ജ്യോതിഷവും സ്ഥലനാമങ്ങളും
- Details
- Created: Sunday, 02 April 2017 22:07
- Last Updated: Monday, 03 April 2017 07:19
- Hits: 812
ലേഖകന്‍ - ശ്രീനാഥ് ഒ ജി
ജ്യോതിഷത്തിന്റെ ചെറിയ പോക്കറ്റുകളില്‍ ഒതുങ്ങിപ്പോയവര്‍ അവരുടെ സ്ഥലത്തിന്റെ പേരുചേര്‍ത്താണ് അവരുടെ തനത് ജ്യോതിഷവിജ്ഞാനത്തെ പ്രദര്‍ശിപ്പിച്ചത്.
താജിക്സ്ഥാനില്‍ നിന്നും വന്ന (കാശ്മീരില്‍ പ്രചരിച്ച) താജികജ്യോതിഷം, അഫ്ഘാനിസ്ഥാനിലെ ലമ്പാകദേശത്തുനിന്നും വന്ന ലമ്പാകജ്യോതിഷം, തുര്‍ക്ക്മെനിസ്ഥാനിലെ യവനദേശത്തുനിന്നും വന്ന (ഗുജറാത്തില്‍ അധികം പ്രചരിച്ച) യവനജ്യോതിഷം, കേരളത്തില്‍നിന്നും വന്ന് ആന്ധ്രയില്‍ പ്രചരിച്ച കേരളജ്യോതിഷം (കേരളപ്രശ്നം) എന്നിവ ഉദാഹരണം.
ഗ്രന്ഥങ്ങളുടെ പേരില്‍ പ്രശസ്തമായ സമ്പ്രദായങ്ങളുമുണ്ട്. ലാല്‍കിതാബ് എന്ന പുസ്തകത്തിലൂടെ പ്രശസ്തമായ ലാല്‍കിതാബ് സമ്പ്രദായം, പരാശരഹോര എന്ന പുസ്തകത്തിലൂടെ പ്രശസ്തമായ പരാശരി സമ്പ്രദായം, ജൈമിനിസൂത്രം എന്ന പുസ്തകത്തിലൂടെ പ്രശസ്തമായ ജൈമിനി സമ്പ്രദായം എന്നിവ ഉദാഹരണം.
ഇത്തരം പ്രത്യേകനാമങ്ങള്‍ ഇവയെല്ലാം ജ്യോതിഷത്തിലെ വേറിട്ട കൈവഴികളാണെന്നും, പ്രധാനവും പ്രശസ്തവുമായ സമ്പ്രദായത്തില്‍ നിന്നും, തായ്ത്തടിയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നവയാണെന്നും ആണ് സൂചിപ്പിക്കുന്നത്. ഹിന്ദുമതത്തിന് പേരില്ലായിരുന്നു, മറ്റുള്ളവരിട്ട പേരാണ് ഹിന്ദുമതം, എന്നപോലെ ആഢ്യവും ആര്‍ഷവുമായ ആ പ്രാചീനസമ്പ്രദായത്തിന് തായ്ത്തടിക്ക് പേരില്ല. നമുക്ക് വേണമെങ്കില്‍ അതിനെ ആര്‍ഷസമ്പ്രദായം എന്നു പേരിട്ടു വിളിക്കാം. അഥര്‍വവേദപരിശിഷ്ടം-ജ്യോതിഷ്മതി (സ്കന്ദഹോര) തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ആരംഭിച്ച് ബൃഹത്സംഹിത-ബൃഹജ്ജാതകം എന്നിത്യാദി പുസ്തകങ്ങളിലൂടെ പുഷ്ക്കലവും പ്രശസ്തവുമായിത്തീര്‍ന്ന പന്ഥാവാണ് ആ തായ്ത്തടിയെ സൂചിപ്പിക്കുന്നത്.
You are not authorised to post comments.