സിദ്ധനും സിദ്ധിയും

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

സിദ്ധന്‍ - ലഭിച്ചവന്‍. എന്തു ലഭിച്ചവന്‍ - ഒലക്ക! എന്തെന്നു ചോദ്യമില്ല, എന്തെന്നു പറയാനുമാവില്ല! വാങ്ങി വീട്ടില്‍ കൊണ്ടു വയ്ക്കാന്‍ മോക്ഷം ഒരു സാധനവുമല്ല - അപ്പോ മോക്ഷമല്ല. സാക്ഷാത്കരിച്ചുവെന്നഹങ്കരിക്കാന്‍ ആത്മാവ് ഒരു ലക്ഷ്യമല്ല - അപ്പോ ആത്മസാക്ഷാത്കാരവുമല്ല. തമാശയാണ് ആത്മീയത.

ഞാന്‍ സിദ്ധന്‍ എന്നു പറയുന്നവന്‍ സിദ്ധനല്ല, അവനു ലഭിച്ചിട്ടില്ല! ഞാന്‍ സിദ്ധനല്ല എന്നു പറയുന്നവന്‍ സിദ്ധനാണെന്നു കരുതാനുമാവില്ല - അവന്‍ ലഭിച്ചവനോ ലഭിക്കാത്തവനോ ആവാം. ബഹുഭുരിപക്ഷം ഇത്തരക്കാരാണെന്നതിനാല്‍, അവലരില്‍ മിക്കവരും സിദ്ധരല്ല എന്നതുതന്നെയാണ് സത്യം. സിദ്ധനെ എങ്ങനെ തിരിച്ചറിയും? സിദ്ധന് സിദ്ധനെ അറിയാം. അപ്പോ സ്വയം സിദ്ധനാവുക മാത്രമാണ് സിദ്ധനെ അറിയാനുള്ള മാര്‍ഗ്ഗം. എന്നിട്ടോ സിദ്ധന് മറ്റൊരു സിദ്ധനെ തിരിച്ചറിഞ്ഞിട്ട് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലാതാനും.....ഇത് ആകെപ്പാടെ കെണിപ്പാണല്ലോ ഭഗവാനേ...

സാധാരണക്കാരന് സിദ്ധനെ തിരിച്ചറിയാന്‍ മാര്‍ഗമുണ്ടോ? ഉണ്ടല്ലോ! അണിമാദ്യഷ്ടസിദ്ധികളില്‍ ഏതെങ്കിലും ഉള്ളവന്‍ സിദ്ധന്‍. അഷ്ടസിദ്ധികളില്‍ ഓരോന്നും എന്തെന്നു മനസ്സിലാക്കുന്നത് നിങ്ങളോരോരുത്തരുടെയും വിഡ്ഢിത്തത്തിനും ബുദ്ധിക്കും അനുഭവത്തിനും വികാരനിലവാരത്തിനും അനുസരിച്ചിരിക്കും എന്നു മാത്രം. അങ്ങനെ അപ്പോഴും കബളിപ്പിക്കപ്പെടാന്‍ സാധ്യത ഏറെ!

You are not authorised to post comments.

Comments powered by CComment