കുംഭകോണത്തെ നവഗ്രഹക്ഷേത്രങ്ങള്‍

1 1 1 1 1 1 1 1 1 1 Rating 4.00 (1 Vote)

ലേഖകന്‍: വിനോദ് വര്‍മ്മ

ഏതാണ്ട് മൂന്ന് കൊല്ലം മുമ്പ് തമിഴ് നാട്ടിലെ നവഗ്രഹക്ഷേത്രങ്ങളില്‍ തൊഴാന്‍ പോയിരുന്നു.. പോയി വന്ന ശേഷം എഴുതിയ കുറിപ്പുകള്‍ പങ്കു വയ്ക്കുന്നു.. തെറ്റില്ല എന്ന് കരുതുന്നു

തമിഴ് നാട്ടിലെ കുംഭകോണം എന്ന സ്ഥലത്തെ നവഗ്രഹക്ഷേത്രങ്ങളില്‍ (ഏതാണ്ട് 60-70 കിലോമീറ്റര്‍ ചുറ്റളവില്‍ ആണ് ഈ ക്ഷേത്രങ്ങള്‍) ഒന്ന്.. ഒരു ദിവസം കൊണ്ട് എല്ലായിടത്തും തൊഴുക എന്നത് നല്ല വൈഷമ്യം തന്നെ; കാരണം അതിലെ പലയിടങ്ങളും ഉള്‍പ്രദേശങ്ങളിലാണ്

തിങ്കളൂര്‍ (ചന്ദ്രന്റെ ക്ഷേത്രം)

തിങ്കളൂര്‍ (ചന്ദ്രന്റെ ഊര് എന്ന അര്‍ത്ഥത്തില്‍ തിങ്കളൂര്‍) ചന്ദ്രന്റെ ക്ഷേത്രം കുംഭകോണത്തെ മറ്റു പല നവഗ്രഹക്ഷേത്രങ്ങളിലെയും പോലെ ശിവന്‍ തന്നെ ആണ് പ്രധാന മൂര്‍ത്തി

പണ്ട് പാലാഴി മഥനം കഴിഞ്ഞ് ലഭിച്ച അമൃത് മഹാവിഷ്ണു മോഹിനീ രൂപത്തില്‍ ദേവന്മാര്‍ക്ക് കൊടുക്കുമ്പോള്‍ ഒരു അസുരന്‍ ദേവന്റെ വേഷത്തില്‍ നിന്ന് അത് കഴിച്ചു എന്നും ആ അസുരന്റെ കഴുത്ത് മഹാവിഷ്ണു ചക്രം കൊണ്ട് അറുത്തു എന്നും ആ അസുരന്റെ രണ്ട് ഭാഗങ്ങള്‍ രാഹുകേതുക്കളായി എന്നു പറയുമല്ലോ

അതില്‍ രാഹു ചന്ദ്രന്റെ വിഴുങ്ങാന്‍ പോയപ്പോള്‍ ചന്ദ്രന്‍ ആത്മരക്ഷാര്‍ത്ഥം ശിവനെ തപസ്സ് ചെയ്തു എന്നും ശിവന്‍ പ്രത്യക്ഷപ്പെട്ട് വിഴുങ്ങിയാലും 15 ദിവസത്തില്‍ വീണ്ടും പൂര്‍ണ്ണരൂപം കൈക്കൊള്ളാന്‍ അനുഗ്രഹിച്ചു എന്നും ശിരസ്സില്‍ അലങ്കാരം ആയി സ്വീകരിച്ചു എന്നും പറയുന്നു.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ശിവഭക്തരായ 63 നായനാര്‍മാരില്‍ തന്നെ വളരെ പ്രാധാന്യമുള്ള അപ്പരുടെ (തിരുനാവുക്കരസ് സ്വാമികള്‍) ഒരു കഥയും ഉണ്ട് അപ്പര്‍ ഈ പ്രദേശത്ത് കൂടി യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു ഭക്തനായ അപ്പൂതി അടികള്‍ (അത് വരെ പരസ്പരം കണ്ടിട്ടില്ല) അപ്പരുടെ പേരില്‍ തണ്ണീര്‍ പന്തലുകളും അതു പോലെ പല സൌകര്യങ്ങളും ചെയ്തു വെച്ചതായി കണ്ട് അത്ഭുതപ്പെട്ട് ചോദിച്ചുവത്രെഎന്തേ സ്വന്തം പേരില്‍ ചെയ്യാതെ അപ്പരുടെ പേരില്‍ ചെയ്യുന്നത് എന്ന്

ആ ചോദ്യം അപ്പരെ അവഹേളിക്കുന്ന തരത്തില്‍ എന്ന് തോന്നുകയാല്‍ വിഷമം തോന്നുകയും അപ്പൂതി അടികള്‍ ഭഗവാന്റെ അനുഗ്രഹം കിട്ടിയ അപ്പരെ അറിയാത്തത് കൊണ്ടാണ്, ഇങ്ങിനെ പറയുന്നത് എന്നു സൂചിപ്പിക്കുകയും സന്ന്യാസിവേഷത്തില്‍ ((അപ്പര്‍) ഇങ്ങിനെ പറയുന്നതിലെ അപ്രിയം പ്രകടിപ്പിക്കുകയും ചെയ്തുവത്രെ.

സ്വയം താന്‍ തന്നെയാണ്, അപ്പര്‍ എന്ന് പരിചയപ്പെടുത്തിയപ്പോള്‍ സ്വഗൃഹത്തിലേക്ക് ക്ഷണിച്ചുഭക്ഷണത്തിനായി വാഴയില മുറിക്കാന്‍ പോയ അപ്പൂതി അടികളുടെ മകനെ (അദ്ദേഹത്തിന്റെ മക്കള്‍ക്കും അപ്പരോടുള്ള ബഹുമാനാര്‍ത്ഥം തിരുനാവുക്കരസ് എന്ന പേരാണത്രെ വെച്ചിരുന്നത്) പാമ്പു കടിച്ചു ഇത് അറിഞ്ഞ അപ്പര്‍ മകനെയും കൊണ്ട് ഈ ക്ഷേത്രത്തില്‍ വന്ന് ശിവനെ സ്തുതിക്കുകയും ആ കുട്ടിക്ക് ജീവന്‍ തിരികെ ലഭിക്കുകയും ചെയ്തു എന്ന് ഐതിഹ്യം.

 സൂര്യനാര്‍ കോവില്‍ (സൂര്യന്റെ ക്ഷേത്രം)

സൂര്യന്റെ ക്ഷേത്രമാണ്, സൂര്യനാര്‍ കോവില്‍ ഈ ക്ഷേത്രത്തിന് ഏതാണ്ട് തൊള്ളായിരത്തിലേറെ വര്‍ഷം പഴക്കമുണ്ടത്രെ

ഇവിടെ പ്രധാനമൂര്‍ത്തി സൂര്യനാണ്, ഉഷ, പ്രത്യൂഷ (ച്ഛായ) എന്നീ ഭാര്യമാരോടൊപ്പം ചുറ്റും മറ്റു ഗ്രഹങ്ങളുടെ പ്രതിഷ്ഠയും കാണാം

കലവ എന്ന മുനിയ്ക്ക് ഭാവി അറിയാനുള്ള സിദ്ധി ഉണ്ടായിരുന്നുവത്രെ. അത് മൂലം തനിക്ക് കുഷ്ഠരോഗം വരാനുള്ള സാദ്ധ്യത നേരത്തെ അറിഞ്ഞു. അദ്ദേഹം നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തി അത് മാറ്റി എന്നും ബ്രഹ്മാവ് അതില്‍ കോപിച്ച് (വിധി മാറ്റിക്കൂടത്രെ) ആ അസുഖം നവഗ്രഹങ്ങളെ ബാധിക്കാന്‍ ശപിച്ചു എന്നും പറയപ്പെടുന്നു. ശാപമോക്ഷത്തിനായി അപേക്ഷിച്ച നവഗ്രഹങ്ങളോറ്റ് തപസ്സ് ചെയ്യാന്‍ പറഞ്ഞു; അങ്ങിനെ തപസ്സ് ചെതാണ് അസുഖം മാറിയതത്രെ.

ഉപകാരസ്മരണയ്ക്കായി ആ മുനി നവഗ്രഹങ്ങളെ ഉപാസിക്കാന്‍ നിര്‍മ്മിച്ച അമ്പലം ആണത്രെ ഇത്.

 

You are not authorised to post comments.

Comments powered by CComment