മേടം - സ്കന്ദഹോരാശ്ലോകം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒ ജി

ജ്യോതിഷ്മതി എന്നും സ്കന്ദഹോര എന്നും അറിയപ്പെടുന്ന പ്രാചീനവും അഥര്‍വഖിലവും ആയ ഗ്രന്ഥത്തില്‍ നിന്നുള്ളതാണ് മേടം രാശിയെക്കുറിച്ചുള്ള താഴെക്കൊടുത്തിട്ടുള്ള ശ്ലോകം.
മേടം
അഗ്രേഷു ഏഷു നിഷ്ഠാതി ലോഹിമംശ്വരതേ പുമാൻ
ഊർണായുരാസ്യമുന്നേതി ചതുഃശൃംഗം ഹിരണ്മയം.
ഉന്മദിഷ്ണുരഭിഷ്ടൗതി ചതുഷ്പാത് ക്രൂര ഉച്ചകൈഃ
സ്തേനാനാമധിപം ദാക്ഷ്യോ യാജൂംഷീഃ പ്രായശോ ഗിരഃ.
സോന്ധാംസി കടുതിക്താനി ക്ഷണാദത്തി ബുഭുക്ഷിതഃ
പ്രപ്രാചീന്ദിശമാശാസ്തി രാജന്യോ മുസലായുധഃ.
ആക്രാമതി ബലോദ്രിക്ത ഏകോ രോമവതീം പുരീം
നീവൃതശോന്ധ്രകശ്മീരമദ്രവംഗകലിംഗകാൻ.
അഹ്നി സ്വപിതി നക്തഞ്ച ജാഗർതി പ്രഹരാവുഭൗ
പ്രഥമം പശ്ചിമഞ്ചാസ്യ ദേശസ്സാധാരണോ മതഃ.
[രാശികളില്‍ ആദ്യത്തേത് മേടമാണ്. അത് രക്തവര്‍ണവും, ചരവും, ഓജവുമാണ്. സ്വര്‍ണനിര്‍മ്മിതമായ നാലു കൊമ്പുള്ള ആടിന്റെ തലയുള്ള ഈ രൂപം, ഉന്മത്തനായി തസ്കരരാജന്റെ (കുബേരന്റെ) സ്തുതിഗീതങ്ങള്‍ പാടുന്നു. ചതുഷ്പാത്തും ക്രൂരവും കഴിവുറ്റതുമാണ് ഈ രാശി. ഇതിന്റെ മിക്കവാറും വാക്കുകള്‍ യജുര്‍വേദപരമാണ്. വിശക്കുമ്പോള്‍ ചവര്‍പ്പുള്ളതും കയ്പുള്ളതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പെട്ടെന്നു ഭക്ഷിക്കുന്ന സ്വഭാവമാണ്. കിഴക്കുദിക്കിനെ ഭരിക്കുന്നു. മുള്‍ഗദ കൈയിലേന്തിയ രാജകീയ ക്ഷത്രിയനെ സൂചിപ്പിക്കുന്ന ഈ രാശി, ബലോന്മത്തനായി ഒറ്റയ്ക്കുതന്നെ കിഴക്കന്‍ ദിക്കിന്റെ നഗരമായ രോമാവതിപുരത്തെ ആക്രമിക്കുന്നു. ആന്ധ്ര, കാശ്മീരം, മാദ്രം, വംഗം, കലിംഗം എന്നീ രാജ്യങ്ങള്‍ മേടം രാശികൊണ്ട് സൂചിപ്പിക്കപ്പെടുന്നവയാണ്. ഈ രാശി പകല്‍ (ആദ്യത്തെ) രണ്ടു പ്രഹരം (6 മണിക്കൂര്‍) സമയം ഉറങ്ങുകയും, രാത്രി (ആദ്യത്തെ) രണ്ടു പ്രഹരം (6 മണിക്കൂര്‍) ഉണര്‍ന്നിരിക്കുകയും ചെയ്യുന്നു. ഇതിന്റെ ആദ്യത്തേതും സ്വാഭാവികവുമായ വാസസ്ഥാനം പടിഞ്ഞാറുദിക്കാണ്.]
പകല്‍ ആദ്യത്തെ 6 മണിക്കൂര്‍ ഉറങ്ങുമെന്നു പറഞ്ഞതിനാല്‍ പകല്‍ പിന്നത്തെ 6 മണിക്കൂര്‍ ഉണര്‍ന്നിരിക്കുമെന്നും, രാത്രി ആദ്യത്തെ 6 മണിക്കൂര്‍ ഉണര്‍ന്നിരിക്കുമെന്നു പറഞ്ഞതിനാല്‍ പിന്നത്തെ 6 മണിക്കൂര്‍ ഉറങ്ങുമെന്നും കൂടി ഊഹിക്കാവുന്നതാണ്. അതായത് അര്‍ദ്ധരാത്രി മുതല്‍ ഉച്ചവരെ ഉറങ്ങുന്നതും, ഉച്ചമുതല്‍ അര്‍ദ്ധരാത്രിവരെ ഉണര്‍ന്നിരിക്കുന്നതുമാണ് മേടത്തിന്റെ ശീലം എന്നര്‍ത്ഥം.

You are not authorised to post comments.

Comments powered by CComment