ഈശാനശിവവന്ദനം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

വന്ദേത്രിശൂലം സ്പടികാക്ഷമാലാം ദധല്‍കരാഭ്യാം ഭുജഗോത്തരീയം
സിതോപവീതം ഭസിതാവദാതം കോടീരചൂഡോജ്വല ചന്ദ്രരേഖം

കൈകളില്‍ ശൂലവും സ്പടികാക്ഷമാലയും ഭുജഗത്തൈ ഉത്തരീയമാക്കിക്കൊണ്ട് വെളുത്ത യജ്‌ഞോപവീതം ധരിച്ച് ജടയോടുകൂടി ചന്ദ്രകലയണിഞ്ഞ് ഭസ്മത്തില്‍ പ്രകാശിതനാണ് ഈശാനനന്‍.

ഈശാനശിവന് എന്റെ വന്ദനം. ദക്ഷിണാമൂര്‍ത്തിക്കും, സരസ്വതിക്കും വന്ദനം. ഉമയ്ക്കും പാര്‍വതിക്കും ദേവിക്കും വന്ദനം. സ്കന്ദനും വിശ്വകര്‍മാവിനും ശ്രീഭൂതനാഥശാസ്താവിനും വന്ദനം. ഇവരെല്ലാം എന്തുകൊണ്ടോ എനിക്ക് വിശേഷിച്ചും പ്രിയപ്പെട്ട ദേവസങ്കല്‍പങ്ങള്‍. ശിവപുത്രനാണ് ഞാന്‍. (മാതാ ച പാര്‍വ്വതീ ദേവി ശിവോ ദേവോ മഹേശ്വര....) എനിക്ക് പ്രിയപ്പെട്ട ദേവകളെല്ലാം ശിവസ്വരൂപങ്ങള്‍ തന്നെ. വിഷ്ണു, ഹരിനാരായണന്‍ ഞാന്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ശിവഭജനവും ശിവോപാസനയുമാണ് എനിക്കു പഥ്യം. ഓം ശിവോഹം ശിവോഹം ശിവോഹം ഭജാമി.

 

 

 

You are not authorised to post comments.

Comments powered by CComment