കൊല്ലവര്‍ഷവും കൊല്ലവും

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ ലേഖനം. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - വിജയാമേനോന്‍, ശ്രീനാഥ് ഒജി, ഹരികുമാര്‍ നായര്‍, വിഷ്ണു നമ്പൂതിരി തുടങ്ങിയവര്‍.)

കൊല്ലവർഷം ഉണ്ടായതു് എങ്ങിനെ എന്നറിയാമോ? കേരളത്തിലെ ഒരു തുറമുഖ പട്ടണം കൊല്ലം. പൂർവകാലത്തെ കൂപകരാജവംശ രാജാക്കന്മാരുടെ രാജധാനി .കലിവർഷം 3926 ന് (ക്രിസ്തുവർഷം 825) തിരുവിതാംകൂർ വാണിരുന്ന ഉദയ മാർത്താണ്ഡവർമ്മ മഹാരാജാവു് കൊല്ലത്ത് എഴുന്നള്ളി വിദ്വാന്മാരെ വിളിച്ചവരുത്തി, സൂര്യന്റെ ഗതി നോക്കി ചിങ്ങമാസം 1 മുതൽ ഒരു പുതിയ അബ്ദം നിശ്ചയിച്ചു.അതാണ് കൊല്ലവർഷം.

പരശുരാമകല്പം ആയിരം കഴിഞ്ഞപ്പോൾ ആവർത്തിക്കപ്പെട്ടതാണെന്നും ഐതിഹ്യമുണ്ട്. ആയിരം വർഷം പിന്നോട്ട് പോയി നോക്കുക ക്രി.മു. 175 ലാണ് നാം എത്തുക. കൊല്ലം പന്തലായനി കൊല്ലമാണെന്നും പറയപ്പെടുന്നു. തെക്കൻ കൊല്ലത്തുണ്ടായിരുന്ന നസ്രാണി വണിക്കുകളുടെ കാലഗണനയാണ് കൊല്ലവർഷം ആയതെന്നും ചിലർ വാദിക്കുന്നു. കൊല്ലവർഷം തുടങ്ങുന്നത് മലബാറില് കന്നി ഒന്നു മുതലാണ്. ആചാര്യവാഗഭേദ്യ എന്ന കലിദിനം പരിശോധിക്കുന്നത് നന്നായിരിക്കും. ശങ്കരാചാര്യരുമായും കൊല്ലവർഷത്തെ ബന്ധപ്പെടുത്തുന്ന ഐതിഹ്യങ്ങൾ ഉണ്ട്. ഈ കൊല്ലവർഷത്തിന് മുമ്പ് കേരളത്തില് കാലഗണന ഉണ്ടായിരുന്നില്ലേ? എന്നാലോചിച്ചു നോക്കുക. ഒരു മാർത്താണ്ഡന്റെ സ്വപ്നം അല്ല കൊല്ലവർഷം. പരഹിതം പോലെയുള്ള ഗണിതം കൊല്ലവർഷത്തിനു മുമ്പ് നിലവിലിരുന്നു. കലിവർഷം വലിയ സംഖ്യ ആയ സ്ഥിതിക്ക് സാമൂഹ്യ വ്യവഹാരത്തിൽ തീർച്ചയായും ചെറിയ കാലഗണന ഉണ്ടായിരുന്നിരിക്കണം. സംഘകാലകൃതികളിലൊന്നും കലിവർഷപരാമർശമില്ല. ക്രി.പി.825 നു മുമ്പും കൊല്ലവർഷം (കൊളംബ വർഷം എന്നാണെന്നു തോന്നുന്നു സംസ്കൃതത്തിൽ) നിലനിന്നിരിക്കണം. കന്നി ഒന്നും ചിങ്ങം ഒന്നും തമ്മിലുള്ള സംഘർഷവും കൊല്ലവർഷം എവിടെ തുടങ്ങി, എങ്ങനെ തുടങ്ങി? എന്ന വിഷയത്തിൽ പ്രസക്തമാണ്. കന്നി-മാസം ആദ്യ മാസമായിക്കൂടെ. കന്നി തുടക്കത്തിനുള്ള പദമാണെല്ലോ?

കൊല്ലവർഷം ഉണ്ടാകുന്നതിനു മുമ്പു് ശകാബ്ദമായിരുന്നു എന്നു പറഞ്ഞുകൂടേ? ഇന്നും ഭാരതത്തിൽ ആചരിക്കുന്നു. നമ്മുടെ പഞ്ചാംഗം ശകാബ്ദം കാണിക്കുന്നുമുണ്ട്. പക്ഷെ ശകാബ്ദം കേരളീയമല്ല. ജ്യോതിശാസ്ത്ര ഉപയോഗമാണ് ശകയും, കലിയും. ശകാബ്ദം കേരളത്തില്‍ വ്യാവഹാരികമായിരുന്നില്ല എന്നു തോന്നുന്നു. പരശുരാമന്റെ ആയിരങ്ങളായിരുന്നു (പരശുരാമാബ്ദം) കേരളത്തില്‍ വ്യാവഹാരികമായ ആണ്ടു കണക്കു.

എഡി 825-ല്‍ എന്തായിരുന്നിരിക്കാം കൊല്ലത്തിന്റെ പേരു്?

ചെങ്ങനാട് - കൊല്ലത്തിന്‍റെ പഴയ പേര്. ദേശിംഗനാട് എന്ന പേരിലും ഈ നാട് അറിയപ്പെട്ടിട്ടുണ്ട്. അതിനുശേഷം വന്ന പേര് കോളംബം, കുരക്കോണികൊല്ലം എന്നിവയാണ്. കേരളത്തില്‍ രണ്ടു കൊല്ലമുണ്ട് - തിരുവിതാംകൂറിലെ (ശ്രീവാഴുംകോട്, തിരുവാഴുംകോട്, തിരുവാങ്കോട്, വേണാട്) സമീപസ്ഥമായ കുരക്കോണികൊല്ലവും കോഴിക്കോട്ട് കൊയിലാണ്ടിയിലെ പന്തലായനികൊല്ലവും. പില്‍ക്കാലത്താണ് കൊല്ലത്തിന് കൊല്ലം എന്ന പേര് സ്ഥിരമായത്. (കൊയിലാണ്ടിയുടെ പഴയപേരാവാം പന്തലായനി). പഴയ വേണാട്ടില്‍ ഉള്‍പ്പെട്ടുവരുന്ന സ്ഥലമായിരുന്നു ഏറെക്കാലം (കാരക്കോണി)കൊല്ലം അഥവാ കോളംബം. (കൊല്ല-അബ്ദം, കൊല്ലവര്‍ഷം എന്നത് കോളംബമായതാവാനും വഴിയുണ്ട്.) കൊല്ലം രാജാവെന്നാല്‍ വേണാട്ടുരാജാവ് എന്നു തന്നെയായിരുന്നു അര്‍ത്ഥം. അതിനാല്‍ കൊല്ലത്തിന്റെ പഴയപേര് വേണാട് എന്നാണെന്നു പറഞ്ഞാലും തെറ്റില്ല.

മാര്‍ണ്ഡവര്മ്മഹ കൊല്ലരാജ്യം (ദേശിംഗനാട്) അവസാനമായി പിടിച്ചെടുക്കുന്നത് എ ഡി 1742-ലാണ്. അന്നുവരെ നൂറ്റാണ്ടുകളായി ഒരു രാജവംശം ഇവിടെ നിലനിന്നിരുന്നു. അതാണ് ദേശിംഗനാട്. കൊല്ലത്തെകുറിച്ചുളള ആദ്യത്തെ ആധികാരികരേഖ തരിസാപ്പളളി ശാസനമാണ്. കൊല്ലവർഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ്‌ കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം.

കൊല്ലത്തിന് കൊളംബം എന്നൊരു പദഭേദമുണ്ട്. കുളം എന്നതില്‍ നിന്നാണ് കൊല്ലം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്നും പറയുന്നുണ്ട്. 'കോ' യുടെ 'ഇല്ലം' എന്നത് രൂപഭേദപ്പെട്ട് കൊല്ലം ആയതാണെന്നും പറയപ്പെടുന്നു. 'കോ' എന്നാല് "രാജാവ്" എന്നാണ് അര്ത്ഥംല. ആ അര്ത്ഥപത്തില്‍ 'കൊന്' എന്ന രാജപരമ്പരയുടെ ആസ്ഥാനം കൊല്ലം ആയതാവാം.

കൊല്ലം തുറമുഖം ക്രിസ്തുവര്ഷംെ 825 ല്‍ ഉദയമാര്ത്താനണ്ഡവര്മ്മ യുടെ അനുവാദത്തോടെ മാര്‍ അബോയാണ് കൊല്ലം തുറമുഖം സ്ഥാപിച്ചത്. ഇപ്രകാരമാണ് ആധുനികകൊല്ലവും, കൊല്ലം എന്ന സ്ഥലനാമവും, കൊല്ലവര്‍ഷവും മറ്റും നിലവില്‍ വന്നതെന്നും ചിലര്‍ വാദിക്കുന്നു.

വാസ്തവത്തില്‍ ചെങ്ങനാട്, ദേശിംഗനാട്, വേണാട് എന്നിവയെല്ലാം വിവിധ കാലഘട്ടങ്ങളില്‍ കൊല്ലനഗരം കൈവശം വെച്ചിരുന്ന നാട്ടരചന്മാരുടെ രാജ്യനാമങ്ങളാണ്. ഇങ്ങനെയെങ്കില്‍ ഇവയേക്കാള്‍ കോളംബം, കാരക്കോണികൊല്ലം എന്നിവയാണ് ഈ സ്ഥലത്തിന്റെ പ്രാചീനനാമങ്ങള്‍ എന്നു ചിന്തിക്കുകയുമാവാം. (Ref. http://www.kollamcorporation.gov.in/history)

ക്രിസ്തുവർഷം 9ആം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലോ മറ്റ്‌ ചരിത്രകാരമാരുടെ ഗ്രന്ഥങ്ങളിലോ കൊല്ലത്തേക്കുറിച്ചുള്ള പരാമർശങ്ങളില്ല.[10] ക്രിസ്തുവർഷം 851ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ്‌ കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്‌. കൊല്ലവർഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ്‌ കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച്‌ പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക്‌ കപ്പലുകൾ പോയിരുന്നത്‌ കൊല്ലം, കോഴിക്കോട്‌ തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു. (Ref. Wikipedia)

കൊല്ലം എന്ന പേരിന്റെ നിഷ്പത്തിയെ കുറിച്ച് പണ്ഡിതന്മാളര്ക്കി ടയില്‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍വ്യത്യസ്താഭിപ്രായമുണ്ട്.കുരുമുളക് എന്നര്ത്ഥിമുള്ള കോലം എന്ന സംസ്കൃത ശബ്ദത്തില്‍ നിന്നാണ് കൊല്ലം ഉണ്ടായതെന്ന് കേണല്‍ യുളിനെ പോലെയുള്ളവര്‍ സംശയിക്കുമ്പോള്‍ രാജാവിന്റെ സന്നിധാനം എന്നോ സഭാതലമെന്നോ അര്ത്ഥംമുള്ള കൊലു എന്ന ശബ്ദത്തില്‍‍‍‍‍‍ നിന്നാവാം കൊല്ലം രൂപം പ്രാപിച്ചതെന്ന് ഡോ.കാല്ഡ്വപല്‍ അനുമാനിക്കുന്നു.തമിഴിലും പഴയ മലയാളത്തിലും അഴക് എന്ന അര്ത്ഥപത്തില്‍ ഉപയോഗിക്കുന്ന കോലം എന്നതില്‍ നിന്നും അഴകാര്ന്ന് നഗരം എന്നര്ത്ഥപത്തില്‍ കോലത്തി നിന്നും കൊല്ലം രൂപപ്പെട്ടതാണെന്നും അദ്ദേഹം സംശയിക്കുന്നു. കോല ത്തിന് ചങ്ങാടം എന്നും വഞ്ചികള്‍ കരയ്ക്കടുപ്പിച്ച് കെട്ടിയിടുന്ന കുറ്റിയെന്നും സംസ്കൃതത്തില്‍ അര്ത്ഥ മുണ്ട്.ഇത് ശരിയെങ്കില്‍ തുറമുഖനഗരം എന്ന അര്ത്ഥറത്തിലാവാം കൊല്ലത്തിന് ആ പേര് ഉണ്ടായതെന്ന് സംശയിക്കുന്നവരും ഉണ്ട്.കോ+ഇല്ലം കോയില്ലവും കൊല്ലവുമായെന്നുവരാമെന്നും അപ്പോള്‍ കൊല്ലത്തിന് രാജാവിന്റെ വസതി അഥവാ രാജധാനി എന്നര്ത്ഥംമ വരാമെന്നും പ്രൊഫ. ഇളംകുളം അനുമാനിക്കുന്നു.സുലൈമാന്‍,ഇബ്നുബത്തൂത്ത സഞ്ചാരികള്‍ കൊല്ലത്തെ ചൈനീസ് വ്യാപാരികളെ പറ്റി പറയുന്നുണ്ട്.  (Ref. http://www.kollamcorporation.gov.in/history)

കൊല്ലവര്ഷാചരംഭത്തിന് രണ്ട് വര്ഷം മുമ്പ് കൊല്ലം നഗരം ഉണ്ടായിരുന്നതായി ഗവേഷണപണ്ഡിതനായ കേസരി ബാലകൃഷ്ണപിളള സ്ഥാപിച്ചിട്ടുണ്ട്. (Ref. http://www.kollamcorporation.gov.in/history)

എന്നിങ്ങനെ ഇനിയും പഠനഗവേഷണങ്ങള്‍ അര്‍ഹിക്കുന്ന വിഷയമാണ് കൊല്ലം, കൊല്ലവര്‍ഷം തുടങ്ങിയ വിഷയങ്ങള്‍. കൊല്ലവും കൊല്ലവര്‍ഷവും തമ്മില്‍ ബന്ധമുണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ സംശയോച്ഛേദിയായ നിഗമനത്തില്‍ എത്തിച്ചേരുന്നതിന് ഇത്രയും അറിവ് പര്യാപ്തമല്ല.

You are not authorised to post comments.

Comments powered by CComment