ബലിയിടണോ?
- Details
- Created: Thursday, 27 April 2017 08:00
- Last Updated: Thursday, 27 April 2017 08:02
- Hits: 11457
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ വിഷ്ണുനമ്പൂതിരി പോസ്റ്റിയ ഒരു ലേഖനവും അതിന്റെ തുടര്‍ചര്‍ച്ചയുമാണ് ഈ ലേഖനത്തിന് അവലംബം)
ലേഖകന്‍ : വിഷ്ണുനമ്പൂതിരി
ബലിയിടണോ? പിതൃവിഷയത്തിലെ അജ്ഞതയാണിന്ന് പ്രശ്നം. അതിനാൽ എന്റെ എളിയ അറിവ് കുറിക്കാം. (എല്ലാത്തിനും പ്രമാണമുണ്ട് എഴുതാൻ വിസ്തര ഭയത്താൽ ചുരുക്കിയതാണ്)
എല്ലാ വർഷവും ഒരു പിതൃവിനെ ഉദ്ദേശിച്ചാണെങ്കിൽ ( ഏകോദ്ദിഷ്ടം) ഒറ്റ ബലിയിട്ടാൽ മതി. വാവിനു തോറും അഖില പിതൃക്കൾക്ക് കൈബലിയിടാം. എന്നാൽ മരിച്ചിട്ട് ആദ്യഒരു വർഷം വരെ അയാളെ ഉദ്ദേശിച്ച് സാധിക്കുമെങ്കിൽ അബ്ദ ദീക്ഷയാണ് പതിവ്. മരിക്കുമ്പോൾ 10 പ്രാണനിൽ 5 മാത്രമാണ് പോകുന്നത്. ഉദാനനാകട്ടെ അടുത്ത ജന്മത്തിലേക്ക് കർമ്മഫലവുമായി പോകുന്നു. ദഹിപ്പിക്കുമ്പോൾ ഇടമുറിയുമ്പോൾ മറ്റു പ്രാണന്മാർ വിട്ടു പോകുന്നെങ്കിലും ധനഞ്ജയൻ അസ്ഥിയിലാണ് നിൽക്കുക ( ദഹിപ്പിച്ചാലും ഇല്ലെങ്കിലും ധനഞ്ജയനവിടെയുണ്ട്. / C-12 ഐസോസോടോപ്പ് അവിടെയുണ്ടാവും) സഞ്ചയനത്തോടെ വീണ്ടും ധനത്ത്ജയനതിലേക്ക് വരുന്നു. 208 അസ്ഥിയും കലശത്തിലേക്ക് എടുക്കണം (ഇപ്പോൾ ഇഡ്ഢ ലി തിന്നാൻ ധൃതി വന്നിട്ട് മൂന്നേ എടുക്കു) //പച്ചക്കലം കിട്ടാത്തതിനാൽ ഇന്നു ചുട്ട കലമാകയാൽ പ്ലാവിൽ ചുവട്ടിൽ വച്ചാലും പ്ലാവിനോടു ചേരുന്നില്ല //
ബ്രാഹ്മണർക്ക് ആണെങ്കിൽ ആദ്യ പത്തുദിവസം ദഹിപ്പിച്ചതിന്റെ പത്തുദിവസം ഉദകക്രിയ. കൊട്ടു ബലി (ദശാഹബലി - കരിമ്പന തണ്ട് നാട്ടി ബലി). ബലി സ്വീകരിക്കാനുള്ള സൂക്ഷമ ശരീരം ഉണ്ടാകാൻ (മൊത്തം 20) പിണ്ഡം വക്കുന്നു. 11-ആം ദിവസം പിണ്ഡം അടിയന്തിരം (ഏകോദ്ദിഷ്ടം). ജീവനെ അസ്ഥിത്തറയിൽ നിന്നാവാഹിച്ച് 'ബലിപിണ്ഡം സമർപ്പിച്ച് അടുത്തുള്ള ക്ഷേത്രത്തിലെ പരബ്രഹ്മമായആലിലേക്ക് സമർപ്പിക്കുന്നു. തുടർന്ന് സപിണ്ഡീകരണം വരെ 360 ദിവസം ദീക്ഷിച്ച് നിത്യപിണ്ഡം വയ്ക്കുന്നതാണ്.
ദീക്ഷാ കാലത്ത് ക്ഷൗരം, മുറുക്കാൻ ലഹരിസ്ത്രീ സംഗമം ചന്ദനക്കുറി ഇവ പാടില്ല ക്ഷേത്ര ദർശനമാകാം. വീട്ടിൽ പറയിടുന്നതിനോ വിവാഹത്തിനോ തടസമില്ല ആഘോഷം ചുരുക്കണമെന്നു മാത്രം.
ദ്വാദശാ ഹേ ത്രി പക്ഷേവാഷൺമ സേ വത്സ രേ പി വാ
12-ആം ദിവസമോ (അബ്രാഹ്മണർക്ക് ഷോഡശക്രിയ ഇല്ലാത്തതിനാൽ ഷോഡശ പ്രതീകമായി ചന്ദ്രന്റെ 16 കലയുദ്ദേശിച്ച് 16 ചെയ്യുന്നു) 5. 5 മാസമോ 360-നോ സപിണ്ഡി ചെയ്യുന്നു.
ഇന്ന് വിവരമില്ലാത്തവർ ലാഭമോർത്ത്എല്ലാം തോന്നിയതുപോലെ ചുരുക്കുന്നു. ലാഭമെല്ലാം ഒന്നിച്ച് ആശുപത്രിയിലോ ജ്യോത്സ്യ പൂജാരിക്കോ കൊടുക്കേണ്ടി വരുന്നു.
സപിണ്ഡിക്കിടെ 12 ഏകോദിഷ്ടങ്ങൾ, 41-ആം മാസപിണ്ഡം ഏകാദശപിണ്ഡം, അഞ്ചര മാസപിണ്ഡം ഊനസംവത്സരപിണ്ഡം ഇങ്ങനെ 16 അപര ഷോഡശ ഏകോദ്ദിഷ്ടങ്ങൾ വച്ച്.
പിതൃലോകത്തു നിന്നു പിതൃപിതാമഹ പ്രപിതാമഹന്മാരെ പ്രത്യേകം ആവാഹിച്ച് പ്രേതത്തെ മാതാമഹന്റെയും പിതൃക്കളുടെ രക്ഷാകർത്താക്കളായ വിശ്വേ ദേവന്മാരെ സാക്ഷിയാക്കി, വപ, അപൂപം ഹവിസ്സ് ' കവ്യൻ, മാംസ പ്രതീകം , യുസ്സ് ഇവ നൽകി മാതൃ ഹോമാദികളും ചെയ്ത് പ്രേത ഹോമത്തിൽ യമനോടു കൂടി ചതുർ ആഹുതി നൽകി ചതുർവിംശതികൾ.
// പിതൃപിതാമഹ പ്രപിതാമഹൻ അമ്മ അച്ചമ്മ ,വല്യ മുത്തശ്ശി, അമ്മയുടെ അച്ഛനമ്മ മാർ അവരുടെ അഛനമ്മമാർ മുത്തശ്ശി മുത്തശ്ശൻ മാർ ,ആചാര്യ - ആചാര്യ പത്നി, ഗുരു -ഗുരുപത്നി, സഖി - സഖി പത്നി 'ജ്ഞാതി-( ബന്ധു) പത്നി ,അമാത്യ - അമാത്യ പത്നി, കുടുംബത്തിലെഎല്ലാ പുരുഷൻമാർ - സ്ത്രീകൾ 24 തരക്കാർക്ക്) പിണ്ഡം കൊടുത്ത് തൃപ്തരാക്കുന്നു
മഹൽപിണ്ഡം വക്കുന്നു അതിലേക്ക്. മാസം തികയാത്ത ഭ്രൂണ / മാംസപിണ്ഡപ്രേതങ്ങൾ ജനിച്ച് ഏകർച്ച കാല കുമാര കുമാരി അന്യദേശത്ത് മരിച്ചോ ഇല്ലയോ എന്നറിയാത്തവർക്കു കൂടി തൃപ്തി വരുത്തുകയും, മരിച്ചയാളിന്റെജീവനെ അയാളുടെ മരിച്ചഅച്ഛന്റ ജീവനോട് ചേർത്ത് വിട്ട്, പിതൃ അനുഗ്രഹം വാങ്ങുന്നു. ഇതാണ് സപിണ്ഡീകരണം.
ആദ്യ വര്‍ഷം 360 പിണ്ഡം.
16 ഷോഡശ പിണ്ഡം ഇവമ്പ് അച്ഛൻ മുത്തശ്ശൻ മുതുമുത്തശ്ശൻ ഇവരെ വിളിച്ചു വരുത്തി അവരോട് ചേർക്കുന്നതാണ് സി പിണ്ഡികരണം അതു കഴിഞ്ഞാൽ വർഷം 1 വീതം മതി. എല്ലാ മകനും മകളും ഇടണം. ഇട്ടില്ലെങ്കിൽ കുടിശിക ചേർത്തിടണം. ഇതിലെ ദീക്ഷക്ക് ലോപം വന്നാൽ പ്രേതം പിശാചാകുന്നതിനാൽ ബലി സ്വീകരിക്കാനാവുന്നില്ല. (ഷുഗറുള്ളവന് പാൽപായസം കൊടുത്തതുപോലെ) അവർ ശപിക്കുന്നു.
അവരെ NOC ,വി സ എയർ ടിക്കറ്റ്കൊടുത്ത് പ്ലയിൻ കേറ്റി വിടുന്നത് പോലെയാണ് സാലോക്യ,സാമീപ്യ സാരുപ്യ, സായുജ്യം, പൂജ. ഇത് വിഷ്ണു പദത്തിൽ ഇവിടത്തെ വിഷയം തീർത്തു വിടലാണ്. ജ്ഞാനാ ദേവതു കൈവല്യം. മോക്ഷത്തിനർഹരാക്കലാണിതെങ്കിലും മോക്ഷം ഈശ്വരനിശ്ചയ സമയത്ത് ലഭിക്കുന്നു.
ഇത് സൂത്രത്തിൽ കിട്ടുമോ എന്ന് ചിന്തിച്ചു നോക്കാനുള്ള കാലമാണ്. എനിക്ക് അറിവു കുറവായാലും, കുടുംബത്തേക്ക് പാട്ടം നെല്ല്കിട്ടാൻ ഉള്ള വഴി Em S ന്റെ കാലത്ത്ആൾക്കാർ കൊണ്ടുപോയതിനാലും, ധനത്തിന് ആർത്തിയുള്ളതിനാലും, ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന അഭിപ്രായത്താൽ, അത് "പണ്ഡിതന്മാർക്ക്, വിടുന്നു.
ഓം തത് സത്
തുടര്‍ചര്‍ച്ച
ശ്രീനിവാസന് എന്‍ പൈ:
വളരെ നല്ല ലേഖനം..
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
അങ്ങ് പറഞ്ഞത് അതിന്റെ ക്രിയാഅനുഷ്ഠാനം വളരെ നന്നായിട്ടുണ്ട്.ഇനി എന്റെ അഭിപ്രായം ചിന്തിച്ച് മനസ്സിലാക്കിയത്.....
മരിച്ച് ദേഹം വിട്ട ആത്മാവിനാണോ ഈ ക്രിയ എന്ന് എനിക്ക് നിശ്ചയം ഇല്ല....മരിച്ച വ്യക്തിയെ കുറിച്ച് ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ഭാവം...മരിച്ചയാല്‍ പ്രേതമായി എന്നതാണ്....പ്രേതം അഥവാ പൈശാചികാവസ്ഥ പ്രാപിച്ച ആ സ്മൃതി നമ്മെ പൈശാചികാവസ്ഥയെ ഓര്‍മ്മിപ്പിച്ച് സ്വാധീനിക്കുന്നു...ഈ പൈശാചികാവസ്ഥയെ സല്കര്മ്മങ്ങളാല് കര്‍മ്മബന്ധനം(ചെയ്യാന്‍ ബാക്കിവെച്ചവ ചെയ്ത് എല്ലാ ഋണങ്ങളും)തീര്‍ത്ത് ദൈവികകലയാക്കി മാറ്റുന്ന ക്രിയ...ആ ദൈവീകകല അഥവാ ഈശ്വരീയ കല ഈശ്വരാംശം ഈശ്വരകലകളിലേക്ക് ഉയര്‍ത്തുക എന്ന ഭാവമാണ് ക്രിയാ ലക്ഷ്യം...
ഒരു ഉദാഹരണം പറയാം....ഒരാള്‍ പ്രശ്നം വെക്കാന്‍ വന്നു..പിതൃവിഷയം അറിയണം എന്ന് പറഞ്ഞു...രാശി ചിന്തിച്ചു..പറഞ്ഞു....കര്‍മ്മം ഭംഗിമായി....നിവൃത്തിയായിട്ടുണ്ട് എന്ന്....
ശേഷം കൂടെ വന്നയാളും പ്രശ്നം വെച്ച് പിതൃവിഷയം നോക്കാന്‍ പറഞ്ഞു....ഞാന്‍ പറഞ്ഞു...പിതൃവിഷയം ദോഷമായി കാണുന്നു..ഇദ്ദേഹത്തിന് നിങ്ങള്‍ കര്‍മ്മമൊന്നും ചെയ്തിട്ടില്ല..നിവൃത്തി വന്നിട്ടില്ല....എന്നും... ഇത് കേട്ട് ആദ്യത്തെമാള് പറഞ്ഞു...എന്റെ അച്ഛനും ഇയാളുടെ അച്ഛനും ഒരാള്‍ തന്നെ....പിന്നെ ഇതെങ്ങനെ....
ഞാന്‍ വിശദമായി ചിന്തിച്ചു...രണ്ടമ്മമക്കളാണിവര്...മരിച്ച ദിവസം തന്നെ ഭൂമിയുടെ രേഖ കാണണം എന്ന് ആദ്യഭാര്യയുടെ മക്കള്‍ പറഞ്ഞു...രണ്ടാമത് ഭാര്യയുടെ മക്കള്‍ കാണിച്ചില്ല...ആദ്യമക്കള്‍ ബലി കര്‍മ്മങ്ങളൊന്നും ചെയ്തില്ല.......രണ്ടാമത് മക്കള്‍ കര്‍മ്മങ്ങള്‍ വിധിപ്രകാരം ചെയ്തു.....ഫലവും അതു തന്നെയായി..
മക്കളുടെ ധര്‍മ്മമാണ് പിതൃതര്‍പ്പണം മുതലായത്...അതിലുള്ള കുറവുകള്‍ തന്നെയാണ് ദോഷത്തെ ഉണ്ടാക്കുന്നത്.....എന്റെ എളിയ അഭിപ്രായമാണ്.
വിഷ്ണുനമ്പൂതിരി:
ചന്ദ്രകുമാർ ജി പറഞ്ഞത് പ്രസക്തമായ ചോദ്യമാണെങ്കിലും രാശി അറിയാതെ ഉറപ്പിക്കാനാവില്ല. മരിച്ചയാളിന് ഗതി കിട്ടിയോ എന്നറിയണമെങ്കിൽ മരിച്ചയാളിന്റെ നാമ നക്ഷത്രം വച് പ്രശ്നം ചിന്തിക്കണം എന്നാണ്. അത് "ഗതിമ പി രിപുരന്ധ്ര ---ഹോ ര
ഷഷ്ടാഷ്ടമ കണ്ടക ഗാജീവശ്ചേൽ ഭവതി മീന ലഗ്നേ വാ - സ്വല്പ ജാതകം
ഇങ്ങനെ വ്യാഴം 6,8, കേന്ദ്ര, മീന രാശി ഇവയിലൊന്നിൽ വരണം. ഇവിടെ ഓരോരുത്തരോടും
പിതൃവിന്റെ പ്രീതിയായിപ്പോയി നോക്കിയത് / ഇതിതിൽ ഭൗമർ ക്ഷാംശകയോര ശീതകി രണോ ബാ ധാ ഗത ശ്ചേൽപി തുശാ പോസ് ത്വേവം ഉഡുപ്രഭു യദി ഭവവേൽ ശാപം ജ ന ന്യാവ ദേ ൽ
എന്നും. 4,9, 'ര വി ചന്ദ്രന്മാരെയും നോക്കിയാണ് അച്ഛനമ്മമാരുടെ പ്രീതി നോക്കുക. പ്രേതബാധാദികളാകട്ടെ ബാധാ പ്രേ തോൽഭവ സ്വാൽ സ്ഥിത വതി ഗുളികേ ബാധ ഭേ നിഷ്ഠ ഭേവാ -- (-പ്രമാർ) ബാധാ സ്ഥേ ഗുളികേfഥവാ ഗുളിക പേ പ്രേ തോത് ഭവാന്യാൽ രു ജാ (അനുഷ്ഠാന പദ്ധതി ) ഇവയാണ് നോക്കേണ്ടത്
ഫലംപരിഹാരം ഇവ
കോപ പ്രേതസ്യ കുര്യാൽത്ത നയവിഹ ന നം ചമയാദീന നർത്ഥാൻ തൽ പ്രീത്യൈ പാർവ്വണാദ്യം പിതൃ ഗണമന സംപ്രീണനം ശ്രാദ്ധ കർമ്മം കുര്യാച്ച ക്ഷേത്രപിണ്ഡം തിലഹവനമപി ബ്രാഹ്മണാ നാം ചഭുക്തി പ്രീതാ പ്രേതാസ്ത്വമീ ഭി ർ വിദധതി സകലാ സ്സമ്പദാം സന്തതിം ച etc...
കാരണം
അബ്ദ ദീക്ഷാ ദിലോപേന പ്രേതാ യാ താം പിശാചതാം സ്വജനാൻ ബാധ മാനാ സ് തേ ഭവന്തി ഇതി ഖലു സ്മൃതി
ഇതിനാൽ അങ്ങയുടെ അഭിപ്രായം ശരിയാണോ എന്ന് ചിന്തിക്കുക
വിജയാമേനോന്‍:
മരിക്കുന്നവരെല്ലാം പിശാചുക്കൾ ആവുന്നില്ല. " അബ്ദ ദീക്ഷാദിലോപേന..... " എന്ന് എടുത്തു പറയുന്നുണ്ടു്. അവന്റെ ശേഷക്രിയ മുതലായവ ഒന്നും ചെയ്യായ്കനിമിത്തമോ സംസ്കാരം, ദശാഹ ശ്രാദ്ധം, ഏകാദശ പിണ്ഡം, സംവത്സര 'ദീക്ഷ, ഷോഡശ പിണ്ഡം, സപിണ്ഡീകരണം മുതലായവ കളിൽ വൈകല്യം മുതലായവ സംഭവിക്കുക നിമിത്തമോ ആണ് പിശാചത സംഭവിക്കുന്ന്. ഇനി നമ്മളി വയൊക്കെ കൃത്യമായി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ മുൻ തലമുറ ഇതൊന്നും ചെയ്തിട്ടില്ലെങ്കിലും പിതൃദോഷം കാണിക്കും.പലപ്പോഴും പിതൃക്കൾക്കു വേണ്ടി വർഷാവർഷം ബലിയിടുക ഒരാളോ മറ്റോ ആയിരിക്കും. അതു പോരാ എല്ലാ മക്കളും ചെയ്യണം.അമേരിക്കയിൽ ജോലി ചെയ്താലും നാട്ടിൽ വരുമ്പോൾ കടം തീർക്കണം. ഇല്ലെങ്കിൽ അതു തലമുറകളിലേക്ക് പകരും. Dr.Gopalakrishnan Sir വളരെ കൃത്യമായി ശിവരാത്രിക്കും കർക്കിടക വാവിനും ഇത് ചെയ്യിക്കുന്നുണ്ടു്.ഒന്നിനും പറ്റാത്തവർ വർഷത്തിൽ ഒരിക്കലെങ്കിലും അവിടെ പോയി ചെയ്തു നോക്കൂ. തൃശൂർ മഴുവഞ്ചേരി ശിവക്ഷേതത്തിലാണ് ഇവ നടത്തുന്നതു്.
രാജേശ്വരി ഉണ്ണിക്കൃഷ്ണന്:
രാമേശ്വരത്ത് അസ്ഥി നിമഞ്ജനം ചെയ്ത് സായൂജ്യപൂജ,തിലഹവനം എന്നിവ നടത്തിയാല്‍ പിന്നെ ആണ്ടുതോറു ശ്രാദ്ധമൂട്ടുന്നത് തെറ്റാണെന്ന് തര്‍ക്കിച്ചുകൊണ്ട് എന്റെ ആങ്ങളമാര് ബലിയിടാറില്ല ,തല്ക്കാലം ഞാന്മാത്രം ചെയ്യു ന്നു ഇതിനെക്കുറിച്ച് വിശദമായി അറിയാന്‍ ആഗ്രഹിക്കുന്നു
വിജയാമേനോന്‍:
ഗയയിൽ പോയി ചെയ്താലും ആണ്ടുതോറും ബലിയിടണം. മാതാപിതാക്കളെ ഓർമ്മിക്കുവാൻ പറ്റുന്ന ഏക അവസരമല്ലേ. അവരുടെ ഓർമ്മയ്ക്കായി ഒരുരുളച്ചോറ്, ഒരു നുള്ളരി, ഒരിത്തിരി സമയം മാറ്റി വയ്ക്കുക.
വിഷ്ണുനമ്പൂതിരി:
ഗയാ ശ്രാദ്ധമാണ് ഏറ്റവും പ്രധാനം. അലഹബാദ് ത്രിവേണി, കാശി ഗയഎന്നിവിടങ്ങളിൽ ശ്രാദ്ധം ഇടുന്നു. അതിൽഎല്ലാവർക്കുംഗതിയാകുന്നു എന്നതാണ് സങ്കൽപം. എന്നാലും അച്ഛന്റെയും അമ്മയുടെയും ബലി ഇടണം (ഞാൻ കൈലാസമുൾപ്പടെ പോകുകയും ബലിയിട്ടതുമാണ്)
പക്ഷെ പത്മ പുരാണത്തിൽ ഭാഗവത മാഹാത്മ്യത്തിൽ ധു ന്ധുകാരിയുടെ കഥയിൽ ഗ യാ ശ്രാദ്ധ മൂട്ടിയിട്ടും കൊടും പാപിയായ ഗുന്ധുകാരിക്ക് ഗതി കിട്ടിയില്ല ഭാഗവത ശ്രവണം കൂടി വേണ്ടിവന്നു.
You are not authorised to post comments.