ജ്യോതിര്‍നിബന്ധവും രേണുകനും ഛാഗലേയനും
- Details
- Created: Monday, 03 April 2017 08:55
- Last Updated: Monday, 03 April 2017 18:48
- Hits: 593
ലേഖകന്‍ - ശ്രീനാഥ് ഒജി
ജ്യോതിര്‍നിബന്ധത്തില്‍ നിന്നുള്ള ശ്ലോകമാണ് താഴെച്ചേര്‍ക്കുന്നത്.
വരാഹമിഹിരാചാര്യഃ ശ്രീപതിഃ സത്യഭാസ്കരൌ
ലല്ലഃ സൂരിര്‍ ബ്രഹ്മഗുപ്തോ വൈദ്യനാഥശ്ച രേണുകഃ
ഏഷാം ശാസ്ത്രാണി സംവീക്ഷ്യ സാരമാദായ യത്നതഃ
തദുക്തവചനൈഃ കുര്‍വേ ഫലഗ്രന്ഥം മനോരമം
(ജ്യോതിര്‍നിബന്ധം)
വരാഹമിഹിരന്‍, ശ്രീപതി, സത്യന്‍, ഭാസ്കരന്‍, ലല്ലന്‍, സൂര്യന്‍, ബ്രഹ്മഗുപ്തന്‍, വൈദ്യനാഥന്‍, രേണുകന്‍ എന്നിവരെഴുതിയ ഗ്രന്ഥങ്ങള്‍ നല്ലവണ്ണം നോക്കി വളരെ പ്രയത്നിച്ച് അതിലെ സാരവത്തായ കാര്യങ്ങള്‍ എടുത്ത് അവരുടെ തന്നെ വാക്യങ്ങള്‍ ഉദ്ധരിച്ച് ഉണ്ടാക്കിയ മനോഹരമായ ഫലജ്യോതിഷഗ്രന്ഥമാണ് ജ്യോതിര്‍നിബന്ധം.
വരാഹമിഹിരനെയും ശ്രീപതിയേയും സത്യാചാര്യനേയും ഭാസ്കരാചാര്യനേയും ബ്രഹ്മഗുപ്തനേയും വൈദനാഥനെയും ലല്ലാനെയും കുറിച്ച് നിങ്ങളെല്ലാം കേട്ടിട്ടുണ്ടാവും. (ഇവരെല്ലാം ആചാര്യന്മാരാണ് അതുകൊണ്ടുതന്നെ ആചാര്യശബ്ദം ചേര്‍ത്ത് ഈ പേരുകള്‍ ഉച്ചരിക്കുന്നതാണ് കൂടുതല്‍ ഉത്തമം) അല്പം അപരിചമായ പേര് രേണുകന്‍ എന്ന ആചാര്യന്റേതാണ്. ഇദ്ദേഹത്തിന്റെ ജ്യോതിഷഗ്രന്ഥങ്ങളേതെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ ഷെയര്‍ ചെയ്യുക.
അതുപോലെ മറ്റൊരു ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുകയാല്‍ ഞാന്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ആചാര്യനാണ് ഛാഗലേയന്‍. ഇദ്ദേഹത്തെക്കുറിച്ചും കൂടുതല്‍ അറിയാവുന്നവര്‍ പറഞ്ഞുതരിക.
You are not authorised to post comments.