരായ ആചാര്യന്മാരിലേക്കും ഉറന്നൊഴുകിയ വിജ്ഞാനദാരയാണ് ജ്യോതിഷം എന്ന് ശൈവജ്യോതിഷപാരമ്പര്യം ഉത്ഘോഷിക്കുന്നു. ശിവജാതകം, ഗൌരീജാതകം, ജ്യോതിഷാര്‍ണവനവനീതം, ശംഭുഹോരാപ്രകാശം എന്നിവയാണ് ഈ ജ്യോതിഷപരമ്പരയുടേതായി ഇന്നു ലഭ്യമായിട്ടുള്ള ഗ്രന്ഥങ്ങള്‍.
• ശിവജാതകം – ശിവപാര്‍വ്വതി സംവാദരൂപത്തില്‍ എഴുതപ്പെട്ടത്. പാര്‍വ്വതി ചോദിക്കുന്നു, ശിവന്‍ മറുപടി പറയുന്നു.
• ഗൌരീജാതകം – ശിവന്‍ പഠിപ്പിച്ചതിനെ അടിസ്ഥാനമാക്കി ഗൌരി (പാര്‍വ്വതി) ലോകരെ പഠിപ്പിക്കുന്ന രീതിയില്‍ എഴുതപ്പെട്ടിരിക്കുന്നത്.
• ജ്യോതിഷാര്‍ണവനവനീതം - ശിവപാര്‍വ്വതി സംവാദരൂപത്തില്‍ എഴുതപ്പെട്ടത്. പാര്‍വ്വതി ചോദിക്കുന്നു, ശിവന്‍ മറുപടി പറയുന്നു.
• ശംഭുഹോരാപ്രകാശം – ശംഭു എന്നുപേരുള്ള ഒരു മാള്‍വാ രാജാവിനെ പ്രീതിപ്പെടുത്തുവാനായി പുഞ്ചരാജന്‍ എന്നു പേരുള്ള ആചാര്യന്‍ എഴുതിയ ഗ്രന്ഥമാണ് ഇത്. ശിവപാര്‍വ്വതിമാരുടേയും ഋഷിമാരുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ച് എഴുതപ്പെട്ട ഗ്രന്ഥമാണിതെന്ന് അദ്ദേഹം പറയുന്നു.
സോമസിദ്ധാന്തമാണ് ശൈവജ്യോതിഷപരമ്പരയുടെ സിദ്ധാന്തഗ്രന്ഥമെന്ന് വെളിവാക്കുന്നതാണ്, പുഞ്ചരാജന്‍ എഴുതിയ ശംഭുഹോരാപ്രകാശം എന്ന ഗ്രന്ഥത്തില്‍ നിന്നുദ്ധരിച്ച് താഴെച്ചേര്‍ത്തിട്ടുള്ള വരികള്‍.
ആദ്യഃ സിദ്ധാന്തഃ സ്മൃതഃ സോമസഞ്ജ്ഞോ
യോ വൈ ദുർഗായൈ ശിവേന പ്രയുക്താഃ
അന്യോ ധാത്രാ നിർമിതോ ബ്രഹ്മസഞ്ജ്ഞഃ
സൂര്യോണോക്തഃ സൗരസഞ്ജ്ഞസ്തൃതീയഃ.
വാസിഷ്ഠാഖ്യഃ പൗലിശോ ലോമശശ്ച
പാരാശശര്യ്യഃ സാമ്പ്രതാചാര്യസഞ്ജ്ഞഃ
പ്രോക്താഃ സിദ്ധാന്താസ്ത്വമീ സപ്തസംഖ്യാ
വ്യക്താവ്യക്തൈർഭൂരിഭേദൈഃ സമേതാഃ.
(ശംഭുഹോരാപ്രകാശം)
[ഭഗവാന്‍ ശിവന്‍ ദേവി ദുര്‍ഗയ്ക്കുപദേശിച്ച സോമസിദ്ധാന്തമാണ് ആദ്യ സിദ്ധാന്തം. മറ്റൊന്ന് ബ്രഹ്മാവ് രചിച്ച ബ്രഹ്മസിദ്ധാന്തമാണ്. മൂന്നാമത്തേത് സൂര്യനാല്‍ പറയപ്പെട്ട സൌര(സൂര്യ)സിദ്ധാന്തമാണ്. വസിഷ്ഠന്‍, പൌലിശന്‍, ലോമശന്‍, പാരാശര്യന്‍ എന്നു തുടങ്ങിയ ആചാര്യന്മാരാല്‍ രചിക്കപ്പെട്ട അതാത് ഋഷിനാമത്തില്‍ അറിയപ്പെടുന്ന വ്യക്തവും അവ്യക്തവുമായ ഏഴ് സിദ്ധാന്തങ്ങള്‍ വേറെയുണ്ട്.]
You are not authorised to post comments.