സാരാവലീകര്‍ത്താവിന്റെ ജീവിതകാലം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

സാരാവലീകര്‍ത്താവിന്റെ ജീവിതകാലം എ ഡി 578 ആണ് എന്ന് ചിലര്‍ നിര്‍ണയിക്കുന്നു. അതിനായി അവര്‍ ആധാരമാക്കിയ തെളിവുകള്‍ ഇനിയും എനിക്കു വ്യക്തമല്ലെങ്കില്‍ക്കൂടി ആ കാലം എന്നെ അമ്പരപ്പിക്കുന്നു. ആറാം നൂറ്റാണ്ടിലാണ് വരാഹമിഹിരന്‍ ജീവിച്ചിരുന്നതെങ്കില്‍ എ ഡി 505 മുതല്‍ എ ഡി 587 വരെയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതകാലം. അപ്രകാരമെങ്കില്‍ എഡി 578-ല്‍ സാരാവലി എഴുതിയ കല്യാണവര്‍മ്മാവ് വരാഹമിഹിരന് തൊട്ടടുത്ത തലമുറയില്‍ അദ്ദേഹത്തിന് സമകാലികനായി ജീവിച്ചയാളാണെന്നും, അവര്‍ തമ്മില്‍ കണ്ടിരിക്കാനിടയുണ്ടെന്നും വരുന്നു! അങ്ങനെയങ്കില്‍ ഇന്നു കരുതപ്പെടുന്നതിനേക്കാള്‍ ആധികാരികവും ശ്രേഷ്ഠവുമായ ഗ്രന്ഥമാണ് സാരാവലി എന്നു കരുതണം.

You are not authorised to post comments.

Comments powered by CComment