ദേ വാ യ നഃ
- Details
- Created: Saturday, 01 April 2017 19:02
- Last Updated: Monday, 03 April 2017 07:22
- Hits: 668
ലേഖകന്‍ - ശ്രീനാഥ് ഒജി
ദേ വാ യ നഃ - ഒരു പഴയ ശിലാലിഖിതം കുഴിച്ചെടുത്തതാണെന്നു കരുതുക. വ്യാഖ്യാതാക്കള്‍ ഉഷാറായി. വ്യാഖ്യാ ബുദ്ധി ബലാപേക്ഷയാ...എന്താ ഈ ശിലാലിഖിതം സൂചിപ്പിക്കുന്നത്? കൊഴഞ്ഞല്ലോ ഭഗവാനേ.... ചില വ്യാഖ്യാനങ്ങള്‍ കേള്‍ക്കാം.
1) ദേ വായന - ഓ മലയാളമാണ്. ഇതേതോ വായനശാലയുടെ ബോര്‍ഡായിരുന്നിരിക്കണം.
2) ദേവായ നഃ - ദേവായ - ദേവനുവേണ്ടിയാണ്. നഃ - നമ്മള്‍. ഓ നമ്മള്‍ ദേവനുവേണ്ടിയുള്ളവരാണ് എന്നര്‍ത്ഥം.
3) ദേവായനഃ - ഓ ദേവ-അയനം, പിതൃ-അയനം (ദേവായനവും പിത്രായനവും) എന്നിങ്ങനെ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട് അതില്‍ ഉള്‍പ്പെട്ടു വരുന്ന ദേവായനത്തെക്കുറിച്ചാണ് പറയുന്നത്.
4) ഇതേതോ വീടിന്‍റെയോ സ്ഥാനപനത്തിന്‍റെയോ ആളിന്‍റെയോ പേരായിരുന്നിരിക്കണം.
5) ദേവാ യനഃ - ഇതുവരെ വ്യാഖ്യാനിച്ചതെല്ലാം തെറ്റാണ്. ദേവാ - അല്ലയോ ദേവാ... യനഃ ഇതിന്‍റെ അര്‍ത്ഥമെന്തെന്ന് എനിക്കറിയില്ല. പഴയ സംസ്കൃതത്തില്‍ ഇങ്ങനെയെന്തെങ്കിലും വാക്കുണ്ടോ എന്നു പഠിക്കേണ്ടതാണ്. എങ്കിലും ഈ വ്യാഖ്യാനമാണ് ശരിയാവാന്‍ സാധ്യത. ഇതുവരെയുള്ള വിഡ്ഢികള്‍ എന്തൊക്കെയോ പറഞ്ഞു.
ഇങ്ങനെ പലതും കേള്‍ക്കേണ്ടി വരും... എന്തൊക്കെ കേട്ടാല്‍ ഈ ജന്മം തീരും സിവനേ.....!
ഡേ ശശീ, ആ ബോര്‍ഡു തല്ലിപ്പൊളിച്ച് തോട്ടിലെറിഞ്ഞ് നീയിങ്ങു പോരെ...! ഇവമ്മാരെക്കൊണ്ട് ഒരു നിവര്‍ത്തിയുമില്ല....! വ്യാഖ്യാനിച്ചു കൊല്ലും....! ![]()
You are not authorised to post comments.