കരണങ്ങള്‍ - ശിശുബോധം

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(ഈ വിഷയത്തെക്കുറിച്ച് കേരളജ്യോതിഷം ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ ആധാരമാക്കി തയ്യാറാക്കിയ ലേഖനമാണ് ഇത്)

ശ്രീനാഥ് ഒജി:

ചരക്കരണങ്ങള്‍ ഉള്‍പ്പെടെ ആകെ 60 കരണങ്ങളുണ്ട്. ഒരു കരണം 6 ഡിഗ്രി വരും.

ബവാഹ്വയം ബാലവകൗലവാഖ്യേ തതോ ഭവതേത് തൈതിലനാമധേയം
ഗരാഭിധാനം വണിജശ്ച വിഷ്ടിരിത്യാഹുരാര്യാഃ കരണാനി സപ്തഃ
ചതുര്‍ദ്ദശീ യാ ശശിനാ പ്രഹീണാ തദര്‍ദ്ധഭാഗേ ശകുനിര്‍ ദ്വിതീയേ
ദശാര്‍ദ്ധയോഃ സ്തശ്ചതുരംഘ്രിനാഗൗ കിംസ്തുഘ്‌നമാദ്യേ പ്രതിപദ്ദലേ ച

-ദൈവജ്ഞകലാധരശര്‍മ (ശിശുബോധം)

1.ബവം (സിംഹം), 2.ബാലവം (പുലി), 3.കൗലവം (പന്നി), 4.തൈതിലം (കഴുത), 5.ഗരം (ആന), 6.വണിജം (പശു), 7.വിഷ്ടി (പട്ടി) എന്നിവ ഏഴുമാണ് (8 പ്രാവശ്യം ആവര്‍ത്തിക്കുന്ന) ചരക്കരണങ്ങള്‍ എന്ന് ശ്രേഷ്ഠരായ പ്രാചീനമഹര്‍ഷിമാര്‍ പറയുന്നു. കൃഷ്ണപക്ഷചതുര്‍ദ്ദശീതിഥിയുടെ ഉത്തരാര്‍ദ്ധമാണ് ശകുനികരണം (പുള്ള്), അമാവാസിയുടെ പൂര്‍വാര്‍ദ്ധം ചതുഷ്പാത്കരണം (നാല്‍ക്കാലി), അമാസിയുടെ ഉത്തരാര്‍ദ്ധം നാഗകരണം (പാമ്പ്), പ്രഥമയുടെ പൂര്‍വ്വാര്‍ദ്ധം കിംസ്തുഘ്‌നകരണം (പുഴു) എന്നിങ്ങനെ യഥാക്രമം നാല് സ്ഥിരകരണങ്ങള്‍. (ആകെ 11 കരണങ്ങള്‍)

അനില്‍ കാടൂരാന്‍:

ഇതെന്താണ് ഉദ്ദേശം എന്നു തിരിയുന്നില്ലാലോ.. പ്രാഥമിക പാഠങ്ങൾ എടുത്തിട്ടു അലക്കുന്നല്ലോ.. പിന്നാലെ എന്തോ വരാനുള്ള വഴിയൊരുക്കൽ ആണല്ലേ

ശ്രീനാഥ് ഒജി:

ഏയ് അല്ല. ഇപ്പോള്‍ വായിച്ചുകൊണ്ടും ടൈപ്പിക്കൊണ്ടുമിരിക്കുന്ന ചിലത് ഇവിടെ പോസ്റ്റുന്നു എന്നുമാത്രം. പ്രശ്നമാര്‍ഗമാണല്ലോ ഇവിടെ ചര്‍ച്ചയിലുള്ള ഒരു വിഷയം. ദൈവജ്ഞേന സമാഹിതേന സമയോവില്‍ അന്തര്‍ഭവിച്ചു വരുന്നതാണ് പഞ്ചാംഗപരിശോധന.

ശുഭോ(അ)നുകൂലോഡുനി ശസ്തതിഥ്യാം വാരേഷു സൗമ്യഗ്രഹ ഭാസ്‌കരാണാം
പത്രം ഫലം വാ കിമപി പ്രദായ പ്രാഹ്നേ(അ)ഥ പൃച്ഛേത് പുരുഷോ വിനീതഃ    

- ശങ്കരന്‍ (പ്രശ്‌നാനുഷ്ഠാനപദ്ധതി)

വിഷ്ണുനമ്പൂതിരി:

കിം +സ്തു +ഘ്നം = കിംസ്തുഘ്നം? എന്നു പുഴുവിനുപേരു വരാൻ കാരണം ആർക്കുവേണമെങ്കിലും കൊല്ലാം എന്നതിനാലാണോ?

ശ്രീനാഥ് ഒജി:

ഇതൊന്നും പര്യായമല്ല ജീ. കേരളീയര്‍ക്കു പരിചയമുള്ള പേരുകള്‍ കരണനാമങ്ങളല്ല, കരണമൃഗങ്ങളുടെ (നക്ഷത്രവും നക്ഷത്രമൃഗവും എന്നപോലെ) പേരാണ് എന്നു കരുതുന്നതാണ് ഉചിതമെന്നു തോന്നുന്നു. ബവം വപഃ(വിതയ്ക്കുന്നവന്‍) ആണ്. ബാലവം വാഡവഃ (ബ്രാഹ്മണസ്ത്രീ) ആണ്. കൌലവം കൌളവം (കുലാചാരക്കാരന്‍) ആണ്. തൈതിലം തിതിര്‍ (തൈത്തിരീയശാഖക്കാരനായ തിതിര്‍ മഹര്‍ഷിയേയോ Title എന്ന ഇംഗ്ലീഷ് പദമോ ഓര്‍ക്കുക), ഗരം അഥവാ ഗരാജി ഗൃഹാദിയാണ് (വീടോ അഥവാ Garage എന്ന ഇംഗ്ലീഷ് വാക്കോ ഓര്‍ക്കുക), വണിജം വണിക് (കച്ചവടക്കാരന്‍) ആണ്, വിഷ്ടി വിഡ്ഢി (മടയന്‍) അഥവാ Waste ആണ്. ശകുനി മൂങ്ങയും, ചതുഷ്പദം ചതുഷ്പാത്തും (നാല്കാലി), നാഗം നാഗവും, കിംസ്തുഘ്നം വാസ്തവത്തില്‍ കൌസ്തുഭവും (ആന) ആണ്. 

ഏതു ഭാഷയില്‍ വെച്ചായിരിക്കും സംസ്കൃതമല്ലാതായിത്തീര്‍ന്ന ഈ വാക്കുകള്‍ക്ക് രൂപഭേദം സംഭവിച്ചതെന്ന്, അഥവാ സംസ്കൃതേതരമായ ഏതു സംസ്കൃതിയില്‍ നിന്നാവും ഈ വാക്കുകള്‍ ഉത്ഭവിച്ചതെന്ന് അതിശയിക്കുകയാണ് ഞാന്‍.

ചന്ദ്രകുമാര്‍ മുല്ലച്ചേരി:

കരണം ചെയ്യുക എന്നതിലല്ലേ...

ശ്രീനാഥ് ഒജി:

കരണം ചെയ്യാനുള്ളതാണ്, കര്‍മ്മ യോഗ്യത സൂചിപ്പിക്കുന്നതാണ്. കരണാല്‍ കാര്യസിദ്ധിശ്ച എന്നതുകൊണ്ട് കാര്യസിദ്ധിയുടെ സാധ്യത സൂചിപ്പിക്കുന്നതാണ്.

You are not authorised to post comments.

Comments powered by CComment