വിളക്കുഭേദങ്ങള്‍ ഒരു ചര്‍ച്ച

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം)

ശ്രീനാഥ് ഒജി: വാസ്തുവിളക്ക്, റാന്തല്‍, ഇല്ലിവിളക്ക്, കവരവിളക്ക്, നിലവിളക്ക്, തൂക്കുവിളക്ക്, കെടാവിളക്ക്, ശിവലിംഗവിളക്ക്, ലക്ഷ്മിവിളക്ക്, അറേബ്യന്‍വിളക്ക്, രാമായണവിളക്ക്, കൊടിവിളക്ക്, ഞെക്കുവിളക്ക്, ദശാവതാരവിളക്ക്, ആള്‍വിളക്ക്, കുത്തുവിളക്ക്, പക്ഷിവിളക്ക്, താമരവിളക്ക്, കമ്പവിളക്ക്, ചങ്ങലവിളക്ക്, അഷ്ടമംഗല്യ വിളക്ക്, കൊമ്പുവിളക്ക്, ഗണപതി വിളക്ക്, ആട്ടവിളക്ക്, ലക്ഷ്മി വിളക്ക്, ആലുവിളക്ക്, അന്നവിളക്ക്, അലങ്കാരവിളക്ക്, അദ്ഭുത വിളക്ക്, കുതിരവിളക്ക്, മയില്‍ വിളക്ക്, ആമ വിളക്ക്, തട്ടുവിളക്ക്...

(ഇതിനുമുണ്ടാവുമോ പഠന സൌകര്യാര്‍ത്ഥമുള്ള ക്ലാസിഫിക്കേഷനും, തത്വ വിവരണങ്ങളും മറ്റും?)

എന്റെ ദൈവമേ...ഇതു കുറേയുണ്ടല്ലോ...! ഈ വിളക്കുഭേദങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ വിശദമായ ഒരു പോസ്റ്റ് വിളക്കിച്ചേര്‍ക്കാന്‍ അപേക്ഷ.  ഇതുമായി ബന്ധപ്പെട്ട പ്രമാണശ്ലോകങ്ങളെന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ വളരെ ഉത്തമമായേനേ

വിഷ്ണുനമ്പൂതിരി: കുരിശു വിളക്ക് പറഞ്ഞില്ല!

പ്രിയേഷ് മഹേന്ദ്രന്‍: ഒരു ഡൌട്ട്....ഒരു വീട്ടില്‍ സന്ധ്യയ്ക്ക് കൊളുത്താന്‍ നിലവിളക്ക് ആയാലും തൂക്കുവിളക്ക് ആയാലും ഒരുപോലെ ആണോ?

ശങ്കരന്‍ ആചാരി: അയ്യോ തൂക്കുവിളക്ക് ക്ഷേത്രത്തിലേക്കുളളതല്ലേ...?

ശ്രീനാഥ് ഒജി: പലതും പലടത്തേക്കുള്ളതും ആവും.... ഇതെല്ലാറ്റിനേയും കുറിച്ചുള്ള ഒരു വിവരണമാണ് ആവശ്യം...

ചന്ദ്രശേഖരന്‍ ടികെ: മകരവിളക്ക്‌ ഇല്ലേ?

ശ്രീനാഥ് ഒജി: മകരവിളക്ക് ആഴിയല്ലേ...മകരജ്യോതി നക്ഷത്രവും... ആപ്പോള്‍പ്പിന്നെ തീയല്ലാതെ, ജ്വാലയല്ലാതെ ദീപഭാജനം (വിളക്ക്) ഇതില്‍ എവിടെയാണ് ജീ...

ശങ്കരന്‍ ആചാരി: ആചാരം മാറിയതൊന്നും വിളക്ക്നിർമ്മാതാക്കൾ അറിഞ്ഞില്ലന്ന്തോന്നുന്നു. വിളക്കിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓരോ തിരി ഇട്ട് കത്തിക്കാൻ പററുന്ന രീതിയിൽ വെട്ടുള്ള വിളക്ക് ഇറക്കിയില്ലല്ലോ അഞ്ച് ഏഴ് ഒൻപത്....എന്നിങ്ങനെപോകുന്നൂ വിളക്കിലെ വെട്ടുകൾ ..... വാളും ചിലമ്പും വാങ്ങാൻ മാന്നാറ് പോയപ്പോൾ ഒരു ഒഴുക്കൻവിളക്ക് വാങ്ങി പ്രശ്നം പരിഹരിച്ചു എങ്കിലും രണ്ട് വെട്ടുളള വിളക്ക് ഉണ്ടായിരുന്നങ്കിൽ കൊളളാമായിരുന്നു.

ശ്രീനാഥ് ഒജി: //വിളക്കിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓരോ തിരി ഇട്ട് കത്തിക്കാൻ പററുന്ന രീതിയി// ഒറ്റത്തിരി ദാരിദ്ര്യലക്ഷണല്ലേ ജീ... ?

വിഷ്ണുനമ്പൂതിരി: വെട്ടു വിളക്ക് അവലക്ഷണം തന്നെ മയിൽ വിളക്കും തഥൈവ. ദിക്കുകളിലേക്കും ഈശകോണിലേക്കുമാണ് തിരിയിട്ടു കത്തിക്കേണ്ടത്, മന്ത്രികത്തിൽ നിര്യതിയിലേക്കും.

മാന്നാർപുരേവണിഗഭൂമി സുരപ്രലോഭാൽ ദേവസ്വവാസ്തുവിധിദദ്വിജശാസനേന
സൃഷ്ടംതയോ: ധനവിവർദ്ധനലക്ഷ്യ യുക്തം വാസ്ത്വാഖ്യകം തുകുരുതേ ജനവാസ്തുശാന്തിം

(വിഷ്ണുനമ്പൂതിരി)

ധ്യാനാർത്ഥപാഠഭേദം: വാസ്ത്വാഖ്യദീപനിവഹ: കുരുവാസ്തു ശാന്തിം !

(കവിതിലകമായ വിഷ്ണുനമ്പൂതിരി കളിതമാശയായി ഉണ്ടാക്കിയതാണ് ഈ ശ്ലോകം, സീരിയസായി എടുക്കരുതേ....!)

ശ്രീവാസ്തവ് പ്രഭാകര്‍: ഇതിൽ ലക്ഷ്മീവിളക്കെന്നു പറഞ്ഞു ഒരുവശത്ത്‌ ദേവിയുടെ ചിത്രമാലേഖനം ചെയ്ത ഒരു തിരിയിടാവുന്ന വിളക്ക്‌ അശോഭനമല്ലേ?

വിഷ്ണുനമ്പൂതിരി: ആയിരിക്കും.

ചന്ദ്രമോഹന്‍ ടികെ: പണ്ടുകാലത്തേ ഒരു പ്രധാന വിളക്കായിരുന്നില്ലേ ഒരു തിരിയിട്ടു കത്തിച്ചിരുന്ന മണ്ണെണ്ണ വിളക്ക്.എന്റെയൊക്കെ ചെറുപ്പത്തില്‍ മിക്കവാറും എല്ലാ വീടുകളിലും ഇത് ഉപയോഗിച്ചിരുന്നു.

സുരേഷ് ലക്ഷ്മീമഠം: പണ്ടുകാലത്തേ ഒരു പ്രധാന വിളക്കായിരുന്നില്ലേ ഒരു തിരിയിട്ടു കത്തിച്ചിരുന്ന മണ്ണെണ്ണ വിളക്ക്.എന്റെയൊക്കെ ചെറുപ്പത്തില്‍ മിക്കവാറും എല്ലാ വീടുകളിലും ഇത് ഉപയോഗിച്ചിരുന്നു.

 

വാല്‍ക്കഷണം രണ്ടു നൊസ്റ്റാള്‍ജി....!

പ്രസാദ് മാത്യു ചാള്‍ഡിയാ: ചന്ദ്രമോഹൻ സാർ അങ്ങയുടെ ബാല്യ കാലത്ത്‌ ഉപയോഗിച്ചിരുന്ന ശരറാന്തൽ വിളക്ക്‌ രണ്ടെണ്ണം ഇപ്പോഴും എൻറെ കയ്യിൽ ഉണ്ട്‌.!! അതിൻറെ വെളിച്ചത്തിൽ ഇരുന്നു വായിക്കുന്നത്‌ എൻറെ പിതാവിന്‌ വലിയ ഇഷ്ടമായിരുന്നു.!!

വിജയാ മേനോന്‍: പണ്ടുണ്ടായിയിരുന്ന നിലവിളക്ക് ഉമ്മറത്തു കത്തിക്കും. അതിന്റെ സമയം കഴിഞ്ഞാൽ റാന്തൽ ആ സ്ഥാനം കൈയടക്കും.ഹരികെയ്ൻ ലാംബ് (അരിക്കിലാംബു വിളക്ക്) ഇപ്പോൾ പുരാവസ്തുവാണ്.മേശവിളക്കും മൂട്ട വിളക്കും (ഓടു കൊണ്ടുള്ളത്) ഉണ്ടായിരുന്നു. എല്ലാം കത്തിയിരുന്നതു മണ്ണെണ്ണയാൽ. മറ്റൊന്നായിരുന്നു പെട്രോൾ മാക്സ്.

ഇതി കേരളജ്യോതിഷം ഗ്രൂപ്പിലെ വിളക്കുമാഹാത്മ്യം സമാപ്തം....!

You are not authorised to post comments.

Comments powered by CComment