എല്ലാര്‍ക്കും ബ്രാഹ്മണരാവണമത്രേ...!

1 1 1 1 1 1 1 1 1 1 Rating 2.50 (2 Votes)

(വിഷ്ണുനമ്പൂതിരി കേരളജ്യോതിഷം FB ഗ്രൂപ്പില്‍ പോസ്റ്റിയത്)

കുഞ്ചൻ നമ്പ്യാരുടെ കാഴ്ചപ്പാട് ദീർഘവീക്ഷണം എത്ര സത്യം! സ്വയംവരം തുള്ളല്‍പ്പാട്ടിൽ നിന്ന്

മരണാനന്തരം ശവശരീരത്തെ വലംവെയ്ക്കണോ?

1 1 1 1 1 1 1 1 1 1 Rating 3.50 (1 Vote)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഇതേക്കുറിച്ചു നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം.)

മരണാനന്തരം ശവശരീരത്തെ വലംവെയ്ക്കണോ?

ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:

ഒരു സംശയനിവാരണത്തിന് വേണ്ടിയാണ് ഇത് പോസ്ററ് ചെയ്യുന്നത്....പണ്ടൊക്കെ മരണവീട്ടില്‍ പോയാല്‍ മൃതദേഹത്തിന് വലംവെയ്ക്കുന്ന രീതി പതിവില്ല...എന്നാല്‍ ഇന്ന് ഒട്ടുമിക്ക സ്ഥലത്തും മൃതദേഹത്തിനെ ഒരു തവണ വലം വെച്ച് കാല്‍ തൊട്ട് തലയില്‍ വെക്കുന്ന രീതി കാണുന്നു....പണ്ടുകാലം മൃതദേഹം കുളിപ്പിച്ച് പട്ടൊക്കെ ഇട്ട ശേഷം കുടുംബത്തിലെ വേണ്ടപ്പെട്ടവര്‍ മാത്രം നമസ്കരിക്കുന്നതാണ് പതിവ്...മരിക്കുമ്പോള്‍ മനുഷ്യന്‍ `` ശിവം' ' നഷ്ടപ്പെട്ട് ശവമായി മാറുന്നു...ചെെതന്യമുള്ളതിനെ മാത്രമേ വലം വെയ്ക്കാവൂ എന്നാണ് പറഞ്ഞുകേട്ടറിവ്...ചെെതന്യമുള്ളതിനെ വലം വെയ്ക്കുമ്പോള്‍ ആ ചെെതന്യം നമ്മളിലേക്കും വ്യാപിക്കും...ക്ഷേത്രബിംബത്തിനെ വലംവെയ്ക്കുന്നത് അതുകൊണ്ടാണ്....വലംവെയ്ക്കുമ്പോള്‍ വൃഷ്ടിയും(വ്യക്തിശരീരം) സമഷ്ടിയും (പ്രപഞ്ചശരീരം) തമ്മില്‍ എെക്യമുണ്ടാകുന്നു...പക്ഷെ ചെെതന്യരഹിതമായ മൃതശരീരത്തെ വലംവെച്ചാല്‍ വലംവെയ്ക്കുന്നവന്‍റെ തേജസ്സ് മൃതശരീരത്തിലേക്ക് പോകും..വ്യക്തിക്ക് ക്ഷീണം അനുഭവപ്പെടും..അതുകൊണ്ടാണ് ചെെതന്യമുള്ളതിനെ മാത്രമേ വലംവെക്കാവൂ എന്ന് പറയുന്നത്...``ദേഹോ ദേവാലയ പ്രോക്തോ ജീവോ ദേവ സദാശിവ ' ' എന്ന ശ്ലോകം ഇവിടെ സ്മരണീയമാണ്....ഞാന്‍ ഈ രീതിയോട് യോജിക്കാത്തതു കൊണ്ട് മാറി നില്‍ക്കാമെന്ന് വെച്ചാലും നടപ്പില്ല..കാരണം വലിയ സര്‍ക്കിള്‍ ക്യൂവിന്‍റെ നടുവിലായിരിക്കുമല്ലോ നമ്മള്‍....`` മുമ്പേ ഗമിക്കുന്ന ഗോവ് തന്‍റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം ' ' എന്നതാണല്ലോ പൊതുവേ നമ്മളുടെ രീതി...ഇത് പലരോടും പറഞ്ഞപ്പോള്‍ വലംവെയ്ക്കുന്നതിലാണ് വോട്ട് കൂടുതല്‍ വീണത്...ഇനി നിങ്ങളുടെ അഭിപ്രായത്തിനായി ഇത് ഇവിടെ സമര്‍പ്പിക്കുന്നു...... ` വിനയപൂര്‍വ്വം വിമല

രാജേശ്വരി ഉണ്ണിക്കൃഷ്ണന്‍:

ഇടത് വശത്തൂടെ പ്രദക്ഷിണം ചെയ്യണമെന്ന് കേട്ട ഒരോര്‍മ

ഇന്ദുലാല്‍ നാരായണന്‍:

മോഹൻലാൽ പറഞ്ഞ പോലെ എത്ര എത്ര മനോഹര ആചാരങ്ങൾ! കലിയല്ലേ എല്ലാം തലതിരിയും.

അരിയൂര്‍ ഗോവിന്ദന്‍കുട്ടി:

പല ആചാരങ്ങള്‍ നിലനില്‍ക്കുന്നു.

വിഷ്ണു നമ്പൂതിരി:

രണ്ടും പതിവുണ്ട്. മൃതദേഹം എടുത്താൽ എവിടെ താഴെ വച്ചാലും പുല്ലും പ്ലാശിന്റ ഇലയും ഉടുത്ത പുടവ ത്തലയും തീർത്ഥവും കൂട്ടി അടിച്ചു കൊണ്ട് മൃതദേഹത്തിന് 3 പ്രാവശൃം പൂണൂൽ ഇടത്തിട്ട്അപ്രദക്ഷിണം ചെയ്യണം.

ബ്രാഹ്മണർക്ക് മന്ത്രം

"വാതാസ്തേവാന്തു പഥി പുണ്യ ഗന്ഥാ മനശ്ശുഭാഗാത്ര ശുഭാ അനുലോ മാസ്ത്വചാ സുഖാ മാംസ സുഖാ അസ്ഥി സുഖാ വഹന്തി ത്വാ മരുതാ സുകൃതാംയത്രളോകേ " എന്നാണ്. മറ്റുള്ളവർക്ക് മന്ത്രമില്ല എന്നേയുള്ളു. കുടത്തിൽ വെള്ളം നിറച്ച് 3 പ്രാവശ്യം അപ്രദക്ഷിണം. ഓരോന്നിനും ഓരോ ദ്വാരം ഇടുന്ന

"ഇമാ ആ പോ മധുമത്യ അസ്മിംതേളോ കേ ഉപ ദുഹ്യന്താം

II --അന്തരി ക്ഷേതേളോ കേ ---

III ---സ്വർഗ്ഗേ തേളോ കേ ---

എന്നാൽ എപ്പോൾ അപ്രദക്ഷിണം ചെയ്താലും അനാദരവ് എന്ന ദോഷം ഉണ്ടാകയാൽ പരിഹാരമായി

പൂണൂൽ വലത്തിട്ട് 3 പ്രദക്ഷിണം ചെയത് നമസ്കരിച്ചു കൊള്ളണം.  അതിനാൽ ദഹിപ്പിക്കുന്നവർ ഉൾപ്പടെ (മേൽ പറഞ്ഞ കാര്യമൊഴികെ) "3 പ്രദക്ഷിണം വച്ച് നമസ്കരിക്കണം എന്നതിൽ തർക്കമില്ല.

ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:

വിഷ്ണുജി...ഇതെക്കുറിച്ച് എനിക്കറിയില്ലാത്തതു കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു സംശയം ഉന്നയിച്ചത്.....ജീ...എന്തു തന്നെയായാലും മൃതദേഹം സംസ്കാരത്തിന് വേണ്ടി കുളിപ്പിച്ച ശേഷമായിരിക്കുമല്ലോ ഇത്....അതിന് മുമ്പ് ഉള്ള പ്രദക്ഷിണവും നമസ്കാരവും പണ്ടുകാലം മുതല്‍ നിലനിന്നതാണോ ? എന്തുകൊണ്ടെന്നറിയില്ല.....മനസ്സ് ഇതിനോട് ( മൃതദേഹം കുളിപ്പിക്കുന്നതിന് മുമ്പ് പ്രദക്ഷിണം ചെയ്യുന്നതിനോട് ) യോജിക്കാന്‍ കൂട്ടാക്കുന്നില്ല...അല്ലാതെ ഒരു തരത്തിലുമുള്ള അനാദരവ് അല്ല ജീ.... അറിവ് തന്നതിന് നന്ദി....നമസ്കാരം...

വിജയാ മേനോന്‍:

മൃതദേഹം കളിപ്പിക്കുന്നതിന് മുമ്പ് എല്ലാവർക്കും പ്രദക്ഷിണമാകാം. കുളിപ്പിച്ച കഴിഞ്ഞാൽ പിന്നെ സ്വന്തക്കാർക്കു മാത്രം.

റീനാ പികെ:

അതെ മാഡം കുളിപ്പിച്ച് കഴിഞ്ഞാൽ വേണ്ടപ്പെട്ടവർ മാത്രം ആരും ക്ഷീണിതരായി കണ്ടിട്ടില്ല പ്രദക്ഷിണം കഴിഞ്ഞിട്ട്..

ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:

വിജയാജീ....ഒരു വിധം അറിവ് വെച്ച പ്രായത്തില്‍ ബന്ധുക്കളുടെ മരണവേളയില്‍ ഞാന്‍ കണ്ടതായ കാര്യങ്ങള്‍ പറയാം...ഇതില്‍ ദേശവ്യത്യാസമുണ്ടോ എന്ന് എനിക്കറിയില്ല...മരണം നടന്നാല്‍ മൃതദേഹം കാണേണ്ടവരെല്ലാം മൃതദേഹത്തിന്‍റെ പാദം ഉള്ള ഭാഗത്ത് വന്ന് നിന്ന് കണ്ടിട്ട് പോകും..അപ്പോഴും പ്രദക്ഷിണം പതിവില്ല...പിന്നീട് മൃതദേഹം സംസ്കാരത്തിന് വേണ്ടി കുളിപ്പിച്ച് കിടത്തിയാല്‍ വീട്ടിലെ വേണ്ടപ്പെട്ടവര്‍ പാദനമസ്കാരം നടത്തും...അപ്പോഴും പ്രദക്ഷിണം കാണാറില്ല...ശ്മശാനത്തില്‍ മാത്രമാണ് പ്രദക്ഷിണം എന്നാണ് അന്നൊക്കെ കേട്ടിട്ടുള്ളത്...പിന്നെ ക്ഷീണം...അത് പലര്‍ക്കും പല അനുഭവമായിരിക്കാം...എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് നമുക്ക് ഉറപ്പിക്കാന്‍ പററില്ലല്ലോ ?വിജയാജി തന്ന അറിവിന് നന്ദി......കുറെ കാലമായി ഇതിന് ഒരു വ്യക്തമായ ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ് ഞാന്‍...

വിഷ്ണു നമ്പൂതിരി:

എപ്പോഴായാലും പ്രദക്ഷിണം വച്ച് നമസ്കരിക്കുക തന്നെയാണ് വേണ്ടത്. കാഠകം ജപിക്കാറുണ്ട്. രാമായണം വായിക്കാം. കുളിപ്പിച്ചു കഴിഞ്ഞും എല്ലാവർക്കും പ്രദക്ഷിണമാകാം. ശ്മശാനത്തിൽ ചെന്നിട്ടുള്ളത് ദാഹകൻമാർ മാത്രം. സത്രീകൾ ശ്മശാനത്തിൽ പോകാറില്ല. മംഗല്യമുള്ള സ്ത്രീകൾ കിഴക്കോട്ടും, ഇല്ലാത്തവരും ആണുങ്ങളും തെക്കോട്ടും, നമസ്കരിക്കണം. കുളിയുമായി നമസ്കാരത്തിൽ യാതൊരു ബന്ധവുമില്ല.

ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:

വിഷ്ണുജി തന്ന അറിവിനെ മാനിക്കുന്നു...വളരെ നന്ദി...

അനില്‍ നെടുമ്പാശ്ശേരി:

ഇങ്ങനെയുള്ള അനാചാരങ്ങള്‍ വച്ച് പുലര്‍ത്തുന്നത് കൊണ്ടാണ് ഹിന്ദു സമൂഹം അപചയത്തിലേക്ക് പോയികൊണ്ടിരിക്കുന്നത് മറ്റു സമുദായക്കാര്‍ ഇങ്ങനെ ചെയ്യാറില്ല പ്രാര്‍ത്ഥന മാത്രം .

മഞ്ചുലാല്‍ എയ്യാനി:

ഒരു സുഹൃത്ത് എഴുതികണ്ടു അപചയത്തിലേക്ക് പോയീ എന്ന്,സുഹൃത്തേ 5000 വര്‍ഷം പഴക്കമുളള ഹിന്ദു സംസ്ക്കാരം ഇന്ന് വരെ ഒരു അപചയവും സംഭവിച്ചിട്ടില്ല എന്ന് സന്തോഷത്തോടെ നമുക്കു പറയാന്‍ സാധിക്കും കാരണം ഈ സംസ്ക്കാരം ആരാലുംസ്ഥാപിതമല്ല. ഇത് വളര്‍ത്താന്‍ ആരും ശ്രമിക്കുന്നുമില്ല. ശ്രമിച്ചിട്ടുമില്ല .വേണമെകില്‍വിശ്വസിക്കാം,വേണ്ടക്കില്‍ വേണ്ടാ.

ചന്ദ്രകുമാര്‍ മുല്ലച്ചേരി:

മൃതദ്ദേഹം വളരെ ബഹുമാനത്തോടെ തന്നെയാണ് സംസ്കരിക്കപ്പെടേണ്ടത്.അതില്‍ ജീവന്‍ ഇല്ല എന്നത് സത്യമായാലും അതിലും പലതരം ചൈതന്യങ്ങള്‍ ജഡാവസ്ഥയിലും നിലനില്ക്കുന്നു...ആയത് ദേഹം ദഹിപ്പിക്കുന്നതോടൊപ്പം മാത്രം ഇല്ലാതാകുന്നതുമാണ്...മരിച്ച വ്യക്തി ആരായാലും ജീവിതത്തില്‍ ചെയ്ത പല കാര്യങ്ങളും ഓര്‍ത്താണ് ആ കര്‍മ്മശരീരത്തെ നാം വലം വെക്കുന്നത്..

ശ്രീലക്ഷ്മി ജ്യോതിഷാലയം പുഴാതി ജീ പറഞ്ഞത് പോലെ പാദഭാഗത്ത് വന്ന് നിന്ന് തൊഴുതുകൊണ്ട് നില്‍ക്കയോ നെഞ്ചത്ത് കൈചേര്‍ത്ത് വെച്ച് നമസ്കരിക്കുന്നതും ഉണ്ട്...ഇതെല്ലാം സമൂഹത്തില്‍ മരിച്ചുപോയ ആളോടുള്ള(ദേഹത്തോടുള്ള) സമീപനം എന്ന തരത്തിലാകാനേ വഴിയുള്ളൂ.... ശേഷം കുളികഴിഞ്ഞാല്‍ ആ നെഗറ്റിവിറ്റിയും മാറിക്കിട്ടും

ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:

ചന്ദ്രകുമാര്‍ജീ...മുട്ടുകുത്തി തന്നെയാണ് നമസ്കരിക്കുന്നത് കണ്ടിട്ടുള്ളതും ചെയ്തിട്ടുള്ളതും....പരേതാത്മാവിനോട് ആദരവ് കാട്ടുന്നത് തന്നെയാണ് ഈ നമസ്കാരം ..... മൃതദേഹത്തിന് വലം വെയ്ക്കുന്ന ആചാരം പണ്ട് കാണാത്തതുകൊണ്ടും പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും മൃതദേഹത്തിന് വലംവെയ്ക്കുന്നത് ശരിയല്ല എന്ന് വായിക്കുകയും കേള്‍ക്കുകയും ചെയ്തത് കൊണ്ടാണ് ജി ഇത്തരത്തില്‍ ഒരു പോസ്ററ് ഇട്ടത്.....സംശയനിവാരണം ഉണ്ടാകുമെന്ന വിശ്വാസത്തോടെ ... വളരെയധികം നന്ദി ജീ...

രാജകുമാര്‍ എകെ:

ചന്ദ്രകുമാര്‍ ജിയുടെഅഭിപ്രായം യുക്തിയുക്തം.

പ്രേതം!

1 1 1 1 1 1 1 1 1 1 Rating 4.00 (1 Vote)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ വിഷ്ണുനമ്പൂതിരി പോസ്റ്റിയതാണ് താഴെക്കൊടുത്തിട്ടുള്ള ലേഖനം.)

ലേഖകന്‍ - വിഷ്ണുനമ്പൂതിരി

പ്രശ്നമാർഗ്ഗമെങ്കിലും പഠിക്കാത്ത പല ആധുനിക മൊബൈൽ, ഇന്ത്യൂഷൻ, റിസർച്ച്, ഡോക്ടർ, ടൈയ്യപ്പ്, ആൾദൈവ അവാർഡ് ജ്യോത്സ്യന്മാർക്കും, തേങ്ങാക്കുലയാണറിവ്! പേടിപ്പിച്ച്പണമുണ്ടാക്കണം എന്നല്ലാതെ ഒരു വിചാരവുമില്ല! പ്രേതം ആരെയും പിടിച്ചു തിന്നില്ല (കാരണം ആഹാരംദഹിപ്പിക്കാൻശരീരമില്ലല്ലോ)

//ഊർജ്ജം നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല, അത് മറ്റൊരു രൂപത്തിലേക്കു മാറുക മാത്രമാണ്//

അപ്പാൾ മരിക്കും വരെ അയാളെ പ്രവർത്തിപ്പിച്ചിരുന്ന ഊർജ്ജമെങ്ങോട്ടു പോയി ഏതു രൂപത്തിലേക്ക് മാറി? ഊളകളായ യുക്തിവാദികളെയും സയ് ക്യാട്രിസ്റ്റിനെയും വെല്ലുവിളിക്കുന്നു ഉത്തരം പറഞ്ഞു തരാമോ? മനസ്സ് എന്നാൽ എന്താണ് അത്എങ്ങോട്ട് പോയി?

"ജീവാധിഷ്ഠിതമായിരിക്കുന്ന ആത്മാവിന് മോക്ഷാവസ്ഥയിലേ വിനാശമുള്ളു അതുവരെ ശരീരാന്തര പ്രവേശ ദ്വാരാ യഥാ പ്രാരബ്ധം സംസരിച്ചു സംസരിക്കുമത്രേ //

പ്രേതം ആരെയും പിടിച്ചു തിന്നില്ല. മറിച്ച് ഉപബോധമനസ്സിനെ ബാധിക്കുകയും ശ്രദ്ധക്കുറവ് വരുത്തുവാൻ കാരണമാകുകയും തെറ്റായ തീരുമാനത്താൽ അപകടം സംഭവിക്കുകയുമാണ് പതിവ്. വികാര വിക്ഷോ ഭത്താൽ അഡ്രിനൽ ഗ്രന്ധി അഡ്രിനാലിൽ പുറപ്പെടുവിക്കുകയും അങ്ങനെ രോഗവും ഉണ്ടാകുന്നു. യോഗശ്ചിത്തവൃത്തി നിരോധ: എന്നത് ശീലിച്ചവന് ഇത് ബാധിക്കുന്നില്ല

അപമാനമ്യണം വൈരം ----

ലുബ്ധം, ക്രൂരം, ഭിയാർത്തം ---- (പ്രശ്നമാർഗ്ഗം) എന്നെല്ലാമുള്ള കാരണത്താൽ ബാധകൂടുക / സമനില തെറ്റുക ഇതാണ് സംഭവം. അപ്രതീക്ഷിത മരണത്താൽ മൃതന്മരണത്തെ ഉൾക്കൊള്ളാനാകാതെ ജീവിതത്തിന്റെ ഹാങ്ങ് ഓവറിൽ അലയുന്നു/തന്റെ ബന്ധുക്കളോട് സംവദിക്കാനും  ജീവിക്കാനുമാഗ്രഹിക്കുന്നു പക്ഷെ കഴിയുന്നില്ല. ആ വ്യക്തിത്വം ധനഞ്ജയനായി ശേഷിക്കുന്നു. അത് ഒരു വാഹനം / ശരീരം ആഗ്രഹിക്കുന്നു പവർ കുറഞ്ഞ മനസ്സിലേക്ക്‌ ആവേശിക്കുന്നു. ഇവിടെ പൃച്ഛകൻ മരിച്ചയാളിനെ അറിയുക പോലുമുണ്ടാവില്ല. കഷ്ടത വരുമ്പോൾ പ്രശ്നം വക്കുന്നു അത്ര മാത്രം.

മരിച്ചയാളിന് ഗതി കിട്ടിയോ എന്നറിയണമെങ്കിൽ മരിച്ചയാളിന്റെ നാമ നക്ഷത്രം വച് പ്രശ്നം ചിന്തിക്കണം എന്നാണ്. അത്

"ഗതിമപി രിപുരന്ധ്ര ---ഹോ ര

ഷഷ്ടാഷ്ടമകണ്ടകഗാ ജീവശ്ചേൽ ഭവതി മീന ലഗ്നേ വാ - സ്വല്പ ജാതകം

ഇങ്ങനെ വ്യാഴം 6,8, കേന്ദ്ര, മീന രാശി ഇവയിലൊന്നിൽ വരണം. ഇവിടെ ഓരോരുത്തരോടും

പിതൃവിന്റെ പ്രീതിയായിപ്പോയി നോക്കിയത് / ഇതിതിൽ

ഭൗമർ ക്ഷാംശകയോര ശീതകി രണോ ബാ ധാ ഗത ശ്ചേൽപിതു ശാപോസ്ത്വേവം ഉഡുപ്രഭു യദി ഭവവേൽ ശാപം ജനന്യാ വദേൽ

എന്നും 4,9, രവി ചന്ദ്രന്മാരെയും നോക്കിയാണ് അച്ഛനമ്മമാരുടെ പ്രീതി നോക്കുക. പ്രേതബാധാദികളാകട്ടെ ഉണ്ടോ എന്നറിയാൻ

ബാധാ പ്രേ തോൽഭവാസ്യാൽ സ്ഥിത വതി ഗുളികേ ബാധ ഭേ നിഷ്ഠ ഭേവാ -- (-പ്രമാർഗം)

ബാധാ സ്ഥേ ഗുളികേfഥവാ ഗുളിക പേ പ്രേ തോത് ഭവാന്യാൽ രു ജാ

(അനുഷ്ഠാന പദ്ധതി ) ഇവയാണ് നോക്കേണ്ടത്.

ഫലം, പരിഹാരം ഇവ കോപ പ്രേതസ്യ കുര്യാൽത്ത നയവിഹ ന നം ചമയാദീന നർത്ഥാൻ തൽ പ്രീത്യൈ പാർവ്വണാദ്യം പിതൃ ഗണമന സംപ്രീണനം ശ്രാദ്ധ കർമ്മം കുര്യാച്ച ക്ഷേത്രപിണ്ഡം തിലഹവനമപി ബ്രാഹ്മണാ നാം ചഭുക്തി പ്രീതാ പ്രേതാസ്ത്വമീ ഭി ർ വിദധതി സകലാ സ്സമ്പദാം സന്തതിം ച etc...

കാരണം അബ്ദ ഭീക്ഷാദി ലോപേന പ്രേതാ യാതാം പിശാചതാം  സ്വജനാൻ ബാധമാനാസ്തേ ഭവന്തി ഇതി ഖലു സ്മൃതി.

ഇതിനാൽ പ്രേതാത്മാവിനെ - മരിച്ച വ്യക്തിയുടെ ചിന്താമണ്ഡലത്തെ മരണം റിയലയ്സ് ചെയ്യിപ്പിച്ച് ശമിപ്പിക്കുകയാണ് സുദർശന ഹോമം ആവാഹന തില ഹോമ സായുജ്യാദികൾ. അതിലെ ഭാഗവത ശ്രവണം മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും ചിന്തയെസ്റ്റെബിലൈസ് ചെയ്യാനുള്ള മോട്ടിവേഷൻ കഥകളും കൗൺസലിങ്ങുമാണ്. മറിച്ച് ജീവിച്ചിരിക്കുന്നവർക്ക് മരിച്ച അച്ഛൻ തുടങ്ങിയവരെക്കുറിച്ചുള്ള ഓർമ്മയുടെ സമ്യക്കായ ശമനമാർഗമാണ്. ബലി ശ്രാദ്ധം ഇവ മോക്ഷമാകട്ടെ മരിച്ചയാളിന്റെ ജനന മരണ ചക്രത്തിന്റെ അവസാന മായി ഇക്കാണുന്നതെല്ലാം ബ്രഹ്മ സത്യം ജഗൻമിധ്യ എന്ന സ്വന്തം ഉണ്മയെ തിരിച്ചറിയുന്ന ആനന്ദാനുഭൂതിയും. സൈക്യാട്രിസ്റ്റ് എന്ന കള്ളന്മാർ ഒരു വഴിക്ക് യുക്തിയില്ലാത്ത യുക്തിവാദികൾ ഹാലിളകിയിട്ട് ഇതിൽ വിമർശകർ ഒരു വഴിക്ക്, അന്ധവിശ്വാസികൾ മറ്റൊരിടത്ത്‌, കള്ളൻമാർ വേറൊരു വഴിക്ക്, അവിശ്വാസികൾ കൺഫ്യൂഷനിലും അതിനെ തുടർന്ന് ജല്പനങ്ങളിലും. ശാസ്ത്രജ്ഞാനവും ആത്മാർത്ഥതയും വിശ്വാസവുംകർമ്മപുഷ്ടിയുമുള്ളവരാകട്ടെ അചഞ്ചല രായി തങ്ങളുപ്രവർത്തനത്തിൽ മുഴുകി മറ്റൊരു വഴിക്ക്. ഇതിനാൽ അഭിപ്രായം ശരിയാണോ എന്ന് എല്ലാരും സ്വയം ചിന്തിക്കുക.

ഓം തത്സൽ

തുടര്‍ചര്‍ച്ച

ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:

പലരും നിരന്തരം സ്വയം ചോദിച്ചുകൊണ്ടേയിരിക്കുന്നതിന്‍റെ ഉത്തരമാണ് വിഷ്‌ണുജി തന്നത്.. അളവററ അഭിനന്ദനങ്ങള്‍...

ചന്ദ്രകുമാര്‍ മുല്ലച്ചേരി;

മനഃ ഏവ മനുഷ്യാനാം കാരണം ബന്ധമോക്ഷയോഃ

//മനുഷ്യനെ ചികില്‍സിക്കാനും ഭേദപ്പെടുത്താനും മനുഷ്യനാര്//

എന്നാണ് ശരിക്കും നരസിംഹന്‍ നമ്പൂതിരി ചോദിക്കേണ്ടത്..രോഗത്തെയോ പ്രേതത്തെയോ രോഗാണുവിനെ ആര് നശിപ്പിക്കും.....

ഞാന്‍ ഒന്നു ചോദിക്കട്ടെ അന്ധനെ അന്ധന്‍ തന്നെയാണ് നയിക്കേണ്ടത്...വിവരമില്ലാത്തവനെ വിവരമില്ലാത്തവന്‍ തന്നെ നയിക്കണം ഇങ്ങനെയാണോ.....

ഈശ്വരനെ പാടി പുകഴ്ത്തണം എന്നും ഈശ്വരന്‍ താന്‍ പറഞ്ഞാലും ഈശ്വരനും ഹിരണ്യനെന്ന പ്രഹ്ലാദപിതാവും തമ്മിലെന്ത് ഭേദം....

ആശ്ചര്യം തന്നെ...

മനസ്സുള്ള മനുഷ്യന്‍റെ മനസ്സ് എന്താണ് എന്ന് പോലും ആധുനികശാസ്ത്രം അല്‍പമായിട്ട് പോലും വിജയിക്കാത്ത ഇക്കാലത്ത് മഹാഭാരതത്തിലൂടെ വ്യാസന്‍ ഉത്തരം നല്‍കുന്നു..എന്നാല്‍ മനുഷ്യനെ ബാധിക്കുന്ന ആദ്യത്തെ രോഗം മനസ്സിനെയാണ് അഥവാ അതിന്‍റെ പല തലങ്ങളെയാണ് ബാധിക്കുന്നത്..മനസ്സില്‍ ഒരു കെട്ട് വീണാല്‍ ആ കെട്ട് അഴിക്കുന്നത് കെട്ട് വീണ അതേ മാതൃകയില്‍ വിപരീതമായാണ്....അതിന് മനസ്സിനെ ബാധിക്കുന്ന കെട്ട് അഥവാ ബന്ധനം എങ്ങനെ അഴിക്കണം...ബന്ധനം എപ്പോഴും വിശ്വാസം,സങ്കല്‍പം ഇവയെ ആശ്രയിച്ചാകയാല്‍ കെട്ടഴിക്കലും വിശ്വാസത്തില്‍ അധിഷ്ഠിതമാണ്...ആ വഴി അല്ലെങ്കില്‍ പുതിയ വിശ്വാസം തിരുകി കയറ്റുന്നതിലൂടെ ആദ്യത്തെ കെട്ടിനു പകരു പുതിയ ഒരു കെട്ടൂ കൂടി കെട്ടുക എന്ന രീതിയും ചിലര്‍ നടപ്പാക്കുന്നു....വിശദമായി പറയാന്‍ സമയമനുവദിക്കാത്തതിനാല്‍ സമയോജിതമായി പറയാന്‍ ശ്രമിക്കാം....

ഭക്തി എല്ലാറ്റിനും പരിഹാരമാണ്...സ്നേഹം പരിഹാരമാണ്.....അത് അത് തന്നെയാകണം...അല്ലാതെ സ്നേഹം,ഭക്തി ഇവ ബോര്‍ഡും വെച്ച് സ്വര്‍ത്ഥത വിതരണം ചെയ്താല്‍ ബോര്‍ഡിലെ അനുഭവം കിട്ടില്ല.ഭക്തന്മാരായി വേഷം കെട്ടി നടക്കുന്ന സപ്താഹാചാര്യന്മാരില്‍ പലരും തന്നെ പണംഎന്നതിന് തന്നെ മുന്‍തൂക്കം കൊടുക്കുന്നത്....വളരെ ശ്രദ്ധിക്കേണ്ട ഒന്നാണിത്.

ശ്രീലക്ഷ്മി ജ്യോതിഷിഷാലയം പൂഴാതി:

ചന്ദ്രകുമാര്‍ജി പറഞ്ഞതുപോലെ സ്നേഹവും ഭക്തിയും പരിഹാരമാണ്...നമ്മെ നിയന്ത്രിക്കാന്‍ സര്‍വ്വശക്തനായ അദൃശ്യാത്മാവ് ഉണ്ടെന്നുള്ള അറിവും മററുള്ളവരുടെ കുററം കണ്ടുപിടിക്കാതെയും മററുള്ളവരെ താഴ്ത്തിക്കെട്ടാതെയും അവനവനില്‍ എന്നും ആത്മപരിശോധന നടത്തുന്നവരും തീര്‍ച്ചയായും ദെെവകൃപയ്ക്ക് പാത്രീഭൂതരാകും...പക്ഷെ ഇന്ന് സകലതും വില്‍പ്പനച്ചരക്കാണ് ? ഭക്തിപോലും !!

 

ക്ഷേത്രദര്‍ശനം

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ക്ഷേത്രദര്‍ശനം

ലേഖകന്‍ - ശ്രീവാസ്തവ് പ്രഭാകര്‍

ഗര്‍ഭഗൃഹത്തില്‍ തളംകെട്ടിനില്‍ക്കുന്ന ഈശ്വര ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്നതിന് നടയ്ക്ക്‌ നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് 30 ഡിഗ്രി ചരിഞ്ഞ് നിന്നു വേണം തൊഴേണ്ടത്. കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു ധ്യാനശ്ലോകമോ മൂലമന്ത്രമോ ജപിച്ചുകൊണ്ട് നില്‍ക്കണം.

·         കുളിച്ച്‌ ശുദ്ധമായ വസ്ത്രം ധരിച്ച്‌ ദര്‍ശനം ചെയ്യുക.

·         ചെരുപ്പ്‌,തൊപ്പി,തലപ്പാവ്‌,ഷര്‍ട്ട്‌,കൈലി,പാന്റ്സ്‌, ഇവ ധരിച്ചുകൊണ്ടും കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍‌ തേച്ചുകൊണ്ടും‌ ദര്‍ശനം പാടില്ല.

·         നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്‌.

·         സ്ത്രീകള്‍‌ ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താവു. ശിവക്ഷേത്രത്തില്‍ 10 ദിവസം കഴിയണം.

·         മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ.

·         പ്രസവാനന്തരം കുഞ്ഞിന്റെ ചോറൂണിനോ അതിനു ശേഷമൊ മാത്രമേ അമ്മയും കുഞ്ഞും ദര്‍ശനം നടത്താവൂ.

·         വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.

·         ഉറങ്ങുക,ചിരിക്കുക,കരയുക,നാട്ടുവര്‍ത്തമാനം പറയുക, വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശിരസ്സിലൊ ദേഹത്തൊ തുടക്കുക ഇവ അരുത്‌. അനാവശ്യസ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക,പ്രസാദം അണിഞ്ഞശേഷം ബാക്കി ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക, വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു.

·         തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല.

·         പുരുഷന്മാര്‍ മാറു മറക്കാതെയും ,സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും ദര്‍ശനം നടത്തണം.

·         പുകവലി,ചൂതുകളി ഇവ ദേവസന്നിധിയില്‍ അരുത്‌.

·         സ്ത്രീകള്‍ മുടിയഴിച്ചിട്ട്‌ ഷേത്രദര്‍ശനം നടത്തുവാന്‍ പാടില്ല.

·         വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്‌.

·         ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്‌, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം.

പ്രസാദം

അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം. മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.

പുണ്യാഹം

വൈദികമന്ത്രങ്ങളോടുകൂടി അശുദ്ധി മാറാൻവേണ്ടി ചെയ്യുന്ന കർമ്മം. ഒരു കിണ്ടിയിൽ വെള്ളമെടുത്ത് അതിൽ തുളസിപ്പൂവ്, അരി, ചന്ദനം, നെല്ല്, ദർഭ എന്നിവയിട്ട് മന്ത്രജപത്തോടുകൂടി ദർഭത്തുമ്പുപയോഗിച്ചു തളിക്കുന്ന ക്രിയ. പുല, വാലായ്മ മുതലായവ മാറുന്നതിനും ക്ഷേത്രവുമായി ബന്ധപ്പെട്ട അശുദ്ധികൾ നീങ്ങുന്നതിനും ഇതുപയോഗിക്കുന്നു.

ശ്രീഭൂതബലി

ക്ഷേത്രത്തില്‍ ദേവതകള്‍ക്കും ഭൂതങ്ങള്‍ക്കുമായി ഭക്തിയോടെ അര്‍പ്പിക്കുന്ന ഭക്ഷ്യനിവേദ്യം

വഴിപാടുകളുടെ പ്രാധാന്യം

സര്‍വ്വൈശ്വര്യത്തിനും അഭിഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. വഴിപാടിന്റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വെച്ച് ചെയ്യുന്ന ത്യാഗമാണതെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ വഴിപാട് പൂജയുടെ തന്നെ ഒരു ഭാഗമാണ്. ഭക്തനെ പൂജയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ഉപാധികൂടിയാണത്. ഭക്തിസാന്ദ്രമായ മനസ്സ് ദേവനില്‍ കേന്ദ്രീകരിച്ചുകൊണ്ടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ക്ക് പൂര്‍ണ്ണഫലം കിട്ടുമെന്നുതന്നെയാണ് ഭക്തജനവിശ്വാസം. വെറുതെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കിട്ടുന്നതിനേക്കാള്‍ നൂറിരട്ടിഫലം വഴിപാട് കഴിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ കിട്ടുമെന്നാണ് ആചാര്യമതം. ക്ഷേത്രങ്ങളില്‍ നടത്തുന്ന വഴിപാടുകളെ ആറുവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

അര്‍ച്ചന :- വിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ ദേവന്, ദേവതയ്ക്ക് പൂജാപുഷപങ്ങളാല്‍ അര്‍ച്ചനയും അഞ്ജലിയും നടത്തുന്ന വഴിപാടാണിത്.

അഭിഷേകം :- ദാരു - കടുശര്‍ക്കര എന്നീ ബിംബങ്ങള്‍ക്കൊഴിച്ച് മറ്റുള്ളവയ്ക്കെല്ലാം അഭിഷേകം പതിവാണ്. ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, കളഭം, പഞ്ചാമൃതം, പനിനീര്‍ തുടങ്ങിയവയെല്ലാം അതതു ദേവതകള്‍ക്കായി അഭിഷേകം ചെയ്യപ്പെടുന്നു. കൊടുങ്ങല്ലൂര്‍ മുതലായ ദാരുബിംബങ്ങള്‍ പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ അഭിഷേകത്തിനു പകരം ചാന്താട്ടമാണ് നടത്താറുള്ളത്. തേക്കിന്‍തടി കൊത്തിനുറുക്കി തിളപ്പിച്ച്‌ വാറ്റിയെടുക്കുന്ന ചാറാണ് ചാന്താട്ടത്തിന് ഉപയോഗിക്കുന്നത്. ഔഷധക്കൂട്ടുകള്‍ നിറഞ്ഞ ചാന്ത് ദാരുബിംബത്തെ കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള ഒരു വിധി കൂടിയാണത്.

നിവേദ്യം :- ദേവി ദേവന്മാര്‍ക്കനുസരിച്ച് നിവേദ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. വെള്ളനിവേദ്യം, പായസനിവേദ്യം, മലര്‍നിവേദ്യം, അപ്പ നിവേദ്യം, ത്രിമധുരം, എന്നിവയൊക്കെ പ്രധാനപ്പെട്ട നിവേദ്യങ്ങളാണ്. പായസം തന്നെ പാല്‍പായസം, നെയ്പായസം, എള്ള്പായസം, കാടു പായസം എന്നിങ്ങനെ പലതരത്തിലുണ്ട്.

ചന്ദനം ചാര്‍ത്തല്‍ :- ശുദ്ധമായ ചന്ദനം കല്ലില്‍ അരച്ച് വിഗ്രഹത്തില്‍ മുഖം മാത്രമായോ, അരകെട്ട് വരെയോ, വിഗ്രഹം പൂര്‍ണ്ണമായോ ചന്ദനം ചാര്‍ത്തണം.

വിളക്ക് :- വിളക്കുകളില്‍ പ്രധാനപ്പെട്ടത് നെയ്യ് വിളക്കാണ്. നെയ്യ് വിളക്ക് തെളിക്കുന്നത് പ്രധാനമായും ശ്രീകോവിലിനകത്താണ്. കൊടുങ്ങല്ലൂര്‍ തുടങ്ങിയ ചില പ്രധാന ക്ഷേത്രങ്ങളില്‍ പുറത്തെ വലിയവിളക്കില്‍ ഭക്തന്മാര്‍ക്ക് എണ്ണയും നെയ്യും ഒഴിക്കാം. ഏറ്റുമാനുരബലത്തിലെ കെടാവിളക്കില്‍ എണ്ണ പകരുന്നത് പ്രധാനപ്പെട്ടൊരു വഴിപാടാണ്. എള്ളെണ്ണയും വെളിച്ചെണ്ണയും പ്രധാനമായും ഉപയോഗിക്കുന്നു.

പുഷ്പാഞ്ജലി

മാനസികവും ശാരീരികവുമായ ശുദ്ധി വരുത്തുന്നതിന് വേണ്ടിയാണ് പുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നത്. ഇതിലൂടെ ദീര്‍ഘായുസ്സും ശത്രുദോഷനിവാരണവും സമ്പല്‍സമൃദ്ധിയുമുണ്ടാകുന്നു. രക്തപുഷ്പാഞ്ജലി ആഗ്രഹസഫലീകരണത്തിനും ശത്രുദോഷത്തിനും വേണ്ടിയും കുങ്കുമാര്‍ച്ചന മംഗല്യസിദ്ധിക്കും വേണ്ടി നടത്തുന്നു. സഹസ്രനാമാര്‍ച്ചന, അഷ്ടോത്തരശതനാമാര്‍ച്ചന മുതലായവ ഐശ്വര്യത്തിനും വേണ്ടിയാണ് നടത്തുന്നത്. ഭാഗ്യസൂക്താര്‍ച്ചന, ശ്രീസൂക്താര്‍ച്ചന തുടങ്ങിയവ ധനം, ഐശ്വര്യവര്‍ദ്ധനവ്‌ എന്നിവയ്ക്കുവേണ്ടി നടത്തുന്നു. ത്രിമധുരം, ജ്ഞാനം വര്‍ദ്ധിക്കുന്നതിനുവേണ്ടി നടത്തുന്ന വഴിപാടാണ്. മനശാന്തിക്കും ആഗ്രഹസഫലീകരണത്തിനും വേണ്ടി നിറമാല ചാര്‍ത്തുന്നു. മനശാന്തിക്കും ഐശ്വര്യത്തിനും വേണ്ടി ചുറ്റുവിളക്ക് നടത്തുന്നു.

അഭിഷേകം

സര്‍വ്വപാപനാശമാണ് അഭിഷേകം കൊണ്ടുദ്ദേശിക്കുന്നത്. അഭിഷേകത്തിനായി പൊതുവേ എട്ടുവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം, പാല്‍, തൈര്, തേന്‍, നെയ്യ്, കരിമ്പ്‌ നീര്, ഇളനീര്, കളഭം എന്നിവയാണ്. സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ പഞ്ചാമൃത അഭിഷേകം ഏറ്റവും പ്രാധാന്യമുള്ളതാണ്. ശുദ്ധജലം കൊണ്ട് അഭിഷേകം ചെയ്താല്‍ പത്തും പാല്‍ കൊണ്ടാണെങ്കില്‍ നൂറും തൈരുകൊണ്ടാണെങ്കില്‍ ആയിരവും തേന്‍ കൊണ്ടാണെങ്കില്‍ പതിനായിരവും നെയ്യ് കൊണ്ടാണെങ്കില്‍ ലക്ഷവും കരിമ്പ്‌ നീര് കൊണ്ടാണെങ്കില്‍ പത്തുലക്ഷവും ഇളനീര്‍ കൊണ്ടാണെങ്കില്‍ കോടിയും കളഭം കൊണ്ടാണെങ്കില്‍ അനന്തകോടി അപരാധങ്ങളും സര്‍വ്വപാപങ്ങളും നശിക്കുമെന്നും മോക്ഷപദത്തിലെത്തിചേരുമെന്നും വിശ്വസിച്ചുവരുന്നു.

മറ്റുള്ളവ :- മേല്‍പറഞ്ഞവ കൂടാതെ ഇനിയും വഴിപാടുകളുണ്ട്. ദേവീദേവന്മാരുടെ പ്രത്യേകതയനുസരിച്ച് ഓരോ ക്ഷേത്രത്തിലും ചില വഴിപാടുകള്‍ പ്രാധാന്യമേറുന്നു. വെടി വഴിപാട്, മീനൂട്ട്, തുലാഭാരം, നാളികേരമുടയ്ക്കല്‍, ഗണപതിഹോമം, മൃത്യുഞ്ജയഹോമം, കറുകഹോമം, ശത്രുസംഹാരം തുടങ്ങിയ പട്ടിക ഓരോ ക്ഷേത്രത്തിലും നിരവധിയുണ്ട്. ഓരോ വഴിപാടുകള്‍ക്കും ഫലങ്ങളും പ്രത്യേകമുണ്ട്.

നിര്‍മ്മാല്യദര്‍ശനം

തലേ ദിവസം ദേവന് അണിയിച്ച മാലകളും പൂജാപുഷ്പങ്ങളും വിഗ്രഹത്തില്‍ നിന്നും എടുത്തുമാറ്റുന്നതിന് മുന്‍പ് നടത്തുന്ന ദര്‍ശനത്തിനാണ് നിര്‍മ്മാല്യദര്‍ശനം എന്നുപറയുന്നത്. പ്രഭാതത്തിനു മുന്‍പായി തിരുനട തുറക്കുന്ന സമയത്ത് ദര്‍ശനം നടത്തുന്നു. ക്ഷേത്രത്തിലെ ഏറ്റവും ആദ്യത്തെ ദര്‍ശനമാണിത്. തലേനാള്‍ ദേവന് ചാര്‍ത്തിയ സര്‍വ്വാലങ്കാരങ്ങളോടു കൂടിയ ദിവ്യദര്‍ശനം സര്‍വ്വാഭീഷ്ടപ്രദായകമാണ്.

ത്രിമധുരം

ക്ഷേത്രങ്ങളിൽ ദേവന്‌ നിവേദ്യമായി അർപ്പിക്കുന്ന ഒന്നാണ് ത്രിമധുരം. മൂന്ന് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന നൈവേദ്യമാണ് ഈ പേരിൽ അറിയപ്പെടുന്നത്. നെയ്യ്, പഞ്ചസാര, തേൻ എന്നിവ ചേർത്തും പഴം, കല്ക്കണ്ടം, തേൻ എന്നിവ ചേർത്തും ത്രിമധുരം ഉണ്ടാക്കാറുണ്ട്. കദളിപ്പഴമാണ് സാധാരണയായി ഉപയോഗിക്കുന്നത്. കദളിപ്പഴത്തിനു പകരം മറ്റു പഴങ്ങളും ഇന്ന് ഉപയോഗിക്കാറുണ്ട്. ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ പ്രധാന നിവേദ്യങ്ങളിലൊന്നാണ് ത്രിമധുരം. ദുർഗാപൂജാവേളയിലും ത്രിമധുരം നിവേദിക്കാറുണ്ട്. ത്രിപുരഭൈരവി ഹോമങ്ങളിൽ നേദിക്കന്നതിനുമാണ് ഉപയോഗിക്കുന്നത്. പഞ്ചസാരയ്ക്കു പകരം ശർക്കര ചേർത്തും ത്രിമധുരം തയ്യാറാക്കിവരുന്നു. അർത്ഥശാസ്ത്രം (കൗടില്യൻ), തന്ത്രസമുച്ചയം എന്നിവയിൽ ത്രിമധുരത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.

തീർത്ഥജലം

ശുദ്ധമായതും ശുദ്ധീകരിക്കുവാൻ കഴിവുള്ളതുമായ ജലം എന്ന മാനം കല്പിച്ച് പൂജാസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നൽകാറുള്ള ജലമാണ് തീർത്ഥജലം. ഈശ്വരന്റെ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നതാണ് ജലം. ദിവ്യമായ തീർത്ഥജലം തളിക്കൽ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യിൽ ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യുന്നത് പുണ്യകർമ്മമായി ക്ഷേത്ര വിശ്വാസികൾ കരുതുന്നു. തീർത്ഥജലം കുടിക്കുമ്പോൾ അവനവനിലെ പരമാത്മ ചൈതന്യം ഉണരുമ്പോൾ ഉണ്ടാകുന്ന അനുഭൂദി ഭക്തന് അനുഭവപ്പെടുമെന്നാണ് ക്ഷേത്രസങ്കൽപ്പം. തീർത്ഥജലത്തിന് ഋഷിമാർ പറയുന്ന പേര് ആപസ്തത്വം എന്നാണ്. അഗ്നിഹോത്രം നിത്യം നടത്തുന്ന-ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന് മാത്രമേ ആപസ്തത്വം സൃഷ്ടിക്കാൻ അർഹതയുള്ളു എന്ന് യജുർവേദം പറയുന്നു.ആപോഹിഷ്ടാദി എന്ന ഋക് ഉപദേശരൂപത്തിൽ സ്വീകരിച്ച ബ്രാഹ്മണൻ ജലത്തെ അനുഷ്ടാനപൂർവ്വം ജപിച്ച് തീർത്ഥമാക്കിയതിനു ശേഷം ഭക്തന് നൽകണം.എങ്കിൽ ഭക്തൻ തന്റെ മനോമാലിന്യങ്ങളെ അകറ്റാൻ ശക്തിനേടി ക്രമേണ ബ്രഹ്മജ്ഞാനധികാരിയായി തീരുകയും ചെയ്യുമെന്നാണ് തീർത്ഥജലതത്വം.

കലശം

ക്ഷേത്രത്തിലെ ബിംബത്തിൽ ദേവ/ദേവീസാന്നിധ്യം ഉണ്ടാക്കുന്നതിനും, ക്ഷേത്രത്തിനും ബിംബത്തിനും വന്നുചേരാവുന്ന അശുദ്ധികൾ ഇല്ലായ്മ ചെയ്തു ചൈതന്യം വർധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന കർമം. കുടങ്ങളിൽ സംഭരിച്ച ജലത്തെ മന്ത്രപൂർവകമായ കർമങ്ങളോടെ ബിംബത്തിൽ അഭിഷേകം ചെയ്യുന്നു. ഇതിനെയാണ് കലശം എന്ന് പറയുന്നത്.

അഷ്ടബന്ധം

ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമിക്കുവാൻ പ്രത്യേക വൈധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് . അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാകുന്നു. അഷ്ടം എന്ന വാക്കിന്റെ അർത്ഥം എട്ട് എന്നും , ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്ന അർഥം വരുന്നു. വ്രതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമിക്കുന്നു. മിശ്രിതം നിർമിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ചുറ്റികക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം ഓയിൽ ചേർക്കുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞ്ഞി കൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.

വഴിപാടു ഗുണങ്ങള്‍

1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

ദുഃഖനിവാരണം

2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.

3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

മഹാവ്യാധിയില്‍ നിന്ന് മോചനം.

4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

നേത്രരോഗ ശമനം

5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

മനശാന്തി, പാപമോചനം, യശസ്സ്

6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.

7. ആല്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

ഉദ്ദിഷ്ടകാര്യസിദ്ധി.

8. മാല വഴിപാട് കഴിച്ചാലുള്ള ഫലം ?

മാനസിക സുഖം

9. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ?

മൂന്ന്‍ ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.

10. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ?

അഭീഷ്ടസിദ്ധി

11. ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?

വിഘ്നങ്ങള്‍ മാറി ലക്‌ഷ്യം കൈവരിക്കല്‍.

12. കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?

ബാലാരിഷ്ടമുക്തി, രോഗശമനം.

13. മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?

കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.

14. തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.

15. കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

ശത്രുദോഷ ശമനം.

16. ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

ധനാഭിവൃദ്ധി

17. ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

രോഗശാന്തി

18. ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍

19. സുദര്‍ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

രോഗശാന്തി

20. അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.

21. ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?

ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.

22. ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?

മംഗല്ല്യ തടസ്സ നിവാരണം.

23. ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?

ദുരിതനിവാരണം, ശത്രുനിവാരണം

24. നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ?

സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് .

25. ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ?

ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.

26. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?

സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.

27. നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?

സര്‍വ്വവിധ ഐശ്വര്യം.

28. ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?

ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.

29. ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?

വിദ്യാലാഭം, സന്താനലബ്ധി

30. ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?

രോഗശാന്തി, ഗ്രിഹ - ദ്രവ്യ ലാഭം, മനസമാധാനം

31. ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?

ആയൂരാരോഗ്യ സൌഖ്യം

32. ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ?

നല്ല ആരോഗ്യം

33. കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ?

ജ്ഞാനലബ്ധി

34. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?

ബുദ്ധിക്കും, വിദ്യക്കും.

35. വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?

ദാരിദ്ര്യം നീങ്ങും

36. അവില്‍ നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

37. ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ?

താപത്രയങ്ങളില്‍നിന്നു മുക്തി.

38. പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ?

ദേവാനുഗ്രഹം

39. ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ?

ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.

40. ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?

പ്രശസ്തി, ദീര്‍ഘായുസ്സ്

41. ഗണപതിക്ക്‌ മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?

കാര്യതടസ്സം മാറികിട്ടും

42. ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?

രോഗശാന്തി, ദീര്‍ഘായുസ്സ്

43. കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ?

ഐശ്വര്യലബ്ധി

44. മുട്ടരുക്കല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?

തടസ്സങ്ങള്‍ നീങ്ങുന്നു.

45. താലിചാര്‍ത്തല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?

മംഗല്ല്യഭാഗ്യത്തിനു

46. നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ?

മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.

47. വെടിവഴിപാട് നടത്തിയാലുള്ള ഗുണം ?

നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും

48. പായസം വഴിപാട് നടത്തിയാലുള്ള ഗുണം ?

ധനധാന്യ വര്‍ദ്ധന

49. തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ?

രോഗശാന്തി, അഭീഷ്ടശാന്തി.

അര്‍ച്ചനയും ഫലസിദ്ധിയും

കുമാരസൂക്ത അര്‍ച്ചന :- സുബ്രഹ്മണ്യ പ്രീതി

സാരസ്വതാര്‍ച്ചന :- വിദ്യാഭിവൃദ്ധി

സ്വസ്തി അര്‍ച്ചന :- യാത്രകളില്‍ കാര്യസിദ്ധി

ഭാഗ്യ അര്‍ച്ചന :- കാര്യസാധ്യം, ധനസമ്പാദനം

ആയുര്‍ അര്‍ച്ചന :- രോഗശമനം, ദീര്‍ഘായുസ്

സംവാദ അര്‍ച്ചന :- ഐക്യമത്യം, സൗഹാര്‍ദ്ദം

ദേവി അര്‍ച്ചന :- ദേവി പ്രീതി

ത്രിഷ്ടുപ്പ് മന്ത്രാര്‍ച്ചന :- ആപല്‍നിവൃത്തി, അഭിഷ്ടസിദ്ധി

ശ്രീവിദ്യാമന്ത്രാര്‍ച്ചന :- വിദ്യയില്‍ ഉന്നതി

സ്വയംവര മന്ത്രാര്‍ച്ചന :- വിവാഹതടസ്സം നീങ്ങാന്‍

സര്‍വ്വരോഗശാന്തി മന്ത്രാര്‍ച്ചന :- രോഗശാന്തി

ശത്രുസംഹാര മന്ത്രാര്‍ച്ചന :- ശത്രുസംഹാരത്തിന്

ഗുരുതി പുഷ്പാഞ്ചലി :- ആഭിചാരദോഷം നീങ്ങികിട്ടാന്‍

ഗ്രഹപൂജകള്‍ :- ഗ്രഹപിഴ ദോഷശാന്തിക്ക്

രാഹുപൂജ :- സര്‍പ്പദോഷശമനം

നാവുകൊണ്ട് ഉറക്കെ ഭഗവനാമം ഉച്ചരിക്കുമ്പോള്‍ നമ്മുടെ എല്ലാ ശരീര അംഗങ്ങളും പുഷ്ടിയുള്ളതായിത്തീരും. നാമജപവും ഭജനയും വീടുവീടാന്തരം ഉണ്ടെങ്കില്‍ അമംഗളമായവ ദൂരെ മാറിപോവുകതന്നെ ചെയ്യും. നിരന്തര അധ്വാനം ശരീരത്തിനു പുഷ്ടിനല്കുന്നതുപോലെ കഠിനപരീക്ഷണങ്ങള്‍ മനസ്സിനുബലം നല്‍കും. നീചവും അധമവുമായ ചിന്തകളും പ്രവൃത്തികളും മനസ്സില്‍നിന്ന് നീക്കം ചെയ്യണം. അതിനു കരളുരുകി പ്രാര്‍ത്ഥിക്കുക തന്നെ വേണം.