ധ്രുവനക്ഷത്രവും സപ്തർഷിമണ്ഡലവും
- Details
- Created: Thursday, 27 April 2017 07:14
- Last Updated: Thursday, 27 April 2017 07:35
- Hits: 8520
(ഇതേക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം.)
നക്ഷത്രങ്ങൾ കഥ പറയുന്നു - ധ്രുവനക്ഷത്രവും സപ്തർഷിമണ്ഡലവും
വിജയാമേനോന്‍:
ധ്രുവനക്ഷത്രം - ഉത്താനപാദ രാജാവിന് ആദ്യ ഭാര്യയായ സുനീതിയിൽ ജനിച്ച പുത്രനാണ് ധ്രുവൻ. തന്റെ രണ്ടാമത്തെ ഭാര്യയായ സുരുചിയിൽ കൂടുതൽ ആകൃഷ്ടനായിരുന്നു രാജാവു്.സുരുചിയുടെ പല ക്രൂര പ്രവർത്തികളും സുനീതിയെ വേദനിപ്പിച്ചിരുന്നു. സുനീതിയുടെ പുത്രനായ ധ്രുവൻ, ഒരു അച്ഛനെ മടിയിൽ കയറിയിരുന്നു. ഇതു കണ്ട സുരുചി അവനെ വിലച്ചുതാഴെയിറക്കി ആട്ടിപ്പായിച്ചു.ആ ബാലൻ ദുഃഖം സഹിക്കുവാനാവാതെ വനത്തിലേക്കോടി.
നാരദരുടെ ഉപദേശം അനുസരിച്ച് ധ്രുവൻ മഹാവിഷ്ണുവിനെ തപസ്സു ചെയ്തു. ആറു മാസത്തെ തപസ്സിനാൽ വിഷ്ണുവിന്റെ പ്രീതി സമ്പാദിച്ചു. വിഷ്ണുവിന്റെ അനുഗ്രഹം കൊണ്ടു് ധ്രുവൻ കൽപാന്തകാലത്തും നാശമില്ലാത്ത വിധത്തിൽ ജ്യോതിശ്ചക്രത്തിനും മേൽഭാഗത്ത് ധ്രുവനക്ഷത്രമായി പ്രാകാശിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്ഥിരമായി വടക്കു ദിക്കിൽ കാണുന്ന നക്ഷത്രമാണ് ധ്രുവനക്ഷത്രം (pole Star )
മരീചി, വസിഷ്ഠൻ, അംഗിരസ്സ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു എന്നീ പേരുകളോടു കൂടിയ സപ്തർഷികളെ, ഉത്തരാകാശത്തിൽ കിഴക്കുനിന്നും ക്രമമായി കാണാം.അതിൽ വസിഷ്ഠനക്ഷത്രത്തിന്റെ അടുത്തായി കാണുന്ന ചെറിയ നക്ഷത്രമാണ് അരുന്ധതിനക്ഷത്രം.
യുധിഷ്ഠിരൻ രാജ്യം ഭരിക്കുന്ന കാലത്ത് സപ്തർഷികൾ മകം നക്ഷത്രത്തിലായിരുന്നത്രേ.ശകാബ്ദ സംഖ്യയോടു് 2526 കൂട്ടിയാൽ യുധിഷ്ഠിരന്റെ കാലം അറിയാം. യുധിഷ്ഠിരന്റെ കാലം കഴിഞ്ഞ് 2526 വർഷം കഴിഞ്ഞപ്പോഴാണ് ശകാബ്ദം തുടങ്ങിയത്. സപ്തർഷികൾ ഓരോ നക്ഷത്രത്തിലും നൂറു കൊല്ലം വീതം നിൽക്കും. അപ്പോൾ ഒരാണ്ടിൽ 7 കലകൾ വീതമാണ് സഞ്ചരിക്കുന്നത്. ഇപ്പോൾ അവ ചിത്തിര നക്ഷത്രത്തിൽ ആണ്.അശ്വതി തുടങ്ങിയ നക്ഷത്രങ്ങളുടെ ആധിപത്യവും സപ്തർഷികൾക്കുണ്ടു്.

ശ്രീഹരി:
ചിത്രം ധ്രുവനക്ഷത്രത്തെ കണ്ടു പിടിക്കാനുള്ള മാർഗ്ഗമാണ്. Ur Sa Major എന്നാണ് സപ്തർഷികളുടെ പേര്. ഒരു ചട്ടുകം പോലെയാണ്. രണ്ടാമത്തെയാണ് വസിഷ്ഠൻ. തൊട്ടടുത്ത് സൂക്ഷിച്ച് മാത്രം കാണാവുന്നതാണ് അരുന്ധതി. Search " Arab eye check" from Google.
Arab eye test : An ancient eye test--using the stars.
Vision testing in ancient times was as important as it is today. The predominant vision testing in some cultures was the recognition and identification of constellations and celestial bodies of the night sky. A common ancient naked eye test used the double star of the Big Dipper in the constellation Ursa Major or the Big Bear. The second star from the end of the handle of the Big Dipper is an optical double star. The ability to perceive this separation of these two stars, Mizar and Alcor, was considered a test of good vision and was called the "test" or presently the Arab Eye Test.
ശ്രീനാഥ് ഒജി:
പ്രാചീനകാലത്ത് രോഗിയെ സംബന്ധിച്ചിടത്തോളം അരുന്ധതീ നക്ഷത്രത്തെ കാണാനുള്ള കഴിവ് നഷ്ടപ്പെടുന്നത്, മരണാസന്നനായി എന്നതിന്റ ലക്ഷണമായി കരുതിയിരുന്നു.

You are not authorised to post comments.