വരാഹമിഹിരനും കാപിഷവും
- Details
- Created: Monday, 03 April 2017 09:00
- Last Updated: Monday, 03 April 2017 09:01
- Hits: 1011
ലേഖകന്‍ - ശ്രീനാഥ് ഒജി
ആദിത്യദാസതനയസ്തദവാപ്തബോധഃ
കാപ്ഷ്ഠലോ സവിതൃലബ്ധവരപ്രസാദഃ
ആവന്തികോ മുനിമതാന്യവലോക്യസര്‍വം
ഹോരാം വരാഹമിഹിരോ രുചിരാം ചകാരഃ
ആദിത്യദാസന്‍ ശര്‍മ്മ(ബ്രാഹ്മണന്‍)-വര്‍മ(ക്ഷത്രിയന്‍)-ഗുപ്ത(വൈശ്യന്‍)-ദാസ(ശൂദ്രന്‍) എന്നീ വാക്കുകള്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ ശൂദ്രനായിരുന്നിരിക്കണം. എന്നിട്ടും വരാഹമിഹിരന്‍ അഭിമാനത്തോടെ തന്നെ പറയുന്നു ആദിത്യദാസന്റെ പുത്രനാണ് ഞാന്‍ എന്ന്. അച്ഛന്റെ പേരു പറയാന്‍ ആരും മടിക്കേണ്ടതില്ല, അഭിമാനത്തോടുകൂടി തന്നെ പറയണം. പക്ഷെ ബ്രാഹ്മണര്‍ക്ക് വിശേഷബഹുമാനം ലഭിച്ചിരുന്ന ഒരു കാലഘട്ടത്തില്‍, ജ്യോതിഃശാസ്ത്രം കൈകാര്യം ചെയ്തിരുന്ന ആചാര്യന്‍, താന്‍ ബ്രാഹ്മണനാണെന്ന് വാദിക്കാനോ തന്റെ യഥാര്‍ത്ഥ അസ്ഥിത്വം മറച്ചുവെയ്ക്കാനോ ഒരു തരത്തിലും ശ്രമിച്ചില്ല എന്നതാണ് അഭിനന്ദനീയമാകുന്നത്. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ചവര്‍പോലും അദ്ദേഹത്തെ ബ്രാഹ്മണനായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നിടത്താണ് ആചാര്യന്റെ ഈ സത്യസന്ധത അത്യന്തം ശ്രദ്ധേയവും മൂല്യവത്തുമാകുന്നത്. ആദിത്യദാസന്റെ പുത്രന് സ്വന്തം ച്ഛനെ ബഹുമാനിക്കുന്നതിന് വേറെയും കാരണമുണ്ട്. തദവാപ്തബോധഃ അദ്ദേഹത്തില്‍ നിന്നാണ് തനിക്ക് ബോധം (അറിവ്, വിജ്ഞാനം, ജ്ഞാനം) ലഭിച്ചത്. വരാഹമിഹിരന്റെ ഗുരു ആദിത്യദാസന്‍ തന്നെയായിരുന്നു എന്നര്‍ത്ഥം. കാപിഷ്ഠലഃ സവിതൃലബ്ധവരപ്രസാദഃ. കാപിഷ ദേശക്കാരനാണ്, അവിടെയാണ് താന്‍ ജനിച്ചത് എന്നത്ഥം. കാപിഷം അഫ്ഘാനിസ്ഥാനിലാണ്. സരതുഷ്ട്രമതക്കാരുടെ പുരോഹിതകളെന്ന് പ്രസിദ്ധരായ മാഗിയാണ് വരാഹമിഹിരന്റെ അമ്മ എന്ന് ഒരു പ്രസിദ്ധിയുണ്ടല്ലോ. ഇറാനിയാണ് റഷ്യക്കാരിയാണ് എന്നെല്ലാം പറഞ്ഞുകേള്‍ക്കുന്നു. കാപിശം ഹിന്ദുമതം പിന്തുടര്‍ന്നവരുടെ നാടാണ്, ഹിന്ദുക്കുഷ് പര്‍വ്വതനിരകളിലെ ഒറ്റപ്പെട്ട പ്രദേശമാണ്. പഴയ കാംബോജമാണ്. 19-ആം നൂറ്റാണ്ടുവരെ ഇസ്ലാംവല്‍ക്കരണത്തെ ചെറുത്തുനിന്നവരാണ്. പാക്കിസ്ഥാന്‍ അഫ്ഘാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വരുന്ന പ്രദേശമാണ്. തൊട്ടടുത്ത് പാക്കിസ്ഥാനിലെ ചിത്രാല്‍ ഡിക്ട്രിക്ടില്‍ കലാഷ് വംശകജര്‍ ഇന്നും (!!!) പ്രാചീനന വൈദിക-താന്ത്രിക സംസ്കൃതിയുടെ ബാക്കിപത്രമായി നിലനില്‍ക്കുന്നു. അങ്ങനെ അഫ്ഘാനിസ്ഥാന്റെ പഴയ പേരായ കാഫ്രിസ്ഥാന്‍ എന്ന പേരുലഭിക്കുന്നതിനുതന്നെ കാരണമായ കാപിഷത്തിലാണ് വരാഹമിഹിരന്‍ ജനിച്ചത് എന്നു പറഞ്ഞുവല്ലോ. അവിടെ അക്കാലത്ത് സൂര്യാരാധകരാണ് താമസിച്ചിരുന്നത്. അവിടെ പ്രസിദ്ധമായ ഒരു സൂര്യക്ഷേത്രവും ഉണ്ടായിരുന്നിരിക്കണം. അത്തരത്തിലുള്ള കാപിഷത്തിലെ സൂര്യക്ഷേത്രത്തിലെ ദേവന്റെ അനുഗ്രഹം കിട്ടിയവനാണ് താന്‍ എന്നാണ് വരാഹമിഹിരന്‍ പറയുന്നത്. അതായത് മിഹിരനും സൂര്യാരാധരനായിരുന്നു എന്നര്‍ത്ഥം.
// In southern and eastern Afghanistan, the regions of Zamindawar (Zamin I Datbar or land of the justice giver, the classical Archosia) and Zabulistan or Zabul (Jabala, Kapisha, Kia pi shi) and Kabul, the Arabs were effectively opposed.........., by the indigenous rulers the Zunbils and the related Kabul-Shahs of the dynasty which became known as the Buddhist-Shahi. With Makran and Baluchistan and much of Sindh this area can be reckoned to belong to the cultural and political frontier zone between India and Persia. It is clear .... that...... the Zunbils and their kinsmen the Kabulshahs ruled over a predominantly Indian rather than a Persian realm. The Arab geographers, in effect commonly speak of that king of "Al Hind" ...(who) bore the title of Zunbil.
South of the Hindu Kush was ruled by the Zunbils, ...... The east was controlled by the Kabul Shahis. The Zunbil and Kabul Shahis were connected by culture with the neighboring Indian subcontinent. The Zunbil kings worshipped a sun god by the name of Zun from which they derived their name. For example, André Wink writes that "the cult of Zun was primarily Hindu, not Buddhist or Zoroastrian."//
കാപിഷദേശത്തെ അഥവാ കാംബോജത്തിലെ അഥവാ സബൂളിസ്ഥാനിലെ (കാബൂളും ഖണ്ഡഹറും ഒക്കെ അടങ്ങിയ ദേശത്തെ) സുപ്രസിദ്ധമായ സൂര്യക്ഷേത്രത്തിലെ ദേവന്റെ അനുഗ്രഹം ലഭിച്ച ഹിന്ദുക്കുഷ് പര്‍വ്വതനിരകളിലെ അപ്സസരസ്സുകളെപ്പോലുള്ള കാപിഷത്തിലെ പുരോഹിതയ്ക്ക് ഇന്ത്യാക്കാരനായ ആദിത്യദാസനില്‍ ജനിച്ച മകനാണ് വരാഹമിഹിരന്‍. യാഥാസ്ഥിതികരായ കാപിഷത്തിലെ സൂര്യാരാധകരുടെ ഇടയില്‍ വളരെ അപൂര്‍വമായിരുന്നിരിക്കാന്‍ ഇടയുള്ള ഒരു മിശ്രവിവാഹം! അഫ്ഘാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കു വന്ന് പാല-രാജവംശം ഭരിച്ചിരുന്ന കിഴക്കന്‍ കാംബോജത്തിലേയ്ക്ക് (പശ്ചിമബംഗാളിലേക്ക്) ഇവര്‍ കുടിയേറിയോ? നിശ്ചയം പോര. എങ്കിലും മിഹിരന്റെ മകന്റെ ഭാര്യയായ ഘാനയുടെ ഘന്നാര്‍ബചന്‍ ബംഗാളില്‍ പ്രസിദ്ധമാണ്, ബംഗാളിയിലാണ്.
ആദിത്യദാസതനയഃ എന്ന് അച്ഛനെ കൂടുതല്‍ പരിചയപ്പെടുത്താന്‍ നില്‍ക്കാതെ വരാഹമിഹിരന്‍ പറയണമെങ്കില്‍ അച്ഛന്‍ വളരെ പ്രസിദ്ധനായിരുന്നിരിക്കണം. പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളയാളും ആയിരുന്നിരിക്കണം. പക്ഷെ തന്റെ അച്ഛന്റെ ഗ്രന്ഥങ്ങളില്‍ നിന്ന് (അങ്ങനെ ഗ്രന്ഥങ്ങളുണ്ടെങ്കില്‍) മിഹിരന്‍ എവിടേയും ഒന്നും ഉദ്ധരിക്കുന്നതായി കാണുന്നില്ല. ഉത്തര്‍പ്രദേശിലോ (മഗധ), പശ്ചിമബംഗാളിലോ (പാലകാംബോജം) ജനിച്ചുവളര്‍ന്ന് ജ്യോതിഷത്തിലെ അവഗാഹം കൊണ്ടോ ജ്ഞാനംകൊണ്ടോ മറ്റോ പ്രസിദ്ധനായിത്തീര്‍ന്ന ആദിത്യദാസന്‍ എങ്ങനെയാണ് അഫ്ഘാനിസ്ഥാനിലെ കാപിഷനഗരത്തില്‍ എത്തിച്ചേര്‍ന്നത്? അവിടത്തെ കാപിഷ പുരോഹിതയുമായി അഥവാ പുരോഹിതപുത്രിയുമായി പ്രണയബന്ധത്തിലേര്‍പ്പെട്ടതും, അവസാനം വിവാഹം കഴിച്ചതും? കാപിഷത്തിലെ സൂര്യക്ഷേത്രത്തിലെ പുരോഹിതകള്‍ പാരമ്പര്യ വിജ്ഞാനത്തിന്റെ കാവല്‍ക്കാരായിരുന്നിരിക്കണം. ഇക്കാലത്തുപോലും കാലാഷികള്‍ ജ്യോതിഷം വെളിച്ചപ്പാടു പ്രവചനങ്ങളും ഉപയോഗിക്കുന്നവരും വിശ്വസിക്കുന്നവരും വളരെധികം ആചാരനിബദ്ധരും ബഹുദൈവവിശ്വാസികളുമാണ്. യമനും മഹാദേവനും മാന്ദിയും ഇന്ദ്രനും ജ്യേഷ്ഠയും അവര്‍ക്ക് സുപരിചിതരാണ്. എഴുത്തു ലിപിയും ഗ്രന്ഥങ്ങളും കലാഷികള്‍ക്ക് ഇന്ന് കൈമോശം വന്നിരിക്കുന്നു. 1896-ല്‍ മാത്രം ഇസ്ലാമികവല്‍ക്കരിക്കപ്പെട്ട കാപിഷനഗരിക്കാരുടെ പഴയ അവസ്ഥ അങ്ങനെ ആയിരുന്നിരിക്കണമെന്നില്ല. രസകരമായിരുന്നിരിക്കണം കാപിഷത്തിലെ മിഹിരന്റെ ശൈശവകൌമാരങ്ങള്‍. മണ്ണും തടിയും കൊണ്ട് നിര്‍മ്മിച്ച രണ്ടുനിലയുള്ള വീടിന്റെ മച്ചകത്തില്‍ (മേല്‍നിലയില്‍) നിന്ന് താഴെയിറങ്ങാന്‍ അവകാശമില്ലാത്ത 1 വയസ്സുവരെയുള്ള കാലം. പിന്നീട് ബ്രഹ്മചര്യകാലം. ബാലന്മാര്‍ക്ക് വിശേഷ പവിത്രത സങ്കല്‍പിക്കപ്പെടുന്ന വര്‍ണബഹുലവും ആചാരബഹുലവുമായ കാപിഷത്തിലെ വിജ്ഞാനസമ്പന്നമായ ബാല്യം! സൂര്യാരാധകയായ അമ്മയുടെയും വിജ്ഞാനിയായ പിതാവിന്റെയും അറിവുറ്റവരായ കാപിഷത്തിലെ സൂര്യാരാധകരായ വയോധികരുടെയും മേല്‍നോട്ടത്തില്‍ ജീവിച്ച മിഹിരന്‍ ഈ കാലഘട്ടം വളരെ ആസ്വദിച്ചിട്ടുണ്ടായിരിക്കണം.
കാപിഷത്തിലെ സൂര്യക്ഷേത്രം - എന്താണ് അതിന്റെ പ്രത്യേകത? പ്രത്യേകതയൊന്നുമില്ലെങ്കില്‍ മിഹിരന്‍ ആ ക്ഷേത്രം വിശേഷിച്ച് പരാമര്‍ശിക്കേണ്ട കാര്യമില്ലല്ലോ. മരതകരത്നങ്ങള്‍ നേത്രമായി ഉപയോഗിച്ചിരുന്ന കാപിഷത്തിലെ സൂര്യക്ഷേത്രം അതി പ്രശസ്തമായിരുന്നു. ഇവിടം ആക്രമിച്ച മുസ്ലീങ്ങള്‍ ഈ ബിംബം തകര്‍ത്ത് നേത്രമായി ഉപയോഗിച്ചിരുന്ന മരതകരത്നങ്ങള്‍ മോഷ്ടിക്കുന്നതുവരെ.
//It is related that, Amru Lais conferred the governorship of Zabulistan on Fardghan and sent him there at the head of four thousand horses. There was a large place of worship of the God Zhun in the country, which was called Sakawand, and people used to come on pilgrimage to the Idols of that place. When Fardaghan arrived in Zabulistan he led his army against it, took the temples broke the idols in pieces, and overthrew the idolators. Some of the plunder he distributed among the troops, the rest he sent to Amru Lais// (Wikipedia: https://en.wikipedia.org/wiki/Zabulistan)
സൂര്യാരാധകരായ Zunbils-ന്റെ വര്‍ഗ്ഗത്തിലായിരുന്നിരിക്കാം വരാഹമിഹിരാചാര്യന്റെ ജനനം : https://en.wikipedia.org/wiki/Zunbils
കാപിഷനഗരിയെക്കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്ക് നോക്കുക: https://en.wikipedia.org/wiki/Ancient_Kapisa
യക്ഷനഗരിയായ (അഫ്ഘാനിസ്ഥാനിലെ) കാബോജരാജ്യത്തെ കാപിഷനഗരിയിലെ ബാല്യം, പിന്നീട് മാതാപിതാക്കളോടൊപ്പം (ഇന്ത്യയിലെ പശ്ചിമബംഗാളില) പാലകാംബോജത്തിലേക്ക് (കിഴക്കന്‍ കാംബോജം) ഉള്ള യാത്ര. മഗധാവാസം, വിവാഹം. പിന്നീട് വിദ്യാഭ്യാസത്തിനായി സിംഹളദേശത്തേക്ക് (ശ്രീലങ്കയിലേക്ക്) ഉള്ള യാത്ര, സന്താനലാഭം, മക്കളുടെ വിവാഹം ശ്രീലങ്കയില്‍ വെച്ച്. തിരിച്ച് മഗധയിലേക്ക്, അവിടെനിന്നും ആവന്തിരാജാവിന്റെ ക്ഷണം സ്വീകരിച്ച് ആവന്തിയിലെ ഉജ്ജൈനി നഗരിയിലേക്ക് (മധ്യപ്രദേശ് രാജസ്ഥാന്‍ അതിര്‍ത്തി), ഉത്തര യക്ഷദേശമായ (യവനദേശത്തുനിന്നും -Turkmenistan, കോറസ്ഥാനില്‍നിന്നും - കുരുജനസ്ഥാനം, യക്ഷോത്തരം - Transoxiana) നിന്ന് പാലായനം ചെയ്തുവന്ന് ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ യവനരും പേര്‍ഷ്യക്കാരും സൌരാഷ്ട്രിയരും വളര്‍ത്തിയ സംസ്കൃതി സമീപസ്ഥമായ ഗുജറാത്തില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു അക്കാലത്ത്. അങ്ങനെ മുഴുവന്‍ ഇന്ത്യയുടേയും ഇന്ത്യയ്ക്കു സമീപസ്ഥമായ ഇറാന്‍, തുര്‍ക്കമെനിസ്ഥാന്‍, താജിക്സ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നിവയുടെയും നാഡിമിഡിപ്പ് അറിയുന്ന, അനേകം ഭാഷകള്‍ അറിയുന്നു, സാര്‍വജനീന വിജ്ഞാനിയായിരുന്നിരിക്കണം ഈ നാടോടിയായ അറിവിന്റെ തമ്പുരാന്‍! യക്ഷജന്മം! എങ്കിലും അദ്ദേഹത്തിന്റെ എപ്പോഴും യക്ഷനഗരിയായ കാംബോജദേശത്തോടൊപ്പം ആയിരുന്നിരിക്കണം അതിനാലാണല്ലോ അദ്ദേഹം യുദ്ധയാത്രയുമായി ബന്ധപ്പെട്ട ജ്യോതിഷത്തെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തിന് (മഹായാത്ര) യക്ഷാശ്വമേധീയം (യക്ഷദേശക്കാരുടെ, കാംബോജക്കാരുടെ, അശ്വമേധ യുദ്ധയാത്ര) എന്നു പേരുകൊടുത്തത്. ആ മഹാദേശികന് (ഗുരുവിന്) എന്റെ പാദനമസ്കാരം. _/\_
You are not authorised to post comments.