മരണാനന്തരം ശവശരീരത്തെ വലംവെയ്ക്കണോ?
- Details
- Created: Friday, 28 April 2017 08:16
- Last Updated: Friday, 28 April 2017 08:17
- Hits: 9363
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഇതേക്കുറിച്ചു നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം.)
മരണാനന്തരം ശവശരീരത്തെ വലംവെയ്ക്കണോ?
ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:
ഒരു സംശയനിവാരണത്തിന് വേണ്ടിയാണ് ഇത് പോസ്ററ് ചെയ്യുന്നത്....പണ്ടൊക്കെ മരണവീട്ടില്‍ പോയാല്‍ മൃതദേഹത്തിന് വലംവെയ്ക്കുന്ന രീതി പതിവില്ല...എന്നാല്‍ ഇന്ന് ഒട്ടുമിക്ക സ്ഥലത്തും മൃതദേഹത്തിനെ ഒരു തവണ വലം വെച്ച് കാല് തൊട്ട് തലയില്‍ വെക്കുന്ന രീതി കാണുന്നു....പണ്ടുകാലം മൃതദേഹം കുളിപ്പിച്ച് പട്ടൊക്കെ ഇട്ട ശേഷം കുടുംബത്തിലെ വേണ്ടപ്പെട്ടവര്‍ മാത്രം നമസ്കരിക്കുന്നതാണ് പതിവ്...മരിക്കുമ്പോള്‍ മനുഷ്യന് `` ശിവം' ' നഷ്ടപ്പെട്ട് ശവമായി മാറുന്നു...ചെെതന്യമുള്ളതിനെ മാത്രമേ വലം വെയ്ക്കാവൂ എന്നാണ് പറഞ്ഞുകേട്ടറിവ്...ചെെതന്യമുള്ളതിനെ വലം വെയ്ക്കുമ്പോള്‍ ആ ചെെതന്യം നമ്മളിലേക്കും വ്യാപിക്കും...ക്ഷേത്രബിംബത്തിനെ വലംവെയ്ക്കുന്നത് അതുകൊണ്ടാണ്....വലംവെയ്ക്കുമ്പോള്‍ വൃഷ്ടിയും(വ്യക്തിശരീരം) സമഷ്ടിയും (പ്രപഞ്ചശരീരം) തമ്മില്‍ എെക്യമുണ്ടാകുന്നു...പക്ഷെ ചെെതന്യരഹിതമായ മൃതശരീരത്തെ വലംവെച്ചാല്‍ വലംവെയ്ക്കുന്നവന്റെ തേജസ്സ് മൃതശരീരത്തിലേക്ക് പോകും..വ്യക്തിക്ക് ക്ഷീണം അനുഭവപ്പെടും..അതുകൊണ്ടാണ് ചെെതന്യമുള്ളതിനെ മാത്രമേ വലംവെക്കാവൂ എന്ന് പറയുന്നത്...``ദേഹോ ദേവാലയ പ്രോക്തോ ജീവോ ദേവ സദാശിവ ' ' എന്ന ശ്ലോകം ഇവിടെ സ്മരണീയമാണ്....ഞാന്‍ ഈ രീതിയോട് യോജിക്കാത്തതു കൊണ്ട് മാറി നില്‍ക്കാമെന്ന് വെച്ചാലും നടപ്പില്ല..കാരണം വലിയ സര്‍ക്കിള്‍ ക്യൂവിന്റെ നടുവിലായിരിക്കുമല്ലോ നമ്മള്....`` മുമ്പേ ഗമിക്കുന്ന ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം ' ' എന്നതാണല്ലോ പൊതുവേ നമ്മളുടെ രീതി...ഇത് പലരോടും പറഞ്ഞപ്പോള്‍ വലംവെയ്ക്കുന്നതിലാണ് വോട്ട് കൂടുതല്‍ വീണത്...ഇനി നിങ്ങളുടെ അഭിപ്രായത്തിനായി ഇത് ഇവിടെ സമര്‍പ്പിക്കുന്നു...... ` വിനയപൂര്‍വ്വം വിമല
രാജേശ്വരി ഉണ്ണിക്കൃഷ്ണന്:
ഇടത് വശത്തൂടെ പ്രദക്ഷിണം ചെയ്യണമെന്ന് കേട്ട ഒരോര്‍മ
ഇന്ദുലാല്‍ നാരായണന്:
മോഹൻലാൽ പറഞ്ഞ പോലെ എത്ര എത്ര മനോഹര ആചാരങ്ങൾ! കലിയല്ലേ എല്ലാം തലതിരിയും.
അരിയൂര്‍ ഗോവിന്ദന്‍കുട്ടി:
പല ആചാരങ്ങള്‍ നിലനില്ക്കുന്നു.
വിഷ്ണു നമ്പൂതിരി:
രണ്ടും പതിവുണ്ട്. മൃതദേഹം എടുത്താൽ എവിടെ താഴെ വച്ചാലും പുല്ലും പ്ലാശിന്റ ഇലയും ഉടുത്ത പുടവ ത്തലയും തീർത്ഥവും കൂട്ടി അടിച്ചു കൊണ്ട് മൃതദേഹത്തിന് 3 പ്രാവശൃം പൂണൂൽ ഇടത്തിട്ട്അപ്രദക്ഷിണം ചെയ്യണം.
ബ്രാഹ്മണർക്ക് മന്ത്രം
"വാതാസ്തേവാന്തു പഥി പുണ്യ ഗന്ഥാ മനശ്ശുഭാഗാത്ര ശുഭാ അനുലോ മാസ്ത്വചാ സുഖാ മാംസ സുഖാ അസ്ഥി സുഖാ വഹന്തി ത്വാ മരുതാ സുകൃതാംയത്രളോകേ " എന്നാണ്. മറ്റുള്ളവർക്ക് മന്ത്രമില്ല എന്നേയുള്ളു. കുടത്തിൽ വെള്ളം നിറച്ച് 3 പ്രാവശ്യം അപ്രദക്ഷിണം. ഓരോന്നിനും ഓരോ ദ്വാരം ഇടുന്ന
"ഇമാ ആ പോ മധുമത്യ അസ്മിംതേളോ കേ ഉപ ദുഹ്യന്താം
II --അന്തരി ക്ഷേതേളോ കേ ---
III ---സ്വർഗ്ഗേ തേളോ കേ ---
എന്നാൽ എപ്പോൾ അപ്രദക്ഷിണം ചെയ്താലും അനാദരവ് എന്ന ദോഷം ഉണ്ടാകയാൽ പരിഹാരമായി
പൂണൂൽ വലത്തിട്ട് 3 പ്രദക്ഷിണം ചെയത് നമസ്കരിച്ചു കൊള്ളണം. അതിനാൽ ദഹിപ്പിക്കുന്നവർ ഉൾപ്പടെ (മേൽ പറഞ്ഞ കാര്യമൊഴികെ) "3 പ്രദക്ഷിണം വച്ച് നമസ്കരിക്കണം എന്നതിൽ തർക്കമില്ല.
ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:
വിഷ്ണുജി...ഇതെക്കുറിച്ച് എനിക്കറിയില്ലാത്തതു കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു സംശയം ഉന്നയിച്ചത്.....ജീ...എന്തു തന്നെയായാലും മൃതദേഹം സംസ്കാരത്തിന് വേണ്ടി കുളിപ്പിച്ച ശേഷമായിരിക്കുമല്ലോ ഇത്....അതിന് മുമ്പ് ഉള്ള പ്രദക്ഷിണവും നമസ്കാരവും പണ്ടുകാലം മുതല്‍ നിലനിന്നതാണോ ? എന്തുകൊണ്ടെന്നറിയില്ല.....മനസ്സ് ഇതിനോട് ( മൃതദേഹം കുളിപ്പിക്കുന്നതിന് മുമ്പ് പ്രദക്ഷിണം ചെയ്യുന്നതിനോട് ) യോജിക്കാന്‍ കൂട്ടാക്കുന്നില്ല...അല്ലാതെ ഒരു തരത്തിലുമുള്ള അനാദരവ് അല്ല ജീ.... അറിവ് തന്നതിന് നന്ദി....നമസ്കാരം...
വിജയാ മേനോന്:
മൃതദേഹം കളിപ്പിക്കുന്നതിന് മുമ്പ് എല്ലാവർക്കും പ്രദക്ഷിണമാകാം. കുളിപ്പിച്ച കഴിഞ്ഞാൽ പിന്നെ സ്വന്തക്കാർക്കു മാത്രം.
റീനാ പികെ:
അതെ മാഡം കുളിപ്പിച്ച് കഴിഞ്ഞാൽ വേണ്ടപ്പെട്ടവർ മാത്രം ആരും ക്ഷീണിതരായി കണ്ടിട്ടില്ല പ്രദക്ഷിണം കഴിഞ്ഞിട്ട്..
ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:
വിജയാജീ....ഒരു വിധം അറിവ് വെച്ച പ്രായത്തില്‍ ബന്ധുക്കളുടെ മരണവേളയില്‍ ഞാന്‍ കണ്ടതായ കാര്യങ്ങള്‍ പറയാം...ഇതില്‍ ദേശവ്യത്യാസമുണ്ടോ എന്ന് എനിക്കറിയില്ല...മരണം നടന്നാല്‍ മൃതദേഹം കാണേണ്ടവരെല്ലാം മൃതദേഹത്തിന്റെ പാദം ഉള്ള ഭാഗത്ത് വന്ന് നിന്ന് കണ്ടിട്ട് പോകും..അപ്പോഴും പ്രദക്ഷിണം പതിവില്ല...പിന്നീട് മൃതദേഹം സംസ്കാരത്തിന് വേണ്ടി കുളിപ്പിച്ച് കിടത്തിയാല്‍ വീട്ടിലെ വേണ്ടപ്പെട്ടവര്‍ പാദനമസ്കാരം നടത്തും...അപ്പോഴും പ്രദക്ഷിണം കാണാറില്ല...ശ്മശാനത്തില്‍ മാത്രമാണ് പ്രദക്ഷിണം എന്നാണ് അന്നൊക്കെ കേട്ടിട്ടുള്ളത്...പിന്നെ ക്ഷീണം...അത് പലര്‍ക്കും പല അനുഭവമായിരിക്കാം...എല്ലാവര്ക്കും ഒരു പോലെയാണെന്ന് നമുക്ക് ഉറപ്പിക്കാന്‍ പററില്ലല്ലോ ?വിജയാജി തന്ന അറിവിന് നന്ദി......കുറെ കാലമായി ഇതിന് ഒരു വ്യക്തമായ ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ് ഞാന്‍...
വിഷ്ണു നമ്പൂതിരി:
എപ്പോഴായാലും പ്രദക്ഷിണം വച്ച് നമസ്കരിക്കുക തന്നെയാണ് വേണ്ടത്. കാഠകം ജപിക്കാറുണ്ട്. രാമായണം വായിക്കാം. കുളിപ്പിച്ചു കഴിഞ്ഞും എല്ലാവർക്കും പ്രദക്ഷിണമാകാം. ശ്മശാനത്തിൽ ചെന്നിട്ടുള്ളത് ദാഹകൻമാർ മാത്രം. സത്രീകൾ ശ്മശാനത്തിൽ പോകാറില്ല. മംഗല്യമുള്ള സ്ത്രീകൾ കിഴക്കോട്ടും, ഇല്ലാത്തവരും ആണുങ്ങളും തെക്കോട്ടും, നമസ്കരിക്കണം. കുളിയുമായി നമസ്കാരത്തിൽ യാതൊരു ബന്ധവുമില്ല.
ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:
വിഷ്ണുജി തന്ന അറിവിനെ മാനിക്കുന്നു...വളരെ നന്ദി...
അനില്‍ നെടുമ്പാശ്ശേരി:
ഇങ്ങനെയുള്ള അനാചാരങ്ങള്‍ വച്ച് പുലര്‍ത്തുന്നത് കൊണ്ടാണ് ഹിന്ദു സമൂഹം അപചയത്തിലേക്ക് പോയികൊണ്ടിരിക്കുന്നത് മറ്റു സമുദായക്കാര്‍ ഇങ്ങനെ ചെയ്യാറില്ല പ്രാര്‍ത്ഥന മാത്രം .
മഞ്ചുലാല്‍ എയ്യാനി:
ഒരു സുഹൃത്ത് എഴുതികണ്ടു അപചയത്തിലേക്ക് പോയീ എന്ന്,സുഹൃത്തേ 5000 വര്‍ഷം പഴക്കമുളള ഹിന്ദു സംസ്ക്കാരം ഇന്ന് വരെ ഒരു അപചയവും സംഭവിച്ചിട്ടില്ല എന്ന് സന്തോഷത്തോടെ നമുക്കു പറയാന്‍ സാധിക്കും കാരണം ഈ സംസ്ക്കാരം ആരാലുംസ്ഥാപിതമല്ല. ഇത് വളര്‍ത്താന്‍ ആരും ശ്രമിക്കുന്നുമില്ല. ശ്രമിച്ചിട്ടുമില്ല .വേണമെകില്വിശ്വസിക്കാം,വേണ്ടക്കില്‍ വേണ്ടാ.
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
മൃതദ്ദേഹം വളരെ ബഹുമാനത്തോടെ തന്നെയാണ് സംസ്കരിക്കപ്പെടേണ്ടത്.അതില്‍ ജീവന് ഇല്ല എന്നത് സത്യമായാലും അതിലും പലതരം ചൈതന്യങ്ങള്‍ ജഡാവസ്ഥയിലും നിലനില്ക്കുന്നു...ആയത് ദേഹം ദഹിപ്പിക്കുന്നതോടൊപ്പം മാത്രം ഇല്ലാതാകുന്നതുമാണ്...മരിച്ച വ്യക്തി ആരായാലും ജീവിതത്തില്‍ ചെയ്ത പല കാര്യങ്ങളും ഓര്‍ത്താണ് ആ കര്മ്മശരീരത്തെ നാം വലം വെക്കുന്നത്..
ശ്രീലക്ഷ്മി ജ്യോതിഷാലയം പുഴാതി ജീ പറഞ്ഞത് പോലെ പാദഭാഗത്ത് വന്ന് നിന്ന് തൊഴുതുകൊണ്ട് നില്ക്കയോ നെഞ്ചത്ത് കൈചേര്‍ത്ത് വെച്ച് നമസ്കരിക്കുന്നതും ഉണ്ട്...ഇതെല്ലാം സമൂഹത്തില്‍ മരിച്ചുപോയ ആളോടുള്ള(ദേഹത്തോടുള്ള) സമീപനം എന്ന തരത്തിലാകാനേ വഴിയുള്ളൂ.... ശേഷം കുളികഴിഞ്ഞാല് ആ നെഗറ്റിവിറ്റിയും മാറിക്കിട്ടും
ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:
ചന്ദ്രകുമാര്ജീ...മുട്ടുകുത്തി തന്നെയാണ് നമസ്കരിക്കുന്നത് കണ്ടിട്ടുള്ളതും ചെയ്തിട്ടുള്ളതും....പരേതാത്മാവിനോട് ആദരവ് കാട്ടുന്നത് തന്നെയാണ് ഈ നമസ്കാരം ..... മൃതദേഹത്തിന് വലം വെയ്ക്കുന്ന ആചാരം പണ്ട് കാണാത്തതുകൊണ്ടും പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും മൃതദേഹത്തിന് വലംവെയ്ക്കുന്നത് ശരിയല്ല എന്ന് വായിക്കുകയും കേള്‍ക്കുകയും ചെയ്തത് കൊണ്ടാണ് ജി ഇത്തരത്തില്‍ ഒരു പോസ്ററ് ഇട്ടത്.....സംശയനിവാരണം ഉണ്ടാകുമെന്ന വിശ്വാസത്തോടെ ... വളരെയധികം നന്ദി ജീ...
രാജകുമാര്‍ എകെ:
ചന്ദ്രകുമാര്‍ ജിയുടെഅഭിപ്രായം യുക്തിയുക്തം.
You are not authorised to post comments.